ദ്വിദിന പ്രവൃത്തി പരിചയ ശിൽപശാല സംഘടിപ്പിച്ചു

കാട്ടിക്കുളം: പൊതുവിദ്യാഭ്യാസ വകുപ്പ് ജില്ലയിലെ 22 വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന പ്രത്യേക പഠനപരിപോഷണ പരിപാടിയുടെ ജി എച്ച് എസ് കാട്ടിക്കുളം പദ്ധതിയായ PACE – 40 യുടെ ഭാഗമായി വിദ്യാർഥികൾക്ക് ദ്വിദിന പ്രവൃത്തി പരിചയ ശിൽപശാല സംഘടിപ്പിച്ചു. സ്പെഷ്യലിസ്റ്റ് അധ്യാപകരായ ശ്രീമതി ജിജി പോൾ വാളാട്, റോസമ്മ ചാക്കോ കാട്ടിക്കുളം, അമ്പിളി സി ബി ആറാട്ടുതറ എന്നിവർ സ്റ്റഫ്ഡ് ടോയ്സ്, കുട നിർമാണം എന്നിവയിൽ കുട്ടികൾക്ക് വിദഗ്ധ പരിശീലനം നൽകി. പുതിയ വിദ്യാഭ്യാസ പദ്ധതി വിഭാവനംചെയ്യുന്ന തൊഴിൽ നൈപുണി…

Read More

വയനാട് സോണൽ കലോത്സവം; സംഘാടക സമിതി യോഗം ചേർന്നു

പുൽപ്പള്ളി : കാലിക്കറ്റ് സർവ്വകലാശാലയുടെ കീഴിലെ വയനാട് ജില്ല എഫ്-സോൺ കലോത്സവത്തോടനുബന്ധിച്ച് സംഘാടകസമിതി യോഗം ചേർന്നു. പഴശ്ശിരാജ കോളേജിൽ വെച്ച് നടന്ന സംഘാടകസമിതി യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ അബ്ദുൽബാരി കെ കെ അധ്യക്ഷത വഹിച്ചു. സംഘാടകസമിതിയുടെ ചെയർമാനായി സുൽത്താൻ ബത്തേരി എംഎൽഎ ഐ സി ബാലകൃഷ്ണനെയും വർക്കിംഗ് ചെയർമാനായി കോളേജ് പ്രിൻസിപ്പാൾ അബ്ദുൽ ബാരിയും തിരഞ്ഞെടുത്തു. ജനുവരി 27 മുതൽ 31വരെ പുൽപ്പള്ളി പഴശ്ശിരാജ ആർട്സ് ആൻഡ്…

Read More

എംഎൽഎ പദവിയിൽ ഐ സി ബാലകൃഷ്‌ണൻ കടിച്ചുതൂങ്ങരുത്‌: കെ റഫീഖ്‌ 

ബത്തേരി :ഡിസിസി ട്രഷററർ എൻ എം വിജയനും മകനും ജീവനൊടുക്കാനിടയാക്കിയ കോൺഗ്രസ്‌ കോഴ ഇടപാടിൽ ഐ സി ബാലകൃഷ്‌ണൻ എംഎൽഎ നേരിട്ട്‌ ഇടപെട്ടതിന്റെ തെളിവ്‌ പുറത്തുവന്ന സാഹചര്യത്തിൽ ഇനിയും എംഎൽഎ പദവിയിൽ കടിച്ചുതൂങ്ങരുതെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറി കെ റഫീഖ്‌ ആവശ്യപ്പെട്ടു. വിജയന്റെ മകനെ പിരിച്ചുവിട്ട്‌ മറ്റൊരാൾക്ക്‌ നിയമനം നൽകാൻ എംഎൽഎ നൽകിയ ശുപാർശക്കത്താണ്‌ പുറത്തുവന്നത്‌. ഔദ്യോഗിക പദവിയുടെ ദുരുപയോഗവും സത്യപ്രതിജ്ഞാ ലംഘനവുമാണിത്‌. എത്രയും വേഗം എംഎൽഎ സ്ഥാനം രാജിവയ്‌ക്കണം. മകനെ പിരിച്ചുവിട്ട ആഘാതം തനിക്ക്‌…

Read More

എ പി പാച്ചർ സ്മാരക പുരസ്കാരം സമ്മാനിച്ചു

മാനന്തവാടി: സാംസ്കാരിക–- രാഷ്ട്രീയ, ഗ്രന്ഥശാല പ്രവർത്തകനായിരുന്ന എ പി പാച്ചറുടെ സ്മരണാർഥം കോഴിക്കോട് ചിലങ്കം കൾച്ചറൽ ഫോറം ഏർപ്പെടുത്തിയ എ പി പാച്ചർ പുരസ്കാരം പത്മശ്രീ ചെറുവയൽ സമ്മാനിച്ചു. തിരുവനന്തപുരം ഗവ. വനിതാകോളേജിലെ മലയാളവിഭാഗം അസി. പ്രൊഫസർ എ ജൂലി പുരസ്കാരം ഏറ്റുവാങ്ങി. ഭൂമിയുടെ വിത്താണ് മനുഷ്യരെന്നും അതുകൊണ്ട് മണ്ണിനെയും പ്രകൃതിയേയും സ്നേഹിക്കുകയും പരസ്‌പരം പ്രകൃതിയോടിണങ്ങി ജീവിക്കണമെന്നും പുരസ്കാരം സമർപ്പിച്ച് കൊണ്ട് ചെറുവയൽ രാമൻ പറഞ്ഞു. അടിമത്ത വ്യവസ്ഥയും വിമോചനത്തിന്റെ രാഷ്ട്രീയവും തിരഞ്ഞെടുത്ത ആത്മകഥകളെ അടിസ്ഥാനമാക്കിയുള്ള പഠനം…

Read More

പ്രവാസി ഭാരത് ദിവസ് പ്രവാസി സംഗമം സംഘടിപ്പിച്ചു

കൽപറ്റ: പ്രവാസി കോൺഗ്രസ് വയനാട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രവാസി ഭാരത് ദിവസ് പ്രവാസി സംഗമം സംഘടിപ്പിച്ചു. ജില്ലാ പ്രസിഡൻ്റ് പി.ഇ.ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റും ജില്ലാ പഞ്ചായത്ത് അംഗവുമായ അമൽജോയ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി മമ്മൂട്ടി കോമ്പി മുതിർന്ന പ്രവാസികളെ ആദരിച്ചു. നോർക്ക റൂട്ട്സ് പ്രതിനിധികളും പ്രവാസികളുമായി ക്ഷേമ പദ്ധതികളുടെ സംശയ നിവാരണ ചർച്ച നടത്തി. പി.സി.അസൈനാർ, ഗൗതം ഗോകുൽദാസ്, അബ്രഹാം.ഇ.വി, രാജേഷ് നമ്പിച്ചംകുടി, ഷമീർ മാണിക്യം, റിയാസ് പള്ളിക്കവല,…

Read More

പെരുന്തട്ടയിൽ കടുവയെ പിടികൂടുന്നതിനുള്ള തിരച്ചിൽ ആരംഭിച്ചു.

കൽപറ്റ: മുനിസിപ്പാലിറ്റിയിലെ പെരുന്തട്ടയിൽ കടുവയെ പിടികൂടുന്നതിനുള്ള തിരച്ചിൽ ആരംഭിച്ചു. വനം വകുപ്പ് ജീവനക്കാരും ആർ ആർ ടി സംഘവും ഒരുമിച്ചാണ് ഇന്ന് തിരച്ചിൽ ആരംഭിച്ചത് . നഗരസഭാ ചെയർമാൻ അഡ്വ. ടി ജെ ഐസക് ,ഡി എഫ് ഒ അജിത് കെ രാമൻ നഗരസഭാ സ്ഥിരം സമിതി അധ്യക്ഷരായ കേയംതൊടി മുജീബ് ,ആയിഷ പള്ളിയാൽ,അഡ്വ .എ പി മുസ്തഫ, സി കെ ശിവരാമൻ,രാജാറാണി ,കൗൺസിലർമാരായ സുഭാഷ് ,സാജിദ മജീദ് ,ണ് നഗരസഭാ സെക്രട്ടറി അലി അഷ്ഹർ, ക്ലീൻ…

Read More

‘സ്പെല്ലിങ്ങ് ബീ ‘ ജില്ലാതല ഇംഗ്ലീഷ് പരിപോഷണ മത്സരം സംഘടിപ്പിച്ചു

നെല്ലൂർനാട്: വയനാട് ജില്ലയിലെ എം.ആർ.എസ് സ്കൂളിലെ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച സ്പെല്ലിങ്ങ് ബീ ‘ ജില്ലാതല ഇംഗ്ലീഷ് പരിപോഷണ മത്സരം നെല്ലൂർനാട് അംബേദ്കർ സ്കൂളിൽ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. പി. ടി. എ പ്രസിഡന്റ്‌ എം രാജു അധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ ബാലൻ വി, എ. എം.എം. ആർ. ജി.എച്ച്.എസ്.എസ് പ്രിൻസിപ്പൽ സ്വർഗിണി എ, ഹെഡ്മാസ്റ്റർ സതീശൻ എൻ, സ്കൂൾ സീനിയർ സുപ്രണ്ട് ടി.പി…

Read More

മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതർക്ക് പരിശീലനം നൽകി

മേപ്പാടി: മുണ്ടക്കൈ , ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ പെട്ട കുടുംബങ്ങളില്‍ നിന്നുള്ള 30 യുവതികൾക്ക് പീപ്പിൾസ് ഫൗണ്ടേഷൻ പുനരധിവാസ പരിപാടിയായ അറൈസ് മേപ്പാടിയുടെ ഭാഗമായി ഫാഷൻ ഡിസൈനിങ്ങിൽ 30 ദിവസത്തെ പരിശീലനം സംഘടിപ്പിച്ചു. മലപ്പുറം ജെ.എസ്.എസ്,ബ്രിഡ്ജ് വേ ഗ്രൂപ്പ്, പെറ്റ് കോര്‍ണര്‍ എന്നീ ഏജന്‍സികളുടെ പങ്കാളിത്തത്തോടെയാണു പരിശീലനം സംഘടിപ്പിച്ചത്. ദുരന്തത്തിന്റെ മുറിവുകൾ ഉണക്കി, പുതിയൊരു തുടക്കത്തിന് പരിശീലനം വഴിയൊരുക്കി. വസ്ത്ര നിര്‍മാണ മേഖലയിലാണ് ഇവര്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നത്.യൂണിറ്റുകള്‍ തുടങ്ങാന്‍ പീപ്പിള്‍സ് ഫൌണ്ടേഷന്‍ എല്ലാ സഹായവും നല്‍കും. സമാപന…

Read More

സർവജന സ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷം: വിളംബര ജാഥ നടത്തി

സുൽത്താൻ ബത്തേരി : ഗവൺമെന്റ് സർവജന വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന് തുടക്കമായി. ജനുവരി പത്താം തീയതി തുടങ്ങി ഒരു വർഷം നീണ്ടു നിൽക്കുന്ന എഴുപത്തിയഞ്ചാ വാർഷികാഘോഷങ്ങളുടെ ഉദ്ഘാടന സമ്മേളനത്തിന്റെ മുന്നോടിയായാണ് ബത്തേരിയിൽ വിളംബര ജാഥ നടത്തിയത്. സൈക്കിൾ റാലി, വിവിധയിനം പ്ലോട്ടുകൾ, ലേസിയം, കൈകൊട്ടിക്കളി, കഥകളി, തെയ്യം, ശിങ്കാരിമേളം, തൈക്കോണ്ടോ, തുടിതാളം, എൻ സി സി, എസ് പി സി, ലിറ്റിൽ കൈറ്റ്സ്, സ്കൂൾ ഫുട്ബോൾ ടീം എന്നിവയുടെ അകമ്പടിയോടെ വിദ്യാർത്ഥികളും…

Read More

ഡിസിസി ട്രഷററുടെ ആത്മഹത്യ: 15 വരെ പ്രതികളെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി

കൽപ്പറ്റ: ഡിസിസി ട്രഷററായിരുന്ന എൻ എം വിജയൻ്റെയും മകൻ്റെയും മരണത്തിൽ ഈ മാസം 15 വരെ പ്രതികളെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി. ബത്തേരി എംഎൽഎ ഐ സി ബാലകൃഷ്ണൻ, ഡിസിസി അധ്യക്ഷൻ എൻ ഡി അപ്പച്ചൻ എന്നിവരെ അറസ്റ്റ് ചെയ്യരുതെന്നാണ് വാക്കാൻ നിർദ്ദേശം നൽകിയത്. കൽപ്പറ്റ ജില്ലാ സെഷൻസ് കോടതിയുടേതാണ് നിർദ്ദേശം. ഡിസിസി ട്രഷററുടെ മരണത്തിൽ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയതിന് പിന്നാലെ പ്രതികൾ കോടതിയെ സമീപിച്ചിരുന്നു. കേസിൽ നാല് പേരെയാണ് പ്രതി ചേർത്തിട്ടുള്ളത്. ഐ സി…

Read More