ചായക്കട കേന്ദ്രീകരിച്ച് മദ്യ വില്പന ഒരാൾ റിമാൻഡിൽ

ഇരുളം : സുൽത്താൻബത്തേരി എക്സൈസ് റേഞ്ച് പാർട്ടി ഇരുളം എല്ലക്കൊല്ലി ഭാഗത്ത് നടത്തിയ പരിശോധനയിൽ കട കേന്ദ്രീകരിച്ച് മദ്യ വിൽപ്പന നടത്തിയ ഇരുളം എല്ലക്കൊല്ലി സ്വദേശി ഓലിക്കയത്ത് വീട്ടിൽ വിജയൻ. ഓ. എസ് (54) എന്നയാളെ ഒന്നാം പ്രതിയായും, ഇയാളിൽനിന്ന് മദ്യം വാങ്ങിച്ച് കുടിച്ച എല്ലക്കൊല്ലി പട്ടന്മാർ തൊടിയിൽ സദാനന്ദൻ. പി ആർ എന്നയാളെ lപൊതുസ്ഥലത്ത് മദ്യപിച്ചതിനും രണ്ടാം പ്രതിയാ യും അറസ്റ്റ് ചെയ്തു. വിൽപ്പനയ്ക്കായി സൂക്ഷിച്ചുവെച്ച 3.300ലിറ്റർ മദ്യവും പിടികൂടി. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്)…

Read More

പനമരം ഗവൺമെന്റ്റ് ഹയർ സെക്കൻഡറി സ്കൂൾ കെട്ടിട ഉദ്ഘാടനം ഒക്ടോബർ അഞ്ചിന്

പനമരം: പനമരം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ മൂന്നു കോടിയുടെ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച കെട്ടിടത്തിൽ 6 ക്ലാസ് മുറികളും ഐടി ലാബ്, കിച്ചൻ,ഡൈനിങ് റൂം, സ്റ്റോർ റൂം, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഉള്ള ശുചിമുറികൾ, ഡിസേബിൾഡ് ടോയ്ലറ്റ്, സ്റ്റാഫ് റൂം എന്നിവയുണ്ട് കെട്ടിടത്തിന്റെ ഉദ്ഘാടനം സംസ്ഥാന പൊതു വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഒക്ടോബർ അഞ്ചിന് രാവിലെ 10 :30 ന്ഓൺലൈനായി നിർവഹിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

Read More

ഗാന്ധി സ്മൃതി സംഗമം നടത്തി

വെള്ളമുണ്ട:-ഗാന്ധിജയന്തി ദിനത്തിൽ മഹാത്മാഗാന്ധി ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ പ്രസിഡണ്ടായതിൻ്റെ നൂറാം വാർഷികമാഘോഷം വെള്ളമുണ്ട മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി സ്മൃതി സംഗമം നടത്തി. പ്രമുഖ വാഗ്മി സൂപ്പി പള്ളിയാൽ ‘ഗാന്ധിജിയുടെ ഇന്ത്യ’ വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തി.ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ:എം വേണുഗോപാൽ ഉൽഘാടനം ചെയ്തു,മണ്ഡലം പ്രസിഡണ്ട് ഇൻചാർജ് ചിന്നമ്മ ജോസ് അദ്ധ്യക്ഷത വഹിച്ചു, കമ്മന മോഹനൻ, ഷാജിജേക്കബ്, ജെയിംസ് എൻ. എസ് ,എം.ലതിക,, ഷൈജി ഷിബു, എം.ജെ. ജിൽസമ്മ തുടങ്ങിയവർ പ്രസംഗിച്ചു. എൻ കെ.പുഷ്പലത…

Read More

കാവൽക്കാർ ക്രിമിനലുകളായത് കേരളത്തിന്റെ ഗതികേട്: മുജീബ് കാടേരി

കൽപ്പറ്റ : ജനങ്ങളുടെ സുരക്ഷക്കും, സ്വത്തിനും കാവൽ നിൽക്കേണ്ട ഭരണകൂടം തന്നെ ക്രിമിനലുകൾ ആയതാണ് കേരളത്തിൻ്റെ വർത്തമാനകാല ദുര്യോഗമെന്ന് യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് മുജീബ് കാടേരി പ്രസ്താവിച്ചു. ക്രിമിനൽ പോലീസ് രാജിനെതിരെയും മുഖ്യമന്ത്രി രാജിവെക്കണമെന്ന് അഭ്യർത്ഥിച്ചും മുസ്ലിം യൂത്ത് ലീഗ് വയനാട് ജില്ലാ കമ്മിറ്റി നടത്തിയ ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിലേക്കുള്ള മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരാതി പറയാൻ പോലീസ് സ്റ്റേഷനിലെത്തിയ അതിജീവിതയെ പോലീസ് ഉന്നത ഉദ്യോഗസ്ഥർ ചൂഷണം ചെയ്ത് പീഡിപ്പിച്ചത് കേട്ടുകേൾവിയില്ലാത്തതാണ്….

Read More

ദേശീയപാതയിലെ സൈൻ ബോർഡുകൾ കഴുകി വൃത്തിയാക്കി

കൽപ്പറ്റ : വയനാട് ദേശീയപാതയിലെ കാഴ്ചയോഗ്യമല്ലാത്തതും പഴക്കം ചെന്നതുമായ മുന്നറിയിപ്പ് ബോർഡുകൾ എൻഎസ്എസിന്റെ നേതൃത്വത്തിൽ വൃത്തിയാക്കി. ഇത്തരം ബോഡുകൾ ഇതിനോടകം തന്നെ വലിയ അപകടങ്ങൾ ഉണ്ടാക്കുന്നതായി വാർത്തകൾ വന്നിരുന്നു. സ്വച്ചതാ ഹി സേവ – 2024 ഭാഗമായി, ഗാന്ധി ജയന്തിയോടാനുബന്ധിച്ച്, പനമരം ഡബ്ലിയു എം ഐ ജി ആർട്സ് ആൻഡ് സയൻസ് കോളേജ് എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ കൽപ്പറ്റ മുതൽ ചുണ്ടേൽ വരെയുള്ള ദേശീയപാതയിലെ സൈൻ ബോർഡുകളാണ് കഴുകി വൃത്തിയാക്കിയത്. ശുചിത്വമിഷൻ ജില്ലാ മേധാവി ശ്രീ. ഹർഷൻ….

Read More

വയോജന മഹാസംഗമം സംഘടിപ്പിച്ചു

കരിങ്ങാരി: ഗവൺമെന്റ് യു പി സ്‌കൂളിൻ്റെ ശതാബ്ദിയാഘോഷങ്ങളുടെ ഭാഗമായി വാത്സല്യം 2024 എന്ന പേരിൽ വിളംബരറാലിയും പ്രദേശത്തെ നൂറിലധികം വയോ ജനങ്ങളെ പങ്കെടുപ്പിച്ച് വയോജനമഹാസംഗമവും സംഘടിപ്പിച്ചു.ജില്ലാ പഞ്ചായത്ത് ക്ഷേ മകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്‌തു. ബ്ലോക് പഞ്ചെയത് മെമ്പർ പി കെ അമീൻ മുഖ്യപ്രഭാഷണം നടത്തി. പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ പരിപാടിയിൽ പങ്കെടുത്ത മുഴുവൻ ആളുകൾക്കും സമ്മാനങ്ങൾ വിതരണം ചെയ്തു. വാർഡ് മെമ്പർ രമേശൻ സി വി , മാനന്തവാടി എ…

Read More

‘പെയ്‌തൊഴിയാതെ’ നോവല്‍ പ്രകാശനം ചെയ്തു.

മീനങ്ങാടി: അധ്യാപിക രമ്യ അക്ഷരം എഴുതിയ നോവല്‍ ‘പെയ്‌തൊഴിയാതെ’ പുതൂര്‍ സാംസ്‌കാരിക നിലയത്തില്‍ ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറി പി.കെ. സുധീര്‍ പ്രകാശനം ചെയ്തു. എം. ദേവകുമാര്‍ പുസ്തകം ആദ്യപ്രതി സ്വീകരിച്ചു.എഴുത്തുകാരന്‍ മുസ്തഫ ദ്വാരക പുസ്തകം പരിചയപ്പെടുത്തി. സംഘാടക സമിതി ചെയര്‍മാന്‍ ബിനു ജേക്കബ് അധ്യക്ഷത വഹിച്ചു. കണിയാമ്പറ്റ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. രജിത നോവലിസ്റ്റിനു മെമന്റോ നല്‍കി. ജില്ലാ പഞ്ചായത്ത് അംഗം സിന്ധു ശ്രീധരന്‍, വാര്‍ഡ് അംഗം രോഷ്മ രമേശ്, ഡോ.ബാവ കെ. പാലുകുന്ന്, പി.സി….

Read More

കല്‍പ്പറ്റയില്‍ യുഡിഎഫ് പ്രതിഷേധ സംഗമം ഒക്ടോബർ എട്ടിന്

കല്‍പ്പറ്റ: എട്ടിന് ഉച്ചകഴിഞ്ഞ് മൂന്നിന് ജയിംസ് മെഡിക്കല്‍ ഷോപ്പിനു സമീപം പ്രതിഷേധ സംഗമം സംഘടിപ്പിക്കാന്‍ യുഡിഎഫ് ജില്ലാ കമ്മിറ്റി തീരുമാനിച്ചു. മാഫിയകളെ സംരക്ഷിക്കുകയും ദുര്‍ഭരണത്തിലൂടെ കേരളത്തെ തകര്‍ക്കുകയും ചെയ്യുന്ന മുഖ്യമന്ത്രി രാജിവയ്ക്കുക, തൃശൂര്‍പ്പൂരം കലക്കിയതില്‍ ജുഡീഷല്‍ അന്വേഷണം നടത്തുക, ക്രമസമാധാനച്ചുമതലയുള്ള എഡിജിപി എം.ആര്‍. അജിത്കുമാറിന്റെ അനധികൃത സ്വത്ത് സമ്പാദനം അന്വേഷിക്കുക, എഡിജിപിയെ സസ്‌പെന്‍ഡ് ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പരിപാടി. സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്ക് ഭരണസമിതി പിരിച്ചുവിട്ട സര്‍ക്കാര്‍ നടപടി ജനാധിപത്യ വിരുദ്ധവും…

Read More

അമ്പലവയൽ ജിവിഎച്ച്എസ്എസ് പ്ലാറ്റിനം ജൂബിലി സ്മാരക വായനശാലയുടെ തറക്കല്ലിട്ടു

അമ്പലവയൽ: അമ്പലവയൽ ജിവിഎച്ച്എസ്എസ് പ്ലാറ്റിനം ജൂബിലി സ്മാരക വായനശാലയുടെ തറക്കല്ലിടൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.ഷമീർ നിർവ്വഹിച്ചു. സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ പിടിഎ പ്രസിഡണ്ട് ഇ കെ ജോണി അദ്ധ്യക്ഷത വഹിച്ചു. സുരേഷ് ബാബു, വാഹിദ് മാഷ്, പി വി വിനോദ്, വിജേഷ്. പി.ആർ പുരുഷോത്തമൻ, സന്തോഷ് കുമാർ പ്രമോദ് ബാല കൃഷ്ണൻ, എം.എ അശോകൻ രമേശൻ, സുമയ്യത്ത്, മുബീന, പ്രിൻസിപ്പൽ പി.ജി. സുഷമ, ഹൈസ്കൂൾ എച്ച്എം പി.ബി ബിജു എന്നിവർ ചടങ്ങിൽ സംസാരിച്ചു.

Read More

സുൽത്താൻ ബത്തേരി നഗരസഭ ശുചീകരണ പ്രവർത്തിയുടെ ഉദ്ഘാടനവും, സൈക്കിൾ റാലിയും സംഘടിപ്പിച്ചു

സുൽത്താൻ ബത്തേരി: മാലിന്യ മുക്ത നവകേരളം സ്വച്ഛത ഹി സേവ പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി സുൽത്താൻ ബത്തേരി നഗരസഭ ഗാന്ധി ജയന്തി ദിനത്തിൽ കോട്ടക്കുന്ന് മൈസൂർ റോഡിൽ ജനകീയ ശുചിത്വ ക്യാമ്പയിനും സുൽത്താൻ ബത്തേരി നഗരസഭയിൽ നിന്നും പുറപ്പെടുന്ന സൈക്കിൾ റാലിയും സംഘടിപ്പിച്ചു. പരിപാടികളുടെ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ ടി. കെ.രമേശ് ഉദ്ഘാടനം ചെയ്തു. വയനാട് ജില്ലാ സൈക്ലിംഗ് അസോസിയേഷനും നഗരസഭയും സംയുക്തമായാണ് സൈക്ലിംഗ് സംഘടിപ്പിച്ചത്. കോട്ടക്കുന്ന് മൈസൂർ റോഡിൽ സംഘടിപ്പിച്ച ജനകീയ ശുചിത്വ ക്യാമ്പയിനിൽ സെൻ്റ്‌മേരീസ്…

Read More