സ്ത്രീകൾക്കായി കെഎസ്ആർടിസിയുടെ പിങ്ക് ബസ്; ആദ്യഘട്ടം തലസ്ഥാനത്ത്

തിരുവനന്തപുരം: സ്ത്രീകൾക്കായി കെഎസ്ആർടിസിയുടെ രാത്രിക്കാല പിങ്ക് ബസ് ആരംഭിക്കുന്നു. വനിതകളുടെ രാത്രികാല യാത്ര സുരക്ഷിതമാക്കുന്നതിനായി നടപ്പിലാക്കുന്ന ഈ പദ്ധതിയുടെ ഉദ്ഘാടനം തിരുവനന്തപുരത്ത് ഗതാഗത മന്ത്രി സി പി ജോൺ നിർവഹിക്കും. ആദ്യഘട്ടത്തിൽ തിരുവനന്തപുരത്താണ് കെഎസ്ആർടിസി പിങ്ക് ബസ് സർവീസ് ആരംഭിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മപദ്ധതിയുടെ ഭാഗമായാണ് പിങ്ക് ബസ്. ആദ്യ സർവീസ് തമ്പാനൂർ മുതൽ ടെക്നോപാർക്ക് വരെ ആയിരിക്കും. വൈകുന്നേരം 6 മണി മുതൽ രാത്രി 10.45 വരെ ആണ് സർവീസ് ഉണ്ടാകുക. കെഎസ്ആർടിസിയുടെ ഫാസ്റ്റ്…

Read More

വികസന മുരടിപ്പിന് കാരണം മുഖ്യധാരാ രാഷ്ട്രീയപ്പാർട്ടികളുടെ പിടിപ്പുകേട്: ആക്ഷൻ കമ്മിറ്റി.

കൽപ്പറ്റ: ജില്ലയിലെ വികസന മുരടിപ്പിന് പ്രധാനകാരണം മുഖ്യധാരാ രാഷ്ട്രീയപ്പാർട്ടികളുടെ പിടിപ്പുകേടും നീതിയുക്തമായി തീരുമാനമെടുക്കുന്നതിലെ കഴിവില്ലായ്മയുമാണെന്ന് വയനാട് മെഡിക്കൽ കോളജ് ആക്ഷൻ കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. ഗവ.മെഡിക്കൽ കോളജ് വിഷയത്തിൽ ജില്ലയിൽനിന്നുള്ള മന്ത്രി ഉൾപ്പെടെ ജനപ്രതിനിധികൾ കൃത്യതയും സ്ഥിരതയും ഇല്ലാത്ത നിലപാടുകൾ സ്വീകരിച്ച് ഒളിച്ചുകളി നടത്തുകയാണെന്ന് യോഗം ആരോപിച്ചു. മെഡിക്കൽ കോളജ് കൽപ്പറ്റയ്ക്കടുത്ത് മടക്കിമലയിൽ സൗജന്യമായി ലഭ്യമാകുന്ന ഭൂമിയിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി നടത്തിവരുന്ന പ്രക്ഷോഭം ശക്തമാക്കാനും ഇതിന്റെ ഭാഗമായി 29ന് ജില്ലാ ആസ്ഥാനത്ത് മാർച്ചും ധർണയും സംഘടിപ്പിക്കാനും തീരുമാനിച്ചു….

Read More

പുനരധിവാസ ടൗൺഷിപ്പിനായി കുന്നുകൂട്ടിയ മണ്ണ് ഭീഷണിയായി; കൽപ്പറ്റയിൽ അഞ്ച് കുടുംബങ്ങൾക്ക് ഒഴിഞ്ഞുപോകാൻ നോട്ടീസ്

കൽപ്പറ്റ: മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി കൽപ്പറ്റ എസ്റ്റേറ്റിൽ നിർമിക്കുന്ന പുനരധിവാസ ടൗൺഷിപ്പിനായി കുന്നുകൂട്ടിയ മണ്ണ് സമീപവാസികൾക്ക് ഭീഷണിയായതിനെ തുടർന്ന് അഞ്ച് കുടുംബങ്ങളോട് വീട് ഒഴിയാൻ റവന്യൂ വകുപ്പ് നിർദേശിച്ചു. അപകടസാധ്യത വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് പുൽപ്പാറയിലെ കുടുംബങ്ങൾക്ക് വില്ലേജ് ഓഫീസർ നോട്ടീസ് നൽകിയത്.     വർഷങ്ങളായി ഇവിടെ താമസിക്കുന്ന കുടുംബങ്ങളുടെ വീടുകൾക്ക് തൊട്ടുമുകളിലായാണ് വൻതോതിൽ മണ്ണ് നിക്ഷേപിച്ചിരിക്കുന്നത്. വീടുകളിലേക്കുള്ള റോഡിന്റെ ഭാഗങ്ങൾ ഇതിനകം ഇടിഞ്ഞുതാഴ്ന്നിട്ടുണ്ട്. ടൗൺഷിപ്പിൽ നിർമാണം പൂർത്തിയായെങ്കിലും ഇതുവരെ ഗുണഭോക്താക്കൾക്ക് കൈമാറാത്ത ചില വീടുകൾക്കും അപകടസാധ്യതയുണ്ടെന്ന…

Read More

പോലീസുകാരന്റെ മുഖത്തടിച്ച സംഭവം: കെ. എസ്. യു  ജില്ലാ പ്രസിഡന്റിനെതിരെ കേസെടുത്തു

കൽപ്പറ്റ: യൂത്ത് കോൺഗ്രസ് നടത്തിയ കൽപ്പറ്റ പോസ്റ്റ് ഓഫീസ് പ്രതിഷേധ മാർച്ചിനിടയിൽ പോലീസുകാരൻ്റെ മുഖത്തടിച്ച കെ.എസ്‌.യു വയനാട് ജില്ലാ പ്രസിഡന്ററിനെതിരെ പോലീസ് കേസെടുത്തു. മർദനമേറ്റ വൈത്തിരി പ്രൊബേഷൻ എസ് ഐ ബേസിൽ പോളിൻ്റെ പരാതി പ്രകാരം ഗൗതം ഗോകുൽദാസിനെതിരെയാണ് കൽപ്പറ്റ പോലീസ് കേസെടുത്തത്. ഔദ്യോഗിക കൃത്യനിർവ്വണം തടസ്സപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ മർദിച്ചതിനെതിരെയുള്ള വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പ്രതിഷേധത്തിനിടെ ഗൗതം അടക്കമുള്ള പ്രവർത്തകരെ പോലീസ് തടഞ്ഞതിനെ തുടർന്നുണ്ടായ വാക്കേറ്റത്തിനിടയിൽ ഗൗതം കൈനീട്ടി എസ്.ഐയുടെ മുഖത്തടിക്കുകയായിരുന്നു. മർദനത്തിന്റെ ദൃശ്യം മാധ്യമങ്ങൾ പുറത്ത്…

Read More

മുട്ടിൽ മരംമുറി കേസ്: അഗസ്റ്റിൻ സഹോദരങ്ങൾക്ക് തിരിച്ചടി; കേസ് റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി

കൊച്ചി: മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട് എറണാകുളം അമ്പലമേട് പോലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാന പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾ നൽകിയ ഹർജി ഹൈക്കോടതി തള്ളി. കേസിൽ പ്രതികൾ വിചാരണ നേരിടാൻ തക്കതായ തെളിവുകളും കുറ്റങ്ങളും നിലനിൽക്കുന്നുണ്ടെന്ന് നിരീക്ഷിച്ചാണ് ജസ്റ്റിസ് ജി. ഗിരീഷ് ഹർജി തള്ളിയത്.   നേരത്തെ, ഇതേ ആവശ്യമുന്നയിച്ച് പ്രതികൾ നൽകിയ ഹർജി ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതിയും തള്ളിയിരുന്നു. ഇതിനെതിരെയാണ് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്. വനം വകുപ്പിന്റെ കൃത്യമായ പാസുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് വയനാട്ടിലെ…

Read More

തിരക്കൊഴിഞ്ഞ് പാൽ അളവുകേന്ദ്രങ്ങൾ

കല്‍പ്പറ്റ: ജില്ലയിലെ ഗ്രാമീണ മേഖലകളില്‍ ക്ഷീര സംഘങ്ങള്‍ക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന പാല്‍ അളവുകേന്ദ്രങ്ങള്‍ക്ക് പാല്‍ വാങ്ങല്‍ ഇടമായി പരിണാമം. അളവുകേന്ദ്രങ്ങളില്‍ പാല്‍ നല്‍കുന്നതിന് ക്ഷീര കര്‍ഷകകര്‍ തിക്കിത്തിരക്കുന്നത് പഴങ്കഥയായി. മിക്ക കേന്ദ്രങ്ങളിലും നാമമാത്ര കര്‍ഷകരാണ് രാവിലെയും ഉച്ചകഴിഞ്ഞും പാല്‍ അളവിനെത്തുന്നത്. സംഘം ജീവനക്കാരന്‍ അളന്നെടുക്കുന്ന പാല്‍ വാങ്ങുന്നതിന് ആളുകള്‍ കാത്തുനില്‍ക്കുന്നതാണ് ഇപ്പോഴത്തെ കാഴ്ച. ക്ഷീരകര്‍ഷകരില്‍ പലരും കളംവിട്ടുവെന്ന യാഥാര്‍ഥ്യത്തിലേക്കാണിത് വിരല്‍ചൂണ്ടുന്നത്. ക്ഷീരോത്പാദനത്തിന് പ്രസിദ്ധമായിരുന്ന പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളിലടക്കം വീടുകളോടുചേര്‍ന്നുള്ള തൊഴുത്ത് വിറകും കൃഷിപ്പണിക്കുള്ള ആയുധങ്ങളും ആക്രി സാധനങ്ങളും…

Read More

മനുവിന്റെ മരണം; ആദിവാസി വിഭാഗത്തോടുള്ള സർക്കാർ സംവിധാനങ്ങളുടെ അനാസ്ഥയുടെ ഒടുവിലത്തെ ഉദാഹരണം: കെ. എസ്. മുഹമ്മദ് സകരിയ്യ

സുൽത്താൻ ബത്തേരി: പൊൻകുഴിയിൽ സൈക്കിൾ അപകടത്തിൽ പരിക്കേറ്റ് മരണപ്പെട്ട ആദിവാസി വിദ്യാർത്ഥി മനുവിന്റെ മരണം ആദിവാസി വിഭാഗത്തോടുള്ള സർക്കാർ സംവിധാനങ്ങളുടെ അനാസ്ഥയുടെ ഒടുവിലത്തെ ഉദാഹരണമാണെന്ന് യങ് ഡെമോക്രാറ്റ്സ് വയനാട് ജില്ലാ കൺവീനർ കെ. എസ്. മുഹമ്മദ് സകരിയ്യ.   മനുവിന്റെ കുടുംബത്തെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.   ഹൈവേ പോലീസിന്റെയും ഫോറസ്റ്റ് വകുപ്പിന്റെയും ഭാഗത്ത് നിന്ന് ഉണ്ടായ വീഴ്ചകളിൽ സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവരുകയും, സംഭവം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ…

Read More

യൂത്ത്‌കോണ്‍ഗ്രസ് പോസ്‌റ്റോഫീസ് മാര്‍ച്ച് നടത്തി

യൂത്ത്‌കോണ്‍ഗ്രസ് പോസ്‌റ്റോഫീസ് മാര്‍ച്ച് നടത്തി വിദ്യാര്‍ഥികളുടെയും യുവാക്കളുടേയും നീതിക്കായുള്ള പോരാട്ടം തുടരും: കെ എം അഭിജിത്ത് എം എല്‍ എ കല്‍പ്പറ്റ: രാജ്യത്തെ പ്രധാന മത്സരപരീക്ഷകളിലെ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുന്ന നടപടിക്കെതിരെയും, യുവജനതയുടെ ഭാവി തകര്‍ക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെയും യൂത്ത്‌കോണ്‍ഗ്രസ് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റയില്‍ ഹെഡ്‌പോസ്റ്റ് ഓഫീസ് മാര്‍ച്ച് നടത്തി. യൂത്ത്‌കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി കെ എം അഭിജിത്ത് എം എല്‍ എ ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥികളുടെയും യുവാക്കളുടേയും നീതിക്കായുള്ള പോരാട്ടം തുടരുമെന്ന്…

Read More

മോഡി സര്‍ക്കാരിന്റെ ഫാസിസ്റ്റ് നടപടികള്‍ക്കെതിരെ യൂത്ത് ലീഗ് പ്രതിഷേധ പ്രകടനം നടത്തി

മാനന്തവാടി: ഡല്‍ഹി ജന്ദര്‍മന്തറില്‍ വിദ്യാര്‍ത്ഥികളുടെ ന്യായമായ പ്രതിഷേധ പരിപാടിക്ക് പിന്തുണ പ്രഖ്യാപിച്ച ഇന്ത്യയുടെ പ്രതിപക്ഷ നേതാവ്‌ രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധി എം.പി യെയും മറ്റ് പ്രതിപക്ഷ നേതാക്കളെയും വിദ്യാര്‍ത്ഥികളെയും അകാരണമായി ക്രൂരമായി മര്‍ദ്ധിക്കുകയും അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ച് കേന്ദ്ര സര്‍ക്കാരിനെതിരെ ദേശീയ വ്യാപകമായി യൂത്ത് ലീഗ് ആഹ്വാനം ചെയ്ത പ്രക്ഷോഭത്തിന്റെ ഭാഗമായി മാനന്തവാടി ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി അസീസ് കോറോം,മണ്ഡലം പ്രസിഡന്റ്‌ ടി മൊയ്തു,സെക്രട്ടറി അബ്ദുള്ള കേളോത്ത്, യൂത്ത്…

Read More

അവക്കോഡ ഫെസ്റ്റ്; ജൂലായ് 31നും, ആഗസ്റ്റ് ഒന്നിനും ബത്തേരിയിൽ.

വയനാട് ഹിൽസ് ഫാർമർ പ്രോഡ്യൂസർ കമ്പനിയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര അവക്കാഡോ ദിനത്തോടനുബന്ധിച്ച് ജൂലൈ 31, ആഗസ്റ്റ് 1 തീയതികളിൽ ദേശീയ സെമിനാർ ബത്തേരി മുൻസിപ്പൽ ടൗൺഹാളിൽ നടക്കും. അവക്കാഡോ കൃഷി, മൂല്യവർദ്ധനവ്, വിപണന സാധ്യതകൾ വയനാട് ഇൻവേസ്റ്റേഴ്സ് മീറ്റ്. എന്നിവ ചർച്ച ചെയ്യുന്ന ഈ ദേശീയ സെമിനാറിൽ ഇന്ത്യയിലെ പ്രഗത്ഭരായ ശാസ്ത്രജ്ഞരും നയാസൂത്രകരും പങ്കെടുക്കും. അന്തർദേശീയ അവക്കോഡ ദിനമായ ജൂലായ് 31 ന് കൃഷി മന്ത്രി ടി.സിദീഖ് അവക്കോഡ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. പത്ര സമ്മേളനത്തിൽ ഹിൽ…

Read More