ലഹരിവിരുദ്ധ സന്ദേശമുയർത്തി ഫ്ലാഷ്മോബ് അവതരണം

മാനന്തവാടി: മാനന്തവാടി ജനമൈത്രി എക്സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ കണിയാരം എ. എൽ. പി സ്കൂളും എരുമത്തെരുവ് A2 റെസ്റ്റോറന്റും സംയുക്തമായി സംഘടിപ്പിച്ച ലഹരിവിരുദ്ധ ഫ്ലാഷ്മോബ് പ്രത്യേക ജനശ്രദ്ധ പിടിച്ചുപറ്റുന്നതായിരുന്നു. വിദ്യാലയത്തിൽ ഒരു മാസക്കാലം നീണ്ടുനിന്ന ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി എരുമത്തെരുവിൽവെച്ച് വിദ്യാർത്ഥികൾ അവതരിപ്പിച്ച ലഹരിവിരുദ്ധ ഫ്ലാഷ്മോബിന്റെ ഉദ്ഘാടനം മാനന്തവാടി എക്സ്സൈസ് വിമുക്തി സർക്കിൾ ഇൻസ്‌പെക്ടർ അശോക് കുമാർ. ടി നിർവഹിച്ചു. രക്ഷിതാക്കൾക്കായി നടത്തിയ ലഹരിവിരുദ്ധ പോസ്റ്റർ രചന മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ച പോസ്റ്റർ റെസ്റ്റോറന്റിൽ പതിപ്പിക്കുന്നതിനായി ജാഷി…

Read More

കൃഷിയെ അറിയാൻ; പഠനയാത്ര സംഘടിപ്പിച്ചു

കൃഷിയെ അറിയാൻ; പഠനയാത്ര സംഘടിപ്പിച്ചു പൂമല സെയിൻ്റ് റോസല്ലോസ് സ്പീച്ച് ആൻഡ് ഹിയറിംഗ് സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും അമ്പലവയൽ കാർഷിക ഗവേഷണ കേന്ദ്രത്തിൽ കൃഷിയെ അറിയാൻ പഠനയാത്ര നടത്തി. വിവിധ കൃഷിരീതികൾ അറിയാനും ബഡ്ഡിംഗ്, ഗ്രാഫ്റ്റിംഗ്, ലെയറിംഗ്, ടിഷ്യുകൾച്ചർ പ്രവർത്തനരീതികൾ മനസ്സിലാക്കാനും സാധിച്ചു. കൃഷിയെ അറിയാനുള്ള ഈ പരിപാടിയിൽ അഞ്ചാം ക്ലാസ് മുതൽ പ്ലസ് ടു വരെയുള്ള കുട്ടികൾ പങ്കെടുത്തു

Read More

ലഹരിവിരുദ്ധ സന്ദേശവുമായി ബലൂൺ പറപ്പിച്ച് വിദ്യാർത്ഥികൾ

കോട്ടത്തറ: മാനന്തവാടി കോർപ്പറേറ്റീവ് വിദ്യാഭ്യാസ എജ്യുക്കേഷൻ ഏജൻസി സംഘടിപ്പിക്കുന്ന BEYOND THE BUZZ ലഹരിവിരുദ്ധ മാസാചരണത്തിന്റെ ഭാഗമായി കോട്ടത്തറ സെന്റ് ആന്റണീസ് യുപി സ്കൂൾ വിദ്യാർത്ഥികൾ GO DRUGS സന്ദേശം എഴുതിയ ബലൂൺ ആകാശത്തിലേക്ക് പറപ്പിച്ച് ലഹരി മുക്ത സമൂഹം സൃഷ്ടിക്കേണ്ടതിന്റെ പ്രാധാന്യം സമൂഹത്തിനുമുന്നിൽ അവതരിപ്പിച്ചു. പരിപാടിയിൽ അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കെടുത്തു.

Read More

സമസ്ത ജന.സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ലിയാർ(75) അന്തരിച്ചു

കോഴിക്കോട്: സമസ്ത ജന.സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ലിയാർ(75) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികില്‍സയിലിരിക്കെയാണ് അന്ത്യം. മലപ്പുറം ജില്ലയിലെ ഇരുമ്പുഴി തെക്കുംമുറിയില്‍ തിരൂര്‍ക്കാട് കുന്നത്ത് മൂസ ഹാജിയുടെയും മാടമ്പി ഇയ്യാത്തുട്ടിയുടെയും മകനായി 1945ല്‍ ആയിരുന്നു ജനനം. 2013 മുതല്‍ കാസര്‍കോട് ജില്ലാ ഖാസിയായ ആലിക്കുട്ടി മുസ്ലിയാര്‍ 2003 മുതല്‍ പട്ടിക്കാട് ജാമിഅ നൂരിയ അറബിക് കോളജ് പ്രിന്‍സിപ്പല്‍ കൂടിയാണ്. 16 ാം വയസ്സില്‍ തിരൂര്‍ക്കാട് മഹല്ല് പള്ളി ഖത്തീബായും 20 ാം വയസ്സില്‍ മഹല്ല് ഖാസിയായും നിയമിക്കപ്പെട്ട്…

Read More

വയനാട്ടിലെ ഹോംസ്റ്റേയില്‍ എം.ഡി.എം.എയും കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍

അമ്പലവായാൽ ആയിരംകൊല്ലി, കണക്കയില്‍ വീട്ടില്‍, കെ. സല്‍മാന്‍ ഫാരിസ്(31), കണ്ണൂര്‍, പാപ്പിനിശ്ശേരി, ഷെക്കീറാസ് വീട്ടില്‍, ഇ.കെ. മുഹമ്മദ് ദില്‍ഷാദ്(33) എന്നിവരെയാണ് ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും അമ്പലവയല്‍ പോലീസും ജില്ലാ പോലീസ് മേധാവിയുടെ സ്പെഷ്യൽ സ്ക്വാഡും (SAGOC – Special Action Group Against Organised Crimes) ചേര്‍ന്ന് പിടികൂടിയത്. രഹസ്യവിവരത്തെ തുടര്‍ന്ന് എം.ജി റോഡിനടുത്തുള്ള പിള്ളാസ് ഹോംസ്റ്റേയില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ വലയിലായത്. ഹോംസ്റ്റേയില്‍ റൂമെടുത്ത് താമസിച്ചിരുന്ന ഇവരെ പരിശോധിച്ചപ്പോള്‍ ദില്‍ഷാദിന്റെ പോക്കറ്റിലുണ്ടായിരുന്ന പേഴ്‌സിനകത്ത് സിപ് ലോക്ക്…

Read More

ഡൽഹി ജനാധിപത്യ പ്രക്ഷോഭത്തിന് ഐക്യദാർഢ്യം; സായാഹ്ന സദസ്സ് സംഘടിപ്പിച്ചു.

മീനങ്ങാടി: സോനം വാങ്ചുക്കിന് ഐക്യദാർഢ്യമർപ്പിച്ചു കൊണ്ട് കേരള സ്‌കൂൾ ടീച്ചേഴ്സ് അസോസിയേഷൻ്റെയും സ്‌കൂൾ ടീച്ചേഴ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെയും നേതൃത്വത്തിൽ മീനങ്ങാടി ഓപ്പൺ ഹാളിൽ സായാഹ്ന സദസ്സ് സംഘടിപ്പിച്ചു. കെ.എസ് ടി എ സംസ്ഥാന സെക്രട്ടറി പി.ജെ ബിനേഷ് സദസ്സ് ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറർ പി. ബിജുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് ജില്ലാ സെക്രട്ടറി ടി രാജൻ സ്വാഗതവും ബത്തേരി ഉപജില്ലാ സെക്രട്ടറി ഇന്ദ്രൻ കെ.എൻ. നന്ദിയും പറഞ്ഞു. കെ.എസ്ടി എ സംസ്ഥാന കമ്മറ്റിയംഗം വി.എ ദേവകി…

Read More

രാഹുൽ ഗാന്ധിയെ അറസ്റ്റ്; പ്രതിഷേധ പ്രകടനവും, പ്രതിഷേധയോഗവും നടത്തി.

വെള്ളമുണ്ട: രാജ്യത്തിൻ്റെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, വയനാട് എം.പി.പ്രിയങ്ക ഗാന്ധിയടക്കമുള്ള നേതാക്കളെ അറസ്റ്റ് ചെയ്തതിലും അകാരണമായി മർദ്ധിച്ചതിലും പ്രതിഷേധിച്ച് വെള്ളമുണ്ട പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വെള്ളമുണ്ട സിറ്റിയിൽ പ്രതിഷേധ പ്രകടനവും, പ്രതിഷേധയോഗവും നടത്തി. ചെയർമാൻ മോയി വാരാമ്പറ്റ അദ്ധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് പി.സി.ഇബ്രാഹിം ഹാജി ഉൽഘാടനം ചെയ്തു. കൺവീനർ ഷാജി ജേക്കബ്, ടി.കെ.മമ്മൂട്ടി, എം.ലതിക, ഒ.ടി.മുഹമത് ഉനൈസ്, സി.സി.അബ്ദുള്ള, സലിം കേളോത്ത് ,ഉസ്മാൻ പള്ളിയാൽ, ഇ.വി.സിദ്ധീവ്, എൻ.കെ.പുഷ്പലത, സക്കീന കുടുവ,…

Read More

എടപ്പെട്ടി സ്കൂളിൽ സെപ് ഓറിയൻ്റേഷൻ ക്ലാസ് നടത്തി

എടപ്പെട്ടി: പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ നേതൃത്വത്തിൽ ഗോത്രവിഭാഗം വിദ്യാർത്ഥികൾക്കായി നടത്തുന്ന സ്പെഷ്യൽ എൻറിച്ച്മെൻ്റ് പ്രോഗ്രാമിൻ്റെ ഓറിയൻ്റേഷൻ ക്ലാസ് എടപ്പെട്ടി സ്‌കൂളിൽ സംഘടപ്പിച്ചു. പി ടി എ പ്രസിഡൻ്റ് എൻ പി ജിനേഷ്കുമാർ ഉദ്ഘാടനം ചെയ്തു. എസ് എം സി ചെയർമാൻ എൻ സന്തോഷ് അധ്യക്ഷത വഹിച്ചു. ഡയറ്റ് ലക്ചറർ ബിജി റോസ് മാത്യു ക്ലാസിന് നേതൃത്വം നൽകി. പ്രധാനാധ്യാപകൻ പി എസ് ഗിരീഷ്കുമാർ, എം പി ടി എ പ്രസിഡൻ്റ് വിനീത സുജിത്ത്, പി ടി എ വൈസ്…

Read More

സിൽക്ക് ബോർഡിന്റെ എം.ആർ.എം.എ 2.0 ക്യാമ്പെയിൻ വയനാട്ടിലും

കൽപ്പറ്റ: പട്ടുനൂൽ കൃഷി വ്യവസായത്തിൽ നൂതന മാറ്റങ്ങൾ ലക്ഷ്യമിട്ട് കേന്ദ്ര സിൽക്ക് ബോർഡ് ആരംഭിക്കുന്ന എൻ്റെ പട്ട് എൻ് അഭിമാനം 2.0 (എം.ആർ.എം.എ) ക്യാമ്പെയിനിന് വയനാട് ജില്ലയിൽ തുടക്കമാവുന്നു. ശാസ്ത്രീയമായ പട്ടുനൂൽ കൃഷി രീതികൾ കർഷകരിലേക്ക് എത്തിക്കുക, ഉത്പാദനക്ഷമത വർദ്ധിപ്പിക്കൽ, സാങ്കേതികവിദ്യ കൈമാറ്റം, ശാസ്ത്രീയ പരിശീലനം, ഡിജിറ്റൽ നിരീക്ഷണം എന്നിവയാണ് ക്യാമ്പെയിനിലൂടെ ലക്ഷ്യമാക്കുന്നത്. രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട ജില്ലകളിലാണ് നൂതന സാങ്കേതിക വിദ്യയിലൂടെ പട്ടുനൂൽ കർഷകരെ ശാക്തീകരിക്കാൻ എൻ്റെ പട്ട് എന്റെ അഭിമാനം 2.0 ക്യാമ്പെയിൻ ആരംഭിക്കുന്നത്. സംസ്ഥാനത്ത്…

Read More

പ്രിയങ്ക ഗാന്ധിയുടെ ഓഫിസിന്‍റെ പേരില്‍ വ്യാജ കോള്‍; രണ്ടുപേര്‍ അറസ്റ്റിൽ

ഡൽഹി: പ്രിയങ്ക ഗാന്ധി എംപിയുടെ ഓഫിസിന്‍റെ പേരില്‍ മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തുള്ള വ്യാജ ഫോണ്‍ കോളില്‍ രണ്ടുപേര്‍ പിടിയില്‍. ഡല്‍ഹി സ്വദേശികളായ നിതിന്‍കുമാര്‍, ഗൗരവ് എന്നിവരാണ് പിടിയിലായത്. പണം തട്ടിയെടുക്കല്‍ തന്നെയായിരുന്നു ലക്ഷ്യമെന്ന് കോഴിക്കോട് സൈബര്‍ പൊലീസ് പറഞ്ഞു. വിശദമായി ചോദ്യം ചെയ്ത േശഷം മാത്രമേ മറ്റുവിവരങ്ങള്‍ അറിയാന്‍ കഴിയൂവെന്നും പൊലീസ് പറഞ്ഞു.   കേരളത്തില്‍ ഉടന്‍ മന്ത്രിസഭാ പുനഃസംഘടന ഉണ്ടാകുമെന്നും മൂന്നുകോടി രൂപ നല്‍കിയാല്‍ മന്ത്രിയാക്കാമെന്നും പറഞ്ഞായിരുന്നു പ്രിയങ്ക ഗാന്ധിയുടെ ഓഫിസില്‍ നിന്നെന്ന് അവകാശപ്പെട്ട് എലത്തൂര്‍…

Read More