സംസ്ഥാന സബ്ജൂനിയർ വനിത വോളിബോൾ ചാമ്പ്യൻഷിപ്പിൽ വയനാട് ജേതാക്കളായി

കൽപറ്റ: സംസ്ഥാന സ്പോർട്സ് കൗൺസിലിൻ്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് നടന്ന സബ് ജൂനിയർ പെൺകുട്ടികളുടെ സംസ്ഥാനതല വോളിബോൾ ടൂർണമെന്റിൽ വയനാട് ജില്ലാ ടീം ചാംപ്യൻമാരായി. ക്യാപ്ടൻ ബ്രിയന്ന മരിയ ജോർജിൻ്റെ നേതൃത്വത്തിലുള്ള ടീം മൂന്ന് സെറ്റുകൾക്ക് ഫൈനലിൽ കണ്ണൂരിനെ പരാജയപ്പെടുത്തിയാണ് ജേതാക്കളായത്. വി.എം.അശോകനായിരുന്നു കോച്ച്.

Read More

വയനാട് ടൂറിസം; വൈറലായി രാഹുല്‍ ഗാന്ധിയുടെ ഫേസ്ബുക്ക് പോസ്റ്റ്

കല്‍പ്പറ്റ: വിനോദ സഞ്ചാരികളെ വയനാട്ടിലേക്ക് സ്വാഗതം ചെയ്ത് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് വൈറലായി. വീഡിയോ സഹിതമിട്ട കുറിപ്പ് ഇതിനകം ആയിരങ്ങളാണ് കണ്ടത്. പുഞ്ചിരിമട്ടം ഉരുള്‍പൊട്ടല്‍ ദുരന്തത്തെത്തുടര്‍ന്ന് വയനാട് ടൂറിസം പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തിലായിരുന്നു പോസ്റ്റ്. ‘വയനാടിന്റെ സൗന്ദര്യം തര്‍ക്കമില്ലാത്തതാണ്. അവിടത്തെ ജനങ്ങളുടെ കാരുണ്യവും ദയയുമാണ് എന്നെ എന്നുംആകര്‍ഷിച്ചിട്ടുള്ളത്. വിനോദസഞ്ചാര മേഖലയെ ഉപജീവനത്തിനായി ആശ്രയിക്കുന്ന നിരവധിയാളുകള്‍ നിലവില്‍ സഹായം കാത്തിരിക്കുകയാണ്. ഉരുള്‍ ദുരന്തം വയനാടിനെയാകെ ബാധിച്ചുവെന്ന തെറ്റിദ്ധാരണയും പ്രചാരണവും ടൂറിസത്തെ ബാധിച്ചു….

Read More

ഇമാം ഡോ.ഉമര്‍ അഹമ്മദ് ഇല്യാസി പുത്തുമലയില്‍ പ്രാര്‍ത്ഥന നടത്തി

കല്‍പ്പറ്റ: പുഞ്ചിരിമട്ടം ഉരുള്‍ ദുരന്തത്തില്‍ മരിച്ചതില്‍ തിരിച്ചറിയാത്ത മൃതദേഹങ്ങളും ശരീരഭാഗങ്ങളും സംസ്‌കാരിച്ച പുത്തുമലയില്‍ ഇമാം ഡോ.ഉമര്‍ അഹമ്മദ് ഇല്യാസി പ്രാര്‍ത്ഥന നടത്തി. ഇന്ത്യയിലെ അര ലക്ഷം ഇമാമുകളുടെ മേധാവിയായ അദ്ദേഹം കോഴിക്കോട് സ്വദേശിയും യുഎഇയിലെ ഫാത്തിമ ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് ചെയര്‍മാനുമായ ഡോ.കെ.പി. ഹുസൈന്റെ ക്ഷണം സ്വീകരിച്ചാണ് കേരളത്തിലെത്തിയത്. ഉരുള്‍ ദുരന്തത്തില്‍ മരിച്ചവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാനും അവരുടെ ഓര്‍മകളെ ബഹുമാനിക്കാനും ദുഃഖിതരായ കുടുംബങ്ങള്‍ക്ക് ആശ്വാസം പകരാനും താത്പര്യം അറിയിച്ച ഇമാം ഡോ.കെ.പി. ഹുസൈനൊപ്പമാണ് പുത്തുമല സന്ദര്‍ശിച്ചത്. ഡോ.കെ.പി….

Read More

സൗജന്യ ഹൃദ്രോഗ നിര്‍ണയ ക്യാമ്പ് നടത്തി.

കല്‍പ്പറ്റ: ലോക ഹൃദയദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലെയും ഗൂഡല്ലൂരിലെയും റോട്ടറി ക്ലബുകളുടെ നേതൃത്വത്തില്‍ ലിയോ മെട്രോ കാര്‍ഡിയാക് സെന്ററില്‍ സൗജന്യ ഹൃദ്രോഗ നിര്‍ണയ-ചികിത്സാ ക്യാമ്പ് നടത്തി. കോഴിക്കോട് മെട്രോമെഡ് ഇന്റര്‍നാഷണല്‍ കാര്‍ഡിയാക് സെന്ററിലെ ഡോ.വി. നന്ദകുമാര്‍ ഉദ്ഘടാനം ചെയ്തു. ഡോ.ടി.പി.വി. സുരേന്ദ്രന്‍, അഡ്വ.പി. ചാത്തുക്കുട്ടി, റോട്ടറി വയനാട് അസിസ്റ്റന്റ് ഗവര്‍ണര്‍ വി.വി. തോമസ് എന്നിവര്‍ പ്രസംഗിച്ചു. ഡോ.നന്ദകുമാര്‍, ഡോ.പി.പി. മുഹമ്മദ് മുസ്തഫ, ഡോ. മുഹമ്മദ് ശലൂബ്, ഡോ.അരുണ്‍ ഗോപി, ഡോ.പി.വി. ഗിരീഷ്, ഡോ. ജ്യോതിഷ് വിജയ്, ഡോ. മുസ്തഫ…

Read More

പിണങ്ങോട് സൗഹൃദ വേദി രൂപീകരിച്ചു

പിണങ്ങോട്: പ്രദേശവാസികള്‍ സൗഹ്യദ വേദി രൂപീകരിച്ചു. ഇതിനു ചേര്‍ന്ന യോഗത്തില്‍ ടി. കുമാരന്‍ അധ്യക്ഷത വഹിച്ചു. കെ. വേണുഗോപാല്‍, കെ. ഹാരിസ്, എം. സാജിദ്, ജാസര്‍ പാലക്കല്‍, ജിത്തു, വി. നാസര്‍, ടി.പി. യൂനുസ്, കെ.പി. അന്‍വര്‍, ഗണപതി, ആര്‍.പി. അസ്‌ലം തങ്ങള്‍, കെ.കെ. നൗഷാദ്, എസ്.എം. സക്കീന, സുജിത എന്നിവര്‍ പ്രസംഗിച്ചു. ഇ.വി. അബ്ദുള്‍ജലാല്‍ സ്വാഗതവും വി. ഹാമിദലി നന്ദിയും പറഞ്ഞു. ഭാരവാഹികളായി ടി. കുമാരന്‍(ചെയര്‍മാന്‍), അബൂബക്കര്‍ കുനിയില്‍, കരുണാകരന്‍, വി. സഫിയ(വൈസ് ചെയര്‍മാന്‍മാര്‍), ഇ.വി….

Read More

യൂത്ത് കോൺഗ്രസ് ന്യൂസ് പേപ്പർ ചലഞ്ച് നടത്തി

ബത്തേരി: യൂത്ത് കോൺഗ്രസ് ബത്തേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി നിർമ്മിച്ചുനൽകുന്ന 30 വീടുകളുടെ ധനസമാഹരണത്തിന് വേണ്ടി നടത്തുന്ന ന്യൂസ് പേപ്പർ ചലഞ്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എംപി ബബിൻ രാജ് ഉദ്ഘാടനം ചെയ്‌തു യൂത്ത് കോൺഗ്രസ് ബത്തേരി മണ്ഡലം പ്രസിഡൻ്റ് ഹാരിസ് കല്ലുവയൽ അധ്യക്ഷനായിരുന്നു അഡ്വ സതീഷ് പൂതിക്കാട്, അഡ്വ ജയലക്ഷ്‌മി രാജേഷ്, ജിനു കോളിയാടി, ലിന്റേ്റോ കുര്യാക്കോസ്, ബിനോയ് കുട്ടി, ഗഫൂർ പടുപ്പ്, വൈ രഞ്ജിത്ത്,ശാലിനി രാജേഷ്,…

Read More

എം.എല്‍.എ കെയറില്‍ നിന്നും പഠനത്തിനൊരു കൈത്താങ്ങ് പദ്ധതി: അഡ്മിഷന്‍ നേടി നൂറിലധികം വിദ്യാര്‍ഥികള്‍.

കല്‍പ്പറ്റ: എം.എല്‍.എ കെയറില്‍ നിന്നും പഠനത്തിനൊരു കൈത്താങ്ങ് പദ്ധതിയിലുള്‍പ്പെടുത്തി വയനാട് ജില്ലയില്‍ പ്ലസ്ടു, ഡിഗ്രി കഴിഞ്ഞവരുടെ സൗജന്യ ഉപരിപഠനത്തിന് ഇതുവരെ സ്‌പോട്ട് അഡ്മിഷന്‍ നേടിയത് 116 പേര്‍. ഇവര്‍ക്കുള്ള ക്ലാസുകള്‍ 23ന് ആരംഭിക്കും. ക്യാംപസുകളിലേക്കുള്ള വിദ്യാര്‍ത്ഥികളുടെ യാത്ര കല്‍പ്പറ്റ നിയോജകമണ്ഡലം എംഎല്‍എ ടി. സിദ്ദീഖ് ഫ്‌ളാഗ് ഓഫ് ചെയ്തു. മുണ്ടക്കൈ – ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ നൂറുല്‍ ഇസ്ലാം സെന്റര്‍ ഫോര്‍ ഹയര്‍ എജ്യുക്കേഷനും എംഎല്‍എ കെയറും ചേര്‍ന്നാണ് സൗജന്യ വിദ്യാഭ്യാസ പദ്ധതി സംഘടിപ്പിക്കുന്നത്. പി….

Read More

കാരാപ്പുഴ അണക്കെട്ടിൽ മൃതദേഹം കണ്ടെത്തി

പുറ്റാട്: കാരാപ്പുഴ അണക്കെട്ടിന്റെ അമ്പലവയൽ പഞ്ചായത്തിലെ പുറ്റാട് മണൽവയൽ ഭാഗത്തെ റിസർ വോയറിലാണ് പുരുഷൻ്റെ മൃതദേഹം കണ്ടത്. ഇന്ന് രാവിലെ നാട്ടുകാരാണ് റിസർവോയറിൽ പൊന്തിക്കിടക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി.

Read More

കോൺക്രീറ്റ് സ്ലാബ് തകർന്ന് വീണ് നിർമ്മാണ തൊഴിലാളി മരിച്ചു

പനമരം: വിളമ്പുകണ്ടം കൈപ്പാട്ടുക്കുന്നിൽ പഴയ വീട് പൊളിക്കുന്നതിനിടെ കോൺക്രീറ്റ് സ്ലാബ് തകർന്ന് വീണ് നിർമ്മാണ തൊഴിലാളി മരിച്ചു. പനമരം പരക്കുനി കോളനിയിലെ വാസു (45) ആണ് മരിച്ചത്. കൈപ്പാട്ടുക്കുന്നിൽ പഴയ വീട് പൊളിക്കുന്നതിനിടെയാണ് കോൺഗ്രീറ്റ് സ്ലാബും, കട്ടകളും തകർന്ന് വീഴുകയായിരുന്നു. സംഭവ സമയം വാസുവിനെ കൂടാതെ മറ്റൊരു തൊഴിലാളി കൂടെ സ്ഥലത്തുണ്ടായിരുന്നുവെങ്കിലും ഇയാൾ ഓടിമാറുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. ഉടൻ തന്നെ വാസുവിനെ പനമരം സാമൂഹികാരോഗ്യ കേന്ദ്രത്തിലും തുടർന്ന് മാനന്തവാടി മെഡിക്കൽ കോളേജിൽ എത്തിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു

Read More

മുണ്ടക്കൈ ദുരന്തം: സമസ്ത ധന സഹായ വിതരണം ഇന്ന്

കല്‍പറ്റ: മുണ്ടക്കൈ ചൂരല്‍മല ദുരിത ബാധിതരായ കുടുംബങ്ങള്‍ക്ക് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ധന സഹായ വിതരണം ഇന്ന് മേപ്പാടി എം.എസ്.എ ഓഡിറ്റോറിയത്തില്‍ നടക്കും. ദുരിത ബാധിതരായ 751 കുടുംബങ്ങള്‍ക്ക് ഒന്നാം ഘട്ടമായി 80 ലക്ഷത്തോളം രൂപ വിതരണം ചെയ്യും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര ജില്ലാ നേതാക്കളും വിദ്യാഭ്യാസ ബോര്‍ഡ് അംഗങ്ങളും സംബന്ധിക്കുന്ന സംഗമത്തില്‍ സമസ്ത പ്രസിഡൻ്റ് സയ്യിദ് മുഹമ്മദ് ജിഫ് രി മുത്തുക്കോയ തങ്ങള്‍ വിതരണോദ്ഘാടനം നിര്‍വഹിക്കും. വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി…

Read More