എലസ്റ്റന്‍ എസ്റ്റേറ്റ് തൊഴിലാളികള്‍ക്ക് അടിയന്തിരമായി തൊഴിലും വേതനവും നല്‍കണം- ടി സിദ്ദിഖ് എം എല്‍ എ
കല്‍പ്പറ്റ: ദീര്‍ഘകാലമായി എലസ്റ്റന്‍ എസ്റ്റേറ്റ് തൊഴിലാളികള്‍ക്ക് ശമ്പളവും ജോലിയും മറ്റ് ആനുകൂല്യങ്ങളും നല്‍കാത്തതില്‍ പ്രതിഷേധിച്ച് സമരം നടത്തി വരികയാണ്. ഇതേ തുടര്‍ന്ന് കല്‍പ്പറ്റ നിയോജകമണ്ഡലം എം എല്‍ എ അഡ്വ: ടി. സിദ്ധിഖ് തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടിയെ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയായ റോസ് ഹൗസില്‍ വച്ച് ഇന്ന് (23.12.2023)രാവിലെ കൂടിക്കാഴ്ച നടത്തി. സംയുക്ത സമരസമിതിയുടെ ഭാഗമായി ഐഎന്‍ടിയുസി ജില്ലാ പ്രസിഡണ്ട് പി.പി ആലി നല്‍കിയ അപേക്ഷ ഉള്ളടക്കം ചെയ്തു കൊണ്ട് മന്ത്രിക്ക് എംഎല്‍എ കത്ത്…
