ആയിരം സംരംഭങ്ങളുമായി കുടുംബശ്രി

മാനന്തവാടി : റീബിൽഡ് കേരള ഇനീഷ്യറ്റീവ് എന്റർപ്രണർഷിപ്പ് ഡവലപ്പ്മെന്റ് പദ്ധതിയുടെ ഭാഗമായി മാനന്തവാടി ബ്ലോക്ക് നോഡൽ സൊസൈറ്റിയുടെ കീഴിൽ ആയിരം കുടുംബശ്രി സംരംഭങ്ങൾ രൂപികരിച്ചു. സേവനം, ഉൽപ്പാദനം, ട്രേഡിംഗ് എന്നീ മേഖലകളിലാണ് രൂപികരിച്ചിട്ടുള്ളത്. ആയിരം സംരംഭങ്ങൾ രൂപികരിക്കുന്നതിന് പ്രയത്നിച്ച സാധിക എം.ഇ.സി ഗ്രൂപ്പിനെ ചടങ്ങിൽ അനുമോദിച്ചു. പരിപാടിയുടെ ഉദ്ഘാടനം ജില്ലാ മിഷൻ കോർഡിനേറ്റർ ബാലസുബ്രമണ്യൻ നിർവ്വഹിച്ചു. അസിസ്റ്റന്റ് കോർഡിനേറ്റർ റെജീന , ചെയർപെഴ്സൺ സൗമിനി, വൈസ് ചെയർപെഴ്സൺ ശാന്ത രവി ,പ്രോഗ്രാം മാനേജർമാരായ ഹുദൈഫ്, ശ്രുതി, മെന്റർ…

Read More

കലാകാരൻമാരെ ആദരിച്ചു.

തിരുനെല്ലി:.വയനാടിന്റെ സ്വന്തം ഹാസ്യ കലാകാരൻമാരായ വിൽഫ്രഡ് ജോസ് മുതിരക്കാലാ, മുകുന്ദൻ തൃശ്ശിലേരി, വിദ്യാധരൻ വൈദ്യർ കണിയാരം എന്നിവരെ, ബി. ജെ. പി. വയനാട് ജില്ലാ അദ്ധ്യക്ഷൻ കെ. പി മധു പൊന്നാട അണിയിച്ച് ആദരിച്ചു. ബി. ജെ. പി തിരുനെല്ലി പഞ്ചായത്ത് അദ്ധ്യക്ഷൻ രാജീവ് ബാവലിയും സന്നിഹിതനായി യിരുന്നു. വളരെ ചുരുങ്ങിയ കാലം കൊണ്ട് വയനാടൻ ജനതക്ക് ചിരപരിചിതരായി മാറിയ ഇവർക്ക് ലോകം മുഴുവൻ മനുഷ്യ മനസുകളെ നർമ്മം കൊണ്ട് കീഴടക്കാൻ കഴിയട്ടെ എന്ന് അദ്ധേഹം ആശംസിച്ചു.

Read More

അഗതികൾക്കും ഭിന്നശേഷിക്കാർക്കുമൊപ്പം സംയുക്ത ക്രിസ്തുമസ് ആഘോഷം

മാനന്തവാടി: എക്യുമെനിക്കൽ ക്രിസ്ത്യൻ ലീഡേഴ്സ് ഫോറത്തിന്റെ നേതൃത്വത്തിൽ പഴശ്ശി പാർക്കിൽ നടന്ന സംയുക്ത ക്രിസ്തുമസ് ആഘോഷം വേറിട്ട അനുഭവമായി. മാനന്തവാടി കേന്ദ്രീകരിച്ച് വിവിധ അപ്പോസ്തോലിക സഭകളുടെ അൽമായ നേതൃത്വ വേദിയായ ക്രിസ്ത്യൻ ലീഡേഴ്സ് ഫോറം. തുടർച്ചയായ പതിമൂന്നാം വർഷമാണ് ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചത്. തിരുനെല്ലി ബഡ്സ് പാരഡൈസ് സ്കൂളിലെ വിദ്യാർത്ഥികളും പെരുവക സെൻറ് ആൻസ് അഗതിമന്ദിരത്തിലെ അന്തേവാസികളും മണിപ്പൂർ കലാപത്തിന് ഇരകളായ വിദ്യാർഥികളും ക്രിസ്തുമസ് ആഘോഷത്തിന് പ്രത്യേക അതിഥികളായി എത്തി. ഒ. ആർ. കേളു എം എൽഎ…

Read More

വെള്ളമുണ്ടയിൽ സ്പോർട്സ് സമ്മിറ്റ് സംഘടിപ്പിച്ചു

വെള്ളമുണ്ട: സംസ്ഥാന അന്താരാഷ്ട്ര കായിക സമ്മേളനത്തിന് മുന്നോടിയായി വെള്ളമുണ്ട ഗ്രാമപഞ്ചായത്തിൽ സ്പോർട്സ് സമ്മിറ്റ് യോഗം ചേർന്നു. സി.ഡി. എസ് ഹാളിൽ നടന്ന യോഗം വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ജംഷീർ കുനിങ്ങാരത്ത് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ സുധി രാധാകൃഷ്ണൻ, ജില്ലാ സ്പോർട്‌സ് കൗൺസിൽ പ്രസിഡന്റ് എം.മധു, പഞ്ചായത്ത്‌ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ സി. എം അനിൽകുമാർ, സീനത് വൈശ്യൻ, സൽമത് ഇ….

Read More

വയനാട് ഫ്‌ളവര്‍ഷോയ്ക്ക് കല്‍പ്പറ്റയില്‍ തുടക്കമായി

കല്‍പ്പറ്റ: വയനാട് ആഗ്രി ഹോര്‍ട്ടികള്‍ച്ചറല്‍ സൊസൈറ്റി കല്‍പ്പറ്റ ബൈപ്പാസ് ഗ്രൗണ്ടില്‍ സംഘടിപ്പിക്കുന്ന വയനാട് ഫ്‌ളവര്‍ഷോ അഡ്വ. ടി സിദ്ധിഖ് എം എല്‍ എ ഉദ്ഘാടനം ചെയ്തു.വയനാട്ടിലെത്തുന്ന വിനോ സഞ്ചാരികൾക്ക് ഈ നാട്ടിൻ്റെ ജൈവ വൈവിധങ്ങളെയും,.സംസ്ക്കാരിക പൈതൃകങ്ങൾ ഉൾപ്പെടെ ഒരു കുടക്കീഴിൽ കാണാൻ സാധിക്കുന്ന സൗകര്യമാണ് വയനാട് ഫ്ളവർ ഷോയിൽ ഒരുക്കിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാകലക്ടര്‍ ഡോ. രേണുരാജ് അധ്യക്ഷയായിരുന്നു. എഡിഎം എൻ ഐ ഷാജു, സൊസൈറ്റി വൈസ് ചെയര്‍മാന്‍ ജോണി പാറ്റാനി, ജനറല്‍ കണ്‍വീനര്‍ കെ.എസ് രമേശ്,…

Read More

രക്തദാന ക്യാംപ് നടത്തി

മാനന്തവാടി : ജനകീയ രക്തദാന സേനയുടെ നേതൃത്വത്തിൽ മെഡിക്കൽ കോളജ് ബ്ലഡ് ബാങ്കിൽ രക്തദാന ക്യാംപ് നടത്തി. മാനന്തവാടി സി ഡിറ്റ് പഠനകേന്ദ്രം എംഡി എ.വി. അനീഷ് ഉദ്ഘാടനം ചെയ്തു. ജനകീയ രക്തദാന സേനയുടെ ജില്ലാ ചീഫ് കോ-ഓർഡിനേറ്റർ കെ.ടി. ഷബ്‌ന അധ്യക്ഷത വഹിച്ചു. കോ-ഓർഡിനേറ്റർ കെ.എം. ഷിനോജ്, മെഡിക്കൽ കോളജ് ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫിസർമാരായ ഡോ. ബിനിജ മെറിൻ, ഡോ. എം. കെ. അനുപ്രിയ, ബ്ലഡ് ബാങ്ക് കൗൺസിലർ സിബി മാത്യു, ബി.എ. നിസാർ,…

Read More

വയനാട്ടിലെ തനതു വിള വൈവിധ്യം സംരക്ഷിക്കുന്നതിന് ശുപാര്‍ശ നല്‍കും: വനിതാ കമ്മീഷന്‍

തിരുനെല്ലി : വയനാട്ടിലെ തനതു കാര്‍ഷിക വിള വൈവിധ്യങ്ങള്‍ സംരക്ഷിക്കുന്നതിന് പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാരിനു ശുപാര്‍ശ നല്‍കുമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ.പി. സതീദേവി പറഞ്ഞു. തിരുനെല്ലി ഇരുമ്പുപാലത്ത് പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെടുന്ന 10 കുടുംബശ്രീ വനിതകള്‍ നടത്തുന്ന കിഴങ്ങ് വൈവിധ്യ സംരക്ഷണ കേന്ദ്രം നൂറാങ്ക് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മീഷന്‍ അധ്യക്ഷ. നൂറാങ്ക് കൃഷി സംഘത്തിന്റെ പ്രവര്‍ത്തനം മാതൃകാപരമാണ്. തനതു കാര്‍ഷിക വിളകള്‍ നാടിന്റെ അമൂല്യമായ സമ്പത്താണ്. ഇത് വരും തലമുറയ്ക്കായി സംരക്ഷിക്കപ്പെടുകയും ഇവ സംബന്ധിച്ച്…

Read More

എം.എ.മുഹമ്മദ് ജമാൽ സാഹിബ് നിര്യാതനായി 

കൽപ്പറ്റ : വയനാട് മുസ്ലിം യത്തീംഖാന ജനറൽ സെക്രട്ടറിയും സംസ്ഥാന മുസ്ലിം ലീഗ് സെക്രട്ടറിയേറ്റ് മെമ്പറും വയനാട് ജില്ലാ മുസ്ലിം ലീഗിന്റെ വൈസ് പ്രസിഡണ്ടുമായ എം.എ.മുഹമ്മദ് ജമാൽ സാഹിബ് (84) നിര്യാതനായി. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ഇന്ന് രാവിലെ ആയിരുന്നു അന്ത്യം. മൃതദേഹം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് മുട്ടിൽ യത്തീം ഖാനയിൽ എത്തിക്കും. വൈകുന്നേരം നാലു വരെ യത്തീംഖാന ഹാളിലും സന്ധ്യക്ക് ആറ് മുതൽ ഏഴു വരെ സുൽത്താൻബത്തേരി ഡബ്ല്യുഎംഒ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ ഹാളിലും പൊതുദർശനത്തിനു…

Read More

ജനകീയാസൂത്രണ പദ്ധതി ആലോചനാ യോഗം ചേര്‍ന്നു

മാനന്തവാടി : മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് 2023-24 ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി സംയുക്ത പദ്ധതികള്‍ ആലോചിക്കുന്നതിന് ബ്ലോക്ക് പഞ്ചായത്തില്‍ യോഗം ചേര്‍ന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി അധ്യക്ഷത വഹിച്ചു. വിവിധ മേഖലകളില്‍ അടുത്ത സാമ്പത്തിക വര്‍ഷം ഏറ്റെടുക്കേണ്ട സംയുക്ത പദ്ധതികളെക്കുറിച്ച് യോഗം ചര്‍ച്ച ചെയ്തു. എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി പ്രദീപ്, വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ ജയഭാരതി, തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം…

Read More

വാകേരി കല്ലൂര്‍ക്കുന്നില്‍ വീണ്ടും കടുവ സാന്നിധ്യം

കല്‍പ്പറ്റ:പൂതാടി പഞ്ചായത്തിലെ കല്ലൂര്‍ക്കുന്നില്‍ വീണ്ടും കടുവ സാന്നിധ്യം. കര്‍ഷകന്‍ പ്രജീഷ് കടുവ ആക്രമണത്തില്‍ കൊല്ലപ്പെട്ട വാകേരി കൂടല്ലൂരിനു സമീപമുള്ള പ്രദേശമാണ് കല്ലൂര്‍ക്കുന്ന്. പ്രജീഷിനെ കൊലപ്പെടുത്തിയതിനെത്തുടര്‍ന്നു വനം വകുപ്പ് സ്ഥാപിച്ച കൂട്ടില്‍ അകപ്പെട്ട കടുവ നിലവില്‍ തൃശൂര്‍ പൂത്തുര്‍ സുവോളജിക്കല്‍ പാര്‍ക്കിലാണ്. നരഭോജി കടുവയെ നാടുകടത്തിയതിന്റെ ആശ്വാസത്തില്‍ ജനം കഴിയുന്നതിനിടെയാണ് കല്ലൂര്‍ക്കുന്നില്‍ ഇന്നു പകല്‍ കടുവ ഇറങ്ങിയത്. നരഭോജി കടുവയും കൂടല്ലൂരില്‍നിന്നു അഞ്ച് കിലോമീറ്റര്‍ അകലെയുള്ള കല്ലൂര്‍ക്കുന്നില്‍ എത്തിയിരുന്നു. റോഡ് മുറിച്ചുകടക്കുന്ന കടുവയെ തൊഴിലാളികളാണ് കണ്ടത്. വിവരം അറിയിച്ചതനുസരിച്ച്…

Read More