അതിജീവനത്തിന്റെ താളലയം; വയനാട് ഉത്സവത്തിന് തിരക്കേറുന്നു

കല്‍പ്പറ്റ: ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ ആഘാതത്തില്‍ നിന്നും വയനാടന്‍ വിനോദ സഞ്ചാര മേഖലയെയും തിരികെ പിടിക്കാന്‍ അരങ്ങേറുന്ന വയനാട് ഉത്സവിന് തിരക്കേറുന്നു. ഉണരുന്ന വയനാടിന് പിന്തുണയുമായി ഒട്ടേറെ സഞ്ചാരികളും ജില്ലയിലേക്ക് വന്നെത്തുകയാണ്. കര്‍ണ്ണാടക തമിഴ്‌നാട് തുടങ്ങിയ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും ജില്ലയിലേക്കുള്ള സഞ്ചാരികളുടെ വരവ് കൂടിയിട്ടുണ്ട്. വയനാട് സുരക്ഷിതമാണ് എന്ന ജില്ലാ ഭരണകൂടത്തിന്റെ സന്ദേശ പ്രചാരണവും ലക്ഷ്യം കാണുകയാണ്.വയനാട് ഉത്സവ് എന്ന പേരില്‍ കാരാപ്പുഴയിലും എന്‍ ഊരിലും നടക്കുന്ന മഹോത്സവത്തിലും സഞ്ചാരികളുടെ തിരക്കേറുകയാണ്.ജില്ലാ ഭരണകൂടവും കാരാപ്പുഴ ടൂറിസം മനനജ്‌മെന്റ്…

Read More

മെഡിക്കൽ വിദ്യാർത്ഥികൾക്കുള്ള വൈറ്റ് കോട്ട് വിതരണവും ഒറിയന്റേഷൻ പ്രോഗ്രാമും

മേപ്പാടി: ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജിൽ 2024 ബാച്ചിൽ അഡ്മിഷൻ നേടിയ 150 മെഡിക്കൽ വിദ്യാർത്ഥികൾക്കുള്ള ഓറിയന്റേഷനും വൈറ്റ് കോട്ട് വിതരണോദ്ഘാടനവും എക്സിക്യൂട്ടീവ് ട്രസ്റ്റി യു.ബഷീർ നിർവ്വഹിച്ചു. വിദ്യാർത്ഥികൾക്കുള്ള പ്രതിജ്ഞാവാചകം മെഡിക്കൽ സൂപ്രണ്ട് ഡോ.മനോജ് നാരായണൻ ചൊല്ലിക്കൊടുത്തു. 2013 മുതൽ പ്രവർത്തനമാരംഭിച്ച ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജിലെ പതിനൊന്നാമത്തെ ബാച്ചാണ് ഇപ്പോൾ പ്രവേശനം പൂർത്തിയാക്കിയത്. തുടക്കം മുതൽ എല്ലാവർഷവും ശരാശരി 95%ത്തിന് മുകളിൽ വിജയം കൈവരിച്ചുവരുന്ന കോളേജ് പാഠ്യേതര മേഖലകളിലും മികവ് പുലർത്തുന്നു. പ്രവർത്തിപരിചയമുള്ള അധ്യാപകരും മികവുറ്റ ലാബുകളും അടിസ്ഥാന…

Read More

സി.പി.ഐ (എം) ജനകീയ കുറ്റവിചാരണ നാളെ*

“കൊള്ളക്കാരൻ കൊലയാളി ഐ.സി ബാലകൃഷ്ണനും മരണ വ്യാപാരികളായ കോൺഗ്രസിനും എതിരെ” എന്ന മുദ്രാവാക്യം ഉയർത്തി സി.പി.ഐ (എം) ജനകീയ കുറ്റവിചാരണ ഫെബ്രുവരി 16 ന് (നാളെ) ബ്രാഞ്ച് കേന്ദ്രങ്ങളിൽ നടത്തും. ഡി.സി.സി ട്രഷറർ എൻ.എം വിജയന്റേയും മകന്റെയും മരണത്തിനുത്തരവാദിയായ ബത്തേരി എം.എൽ.എ ഐ.സി ബാലകൃഷ്ണൻ രാജി വെക്കുക എന്നാവശ്യപ്പെട്ടാണ് സി.പി.ഐ (എം) കുറ്റവിചാരണ. ഇന്ത്യൻ ഭരണഘടനയിലെ നിയമ വ്യവസ്ഥ അനുസരിച്ച് സത്യപ്രതിജ്ഞ ചെയ്ത നിയമസഭാംഗമായ ഐ.സി ബാലകൃഷ്ണൻ രണ്ട് മനുഷ്യ ജീവനുകൾ നഷ്ടമാകുന്നതിന് കാരണമായി ഒന്നാം പ്രതിയായ…

Read More

ഉറപ്പായും വോട്ടുചെയ്യും; സിഗ്‌നേച്ചര്‍ ക്യാമ്പയിന് തുടക്കമായി

കൽപ്പറ്റ : വയനാട് ലോക്സഭാ മണ്ഡലം ഉപതെരഞ്ഞടുപ്പിനായി നാടും നഗരവും ഒരുങ്ങവേ വിപുലമായ തെരഞ്ഞെടുപ്പ് പ്രാചരണങ്ങള്‍ക്കും തുടക്കമായി. കരുത്തുറ്റ ജനാധിപത്യത്തിനായി ഉറപ്പായും വോട്ടുചെയ്യാമെന്ന സന്ദേശവുമായാണ് തെരഞ്ഞെടുപ്പ് വിഭാഗം ജില്ലയില്‍ വോട്ടര്‍ ക്യാമ്പെയിനിന് തുടക്കമിട്ടത്. ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗം, സ്വീപ് എന്നിവരുടെ നേതൃത്വത്തില്‍ കളക്ട്രേറ്റ് പരിസരത്തൊരുക്കിയ സിഗ്‌നേച്ചര്‍ ക്യാമ്പയിന്‍ ജില്ലാ കളക്ടര്‍ കൂടിയായ ജില്ലാ വരണാധികാരി ഡി.ആര്‍ മേഘശ്രീ ഉദ്ഘാടനം ചെയ്തു. ദുരന്തത്തിന് സാക്ഷികളായതിന് ശേഷമുള്ള തെരഞ്ഞെടെുപ്പിനാണ് ജില്ല തയ്യാറാകുന്നത്. വോട്ടെടുപ്പില്‍ എല്ലാവരുടെയും സമ്മതിദാനം ഉറപ്പാക്കി സമാധാനപരമായ തെരഞ്ഞെടുപ്പാണ്…

Read More

യു എ ഇ ലെ. മികച്ച സാമൂഹിക പ്രവർത്തനത്തിനുള്ള പ്രേം നസീർ കർമ്മമുഖ്യ അവാർഡ് നവാസ് മാനന്തവാടിക്ക്.

അബുദാബി: യു എ ഇ ലെ. മികച്ച സാമൂഹിക പ്രവർത്തനത്തിനുള്ള പ്രേം നസീർ കർമ്മമുഖ്യ അവാർഡ് വയനാട് സ്വദേശി നവാസ് മാനന്തവാടിക്ക്. 18 വർഷത്തോളമായി പ്രവാസി മലയാളികളുടെ ഇടയിൽ നടത്തിവരുന്ന സേവന പ്രവർത്തനങ്ങളും കോവിഡ് കാലത്ത്‌ നടത്തിയ സേവനങ്ങളും മുൻനിർത്തിയാണ്അ വാർഡിന് പരിഗണിച്ചത്. രാജ്യത്ത് ജോലി തേടിയെത്തുന്ന ഹൗസ്‌ മെയ്ഡുകൾ ഉൾപ്പെടെയുള്ള സാധാരക്കാരായ സ്ത്രീകൾക്ക് വേണ്ടി നടത്തുന്ന സേവനങ്ങളും ശ്രദ്ധേയമാണെന്ന് അവാർഡ് കമ്മിറ്റി വിലയിരുത്തി. ഞായറാഴ്ച അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ വെച്ച് നടന്ന ചടങ്ങിൽ ചലച്ചിത്ര…

Read More

    മനുഷ്യ-വന്യജീവി സംഘര്‍ഷം: കേന്ദ്ര ഫണ്ട് നിരാകരിച്ചത് കര്‍ഷകദ്രോഹമെന്ന് പ്രകൃതി സംരക്ഷണ സമിതി

    കല്‍പ്പറ്റ: മനുഷ്യ-വന്യജീവി സംഘര്‍ഷ ലഘൂകരണത്തിന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം അനുവദിച്ച ഫണ്ട് കര്‍ഷകരുടെ പേരുപറഞ്ഞ് സമീപകാലത്ത് രൂപംകൊണ്ട ചില സംഘടനകളുടെ ഭീഷണിക്ക് വഴങ്ങി സംസ്ഥാന വനം വകുപ്പ് നിരാകരിച്ചത് കൊടിയ കര്‍ഷകദ്രോഹമാണെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി ആരോപിച്ചു. വിഷയത്തില്‍ വനം മന്ത്രി കൈമലര്‍ത്തുന്നത് പരിഹാസ്യമാണെന്നും വന്യജീവി പ്രതിരോധത്തിന് മതിയായ ഫണ്ട് ലഭിക്കുന്നില്ലെന്ന് നിരന്തരം മുറവിളികൂട്ടുന്നതിനിടെയാണ് വനം വകുപ്പ് കേന്ദ്ര പദ്ധതി തട്ടിമാറ്റിയതെന്നും യോഗം കുറ്റപ്പെടുത്തി. കടുവാസങ്കേതങ്ങള്‍ക്ക് പുറത്തുള്ള വനം ഡിവിഷന്‍ പരിധികളിലെ മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിന്…

    Read More

      നിലമ്പൂരിലെ സ്വർണഖനനം; സമീപവാസികളുടെ കൈയിൽ വലിയ ജനറേറ്ററുകളും മോട്ടോറുകളും, അന്വേഷണം കടുപ്പിക്കും

      മലപ്പുറം: നിലമ്പൂർ വനത്തിൽ സ്വർണഖനനം നടത്തിയ സംഭവത്തിൽ അന്വേഷണം ശക്തമാക്കി വനംവകുപ്പ്. സംഭവത്തിൽ പിടിയിലായ ഏഴ് സമീപവാസികൾക്ക് പുറത്തുനിന്ന് സഹായം ലഭിച്ചിട്ടുണ്ടോയെന്ന കാര്യത്തിലടക്കം അന്വേഷണം വ്യാപിപ്പിക്കാനാണ് നീക്കം. നിലമ്പൂരിലെ ആയിരംവല്ലി വനമേഖലയിൽ മോട്ടോറും ജനറേറ്ററും ഉൾപ്പെടെയുള്ള സാധനങ്ങൾ എത്തിച്ചായിരുന്നു ഇവർ മണൽ ശേഖരിച്ചിരുന്നത്.   നിലമ്പൂർ വനമേഖലയിൽ സ്വർണത്തിന്റെ അംശമുണ്ടെന്ന് നേരത്തെ മനസിലായതാണ്. ആദ്യകാലങ്ങളിൽ സമീപവാസികൾ ഇവിടെ നിന്ന് നിത്യവൃത്തിക്കായി മണൽ ഖനനം ചെയ്ത് സ്വർണം ശേഖരിക്കുമായിരുന്നു. പിന്നീട് വ്യാവസായിക അടിസ്ഥാനത്തിൽ ഇവിടെ നിന്ന് മണൽ കൊണ്ടുപോകുന്നത്…

      Read More

        സംസ്ഥാനത്തെ ആദ്യ വന്യമൃഗ സംഘര്‍ഷ പ്രതിരോധ പദ്ധതി; കുടൽക്കടവ് – പാൽവെളിച്ചം ക്രാഷ് ഗാർഡ് റോപ്പ് ഫെൻസിങ് ഉദ്ഘാടനം ചെയ്തു

        സംസ്ഥാനത്തെ ആദ്യ വന്യമൃഗ സംഘര്‍ഷ പ്രതിരോധ പദ്ധതി; കുടൽക്കടവ് – പാൽവെളിച്ചം ക്രാഷ് ഗാർഡ് റോപ്പ് ഫെൻസിങ് ഉദ്ഘാടനം ചെയ്തു   സംസ്ഥാനത്തെ ആദ്യ വന്യമൃഗ സംഘര്‍ഷ പ്രതിരോധ പദ്ധതിയായ കുടൽക്കടവ് – പാൽവെളിച്ചം ഭാഗത്ത് സ്ഥാപിച്ച ക്രാഷ് ഗാർഡ് റോപ്പ് ഫെൻസിങ് വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലയുടെ ചിരകാല സ്വപ്നമായ തുരങ്ക പാത നിർമാണം ദ്രുത ഗതിയിൽ പുരോഗമിക്കുകയാണെന്നും പാത പൂർത്തിയായാൽ വയനാടും മറ്റ് പ്രദേശങ്ങളും തമ്മിലുള്ള അകലം…

        Read More

        അമ്പലവയലിൽ ഹരിത കർമ്മ സേനാംഗങ്ങൾക്ക് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

          അമ്പലവയൽ ഗ്രാമപഞ്ചായത്തിലെ ഹരിത കർമ്മ സേനാംഗങ്ങൾക്ക് അമ്പലവയൽ കുടുംബാരാഗ്യ കേന്ദ്രത്തിൽ വെച്ച് അലോപ്പതി, ആയൂർവ്വേദ മെഡിക്കൽക്യാമ്പ് സംഘടിപ്പിച്ചു. മെഡിക്കൽ ഓഫീസർ ഡോ: കെ പി സനൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ കെ. ഷമീർ ഉദ്ഘാടനം ചെയ്തു. ഡോ: നിഖില ചന്ദ്രൻ, ഹെൽത്ത് ഇൻസ്‌പെക്ടർ ഉണ്ണിക്കണ്ണൻ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ജോൺസൻ എന്നിവർ സംസാരിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഷിബു സ്വാഗതവും വി ഇ ഓ ഫിലോമിന നന്ദിയും പറഞ്ഞു.

        Read More

        റേഷന്‍ കാര്‍ഡ് മാസ്റ്ററിങ് ഉടന്‍ പൂര്‍ത്തിയാക്കണം: കേന്ദ്ര സർക്കാർ

        ഡൽഹി: സംസ്ഥാനത്തെ റേഷന്‍ കാര്‍ഡ് മാസ്റ്ററിങ് ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് കേന്ദ്രത്തിന്റെ അന്ത്യ ശാസനം. ഇല്ലെങ്കില്‍ സംസ്ഥാനത്തിനുള്ള അരിവിതരണം നിര്‍ത്തിവയ്ക്കുമെന്നും കേന്ദ്രം അറിയിച്ചു. ഒന്നര മാസത്തിനകം റേഷന്‍ കാര്‍ഡ് മസ്റ്ററിങ് പൂര്‍ത്തിയാക്കണമെന്നാണ് നിര്‍ദ്ദേശം. ഒക്ടോബര്‍ 10 നു മുന്‍പ് മസ്റ്ററിംഗ് പൂര്‍ത്തിയാക്കുമെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍ അനില്‍ പറഞ്ഞു. മസ്റ്ററിങ് പൂര്‍ത്തിയാക്കിയില്ലെങ്കില്‍ കേരളത്തിന് അരി നല്‍കില്ലെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ അന്ത്യശാസനം. റേഷന്‍ കാര്‍ഡ് മസ്റ്ററിങ് നടത്താന്‍ ഭക്ഷ്യവകുപ്പ് നേരത്തെ തീരുമാനിച്ചെങ്കിലും സര്‍വര്‍ തകരാര്‍ മൂലം നിര്‍ത്തിവയ്ക്കുകയായിരുന്നു. റേഷന്‍ വിതരണവും മസ്റ്ററിങ്ങും ഇ…

        Read More