ഡിസം.5 ന് സൂചന പണിമുടക്ക് സംയുക്ത ചുമട്ടു തൊഴിലാളി യൂണിയന്‍ കണ്‍വെന്‍ഷന്‍ നടത്തി

മാനന്തവാടി : 1978 ലെ ചുമട്ടു തൊഴിലാളി നിയമം കാലോചിതമായി ഭേദഗതി ചെയ്ത് തൊഴിലാളികളുടെ ജോലിയും കൂലിയും സംരക്ഷിക്കുക, ലേബര്‍ കമ്മീഷണറുടെ സാന്നിദ്ധ്യത്തില്‍ ചര്‍ച്ച ചെയ്ത് അംഗീകരിച്ച കൂലി വര്‍ദ്ധന എന്‍.എഫ്.എസ്.എ യില്‍ നടപ്പാക്കുക, ബിവറേജ് കോര്‍പ്പറേഷനിലെ തൊഴില്‍ നിഷേധം അവസാനിപ്പിക്കുക, കൂലി ഏകീകരണത്തില്‍ കൈക്കൊണ്ട ധാരണ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു കൊണ്ട് സംയുക്ത ചുമട്ടു തൊഴിലാളി യൂണിയന്‍ ഡിസം.5 ന് സംസ്ഥാന വ്യാപകമായി നടത്തുന്ന സൂചനാ പണിമുടക്കിന്റെ ഭാഗമായി മാനന്തവാടി താലൂക്ക് ചുമട്ടു തൊഴിലാളി കണ്‍വെന്‍ഷന്‍…

Read More

മുണ്ടക്കൈ-ചൂരൽമല പുനരധിവാസം: മൈക്രോ പ്ലാൻ സമർപ്പിച്ചു

മേപ്പാടി: തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും കുടുംബശ്രീ മിഷന്റെയും നേതൃത്വത്തിൽ മുണ്ടക്കൈ-ചൂരൽമല പുനരധിവാസത്തിനു വേണ്ടി തയ്യാറാക്കിയ മൈക്രോപ്ലാൻ ജില്ലാ കലക്ടർ മേഘശ്രീ ഡി ആർ ഐ എ എസ് മേപ്പാടി ഗ്രാമപഞ്ചായത്തിന് സമർപ്പിച്ചു. പ്രത്യേകം ക്ലസ്റ്റർ തിരിച്ച് ദുരന്തബാധിതരായ 1065 കുടുംബങ്ങളുടെ ആവശ്യങ്ങൾ നേരിട്ടു മനസ്സിലാക്കി തയ്യാറാക്കിയ സർവേ റിപ്പോർട്ടിനെ മുൻനിർത്തിയാണ് മൈക്രോ പ്ലാൻ പൂർത്തീകരിച്ചിട്ടുള്ളത്. കുടുംബശ്രീയുടെയും ജില്ലയിലെ വിവിധ മേഖലയിലെയും 80 ൽ അധികം വിദഗ്ധർക്ക് നൽകിയ പ്രത്യേക പരിശീലനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സർവേ . ദുരന്തബാധിതരെ കൈപിടിച്ചുയർത്തുക…

Read More

മാലിന്യമുക്ത ജില്ല: ശിൽപശാല സംഘടിപ്പിച്ചു

കൽപ്പറ്റ: മാലിന്യ മുക്ത നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി ജില്ലയെ മാലിന്യമുക്തമാക്കാനുള്ള അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിന് ശിൽപശാലകൾ സംഘടിപ്പിച്ചു. തദ്ദേശസ്വയംഭരണ വകുപ്പ്, ശുചിത്വ മിഷൻ, ഹരിത കേരള മിഷൻ, കുടുംബശ്രീ, കെ.എസ്.ഡബ്ല്യൂ.എം.പി, കില എന്നിവരുടെ സംയുക്താഭിമുഖ്യത്തിത്തിലാണ് ദിദ്വിന ശിൽപശാല നടത്തിയത്. മാലിന്യ സംസ്കരണ പദ്ധതികൾക്കാവശ്യമായ ഭൂമി ലഭ്യമാക്കൽ, ശുചിത്വ ടൗണുകൾ, ഹരിത വിദ്യാലയങ്ങൾ, ഹരിത സഥാപനങ്ങൾ, ടൂറിസം കേന്ദ്രങ്ങൾ ഹരിത ടൂറിസം കേന്ദ്രങ്ങളായി പരിവർത്തനപ്പെടുത്തൽ, മുഴുവൻ പൊതു സ്ഥലങ്ങളും/ മാർക്കറ്റുകൾ മാലിന്യ മുക്തമാക്കൽ,…

Read More

ബിവറേജസിൽ നിന്നും മദ്യം വാങ്ങി വെള്ളം കലർത്തി അമിതവിലക്ക് വിറ്റയാളെ എക്സൈസ് അറസ്റ്റ് ചെയ്തു

വൈത്തിരി : വൈത്തിരി കോക്കുഴിയിൽ പലചരക്ക് കട കേന്ദ്രീകരിച്ച് മദ്യ വിൽപ്പന നടത്തിയ ആളെ അറസ്റ്റു ചെയ്തു. വേങ്ങപ്പള്ളി കോക്കുഴി തയ്യിൽ വീട്ടിൽ രവി (68) നെയാണ് കൽപ്പറ്റ എക്സൈസ് റേഞ്ചിലെ അസി.എക്സൈസ് ഇൻസ്പെക്ട‌ർ വി.എ. ഉമ്മറും സംഘവും അറസ്റ്റ് ചെയ്‌ത്. ഇയാളിൽ നിന്നും നിന്ന് 11.800 ലിറ്റർ മദ്യവും പിടിച്ചെടുത്തു. ബിവറേജിൽ നിന്നും മദ്യം വാങ്ങി വെള്ളം ചേർത്ത് അളവ് വർദ്ധിപ്പിച്ച് കൂടിയ വിലക്ക് വിൽപ്പന നടത്തിവരുന്നതാണ് ഇയാളുടെ രീതിയെന്ന് എക്സൈസ് വ്യക്തമാക്കി. പ്രിവന്റീവ് ഓഫീസർ…

Read More

വാര്‍ഡ് വിഭജനത്തില്‍ അപാകതയെന്ന പരാതിയുമായി: യുഡിഎഫ്

മാനന്തവാടി: വെള്ളമുണ്ട പഞ്ചായത്ത് വാർഡ് വിഭജനം, ആശാസ്ത്രീയവും, തികച്ചും അപാകത നിറഞ്ഞത് മാണന്നുവെള്ളമുണ്ട പഞ്ചായത്ത് യു.ഡി.എഫ്. നേതാക്കൾ പത്ര സമ്മേളനത്തിൽ പറഞ്ഞു.ഇത് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് അധികൃതർക്ക് പരാതി നൽകിയിട്ടുണ്ടന്നും, നിയമപരമായും, രാഷ്ട്രീയമായും ശക്തമായിമുന്നോട്ടു പോകുമെന്നും വാർത്താ സമ്മേളനത്തിൽ നേതാക്കൾ പറഞ്ഞു. പുളിഞ്ഞാൽ വാർഡിൽ നിന്നും പുളിഞ്ഞാൽ ടൌണും, സ്കൂളും മടത്തും കുനി വാർഡിലേക്ക് മാറ്റിയിരിക്കുകയാണ്, പുതുതായി രൂപീകരിച്ച കാപ്പും കുന്ന് വാർഡ്ൽ കപ്പുംകുന്നു സ്കൂളും, കാപ്പും കുന്ന് ടൌണും ഇല്ല. എല്ലാ വാർഡുകളും വോട്ടർമാരെ ബുദ്ദിമുട്ടിക്കുന്ന…

Read More

പ്രിയങ്ക ഗാന്ധി നാളെ വയനാട് എം.പിയായി സത്യപ്രതിജ്ഞ ചെയ്യും

കൽപ്പറ്റ: എ.ഐ.സി.സി. ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി നാളെ (28/11) വയനാട് എം..പി.യായി സത്യപ്രതിജ്ഞ ചെയ്യും. എം..പി.യായി തെരഞ്ഞെടുക്കപ്പെട്ടതിന്റെ സർട്ടിഫിക്കറ്റ് ചീഫ് ഇലക്ഷൻ ഏജൻ്റ് കെ.എൽ. പൗലോസിൽ നിന്ന് പ്രിയങ്ക ഗാന്ധി ഏറ്റുവാങ്ങി. ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി, വയനാട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കൺവീനർ എ.പി. അനിൽകുമാർ എം.എൽ.എ, കെ.പി.സി.സി വർക്കിങ് പ്രസിഡൻ്റ് ടി. സിദ്ദീഖ് എം.എൽ.എ, കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി വർക്കിങ് ചെയർമാൻ…

Read More

ബേഗൂരിലെ ആദിവാസി കുടിലുകൾപൊളിച്ചു മാറ്റിയ സംഭവം: വനം വകുപ്പിന്റേത് കിരാത നടപടി: എസ്. ഡി പി ഐ.

കൽപറ്റ: കാട്ടിക്കുളം ബേഗൂരിലെ ആദിവാസി കുടിലുകൾയാതൊരു മുന്നറിയിപ്പും കൂടാതെ പൊളിച്ചു മാറ്റിയ വനം വകുപ്പിന്റെ നടപടി കിരാതവും കടുത്ത മനുഷ്യാവകാശലംഘനവുമാണെന്ന് എസ്. ഡി പി ഐ. ജില്ലാ പ്രസിഡന്റ് അഡ്വ: കെ എ അയ്യൂബ്. കാലങ്ങളായി പ്രസ്തുത കുടിലുകളിൽ താമസിച്ചു വരുന്ന ആളുകളെയാണ് ഒരു ദിവസം കൊണ്ട് കുടിയൊഴിപ്പിച്ചത്. ഇതിനു പിന്നിലെ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണം. ആദിവാസി ക്ഷേമ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി ഒ ആർ കേളുവിന്റെ സ്വന്തം നാട്ടിലാണ് ഈ ഞെട്ടിക്കുന്ന സംഭവം…

Read More

സ്‌കൂൾ ബസ് അപകടത്തിൽപ്പെട്ടു. വിദ്യാർത്ഥികൾക്ക് നിസാര പരിക്ക്

വരയാൽ: വരയാൽ കാപ്പാട്ടുമലയിൽ നിയന്ത്രണം വിട്ട സ്‌കൂൾ ബസ് റോഡരികിൽ നിന്നും തെന്നിമാറി അപകടത്തിൽപ്പെട്ടു ഇന്ന് രാവിലെ 9 മണിയോടെ വരയാൽ എസ് എൻ എം എൽ പി സ്കൂൾ വിദ്യാർത്ഥികൾ സഞ്ചരിച്ച ബസ്സാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ 15 വിദ്യാർത്ഥികൾക്കും, 3 മുതിർന്നവർക്കും പരിക്കേറ്റതായാണ് പ്രാഥമിക വിവരം. ഇവരെ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

Read More

ജില്ലാ സായുധ സേന പതാകദിനാചരണം യോഗം ചേർന്നു

കൽപ്പറ്റ : ജില്ലാ സായുധ സേനാ പതാകനിധിയുടെയും സൈനികക്ഷേമ ബോർഡ് വാർഷിക യോഗം സംഘടിപ്പിച്ചു. സായുധ സേനാ തുക സമാഹരണത്തിൽ കൂടുതൽ തുക ശേഖരിച്ച ജോയിൻ്റ് രജിസ്ട്രാർ, കോ- ഓപറേറ്റീവ് സൊസൈറ്റി, മീനങ്ങാടി ഗവ ഹയർ സെക്കൻഡറി സ്കൂൾ ഏവർ റേളിങ് ട്രോഫി എ.ഡി.എം കെ. ദേവകി വിതരണം ചെയ്തു.

Read More

എസ്.പി.സി പാസ്സിങ് ഔട്ട് പരേഡ് നടത്തി

മീനങ്ങാടി : പനങ്കണ്ടി ഗവ :ഹയര്‍ സെക്കണ്ടറി സ്കൂളില്‍ വച്ച് എസ്.പി.സി. സൂപ്പർ സീനിയർ കേഡറ്റുകളുടെ പാസ്സിങ് ഔട്ട് പരേഡ് നടത്തി. ചൊവ്വാഴ്ച പനങ്കണ്ടി സ്കൂളിൽ വച്ച് നടന്ന പാസ്സിംഗ് ഔട്ട് പരേഡിൽ ബഹു :ജില്ലാ കളക്ടർ മേഘശ്രീ ഐ.എ.എസ് മുഖ്യാതിഥിയായി സല്യൂട്ട് സ്വീകരിച്ചു. പരേഡ് കമാൻഡറായി സൂപ്പർ സീനിയർ കേഡറ്റ് അൽക്ക എസ്. നായരും സെക്കന്റ്‌ ഇൻ കമാണ്ടറായി വി. കൃഷ്ണപ്രിയയും പരേഡിന് നേതൃത്വം നൽകി. 43കേഡറ്റുകൾ പങ്കെടുത്ത പരേഡിൽ മീനങ്ങാടി എസ്.എച്ച്.ഓ എ.സന്തോഷ്‌ കുമാർ,…

Read More