സമഗ്ര പദ്ധതി ഉദ്ഘാടനം ചെയ്തു

ബത്തേരി : കേരള നോളജ് ഇക്കോണമി മിഷന്‍ അഭ്യസ്ത വിദ്യരായ ഭിന്നശേഷി വിഭാഗത്തിനായി ആവിഷ്‌കരിച്ച പ്രത്യേക വിജ്ഞാന തൊഴില്‍ പദ്ധതി സമഗ്ര വനിതാ ശിശു വികസന വകുപ്പ് സീനിയര്‍ സൂപ്രണ്ട് വി.സി സത്യന്‍ ഉദ്ഘാടനം ചെയ്തു. ഭിന്നശേഷി വിഭാഗത്തിലെ 18 -40 വയസ്സിനിടയിയില്‍ പ്ലസ് ടുവോ അതിനു മുകളിലോ വിദ്യാഭ്യാസ യോഗ്യത ഉള്ള തൊഴില്‍ അന്വേഷകരെ കണ്ടെത്തുകയും അവരെ സര്‍ക്കാരിന്റെ ഡിജിറ്റല്‍ വര്‍ക്ക് ഫോഴ്സ് മാനേജ്മന്റ് സിസ്റ്റം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് നൈപുണ്യ പരിശീലനങ്ങളിലൂടെ തൊഴില്‍ അവസരങ്ങളിലേക്ക്…

Read More

അന്താരാഷ്ട ഭിന്നശേഷി ദിനാഘോഷം നടത്തി

ബത്തേരി : സാമൂഹ്യ നീതി വകുപ്പിന്റെ നേതൃത്വത്തില്‍ അന്താരാഷ്ട ഭിന്നശേഷി ദിനാചരണം നടത്തി. സുല്‍ത്താന്‍ ബത്തേരി ഡബ്ല്യു. എം. ഒ ഇംഗ്ലീഷ് സ്‌കൂളില്‍ നടന്ന ഭിന്നശേഷി ദിനാഘോഷത്തില്‍ ഭിന്നശേഷിക്കാരുടെ വിവിധ കലാ മത്സരങ്ങള്‍ നടത്തി. കില ഫാക്കല്‍റ്റി അംഗം വി. കെ.സുരേഷ് ബാബു സെമിനാര്‍ അവതരിപ്പിച്ചു. വേള്‍ഡ് ബ്ലൈന്‍ഡ് ഗെയിംസില്‍ ഇന്ത്യയ്ക്കായി മെഡല്‍ നേടിയ ബിബിന്‍ മാത്യുവിനെ ആദരിച്ചു. ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ കെ.അശോകന്‍, വനിതാ ശിശു വികസന വകുപ്പ് സീനിയര്‍ സൂപ്രണ്ട് വി.സി സത്യന്‍, സീനിയര്‍…

Read More

ചോള തണ്ട് നിരോധനം: ടി സിദ്ധീഖ് എം എൽ എയുടെ പ്രസ്താവന അടിസ്ഥാന രഹിതം : ഇ ജെ ബാബു

കൽപറ്റ : കർണാടകയിൽ നിന്ന് ചോള തണ്ട്, വൈക്കോൽ, നിരോധനവുമായി ബന്തപ്പെട്ട് നവംബർ 27 ന് മന്ത്രി ചിഞ്ചു റാണി കർണാടക മൃഗസംരക്ഷണ, റവന്യൂ മന്ത്രിമാർക്ക് കത്ത് നൽകിയിട്ടുണ്ട്. വസ്തുതാ ഇതായിരിക്കെ മന്ത്രി ചിഞ്ചു റാണിയും, സംസ്ഥാന സർക്കാറും കർഷകരെ ബാധിക്കുന്ന വിഷയത്തിൽ ഇടപെട്ടില്ലെന്ന് പറഞ്ഞ് ടി സിദ്ധീഖ് എം എൽ എ നടത്തിയ പ്രസ്താവന അടിസ്ഥാന രഹിതവും ഉത്തരവാധിത്വത്തിൽ നിന്നുള്ള ഒളിച്ചോട്ടവുമാണ്. കർണാടക ഭരിക്കുന്നത് കോൺഗ്രസാണ്. കർഷക വിരുദ്ധമായ തീരുമാനം വന്നപ്പോൾ സ്വന്തം പാർട്ടിയുടെ ഗവൺമെന്റിൽ…

Read More

ഇക്കണോമിക്സ് അസോസിയേഷൻ ഉദ്ഘാടനം ചെയ്തു.

പുൽപള്ളി : പഴശ്ശിരാജ കോളേജിലെ ഏറ്റവും ആദ്യം പ്രവർത്തനം ആരംഭിച്ച സാമ്പത്തിക ശാസ്ത്ര വിഭാഗത്തിന്റെ ഈ വർഷത്തെ അസോസിയേഷൻ ഉദ്ഘാടനം, സെന്റ് മേരീസ് കോളേജ് സാമ്പത്തിക ശാസ്ത്ര വിഭാഗം മേധാവി ശ്രീമതി സൗമ്യ ടി ജോസഫ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഇക്കണോമിക്സ് വിഭാഗം മേധാവി ഡോ.സിൽവി ടി.എസ് അധ്യക്ഷയായി. പ്രിൻസിപ്പാൾ ശ്രീ അബ്ദുൽ ബാരി മുഖ്യ സന്ദേശം നൽകി. യോഗത്തിൽ ഫാ.വർഗ്ഗീസ് കൊല്ലമ്മാവുടി പ്രൊഫ.താരാ ഫിലിപ്പ് എന്നിവർ ആശംസകൾ അറിയിച്ചു. തുടർന്ന്,കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി സെനറ്റ് അംഗം ശ്രീ…

Read More

പോക്സോ : പ്രതിക്ക് കഠിന തടവും പിഴയും

മീനങ്ങാടി : പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് വിവിധ വകുപ്പുകളിലായി 65 വർഷവും കൂടാതെ ഇരട്ട ജീവപര്യന്തം കഠിന തടവും 5.10 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ബഹു : കൽപ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജ് കെ.ആർ.സുനിൽകുമാറാണ് ശിക്ഷ വിധിച്ചത്. 2016 മുതൽ കുട്ടിക്കെതിരെ മൂന്ന് വർഷത്തോളം ലൈംഗീകാതിക്രമം നടത്തിയെന്നും പുറത്തു പറഞ്ഞാൽ കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ 2019-ലാണ് കേസ് രജിസ്റ്റർ ചെയ്തത്. അമ്പലവയൽ പോലീസ് സ്റ്റേഷനിൽ രെജിസ്റ്റർ ചെയ്ത…

Read More

പോക്‌സോ കേസില്‍ യുവാവ് അറസ്റ്റില്‍

വെള്ളമുണ്ട: വെള്ളമുണ്ട പോലീസ് സ്റ്റേഷന്‍ പരിധിയിലെ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ പോക്‌സോ കേസില്‍ യുവാവിനെ അറസ്റ്റ് ചെയ്തു. പനവല്ലി ചെമ്പകമൂല കോട്ടക്കുന്ന് വീട്ടില്‍ മുഹമ്മദ് ആബിദ് (23) നെയാണ് അറസ്റ്റ് ചെയ്തത്. മാനന്തവാടി സി.ഐ അബ്ദുള്‍ കരീമിന്റെ നേതൃത്വത്തില്ലാണ് അറസ്റ്റ് ചെയ്തത്. സ്റ്റേഷന്‍ പരിധിയിലെ ഒരു സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിംഗിനിടെ വിദ്യാര്‍ത്ഥിനി കൗണ്‍സിലറോട് പറഞ്ഞത് പ്രകാരമാണ്  മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തത്. വെള്ളമുണ്ട എസ്.ഐ മുരളീധരന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ബാബു, നൗഷാദ്, ഷിനു എന്നിവരും…

Read More

അങ്കന്‍വാടി വര്‍ക്കേഴ്‌സ് ആന്റ് ഹെല്‍പ്പേഴ്‌സ് അസോസിയേഷന്‍ ധര്‍ണ്ണാ സമരം നടത്തി.

മാനന്തവാടി: ഐ.സി.ഡി.എസ് പദ്ധതിക്കും, അങ്കന്‍വാടി ജീവനക്കാര്‍ക്കും ഭീഷണി ഉയര്‍ത്തുന്ന കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ അങ്കന്‍വാടി വര്‍ക്കേഴ്‌സ് ആന്റ് ഹെല്‍പ്പേഴ്‌സ് അസോസിയേഷന്‍ മാനന്തവാടി പ്രോജക്ട് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഐ.സി.ഡി.എസ് ഓഫീസിന് മുമ്പില്‍ ധര്‍ണ്ണാ സമരം നടത്തി. സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് പി.വി സഹദേവന്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. എലിസബത്ത് അധ്യക്ഷത വഹിച്ചു, പി.എസ് രമാദേവി, ഷീബ, പി.വി ഗ്രേസി, മഞ്ജുഷ എന്നിവര്‍ സംസാരിച്ചു, സി.പി ഷൈല, മല്ലിക, രത്‌നമ്മ, ജ്യോതി, ശ്രീലത എന്നിവര്‍ നേതൃത്വം നല്‍കി.

Read More

അഖില വയനാട് ബാഡ്മിൻ്റൺ ടൂർണ്ണമെൻറ് സമാപിച്ചു

കൽപ്പറ്റ: കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി മേപ്പാടി എം.ബി.സി. ആർട്സ് ആൻ്റ് സ്പോർട്സ് അക്കാഡമി ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ചു നടന്ന സി.പി. രാജീവൻ മെമ്മോറിയൽ ട്രോഫിക്കും, കാഷ് പ്രൈസിനും, ആമ്പക്കാട്ട് കുര്യൻ മെമ്മോറിയൽ ഷീൽഡിനും കാഷ് പ്രൈസിനുംവേണ്ടിയുള്ള അഖില വയനാട് മെൻസ് ഡബിൾസ് ബാഡ്മിൻറൺ ടൂർണമെൻ്റ് സമാപിച്ചു വയനാട് ജില്ലയിലെ വിവിധ ക്ലബുകളിൽ നിന്നും 48 ടീമുകൾ അണിനിരന്ന ആവേശകരമായ മത്സരത്തിൽ ഷിജിത്&ലിൻ്റോ (വൈത്തിരി) വിജയികളായി. ഷെറിൻ, സാജിത് (മുട്ടിൽ) എന്നിവർക്കാണ് രണ്ടാംസ്ഥാനം.

Read More

അയ്യപ്പഭക്തരുടെ വാഹനത്തിന്‌ നേരെ കാട്ടാന ആക്രമണം, ബസ് തകർന്നു; കുട്ടികൾക്കടക്കം പരിക്ക്

കൽപ്പറ്റ : വയനാട്‌ കല്ലൂരിൽ അയ്യപ്പ ഭക്തർ സഞ്ചരിച്ച വാഹനത്തിന്‌ നേരെ കാട്ടാന ആക്രമണം. ശബരിമല ദർശ്ശനം കഴിഞ്ഞ്‌ മടങ്ങുന്ന കർണ്ണാടകയിൽ നിന്നുള്ള സംഘം സഞ്ചരിച്ച വാഹനം കല്ലൂർ 67ൽ വെച്ച്‌ കാട്ടാനയുടെ മുന്നിൽപ്പെടുകയായിരുന്നു. പുലർച്ചെ അഞ്ചുമണിയോടെയായിരുന്നു സംഭവം. ആക്രമണത്തിൽ ബസിന്റെ മുൻഭാഗം തകർന്നു. കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക്‌ പരിക്കേറ്റു.ആരുടേയും പരിക്ക്‌ ഗുരുതരമല്ല.

Read More

എൻ. മമ്മൂട്ടി സാഹിബ് അനുസ്മരണം

പനമരം: ജനാധിപത്യ ചേരിയെ ഇല്ലാതാക്കി ബി.ജെപിക്ക് കേരളത്തിൽ പാതയൊരുക്കി ഭരണം നിലനിറുത്താനാണ് പിണറായിയുടെ ശ്രമം. അത് കേരളത്തിൽ വിജയിക്കില്ലെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറിയറ്റ് അംഗം കെ.എൻ എ ഖാദർ അഭിപ്രായപ്പെട്ടു. മുസ്ലിം ലീഗ് മാനന്തവാടി നിയോജക മണ്ഡലം കൗൺസിൽ മീറ്റിലും എൻ മമ്മൂട്ടി സാഹിബ് അനുസ്മരണ പരിപാടിയിലും മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കേരളം കാലങ്ങളായി പിന്തുടർന്ന രാഷ്ട്രീയ പൈതൃകം പിണറായി സർക്കാർ തകർക്കുകയാണ്. ബി.ജെ പിയുമായി ചേർന്ന് രാഷ്ട്രീയ അജണ്ടകൾ നിശ്ചയിക്കുന്ന കാഴ്ചയാണ് കേരളം…

Read More