ആശാ പ്രവര്‍ത്തകര്‍ക്ക് തുല്യതാ രജിസ്ട്രേഷൻ

കൽപ്പറ്റ : സംസ്ഥാന സാക്ഷരതാമിഷനും നാഷണല്‍ ഹെല്‍ത്ത് മിഷനും ചേര്‍ന്ന് നടപ്പാക്കുന്ന പ്രത്യേക പഠന പദ്ധതിയുടെ ഭാഗമായി ജില്ലയിലെ ഹയര്‍ സെക്കണ്ടറി വിജയിക്കാത്ത ആശാ പ്രവര്‍ത്തകരെ ഹയര്‍ സെക്കണ്ടറി തുല്യതാ കോഴ്‌സിലേക്ക് രജിസ്റ്റര്‍ ചെയ്യുന്നതിന്റെ ജില്ലാതല ഉദ്ഘാടനം കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്നു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ.പ്രദീപന്‍ അദ്ധ്യക്ഷത വഹിച്ചു. .എന്‍.എച്ച്.എം പി.ആര്‍. ഒ സിജോ ടി.എസ്, സംസ്ഥാന സാക്ഷരതാ മിഷന്‍…

Read More

വർക്കിംഗ് ഗ്രൂപ്പ് യോഗം ചേർന്നു

  തരിയോട്  : 2024 -25 വർഷത്തെ തരിയോട് ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതി തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് വർക്കിംഗ് ഗ്രൂപ്പ് യോഗം ചേർന്നു. തരിയോട് പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി. ജി.ഷിബു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷീജ ആന്റണി അധ്യക്ഷത വഹിച്ചു. വാർഷിക പദ്ധതികൾ വിവിധ വർക്കിംഗ് ഗ്രൂപ്പുകളിൽ ചർച്ച നടത്തി. സ്ഥിരം സമിതി അധ്യക്ഷൻമാരായ പുഷ്പ മനോജ്, രാധ പുലിക്കോട്, ഷമീം പാറക്കണ്ടി, വാർഡ് മെമ്പർമാരായ ഉണ്ണികൃഷ്ണൻ, ചന്ദ്രൻ മടത്തുവയൽ,…

Read More

ലോക മണ്ണ് ദിനാചരണം നടത്തി

മാനന്തവാടി : മണ്ണ് പര്യവേഷണ സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ ലോക മണ്ണ് ദിനം ആചരിച്ചു. ഒ.ആര്‍ കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എരുമത്തെരുവ് മില്‍ക്ക് സൊസൈറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി അധ്യക്ഷത വഹിച്ചു. മണ്ണ് ദിനാചരണവുമായി ബന്ധപ്പെട്ട് നടത്തിയ വിവിധ മത്സര വിജയികള്‍ക്ക് നഗരസഭ ചെയര്‍പേഴ്സണ്‍ സി.കെ രത്നവല്ലി സമ്മാനദാനം നടത്തി. ജില്ലാ മണ്ണുസംരക്ഷണ ഓഫീസര്‍ താര മനോഹരന്‍ മണ്ണ് ദിന സന്ദേശം നല്‍കി. റിസര്‍ച്ച് അസിസ്റ്റന്റ് കെ.അഖില മണ്ണ്…

Read More

‘നൊസ്റ്റാൾജിയ’ വെള്ളമുണ്ടയിലെ പ്രഥമ ഹൈസ്കൂൾ ബാച്ചിന് ഗ്രാമാദരം നൽകി

വെള്ളമുണ്ട: വെള്ളമുണ്ട ഡിവിഷൻ പരിധിയിലെ ആദ്യ ഹൈസ്കൂൾ ബാച്ചിലെ (1958_61) വിദ്യാർത്ഥികൾക്ക് ജില്ലാ പഞ്ചായത്ത്‌ വെള്ളമുണ്ട ഡിവിഷൻ ഗ്രാമാദരം നൽകി. പബ്ലിക് ലൈബ്രറിയിൽ നടന്ന ചടങ്ങിൽ വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി പ്രഥമ ബാച്ചിലെ വിദ്യാർത്ഥി-വിദ്യാർത്ഥിനികൾക്ക് ഗ്രാമാദരപത്രവും സ്നേഹോപഹാരവും കൈമാറി. മംഗലശ്ശേരി മാധവൻ, പ്രൊഫ. കെ. ടി നാരായണൻ,എ ശങ്കരൻ, മംഗലശ്ശേരി നാരായണൻ, എ. ശ്രീധരൻ, എം. മോഹനൻ, എം.പത്മാവതി , സി.ടി ഏലി,എ. ഭാർഗ്ഗവി, വി. കെ രാമൻക്കുട്ടി…

Read More

ജല പരിശോധന ലാബ് ഉദ്ഘാടനം ചെയ്തു.

 പുല്‍പ്പള്ളി: പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി  പുല്‍പ്പള്ളി ബള്‍ക്ക് വാട്ടര്‍ സപ്ലൈ സ്‌കീം ഓഫീസിനോട് ചേര്‍ന്ന് നിര്‍മ്മാണം പൂര്‍ത്തീകരിച്ച ജല ഗുണനിലവാര പരിശോധന  ലാബിന്റെ ഉദ്ഘാടനം സുല്‍ത്താന്‍ബത്തേരി നിയോജക മണ്ഡലം എം എല്‍ എ  ഐ സി ബാലകൃഷ്ണന്‍ നിര്‍വഹിച്ചു. പുല്‍പ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ് കുമാര്‍ ചടങ്ങില്‍ അധ്യക്ഷനായിരുന്നു. ജലനിധി പ്രോജക്ടുകള്‍ക്ക് കീഴില്‍ കേരളത്തില്‍ രണ്ട് വാട്ടര്‍ ടെസ്റ്റിംഗ് ലാബുകള്‍ മാത്രമാണ് ഇന്ന് നിലവിലുള്ളത്. അതു രണ്ടും പ്രവര്‍ത്തിക്കുന്നത് വയനാട് ജില്ലയിലാണ് ഒന്ന്…

Read More

പനമരം സ്വദേശിയായ യുവാവ് ചികിത്സാ സഹായം തേടുന്നു.

 പനമരം: വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന യുവാവ് സുമനുസ്സുകളുടെ സഹായം തേടുന്നു. പനമരം ഗ്രാമ പഞ്ചായത്ത് 8 വാർഡിലെ പരിയാരം സ്വദേശി മുളമൂട്ടിൽ ശ്രീജിലാൽ (29) ന് കഴിഞ്ഞ ആഗസ്റ്റ് 20ന് മടക്കിമലയിൽ വെച്ച് നടന്ന വാഹനാപകടത്തിലാണ്  ഗുരുതരമായ പരിക്ക് പറ്റിയത്. കഴുത്തിന്റെ എല്ല് പൊട്ടി സുഷുമന നാഡിയിൽ ഏറ്റ ക്ഷതം ശ്രീജിലാലിന്റെ അരക്ക് താഴെയുള്ള ചലനശേഷിയെ സാരമായി ബാധിച്ചു. ഇദ്ദേഹം ഇപ്പോൾ ചികിത്സയിലാണ്. ഇതുവരെയുള്ള ചികിത്സക്കായി ഇരുപത്തി അഞ്ചു ലക്ഷത്തോളം രൂപ ഇതിനകം തന്നെ…

Read More

ഗോരക്ഷാ പദ്ധതി; ജില്ലാതല ഉദ്ഘാടനം നടന്നു

കണിയാമ്പറ്റ : ദേശീയ ജന്തു രോഗനിയന്ത്രണ പദ്ധതിയുടെ ഭാഗമായി നടത്തുന്ന കുളമ്പുരോഗത്തിനെതിരെയുള്ള പ്രതിരോധ കുത്തിവയ്പ്പ് ജില്ലയില്‍ തുടങ്ങി. ഗോരക്ഷാ പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ നിര്‍വ്വഹിച്ചു. കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വി രജിത അധ്യക്ഷത വഹിച്ചു.പനമരം ബ്ലോക്ക് വൈസ് പ്രസിഡന്റ് അബ്ദുള്‍ ഗഫൂര്‍ കാട്ടി മുഖ്യ പ്രഭാഷണം നടത്തി. ഗോരക്ഷ പദ്ധതി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ.കെ ജയരാജ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍മാരായ കുഞ്ഞായിഷ, നജീബ്,…

Read More

സൗജന്യമായി ചായയും കടിയും വയോജനങ്ങള്‍ക്ക് നഗരസഭയുടെ സന്തോഷ് സമ്മാനം

ബത്തേരി : ഓഫീസ് കാര്യങ്ങള്‍ക്കായി നഗരസഭയിലെത്തുന്ന വയോജനങ്ങള്‍ക്ക് സൗജന്യമായി ഇനി ചായയും കടിയും കഴിക്കാം. സംസ്ഥാനത്ത് ആദ്യമായി വയോജനക്ഷേമത്തില്‍ പുതിയ കാല്‍വെപ്പുമായി സുല്‍ത്താന്‍ ബത്തേരി നഗരസഭ ഇടം പിടിക്കുകയാണ്. നഗരസഭയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുന്ന വേളയിലാണ് പുതിയ പദ്ധതിക്കും നഗരസഭ തുടക്കം കുറിച്ചത്. ഒട്ടേറ നൂതന പദ്ധതികളിലൂടെ ശ്രദ്ധിക്കുന്ന മുന്നേറ്റവും ചുരുങ്ങിയ കാലയളവിനുള്ളില്‍ തന്നെ കേരളത്തിന്റെ ക്ലീന്‍ സിറ്റിയുമായി മാറിയ സുല്‍ത്താന്‍ ബത്തേരി നഗര സഭയാണ് ഇനി വയോജനങ്ങള്‍ക്കും സന്തോഷമുള്ള വാര്‍ത്തയായി മുന്നില്‍ വരുന്നത്. നഗരസഭ…

Read More

ഉജ്ജ്വലം: എൽ. എസ്. എസ് പഠന സഹായി പ്രകാശനം ചെയ്തു

മാനന്തവാടി : മാനന്തവാടി നിയോജക മണ്ഡലത്തിൽ നടപ്പാക്കുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ ഉജ്വലത്തിന്റെ ഭാഗമായി എൽ. എസ്. എസ്. പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്കായി തയ്യാറാക്കിയ പഠന സഹായിയുടെ പ്രകാശനം ഒ.ആർ. കേളു എം എൽ എ നിർവഹിച്ചു. മാനന്തവാടി ബി. ആർ. സി. യുടെ നേതൃത്വത്തിൽ വിദഗ്ധരായ അധ്യാപകരുടെ കൂട്ടായ്മ ആണ് പഠന സഹായി തയ്യാറാക്കിയത്. മാനന്തവാടി ഉപജില്ലയിലെ മുഴുവൻ പ്രൈമറി വിദ്യാലയങ്ങൾക്കും ഈ പഠന സഹായി ലഭ്യമാക്കും. കൂടുതൽ മികവ് അക്കാദമിക രംഗത്ത് ഉണ്ടാക്കുക എന്നതാണ്…

Read More

വേപ്പിന്‍ പിണ്ണാക്ക് വിതരണം ചെയ്തു

കോട്ടത്തറ : കോട്ടത്തറ ഗ്രാമപഞ്ചായത്തില്‍ കൃഷിഭവന്‍ ജനകീയസൂത്രണപദ്ധതിയില്‍ ഉള്‍പ്പെടുത്തി സമഗ്ര പുരയിട കൃഷി വികസന പദ്ധതിയുടെ ഭാഗമായി കര്‍ഷകര്‍ക്ക് വേപ്പിന്‍ പിണ്ണാക്ക് വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി രനീഷ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ നസീമ അധ്യക്ഷത വഹിച്ചു.കുരുമുളക് കൃഷി സംരക്ഷിക്കുന്നതിനും പ്രോത്സാപ്പിക്കുന്നതിനും വേണ്ടിയാണ് പദ്ധതി നടപ്പിലാക്കുന്നത്. 75 ശതമാനം സബ്സിഡി നിരക്കിലാണ് കര്‍ഷകര്‍ക്ക് വേപ്പിന്‍ പിണ്ണാക്ക് വിതരണം ചെയ്യുന്നത്. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍മാരായ ഇ.കെ വസന്ത, പി.എസ്….

Read More