ഹേമ കമ്മിറ്റി അഭിമാനകരം, കലാകാരികളുടെ മുന്നിൽ ഉപാധികൾ ഉണ്ടാകരുത്’: മുഖ്യമന്ത്രി.

തിരുവനന്തപുരം : മനസ്സുകളെ മലിനമാക്കുന്ന പ്രവർത്തികൾ സിനിമാരംഗത്ത് ഉണ്ടാകരുതെന്നും കലാകാരികളുടെ മുന്നിൽ ഉപാധികൾ ഉണ്ടാകരുതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഹേമ കമ്മിറ്റി അഭിമാനിക്കാവുന്ന കാര്യമാണ്. കലാരംഗത്തെ ശുദ്ധീകരിക്കാൻ സർക്കാർ പ്രതിജ്ഞബദ്ധമാണെന്നും തിരുവനന്തപുരത്ത് പരിപാടിയിൽ പങ്കെടുക്കുന്നതിനിടയിൽ മുഖ്യമന്ത്രി പറഞ്ഞു സ്ത്രീകൾക്ക് നിർഭയമായി കടന്നു വരാനും ജോലി ചെയ്യാനും ഉള്ള അവസരം സിനിമാരംഗത്ത് ഉണ്ടാകണം. ഹേമ കമ്മിറ്റി മറ്റു സംസ്ഥാനങ്ങൾക്കും മാതൃകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണവുമായി മോഹൻലാലും രംഗത്തെത്തിയിരുന്നു. റിപ്പോർട്ടുമായി ബന്ധപ്പെട്ട് മറുപടി പറയേണ്ടത് അമ്മ…

Read More

വയനാട് ദുരന്തബാധിതർക്കായി ഉദയംപേരൂർ സർവീസ് സഹകരണബാങ്കിന്റെ കൈത്താങ്ങ്.

തൃപ്പൂണിത്തുറ: വയനാട് ദുരന്തബാധിതർക്കായി ഉദയംപേരൂർ സർവീസ് സഹകരണബാങ്കിന്റെ വിഹിതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. ബാങ്കിന്റെ വിഹിതം പ്രസിഡന്റ് കെ.എസ്. ലിജുവും ബോർഡ് അംഗങ്ങളുടെ വിഹിതം ടി.ടി. ജയരാജും സഹകരണസംഘം ഡെപ്യൂട്ടി രജിസ്ട്രാർ സുജിത്കരുണിന് കൈമാറി. ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി വനിതകള്‍ക്കുള്ള അടുക്കളത്തോട്ടം, മട്ടുപ്പാവ് കൃഷി പദ്ധതികള്‍ക്ക് സമൃദ്ധി കാർഷികവായ്പയുടെ ഉദ്ഘാടനവും നിർവഹിച്ചു. ബോർഡ് അംഗങ്ങളായ വി.കെ. അജി, സുധിമോൻ, പി.ജി. രാജൻ, പ്രിൻസിയ പീറ്റർ, ഷീജ, കെ. ഷീജ, സെക്രട്ടറി ഇ.പി. ഷീബ എന്നിവർ പങ്കെടുത്തു.

Read More

വയനാടിന് താങ്ങായി എഴുത്തുകാരുടെ പുസ്തകമേള

മലപ്പുറം: വയനാട് ജില്ലയിലെ മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനായി കോഴിക്കോടും കണ്ണൂരും മലപ്പുറത്തും എഴുത്തുകാര്‍ സ്വന്തം പുസ്തകങ്ങള്‍ നേരിട്ട് വില്‍പ്പന നടത്തി. മലബാര്‍ റൈറ്റേഴ്‌സ് ഫോറവും കോഴിക്കോട് സദ്ഭാവന ബുക്‌സും ചേര്‍ന്ന് മലപ്പുറം സിവില്‍ സ്റ്റേഷന്‍ പരിസരത്ത് നടത്തിയ പുസ്തകമേള മുന്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി എ പി അനില്‍കുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സാമൂഹിക പ്രവര്‍ത്തകന്‍ കെ വി ഇസ്ഹാക്കിന് ആദ്യ വില്‍പന നടത്തിയാണ് ഉദ്ഘാടനം ചെയ്തത്. മലബാര്‍ റൈറ്റേഴ്‌സ് ഫോറം കണ്‍വീനറും എഴുത്തുകാരനുമായ…

Read More

ഒഴുകിയകലട്ടെ ദുരന്തോര്‍മകള്‍; പല വഴി ചിതറി പോയവരെ ചേര്‍ത്ത് പിടിച്ച് വയനാട് പോലീസ്. _’ഒപ്പം ചിരിക്കാം’- ആദ്യ ഘട്ടം അവസാനിച്ചു

കല്‍പ്പറ്റ: ഇരുള്‍ നിറഞ്ഞ ഒരു രാത്രി നല്‍കിയ ദുരിതങ്ങളും സങ്കടങ്ങളും വേദനകളും പങ്കുവെക്കാന്‍ പോലും ആരുമില്ലാത്ത അവസ്ഥയിലായിരുന്ന പല വീടുകളും നിശബ്ദമായിരുന്നു. ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ പല വഴി ചിതറിയ കുടുംബങ്ങളെ ചേര്‍ത്ത് പിടിക്കാനെത്തിയ സൈക്കോളജിസ്റ്റുകളുടെയും കൗണ്‍സിലര്‍മാരുടെയും പോലീസുകാരുടെയും മുമ്പില്‍ അവരുടെ സങ്കടങ്ങള്‍ പെയ്തു. ഒരുപാട് സ്‌നേഹത്തോടെയും സന്തോഷത്തോടെയും ഐക്യത്തോടെയും കഴിഞ്ഞ കുടുംബങ്ങള്‍ പല വഴിക്കായതിന്റെയും, ഉറ്റവരും അയല്‍വാസികളും സുഹൃത്തുക്കളും നഷ്ടമായതിന്റെയും വേദനയില്‍ കഴിയുന്ന കുടുംബങ്ങള്‍ക്ക് പോലീസ് സംഘത്തിന്റെ സന്ദര്‍ശനം ആശ്വാസമായി. ദുരന്തം സൃഷ്ടിച്ച ആഘാതത്തില്‍ കഴിയുന്ന സ്ത്രീകള്‍ക്കും…

Read More

ജില്ലയിലെ എല്ലാ ജപ്‌തി നടപടികളും നിര്‍ത്തിവയ്‌ക്കണം: സ്വാതന്ത്ര കര്‍ഷക സംഘം

മാനന്തവാടി: വയനാടിന്റെ നിലവിലുള്ള പ്രത്യേക സാഹചര്യം കണക്കിലെടുത്ത്‌ ബാങ്കുകളും മറ്റും നടത്തുന്ന എല്ലാ ജപ്‌തി നടപടികളും നിര്‍ത്തിവയ്‌ക്കണമെന്നു സ്വാതന്ത്ര കര്‍ഷക സംഘം മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പേമാരിയും മറ്റു പ്രതികൂല സാഹചര്യങ്ങളും കാരണം കര്‍ഷകരുള്‍പ്പെടെ എല്ലാ വിഭാഗവും സാമ്ബത്തിക പ്രയാസം അനുഭവിക്കുകയാന്നെന്നു യോഗം ചൂണ്ടിക്കാട്ടി. പ്രസിഡന്റ്‌ മായന്‍ മുതിര അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി പി.കെ. അബ്‌ദുല്‍ അസീസ്‌ ഉദ്‌ഘാടനം ചെയ്‌തു. മേപ്പാടി ദുരന്ത ബാധിതരുടെ പുനരധിവാസം സംബന്ധിച്ച സര്‍ക്കാരിന്റെ അവ്യക്‌തതയ്‌ക്കെതിരെ ജില്ലാ…

Read More

സംസ്ഥാനത്തേക്കുള്ള ലഹരികടത്തിലെ പ്രധാന കണ്ണി പോലീസിന്റെ പിടിയില്‍

തിരുനെല്ലി: കർണാടകയിൽ നിന്നും സംസ്ഥാനത്തിലേക്കുള്ള ലഹരികടത്തിലെ പ്രധാന കണ്ണി പോലീസിന്റെ പിടിയില്‍. 30 കിലോ കഞ്ചാവ് എക്‌സൈസ് പിടികൂടിയ കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെയാണ് കഞ്ചാവുമായി പിടികൂടിയത്. കര്‍ണാടക സ്വദേശി ബൈരക്കുപ്പ, സന്തോഷ്(38)നെയാണ് വയനാട് ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും തിരുനെല്ലി പോലീസും സംയുക്തമായി നടത്തിയ പരിശോധനയില്‍ പിടികൂടിയത്. ഓപ്പറേഷന്‍ ആഗിന്റെയും ഡി ഹണ്ടിന്റെയും ഭാഗമായി ഇന്ന് രാവിലെ ബാവലിയില്‍ നടന്ന പരിശോധനയിലാണ് ഇയാള്‍ വലയിലാകുന്നത്. കാറിന്റെ ഡാഷ് ബോര്‍ഡില്‍ ഒളിപ്പിച്ച നിലയിലായിരുന്ന 10…

Read More

കെ.ആർ.ടി.എ പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു

കൽപ്പറ്റ: സമഗ്രശിക്ഷ കേരളക്ക് കീഴിൽ ജോലി ചെയ്യുന്ന സ്പെഷ്യൽ എഡ്യൂക്കേറ്റേഴ്സ് നേരിടുന്ന വിവിധ പ്രശ്നങ്ങൾ ഉന്നയിച്ചു കൊണ്ട് സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ സെപ്തംബർ 3 മുതൽ നടക്കുന്ന അനിശ്ചിതകാല സെക്രട്ടറിയേറ്റ് മാർച്ചിന് മുന്നോടിയായി കേരള റിസോഴ്സ് ടീച്ചേഴ്സ് അസോസിയേഷൻ (കെ.ആർ.ടി.എ) സമഗ്ര ശിക്ഷ കേരള വയനാട് ജില്ലാ ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. ജോലി സ്ഥിരത, ശമ്പള വർദ്ധനവ്, സേവന വേതന വ്യവസ്ഥകൾ രൂപീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച് സംഘടിപ്പിച്ചത്. ഡി.വൈ.എഫ്. ഐ ജില്ലാ…

Read More

ഉരുള്‍പൊട്ടല്‍: പുനഃപ്രവേശനോത്സവം മന്ത്രി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും

ഉരുള്‍പൊട്ടല്‍: പുനഃപ്രവേശനോത്സവം മന്ത്രി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും കല്‍പറ്റ: ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ തകര്‍ന്ന മുണ്ടക്കൈ ജി.എല്‍.പി.എസ്, വെള്ളാര്‍മല ജി.വി.എച്ച്.എസ് സ്‌കൂളുകളിലെ കുട്ടികള്‍ക്ക് മേപ്പാടിയില്‍ പഠന സൗകര്യങ്ങള്‍ ഒരുങ്ങി. വെള്ളാര്‍മല ജി.വി.എച്ച്.എസ് മേപ്പാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും മുണ്ടക്കൈ ജി.എല്‍.പി.എസ് മേപ്പാടി കമ്മ്യൂണിറ്റി ഹാളിലുമാണ് പ്രവര്‍ത്തിക്കുക. ഈ വിദ്യാലയങ്ങളിലേക്കുള്ള പുന:പ്രവേശനോത്സവം സെപ്തംബര്‍ രണ്ടിന് (തിങ്കളാഴ്ച) രാവിലെ 10 ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും. മേപ്പാടി ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന പരിപാടിയില്‍ പട്ടികജാതിപട്ടികവര്‍ഗ്ഗ വികസന വകുപ്പ്…

Read More

പോസ്റ്റർ പ്രകാശനം ചെയ്‌തു.

ചെന്നലോട് : മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് ചെന്നലോട് ലൂയിസ് മൗണ്ട് ഹോസ്പിറ്റൽ ഒക്ടോബർ 10 മുതൽ 17 വരെ ഒരുക്കുന്ന മാനസികാരോഗ്യ പ്രദർശനമായ ‘നെക്സസ് 2024 ‘ ന്റെ പോസ്റ്റർ പ്രകാശനം തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷമീം പാറക്കണ്ടി ചെന്നലോട് സെൻ്റ് സെബാസ്റ്റ്യൻ ചർച്ച് ഇടവക വികാരി ഫാ. ജോബി മുക്കാട്ടുകാവുങ്കലിന് നൽകി നിർവഹിച്ചു. മാനസികാരോഗ്യവുമായി ബന്ധപ്പെട്ട ബോധവൽക്കരണ ക്യാപെയിനുകൾ, കല /പോസ്റ്റർ പ്രദർശനങ്ങൾ, വിവിധ വിഷയങ്ങളിലുള്ള ചർച്ചകളും സെമിനാറുകളും, മാനസികാരോഗ്യ വിദഗ്ധരുമായുള്ള സംവാദങ്ങൾ, യുവാക്കളിൽ ഉണ്ടായേക്കാവുന്ന മാനസിക…

Read More

സൗജന്യ ശ്രവണ -ഭാഷാ സംസാര നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു

കൽപ്പറ്റ  : മുട്ടിൽ വയനാട് ഓഫനേജ് സ്പീച് ആൻ്റ് ഹിയറിംഗ് സ്ക്കൂളിൻ്റെ അഭിമുഖ്യത്തിൽ കുട്ടികൾക്ക്സൗജന്യ ശ്രവണ -ഭാഷാ- സംസാര നിർണ്ണയ കേമ്പ് നടത്തി.വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. കുട്ടികളിലെ സംസാര വികസനത്തിലെ തടസ്സ കാരണങ്ങൾ കണ്ടെത്തുകയും പരിഹാരമാർഗ്ഗ നിർദ്ദേശങ്ങൾ നൽകുകയുമാണ് കേമ്പിൻ്റെ ലക്ഷ്യം കേൾവി പരിശോധന, കൗൺസലിങ് എന്നിവയും അനുബന്ധമായി നടക്കുന്നുണ്ട്. ആവശ്യക്കാർക്ക്സ്ക്കൂളിലെ സ്പീച്ച് തെറാപ്പി സെൻ്ററിൽ തുടർന്നും സൗജന്യ സേവനം ലഭിക്കും. സ്ക്കൂൾ മാനേജ്മെൻ്റ് പ്രതിനിധി…

Read More