ഉരുൾപൊട്ടൽ ദുരന്തം: തമിഴ്‌നാട് ജമാഅത്തുൽ ഉലമ സഭ 10 വീടുകൾക്ക് തറക്കല്ലിട്ടു; സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ശിലാസ്ഥാപനം നിർവഹിച്ചു
കൽപ്പറ്റ: ഉരുൾപൊട്ടൽ ദുരന്തത്തിൽ അകപ്പെട്ട 10 കുടുംബങ്ങൾക്ക് അഹ്ലുസുന്നത്ത് വൽജമാഅ തമിഴ്‌നാട് ജമാഅത്തുൽ ഉലമ സഭ നിർമിച്ച് നൽകുന്ന 10 വീടുകളുടെയും കമ്മ്യൂണിറ്റി ഹാളിൻ്റെയും തറക്കല്ലിടൽ കർമ്മം നടത്തി. തൃക്കൈപ്പറ്റ നെല്ലിമാളത്ത് വിലകൊടുത്തുവാങ്ങിയ 1.30 ഏക്കർ സ്ഥലത്താണ് വീടുകളും കമ്മ്യൂണിറ്റി ഹാളും ഉയരുന്നത്. പരിപാടിയിൽ കമ്മ്യുണിറ്റി ഹാളിന്റെ തറക്കല്ലിടൽ കർമ്മം സമസ്‌ത പ്രസിഡന്റ് സയ്യിദ് ജിഫ് രി മുത്തുക്കോയ തങ്ങൾ നിർവഹിച്ചു. പ്രാർഥനക്കും അദ്ദേഹം നേതൃത്വം നൽകി. നമ്മളൊന്നാകെ സങ്കടത്തിൻ്റെ പടുകുഴിയിലേക്ക് വീണ് പോയപ്പോൾ കൈപിടിച്ച് സാന്ത്വനമേകാൻ…
