നൂല്‍പ്പുഴയില്‍ കോളറ ബാധിച്ച് ആദിവാസി വീട്ടമ്മ മരിച്ചു.
കൽപ്പറ്റ: വയനാട് നൂല്‍പ്പുഴയില്‍ കോളറ ബാധിച്ച് ആദിവാസി വീട്ടമ്മ മരിച്ചു. തോട്ടാമൂല കൂണ്ടാണംകുന്ന് സ്വദേശി വിജില ആണ് മരിച്ചത്. 30 വയസ്സായിരുന്നു. കഴിഞ്ഞ ഞായറാഴ്ച ആണ് അതിസാരത്തെ തുടർന്ന് വിജില മരിച്ചത്. ഈ പ്രദേശത്തെ പത്ത് പേർ സുല്‍ത്താൻ ബത്തേരി ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതില്‍ ഒരു 22 കാരനും കോളറ സ്ഥിരീകരിച്ചു. പൂർണമായ ജലശുചിത്വമാണ് കോളറയെ പ്രതിരോധിക്കാൻ വേണ്ടത്. മഴ വെള്ളമോ മലിന ജലമോ കുടിക്കരുത്. തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു….
