പകല്‍ തുണിക്കടയില്‍ ജോലി, രാത്രി മോഷണം തൊഴില്‍; വയനാട് സ്വദേശി കാഞ്ഞങ്ങാട്ട് അറസ്റ്റില്‍.
കാഞ്ഞങ്ങാട്: പകല്‍ വസ്ത്രശാലയില്‍ സെയില്‍സ്മാനായി ജോലിചെയ്യുകയും രാത്രിയില്‍ മോഷണം പതിവാക്കുകയും ചെയ്ത യുവാവിനെ ഹൊസ്ദുർഗ് പോലീസ് അറസ്റ്റുചെയ്തു. വയനാട് അമ്ബലവയല്‍ വികാസ് കോളനിയിലെ അബ്ദുള്‍ ആബിദി(26)നെയാണ് ഇൻസ്പെക്ടർ പി. അജിത്ത്കുമാർ അറസ്റ്റുചെയ്തത്. കാഞ്ഞങ്ങാട്ടെ ഒരു സുരക്ഷാ ജീവനക്കാരന്റെതും അതിഥി തൊഴിലാളികളായ രണ്ടുപേരുടെതും ഉള്‍പ്പെടെ നിരവധി മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ചു. കാഞ്ഞങ്ങാട് ടി.ബി. റോഡിലെയും കോട്ടച്ചേരിയിലെയും വീട്ടില്‍ കയറി മോഷണം നടത്തി. മോഷ്ടിച്ച മുതലുകള്‍ തിരൂർ, തിരുവനന്തപുരം തുടങ്ങിയവിടങ്ങളില്‍ കൊണ്ടുപോയി വില്പന നടത്തുകയാണ് ചെയ്യുന്നതെന്ന് ഇയാള്‍ പോലിസിനു മൊഴിനല്‍കി….
