റിലീസിനൊരുങ്ങി ഫാന്റസി സയൻസ് ഫിക്ഷൻ മ്യുസിക് വീഡിയോ
കൽപ്പറ്റ: വയനാടിൻ്റെ വശ്യഭംഗിയിൽ ചിത്രീകരിച്ച ഫാൻ്റസി സയൻസ് ഫിക്ഷൻ മ്യൂസിക് വീഡിയോയുമായി കരണി സ്വദേശിയും യുവ സംവിധായകനും നിർമ്മാതാവുമായ കൃഷ്ണ സംപ്രീത്. ഭാവ കൽപ്പനകളുടെ മനോഹര ദൃശ്യങ്ങൾ കോർത്തിണക്കിയ മ്യൂസിക്കൽ വീഡിയോ പുറത്തിറക്കാനുള്ള അവസാനഘട്ട തയ്യാറെടുപ്പിലാണ് സംപ്രീതും സംഘവും. മനുഷ്യനിൽ നിന്ന് ആഗ്രഹിച്ച മനുഷ്യനായി മാറാനുള്ള അപൂർവ്വ യാത്രയാണ് മ്യൂസിക്കൽ വീഡിയോയുടെ ആശയം. ജീവിതത്തിൻ്റെ അർഥ തലങ്ങൾ തേടിയുള്ള ഈ യാത്രയിലെ ഓരോ ചുവടുവെപ്പുകളും ആകാംക്ഷ നിറക്കുന്നതാണ്. സാങ്കല്പികലോകത്തെന്നപ്പോലെ ശാസ്ത്രീയമായ കാഴ്ചപ്പാടുകളോടെയാണ് മ്യൂസിക്കൽ വീഡിയോ പുറത്തിറക്കുന്നത്. 2019-ൽ…
