എങ്കള ഊര് രോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു

കൽപറ്റ: ജില്ലാ ആയുർവേദ ആശുപത്രിയും,വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റും, മലപ്പുറം ദേവകിയമ്മ ഫാർമസി കോളേജും ചേർന്ന് ‘എങ്കള ഊര്’ എന്ന പേരിൽ മുത്തങ്ങ വന്യ ജീവി സങ്കേതത്തിനുള്ളിലെ ചുക്കാലിക്കുനി കാട്ടുനായിക്ക കോളനിയിൽ രോഗനിർണ്ണയ രക്ത പരിശോധന ക്യാമ്പും, മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. വാർഡ് മെമ്പർ ബാലൻ കോളനിയിലെ മുതിർന്നവർ ആയ കാളിയമ്മയ്ക്ക് ഔഷധ ചെടി നൽകി ഉദ്ഘാടനം ചെയ്തു.ഡോ വന്ദന വിജയൻ സ്വാഗത പ്രസംഗം നടത്തിയ യോഗത്തിൽ ജില്ലാ ആയുർവേദ ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ…

Read More

മാനന്തവാടിയിലെ ഡിഎംഒ ഓഫീസ് മാനന്തവാടിക്ക് പുറത്തേക്ക് മാറ്റാനുള്ള നീക്കം ഉപേക്ഷിക്കണം: എ ഐ വൈ എഫ്.

മാനന്തവാടി: വർഷങ്ങളായി മാനന്തവാടിയിൽ പ്രവർത്തിച്ചുവരുന്ന ഡിഎംഒ ഓഫീസ് പ്രവർത്തനം മാനന്തവാടി നഗരസഭക്ക് പുറത്തേക്ക് മാറ്റാനുള്ള നീക്കം അനുവദിക്കാനാവില്ല. നിലവിൽ ഓഫീസ് പ്രവർത്തിച്ചുവരുന്ന കെട്ടിടത്തിന്റെ ബലക്ഷയത്തെ തുടർന്ന് പ്രവർത്തനം മറ്റൊരു വാടക കെട്ടിടത്തിലേക്ക് മാറണമെന്ന് തീരുമാനിച്ചപ്പോൾ തന്നെ സർക്കാർ സംവിധാനത്തിന്റെ ഭാഗമായ ബിഎസ്എൻഎൽ ബിൽഡിങ്ങിൽ ഡിഎംഒ ഓഫീസിന് ആവശ്യമായ സ്ഥലം ലഭ്യമാക്കാം എന്ന് ബിഎസ്എൻഎൽ ഉറപ്പു നൽകിയ സാഹചര്യത്തിൽ മാനന്തവാടിക്ക് പുറത്തുള്ള സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലേക്ക് ഡിഎംഒ ഓഫീസ് മാറ്റി സ്ഥാപിക്കാനുള്ള നീക്കം ചില വ്യക്തി താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനു…

Read More

കർഷകനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

എടവക: എടവക എള്ളുമന്ദം പള്ളിയറ കടത്താം തൊട്ടിയിൽ അനിലി (32)നെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വിവിധ ബാങ്കുകളിലും മറ്റുമായി 5 ലക്ഷത്തോളം രൂപയുടെ കടബാധ്യത ഉള്ളതായും, കഴിഞ്ഞ വർഷം കൃഷി ചെയ്ത 4000ത്തോളം വാഴകൾ നശിച്ച് പോയതായും ബന്ധുക്കൾ പറഞ്ഞു.

Read More

ജുനൈദ് കൈപ്പാണി ജനതാദൾ എസ് ദേശീയ സെക്രട്ടറി

കൽപ്പറ്റ : വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനും എൽ.ഡി.എഫ് ജില്ലാ പഞ്ചായത്ത് പാർലമെന്ററി പാർട്ടി കൺവീനറുമായ ജുനൈദ് കൈപ്പാണിയെ ജനതാദൾ എസ് ദേശീയ സെക്രട്ടറിയായി തിരഞ്ഞെടുത്തു. ഡിസംബർ പതിനൊന്നിന് ബാംഗ്ലൂരിൽ ചേർന്ന ജെ.ഡി.എസ് അഖിലേന്ത്യാ പ്ലീനത്തിലെ പാർട്ടി പുന:സംഘടനാ പ്രമേയത്തിന്റ അടിസ്ഥാനത്തിലാണ് നിയമനം. വിദ്യാർത്ഥി ജനതാദൾ സംസ്ഥാന പ്രസിഡന്റ്, യുവജനതാദൾ സംസ്ഥാന സെക്രട്ടറി,ദേശീയ സമിതിയംഗം എന്നീ ചുമതലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ജനതാദൾ എസ് ജില്ലാ വൈസ് പ്രസിഡന്റായും ജനറൽ സെക്രട്ടറിയായും ചുമതല വഹിച്ചിരുന്നു. ഇന്ത്യൻ…

Read More

കെ സ്മാർട്ട് സോഫ്റ്റ് വെയർ ഉദ്ഘാടനം ചെയ്തു

മാനന്തവാടി നഗരസഭയിൽ മുഴുവൻ സേവനങ്ങളും ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായി കെ സ്മാർട്ട് സോഫ്റ്റ്‌വെയറിന് തുടക്കം കുറിച്ചു. നഗരസഭ ചെയർപേഴ്സൺ സി.കെ രത്നവല്ലി കെ സ്മാർട്ട് സംവിധാനത്തിലൂടെയുള്ള ആദ്യത്തെ ആപ്ലിക്കേഷൻ സിറ്റിസന്‍‍ ഫെസിലിറ്റേഷന്‍ സെന്‍ററിലൂടെ സ്വീകരിച്ച് ഉദ്ഘാടനം നിർവഹിച്ചു. വൈസ് ചെയർപേഴ്സൺ ജേക്കബ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. ടെക്നിക്കൽ ഓഫീസർമാരായ പി.ടി സ്വരൂപ് , കെ ശ്രീജിത്ത് എന്നിവർ കെ സ്മാർട്ടിനെക്കുറിച്ച് സംസാരിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഴി ലഭ്യമാക്കുന്ന ജനന – മരണ രജിസ്‌ട്രേഷൻ, നിർമ്മാണ പെർമിറ്റ് തുടങ്ങിയ…

Read More

ജില്ലാ പഞ്ചായത്ത് വര്‍ക്കിംഗ് ഗ്രൂപ്പ് യോഗം ചേര്‍ന്നു

ജില്ലാ പഞ്ചായത്ത് വര്‍ക്കിംഗ് ഗ്രൂപ്പ് യോഗം ചേര്‍ന്നു ജില്ലയുടെ സുസ്ഥിര വികസനത്തിന് പ്രാധാന്യം കൽപ്പറ്റ: ജില്ലാ പഞ്ചായത്തിന്റെ 2024-25 വാര്‍ഷിക പദ്ധതിയുടെ ഭാഗമായുള്ള വര്‍ക്കിംഗ് ഗ്രൂപ്പ് യോഗം ചേര്‍ന്നു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. സുസ്ഥിര വികസനത്തിന് പ്രാധാന്യം നല്‍കിയുള്ള പദ്ധതികളാണ് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പതിനാലാം പഞ്ചവത്സര പദ്ധതിയില്‍ ദാരിദ്രരഹിത കേരളം പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി സഹായ പദ്ധതികള്‍ ഏറ്റെടുക്കും. കാര്‍ഷിക മേഖല, കന്നുകാലി വളര്‍ത്തല്‍, വയോജന ഭിന്നശേഷി ക്ഷേമം, പട്ടിക ജാതി പട്ടികവര്‍ഗ…

Read More

ഭിന്നശേഷി കലോത്സവം നടത്തി

മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്ത് ‘താരകങ്ങള്‍’ എന്ന പേരിൽ ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു. പാടിച്ചിറ സെന്റ് തോമസ് എ.യു.പി സ്‌കൂളില്‍ സംഘടിപ്പിച്ച പരിപാടി ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ വിജയന്‍ അധ്യക്ഷത വഹിച്ചു. മുള്ളന്‍കൊല്ലി ഐ.സി.ഡി.എസ് പ്രൊജക്ടിന്റെ ഭാഗമായാണ് പരിപാടികള്‍ സംഘടിപ്പിച്ചത്. വിവിധ കലാ-കായിക പരിപാടികളില്‍ ബഡ്‌സ് റിഹാബിലിറ്റേഷനിലെ വിദ്യാര്‍ത്ഥികളും പഞ്ചായത്തിലെ ഭിന്നശേഷി കുട്ടികളും പങ്കെടുത്തു. സ്ഥിരം സമിതി അധ്യക്ഷന്‍മാരായ ഷിനു കച്ചിറയില്‍, ഷൈജു പഞ്ഞിത്തോപ്പില്‍, ജിസ്‌റ മുനീര്‍, ജനപ്രതിനിധികള്‍, ഐ.സി.ഡി.എസ് ജീവനക്കാര്‍…

Read More

മഹാഇടയ സന്ദർശനവും കനിവിന്റെ നിറവാക്കി മാറ്റുവാൻ ടീം ജ്യോതിർഗമയ

 മാനന്തവാടി: ആകമാന സുറിയാനി സഭയുടെ പരമാദ്ധ്യക്ഷൻ മോറാൻ മോർ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവയുടെ മലബാർ സന്ദർശനത്തിന് മുന്നോടിയായി ടീം ജ്യോതിർഗമയ രക്തദാന മാസാചരണം ആരംഭിച്ചു. ഡിസംമ്പർ 31 ന് തുടങ്ങിയ മാസാചരണം ജനുവരി 31ന് സമാപിക്കും. ഫെബ്രുവരി ഒന്നിനാണ് പാത്രിയർക്കീസ് ബാവ മലബാറിൽ എത്തുന്നത്. മാസാചരണത്തിൻ്റെ ഔപചാരിക ഉദ്ഘാടനം 6 ന് രാവിലെ 10ന് മാനന്തവാടി മെഡിക്കൽ കോളജിൽ നടക്കുന്ന ചടങ്ങിൽ ഡിഎംഒ ഡോ. പി. ദിനീഷ് നിർവഹിക്കും. ഡിപിഎം ഡോ. സമീഹ സയ്തലവി,…

Read More

കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് അഞ്ച് പേർക്ക് പരിക്ക്

മുട്ടിൽ: കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് അഞ്ച് പേർക്ക് പരിക്ക്. മുട്ടിലിൽ ഇന്ന് രാവിലെയാണ് അപകടം. തൃക്കൈപ്പറ്റ സ്വദേശികളായ രാഗേഷ് (32), സാരംഗ് (59),മനോഹരൻ (16), സായൂജ് (45) ഗൗരി എന്നിവർക്കാണ് പരിക്കേറ്റത്.ഇവരെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാളുടെ നില ഗുരുതരമാണ്

Read More

ഫുട്ബോൾ മേള സംഘടിപ്പിച്ചു

അമ്പലവയൽ: അമ്പലവയൽ സി ഡി എസിന്റെ നേതൃത്വത്തിൽ ബാലസഭ കുട്ടികളുടെ ഫുട്ബോൾ മേള സംഘടിപ്പിച്ചു. കാരച്ചാൽ ഒന്നാം വാർഡ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്സി കെ ഹഫ്സത്ത് വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു. വൈസ് പ്രസിഡണ്ട് കെ ഷമീർ, മെമ്പർ സെക്രട്ടറി കെ ജി ബിജു, കെ എഫ് എ എക്സിക്യൂട്ടീവ് അംഗം നിഷാന്ത് മാത്യു, സി ഡി എസ് ചെയർപേഴ്സൺ നിഷ രഘു എന്നിവർ സംസാരിച്ചു.

Read More