മന്ത്രിസഭ പുനഃസംഘടന; രാജിക്കത്ത് കൈമാറി അഹമ്മദ് ദേവർകോവിലും ആന്റണി രാജുവു

തിരുവനന്തപുരം, : രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാം മന്ത്രിസഭ പുനഃസംഘടനയ്ക്ക് മുന്നോടിയായി രാജിക്കത്ത് കൈമാറി തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ​ദേവർകോവിലും ​ഗതാ​ഗതമന്ത്രി ആന്റണി രാജുവും. മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്താൻ ആന്റണി രാജു ക്ലിഫ് ഹൗസിലെത്തി. പുനഃസംഘടന സംബന്ധിച്ച് ഇന്ന് ചേരുന്ന ഇടതു മുന്നണി യോഗം തീരുമാനമെടുക്കും. ആൻറണി രാജുവിനും അഹമ്മദ് ദേവർ കോവിലിനും പകരം ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനുമാണ് മന്ത്രിസഭയിലെത്തുക. ഈ മാസം 29ന് സത്യപ്രതിഞ്ജ നടത്തുമെന്നാണ് വിവരം. മന്ത്രിസഭ രൂപീകരണ സമയത്ത് ഉണ്ടായ…

Read More

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് 17 ലക്ഷം തട്ടി;നൈജീരിയ സ്വദേശി പിടിയിൽ

കൽപ്പറ്റ :വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് 17 ലക്ഷം തട്ടിയ നൈജീരിയ സ്വദേശിയെ വയനാട് സൈബർ പോലീസ് അറസ്റ്റ് ചെയ്തു. കൽപ്പറ്റ സ്വദേശിനിയായ യുവതിയിൽ നിന്ന് കാനഡയിൽ മെഡിക്കൽ കോഡിംഗ് മേഖലയിൽ ജോലി വാഗ്ദാനം ചെയ്ത് 17 ലക്ഷം രൂപ തട്ടിയ കേസിലാണ് നൈജീരിയ സ്വദേശിയായ യുവാവിനെ വയനാട് സൈബർ പോലീസ് അറസ്റ്റ് ചെയ്തത്. മോസിസ് ഇക്കർണ്ണ (30)യെയാണ് ബംഗ്ളൂരുവിൽ വെച്ച് ജില്ലാ പോലീസ് മേധാവി പദം സിംഗ് നിയോഗിച്ച സ്പെഷൽ സ്ക്വാഡ് അറസ്റ്റ് ചെയ്തത്.  …

Read More

വയനാട് കാർണിവൽ പനമരത്ത് തുടങ്ങി; 31 വരെ വിവിധ പരിപാടികൾ.

പനമരം : സാംസ്കാരിക വാണിജ്യ സാമൂഹിക വിനോദ വിദ്യാഭ്യാസ മേഖലകളെ കോർത്തിണക്കിക്കൊണ്ട് വയനാട് ചേബർ ഓഫ് കൊമേഴ്സും ഓർബിറ്റ് ഇന്റർനാഷണൽ ഓർഗനൈസേഷനും ചേർന്ന് ഒരുക്കുന്ന ഡിസംബർ 31 ആം തീയതി വരെ നീണ്ടുനിൽക്കുന്ന വയനാട് കാർണിവൽ പനമരം മാജിക് വില്ലേജിൽ മാനന്തവാടി നിയോജകമണ്ഡലം എം.എൽ.എ ഒ ആർ കേളു ഉദ്ഘാടനം ചെയ്തു.   യോഗത്തിൽ വയനാട് ചേബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് ജോണി പാറ്റാനി അധ്യക്ഷത വഹിച്ചു. ഓർഗാനിസിംഗ് കമ്മിറ്റി ജനറൽ കൺവീനർ ഫാദർ വർഗീസ് മറ്റവന…

Read More

തോട്ടോളി കുടുംബകൂട്ടായ്മ പതിനഞ്ചാം വാർഷികം നടത്തി

ചെറുകര:തോട്ടോളി കുടുംബകൂട്ടായ്മയുടെ പതിനഞ്ചാം വാർഷികവും കുടുംബ സംഗമവും ചെറുകര എ.എൽ.പി. സ്കൂളിൽ വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. അഡ്വ.എം വേണുഗോപാൽ മുഖ്യപ്രഭാഷണം നടത്തി. ടി.സൂപ്പി അധ്യക്ഷത വഹിച്ചു.ഹാഷിം ദാരിമി, തൽഹത്ത് ടി,മൊയ്‌ദു മാസ്റ്റർ ടി,പ്രേമരാജ് ചെറുകര,അഹ്‌മദ്‌ ബഷീർ കെ,അയ്യൂബ് തോട്ടോളി തുടങ്ങിയവർ സംസാരിച്ചു. വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെ ചടങ്ങിൽ ആദരിച്ചു. കുടുംബ അംഗങ്ങളുടെ കുട്ടികളുടെ കലാപരിപാടികളും ചടങ്ങിൽ അരങ്ങേറി.

Read More

എം.ഡി.എം.എ യുമായി യുവാവ് പിടിയിൽ

സുൽത്താൻ ബത്തേരി: ക്രിസ്തുമസ്-പുതുവര്‍ഷത്തോടനുബന്ധിച്ച് വയനാട് ജില്ലാ പോലീസ് മേധാവി പ്രദം സിങ് ഐ. പി. എസിന്റെ നിര്‍ദേശപ്രകാരം നാര്‍കോട്ടിക് സെല്‍ ഡിവൈ.എസ്.പി എന്‍.ഒ സിബി, ബത്തേരി സബ് ഡിവിഷന്‍ ഡി.വൈ.എസ്.പി അബ്ദുല്‍ ഷരീഫ് എന്നിവരുടെ നേതൃത്വത്തില്‍ മുത്തങ്ങ പോലീസ് ചെക്ക് പോസ്റ്റിനു സമീപം വച്ച് നടത്തിയ പരിശോധനയിക്കിടെ അതിമാരക മയക്കുമരുന്നായ 46.65 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയില്‍. കോഴിക്കോട് എരഞ്ഞിക്കല്‍ കളത്തില്‍ വീട്ടില്‍ കെ.അഭി (28) ആണ് പിടിയിലായത്. കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്ക് വരികയായിരുന്ന ബസില്‍ നടത്തിയ…

Read More

കുടുംബശ്രീ ഓക്‌സോ മീറ്റ് തുടങ്ങി

മൂപ്പൈനാട്കുടുംബശ്രീ അയല്‍കൂട്ടങ്ങളില്‍ അംഗമല്ലാത്ത യുവതികളുടെ കൂട്ടായ്മയായ ഓക്‌സിലറി ഗ്രൂപ്പുകളുടെ സംഗമമായ ഓക്‌സോ മീറ്റ് തുടങ്ങി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എന്‍ ശശീന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലയിലെ 27 സി.ഡി.എസുകളായി നടന്ന ഓക്‌സോ മീറ്റില്‍ 6500ല്‍ പരം യുവതികള്‍ പങ്കെടുത്തു. കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി.കെ ബാലസുബ്രമണ്യന്‍ മുഖ്യ പ്രഭാഷണം നടത്തി. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ ഫൗസിയ ബഷീര്‍, ജഷീര്‍ പളളിവയല്‍, മൂപ്പൈനാട്…

Read More

ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷം സംഘടിപ്പിച്ചു

മൊതക്കര: ജി.എൽ.പി.എസ് മൊതക്കരയിൽ ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷം സംഘടിപ്പിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സി.എം അനിൽകുമാർ അധ്യക്ഷനായിരുന്നു.വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. എം.പി പ്രകാശൻ,മണികണ്ഠൻ എം,അജിത്കുമാർ, അനിഷ ദിപിൽ ബാലൻ എം.എ തുടങ്ങിയവർ സംസാരിച്ചു. വിവിധ കലാപരിപാടികൾ ക്രിസ്തുമസ് ട്രീ സമ്മാനപ്പൊതി വിതരണം എന്നിവയുണ്ടായിരുന്നു.

Read More

‘ജാത്തിരെ:’ സ്വാഗതസംഘം രൂപീകരിച്ചു

തിരുനെല്ലി : തിരുനെല്ലി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 24 മുതല്‍ 31 വരെ നടത്തുന്ന കലാകായിക ഉത്സവമായ ‘ജാത്തിരെ’ യുടെ സ്വാഗത സംഘം രൂപീകരിച്ചു. സ്വാഗത സംഘ രൂപീകരണ യോഗം തിരുനെല്ലി പഞ്ചായത്ത് പ്രസിഡന്റ് പി. വി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ പി സൗമിനി അധ്യക്ഷത വഹിച്ചു. പഞ്ചായത്തിലെ യൂത്ത് ക്ലബ്ബുകള്‍, ബാലസഭ, ബ്രിഡ്ജ് കോഴ്‌സ്, സാമൂഹ്യപഠന മുറിയിലെ കുട്ടികളെ ഏകീകരിച്ചുകൊണ്ട് 7 ദിനങ്ങള്‍ കലയുടെയും, കായികത്തിന്റെയും ഉത്സവമായി ബിസ് ലാട്ട,…

Read More

ക്രിസ്തുമസ് ചന്തയും കേക്ക് ഫെസ്റ്റും സംഘടിപ്പിച്ചു

മാനന്തവാടി : ക്രിസ്തുമസിനോടനുബന്ധിച്ച് കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ക്രിസ്തുമസ് ചന്തയും കേക്ക് ഫെസ്റ്റും സംഘടിപ്പിച്ചു. ജില്ലാതലത്തില്‍ കല്‍പ്പറ്റ ബസ് സ്റ്റാന്‍ഡ് പരിസരത്തും പഞ്ചായത്ത് തലത്തില്‍ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലുമാണ് മേളകള്‍ നടക്കുക. പനമരം, മാനന്തവാടി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വൈവിധ്യമാര്‍ന്ന കേക്കുകളും മറ്റു തനത് ഭക്ഷ്യ ഉല്‍പ്പന്നങ്ങും നിറഞ്ഞ കുടുംബശ്രീ ക്രിസ്തുമസ് മേള ശ്രദ്ധേയമായി. വിവിധ തരം കേക്കുകള്‍, ചിപ്‌സ്, വെളിച്ചെണ്ണ, കറി മസാലകള്‍, പച്ചക്കറികള്‍ തുടങ്ങി വിവിധ ഉല്‍പ്പന്നങ്ങള്‍…

Read More

പി എസ് സി റാങ്ക് ജേതാക്കളെ അനുമോദിച്ചു.

മാനന്തവാടി : എച്ച്‌ എസ് ടി സോഷ്യൽ സയൻസ് പി എസ് സി പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ അഷ്കർ അലി, പതിനൊന്നാം റാങ്ക് നേടിയ നീതു വിൻസെന്റ് എന്നിവരെ പഴശ്ശി ഗ്രന്ഥാലയം അനുമോദിച്ചു. ഗ്രന്ഥാലയം ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ പഴശ്ശിയുടെ പ്രവർത്തകനും അധ്യാപകനുമായ എ അജയകുമാർ ഇരുവർക്കുമുള്ള മൊമെന്റോ നൽകി. ഗ്രന്ഥാലയം പ്രസിഡണ്ട് എസ് ജെ വിനോദ് കുമാർ അദ്ധ്യക്ഷതവഹിച്ചു. ലൈബ്രറി പ്രവർത്തകൻ പ്രസാദ്, വി കെ ആമുഖം പറഞ്ഞ ചടങ്ങിൽ കെ ഷബിത,…

Read More