പരിശീലനം നല്‍കി

മാനന്തവാടി : വയനാട് ജില്ല ടൂറിസം വകുപ്പിന്റെയും കേരള സംസ്ഥാന എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെയും സംയുക്ത അഭിമുഖ്യത്തില്‍ ടൂറിസം വോളണ്ടിയര്‍സിന് പരിശീലനം നല്‍കി. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ബേബി പരിശീലനം ഉദ്ഘാടനം ചെയ്തു. ജില്ലാ ടൂറിസം ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ വി മുഹമ്മദ് സലീം അധ്യക്ഷത വഹിച്ചു. ജോയിന്റ് ഡയറക്ടര്‍ രേഷ്മ മാധവന്‍, അഡീഷണല്‍ സയറക്ടര്‍ അഞ്ജന എന്നിവര്‍ ക്ലാസ്സെടുത്തു. വിവിധ ടൂറിസം അസോസിയേഷനുകളുടെ പ്രതിനിധികളായ ഗോപവര്‍മ്മ, ടി.കെ സരീഷ് , ആര്‍ വേണു, പ്രോഗ്രാം കോര്‍ഡിനേറ്റര്‍…

Read More

യാത്രയയപ്പ് നല്‍കി

  പുല്‍പ്പള്ളി: പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തില്‍ നാലര വര്‍ഷക്കാലം മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നേതൃത്വം നല്‍കി പൂതാടി ഗ്രാമപഞ്ചായത്തിലേക്ക് സ്ഥലംമാറി പോകുന്ന സെക്രട്ടറി വി.ഡി. തോമസിന് വയനാട് സിറ്റി ക്ലബ്ബിന്റെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി. എന്‍.യു. ഉലഹന്നാന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പി.എ. ഡീവന്‍സ്, ഗ്രാമപഞ്ചായത്തംഗം മണി പാമ്പനാല്‍, കെ.ആര്‍ ജയരാജ്, ബെന്നി മാത്യു തുടങ്ങിയവര്‍ സംസാരിച്ചു.  

Read More

മലമുകളിലെ മഞ്ഞുതുള്ളികൾ  പ്രകാശനം ചെയ്തു

കൽപറ്റ: അക്ഷരക്കൂട്ടം ബത്തേരിയും, യുവകലാസാഹിതി വയനാടും ചേർന്ന് ഒരുക്കിയ 24 കവികളുടെ 78 കവിതകൾ ചേർന്ന മലമുകളിലെ മഞ്ഞുതുള്ളികൾ എന്ന കവിതാ സമാഹാരം  ആലങ്കോട് ലീലാകൃഷ്ണൻ, ഡോ.ഒ കെ മുരളീകൃഷ്ണന് നൽകി പ്രകാശനം ചെയ്തു. കൽപറ്റ  വി ജോർജ് സ്മാരക ഹാളിൽ വച്ച് നടന്ന ചടങ്ങിൽ യുവകലാസാഹിതി ജില്ലാ പ്രസിഡന്റ് വി ദിനേഷ്കുമാർ അധ്യക്ഷനായി.  രാജ്യത്തലവന്മാർ കവികളായിരുന്നെങ്കിൽ ലോകത്ത് യുദ്ധം ഉണ്ടാകുമായിരുന്നില്ലെന്നും, ഗാസയിൽ പിടഞ്ഞു വീഴുന്ന കുഞ്ഞുങ്ങൾ നമ്മുടെ ഹൃദയം പൊള്ളിക്കുന്നുണ്ട്. ആയുധത്തെയും സംഘർഷത്തെയും വെറുക്കുന്നവരും ഭയക്കുന്നവരുമാണ്…

Read More

കടമാന്‍തോട് പദ്ധതി: പ്രതിഷേധ റാലി നടത്തി

പുൽപ്പള്ളി : കടമാന്‍തോട് ജലസേചന പദ്ധതി വിരുദ്ധ സമിതി ടൗണില്‍ നടത്തിയ പ്രതിഷേധ റാലിയില്‍ വന്‍ ജനപങ്കാളിത്തം. ക്ഷേത്ര പരിസരത്ത് ആരംഭിച്ച് ടൗണ്‍ ചുറ്റി ബസ് സ്റ്റാന്‍ഡ് പരിസരത്ത് സമാപിച്ച റാലിയില്‍ സ്ത്രീകളും കുട്ടികളും അടക്കം അനേകര്‍ അണിനിരന്നു. നൂറുകണക്കിനു കുടുംബങ്ങളെ കുടിയൊഴിയാന്‍ നിര്‍ബന്ധിതമാക്കുന്ന കടമാന്‍തോട് പദ്ധതി ഉപേക്ഷിക്കുക, കടമാന്‍തോട് പദ്ധതി: പുല്‍പള്ളിയില്‍ റാലി ഇന്ന് പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളില്‍ കാര്‍ഷിക, ഗാര്‍ഹിക ആവശ്യങ്ങള്‍ക്കു ജല ലഭ്യത ഉറപ്പുവരുത്തുന്നതിന് പരിസ്ഥിതി സൗഹൃദ ശാസ്ത്രീയ പദ്ധതികള്‍ പ്രാവര്‍ത്തികമാക്കുക, സര്‍വേ…

Read More

വോളിബോൾ ചാമ്പ്യൻഷിപ്പ് ബാലാവകാശ കമ്മിഷൻ തടഞ്ഞു

കൽപറ്റ: ഡിസംബർ 26 മുതൽ വയനാട് കോഴിക്കോട് ജില്ലകളിൽ നടക്കുന്ന വോളിബോൾ മത്സരം തടഞ്ഞുകൊണ്ട് ബാലാവകാശ കമ്മിഷൻ ഉത്തരവായി. വയനാട് പാപ്പിളശ്ശേരിയിൽ നടക്കുന്ന സംസ്ഥാന സബ്ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പും കോഴിക്കോട് പുത്തൂർ ജിഎച്ച്എസ്എസിൻ നടക്കുന്ന സംസ്ഥാന ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പുമാണ് കമ്മീഷൻ നിർത്തിവെച്ചത്. കേരള സ്റ്റേറ്റ് വോളിബോൾ അസോസിയേഷൻ നിയമ വിരുദ്ധമായി നടത്തുന്ന ചാമ്പ്യൻഷിപ്പുകൾ ആണ് ചെയർപേഴ്സൺ കെ വി മനോജ് കുമാർ അംഗം എൻ സുനന്ദ എന്നിവരുടെ ഡിവിഷൻ ബെഞ്ച് തടഞ്ഞത്. സ്റ്റേറ്റ് വോളിബോൾ ടെക്നിക്കൽ…

Read More

കൊയ്ത്തുത്സവം നടത്തി

മാനന്തവാടി : കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ഉത്സകെ ക്യാമ്പയിനിന്റെ ഭാഗമായി മാനന്തവാടി ചോലവയല്‍ പാടത്ത് കൊയ്ത്തുത്സവം സംഘടിപ്പിച്ചു. മാനന്തവാടി നഗരസഭ പേഴ്സണ്‍ സി.കെ രത്നവല്ലി ഉദ്ഘാടനം ചെയ്തു. ഡിവിഷന്‍ കൗണ്‍സിലര്‍ അശോകന്‍ കൊയ്ലേരി അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി.കെ ബാലസുബ്രഹ്‌മണ്യന്‍ മുഖ്യാതിഥിയായി. നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ ജേക്കബ് സെബാസ്റ്റ്യന്‍, ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വിപിന്‍ വേണുഗോപാല്‍, കൗണ്‍സിലര്‍ മൂസ പി വി, അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ വി…

Read More

‘ഉബുണ്ടു എടവക’ ഭിന്നശേഷി കലോത്സവം നടത്തി

തോണിച്ചാൽ : എടവക ഗ്രാമ പഞ്ചായത്ത് ഭിന്നശേഷി കലോത്സവം ‘ഉബുണ്ടു എടവക’ നടത്തി. തോണിച്ചാല്‍ പാരിഷ് ഹാളില്‍ നടത്തിയ കലോത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എച്ച്.ബി.പ്രദീപ് ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡണ്ട് ജംസീറ ശിഹാബ് അദ്ധ്യക്ഷത വഹിച്ചു. വിവിധ വിദ്യാലയങ്ങളിലും അങ്കണവാടികളിലും പഠിക്കുന്ന അറുപത്തിരണ്ട് കുട്ടികള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു. ക്ഷേമകാര്യ ചെയര്‍ പേഴ്‌സണ്‍ ജെന്‍സി ബിനോയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമാപന സമ്മേളനത്തില്‍ സ്റ്റേറ്റ് അഡ്വക്കസ്സി ഫോര്‍ ഡിസെബിലിറ്റി റൈറ്റ് ആന്റ് ഇന്‍ക്ലൂഷന്‍ മെമ്പര്‍ സോണ ജോസ് സമ്മാനങ്ങള്‍ വിതരണം ചെയ്തു….

Read More

‘സര്‍ഗ്ഗം’ സംസ്ഥാനതല കഥാ രചന മത്സരം: സഫ്‌വാനക്ക് രണ്ടാം സ്ഥാനം

മാനന്തവാടി : അയല്‍ക്കൂട്ട വനിതകള്‍ക്കായി കുടുംബശ്രീയുടെ സംസ്ഥാനതലത്തില്‍ സംഘടിപ്പിച്ച സര്‍ഗ്ഗം-2023 ചെറുകഥാരചന മത്സരത്തില്‍ മാനന്തവാടി ആറാം മൈല്‍ സ്വദേശി സഫ്വാന രണ്ടാം സ്ഥാനം കരസ്ഥമാക്കി. ‘പ്രകൃതി നിര്‍ദ്ധാരണത്തില്‍ തോറ്റു പോയവര്‍ ഡാര്‍വിനെ തേടുന്നു’ എന്ന കഥയ്ക്കാണ് രണ്ടാം സ്ഥാനം ലഭിച്ചത്. ഇടുക്കി സ്വദേശി സിന്ധു തോമസ് രചിച്ച ‘സദൃശ്യവാക്യങ്ങള്‍’ക്കാണ് ഒന്നാം സ്ഥാനം.10,000 രൂപയുടെ കാഷ് അവാര്‍ഡും മെമന്റോയും സര്‍ട്ടിഫിക്കറ്റുമാണ് സഫ്വാന ലഭിക്കുന്നത്. ആറാംമൈല്‍ കെ സഫിയയുടെ മകളും മാനന്തവാടി തച്ചോളി അജ്‌നാസിന്റെ ഭാര്യയുമാണ് സഫ്വാന. നിലവില്‍ തമിഴ്‌നാട്…

Read More

എസ്എസ്എഫ് ജില്ലാ കാമ്പസ് അസംബ്ലി തുടങ്ങി

കാട്ടിക്കുളം: എസ്എസ്എഫ് ജില്ലാ കാമ്പസ് അസംബ്ലി തൃശിലേരി എം.എ. ഓഡിറ്റോറിയത്തില്‍ തുടങ്ങി. ജില്ലയിലെ വിവിധ കാമ്പസുകളില്‍നിന്നുള്ള 300 ഓളം വിദ്യാര്‍ഥികളാണ് പങ്കെടുക്കുന്നത്. വിദ്യാര്‍ഥികളുടെ ആത്മീയ, രാഷ്ട്രീയ, സാമ്പത്തിക, ബൗദ്ധിക വ്യവഹാരങ്ങളെ ക്രമപ്പെടുത്താനുതകുന്ന സെഷനുകള്‍ അസംബ്ലിയുടെ ഭാഗമാണ്. ഉദ്ഘാടനം ശനി രാവിലെ 10ന് മേപ്പാടി നസീറ നഗര്‍ ഡോ.മൂപ്പന്‍സ് മെഡിക്കല്‍ കോളജ് ഡീന്‍ ഗോപകുമാരന്‍ കര്‍ത്ത നിര്‍വഹിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികളായ ഹാരിസ് റഹ്മാന്‍, ജമാല്‍ സുല്‍ത്താനി, സി. നിസാര്‍, അബി ഉക്കാഷ എന്നിവര്‍ അറിയിച്ചു.

Read More

ഉറവ് ബാംബൂ ഗ്രോവിൽ ഡ്രീംസ് ബിയോണ്ട് ദ ഫോറസ്റ്റ് ശിൽപ്പ – ചിത്ര പ്രദർശനം ഡിസംബർ 30 വരെ നീട്ടി

കൽപ്പറ്റ: തൃക്കൈപ്പറ്റ ഉറവ് ബാംബൂ ഗ്രോവിൽ  “ഡ്രീംസ് ബിയോണ്ട് ദി ഫോറസ്റ്റ്” എന്ന പേരിൽ നടത്തുന്ന ചിത്ര-ശിൽപ്പ പ്രദർശനത്തിൻ്റെ രണ്ടാംഘട്ടം ഡിസംബർ  30 വരെ നീട്ടി,. 13 കലാകാരന്മാരുടെ ചിത്രങ്ങളും ശിൽപ്പങ്ങളുമായി വയനാട് ആർട്ട് ക്ലൗഡും ഉറവ് ഇക്കോ ലിങ്ക്സും സംയുക്തമായാണ് പ്രദർശനം സംഘടിപ്പിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ഡ്രീംസ് ബിയോണ്ട് ദ ഫോറസ്റ്റ് -ൻ്റെ പ്രദർശനം കാണാൻ നിരവധി പേരാണെത്തിയത്.അരുൺ വി സി, ബിനീഷ് നാരായണൻ, ചിത്ര എലിസബത്ത്, ദീപ കെ പി, ജോർജ്കുട്ടി, ജോസഫ്…

Read More