കോൺഗ്രസ് റോഡ് ഉപരോധിച്ചു.
മാനന്തവാടി: സിപിഎം ക്രിമിനലുകളും, പോലീസിലെ സിപിഎം അനുഭാവികളായ ഗുണ്ടകളും മുഖ്യമന്ത്രിയുടെ ആഹ്വാനപ്രകാരം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ നടത്തിയ വ്യാപകമായ ആക്രമണങ്ങളില്‍ പ്രതിഷേധിച്ചും,. കെ.പി.സി.സി.യുടെ നേതൃത്വത്തിൽ ഇന്ന് നടന്ന ഡിജിപി ഓഫീസ് മാര്‍ച്ചിനെതിരെ പോലീസ് ടിയര്‍ ഗ്യാസും ജലപീരങ്കിയും പ്രയോഗിച്ച് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി,പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഉള്‍പ്പെടെയുള്ള നേതാക്കളെ അപായപ്പെടുത്താന്‍ ശ്രമിച്ച പോലീസിന്റെ ആസൂത്രിത നടപടിയില്‍ പ്രതിഷേധിച്ച് മാനന്തവാടി, പനമരം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ മാനന്തവാടി ടൗണിൽ പ്രതിഷേധ പ്രകടനവും, റോഡ് ഉപരോധവും, യോഗവും…
