കബനി നദിക്ക് കുറുകെ പാലം; രാഹുൽ ഗാന്ധി എം പിക്ക് നിവേദനം നൽകി: പുൽപ്പള്ളി മർച്ചന്റ്സ് അസോസിയേഷൻ
പുൽപ്പള്ളി : ബൈരക്കുപ്പയിൽ പാലം പണിയുന്നതിന് എതിർപ്പ് ഉയർന്ന സാഹചര്യത്തിലാണ് ഇത് മരക്കടവിലേക്ക് മാറ്റി പുതിയ അലൈൻമെന്റ് തയ്യാറാക്കി പാലം പണിയാൻ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് അസോസിയേഷൻ രാഹുൽ ഗാന്ധി എംപിക്ക് നിവേദനം നൽകിയത്. കേരള കർണാടക അതിർത്തിയായ ബൈരക്കുപ്പയിൽ കബനി നദിക്ക് കുറുകെ പാലം പണിയുന്നതിന് പ്രധാന തടസ്സം തുടർന്നുവരുന്ന റോഡ് വനത്തിലൂടെ കടന്നു പോകുന്നുവെന്നതായിരുന്നു. ഇക്കാരണം ചൂണ്ടിക്കാട്ടിയാണ് കർണാടക സർക്കാർ പാലം പണിയുന്നതിന് താൽപര്യം പ്രകടിപ്പിക്കാത്തത്. എന്നാൽ ബൈരക്കുപ്പയിൽ നിന്നും 5 കിലോമീറ്റർ താഴെ മരക്കടവ്…
