പൾസ് എമർജൻസി ടീം; മെംബർഷിപ്പ് ക്യാമ്പയിൻ തുടങ്ങി

വൈത്തിരി: പൾസ് എമർജൻസി ടീം കേരളയുടെ മെംബർഷിപ് വിതരണോദ്ഘാടനം വൈത്തിരി യൂണിറ്റിൽ വച്ച് നടന്നു. പൾസ് എമർജൻസി ടീം കേരള സംസ്ഥാന ജനറൽ സെക്രട്ടറി സലീം കൽപറ്റ ഉദ്ഘാടനം ചെയ്തു. ജോയിൻ്റ് സെക്രട്ടറി സാലിം മേപ്പാടി, വൈത്തിരി യൂണിറ്റ് സെക്രട്ടറി അൻവർ , യൂണിറ്റിലെ അംഗങ്ങളായ ജുബൈർ, ഷാഹുൽ, ജംഷീർ എന്നിവർ പങ്കെടുത്തു. ഒക്ടോബർ 11 മുതൽ 21 വരെയാണ് ക്യാമ്പയിൻ നടക്കുന്നത്.

Read More

വയനാട് തുരങ്ക പാതയുമായി സര്‍ക്കാര്‍ മുന്നോട്ട്

കൽപ്പറ്റ: വയനാട് തുരങ്ക പാതയുമായി മുന്നോട്ട് പോകാൻ സംസ്ഥാന സർക്കാർ. പദ്ധതിക്ക് വേണ്ടിയുള്ള ഫിനാൻഷ്യൽ ബിഡ് തുറന്നു. അതേസമയം മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന് ശേഷവും പദ്ധതിയുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോകുന്നതിനെതിരെ വയനാട് പ്രകൃതി സംരക്ഷണ സമിതി രംഗത്ത് വന്നു. തുരങ്കപാതയുടെ പ്രവർത്തി രണ്ട് പാക്കേജുകളിലായാണ് ടെൻഡർ ചെയ്തിരിക്കുന്നത്. വയനാട് തുരങ്കപാത പദ്ധതിക്കായി 2043 കോടിയുടെ ഭരണാനുമതി നേരത്തെ നൽകിയിരുന്നു. പദ്ധതിക്ക് വേണ്ടി ഏറ്റെടുക്കേണ്ട ഭൂമിയുടെ 90 ശതമാനവും വയനാട്, കോഴിക്കോട് ജില്ലകളിലായി ഏറ്റെടുത്തിട്ടുണ്ട്. പദ്ധതിക്കായുള്ള പാരിസ്ഥിതിക…

Read More

വയനാട് ഉത്സവ്: ബാണാസുര ഡാമിൽ വിവിധ പരിപാടികൾ

കൽപ്പറ്റ : വയനാട് ഉത്സവം 2024 ൻ്റെ ഭാഗമായി ഹൈഡൽ ടൂറിസം കേന്ദ്രമായ ബാണാസുര സാഗർ ഡാമിൽ ഇന്നും നാളെയും (ഒക്ടോബർ 12, 13) വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു. 12 ന് ഗാനമേളയും 13 ന് വയലിൻ ഫ്യൂഷനും അവതരിപ്പിക്കും. ഇന്ന് (ഒക്ടോബർ 12) രാവിലെ 11 ന് നടക്കുന്ന പരിപാടി ജില്ലാ കളക്ടർ ഡി. ആർ മേഘശ്രീ ഉദ്ഘാടനം ചെയ്യും. പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ബാലൻ അധ്യക്ഷനാവുന്ന പരിപാടിയിൽ ഹൈഡൽ ടൂറിസം ഡയറക്ടർ നരേന്ദ്രനാഥ് വേളൂരി,…

Read More

സാമൂഹിക ഐക്യദാർഢ്യ പക്ഷാചരണം: സംസ്ഥാനതല സമാപനം; സംഘാടക സമിതി രൂപീകരിച്ചു

കൽപ്പറ്റ: പട്ടികജാതി- പട്ടികവർഗ്ഗ വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 17 ന് സംഘടിപ്പിക്കുന്ന സാമൂഹിക ഐക്യദാർഢ്യ പക്ഷാചരണം സംസ്ഥാനതല സമാപന പരിപാടിയുടെ സംഘാടക സമിതി രൂപീകരിച്ചു. പട്ടികജാതി – പട്ടികവർഗ്ഗ – പിന്നാക്കക്ഷേമ വികസന വകുപ്പ് മന്ത്രി ഒ.ആർ കേളു മുഖ്യ രക്ഷാധികാരിയും എം.എൽ.എമാരായ ടി സിദ്ധിഖ്, ഐ.സി ബാലകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ചന്ദ്രിക കൃഷ്ണൻ എന്നിവർ രക്ഷാധികാരികളും കൽപ്പറ്റ നഗരസഭാ അധ്യക്ഷൻ ടി.ജെ ഐസക്ക് ചെയർമാനും…

Read More

സ്കിൽ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു

121 പേർ വിവിധ കോഴ്സുകളിലേക്ക് പ്രവേശനം നേടി മേപ്പാടി: ജില്ലാ ഭരണ കൂടത്തിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാന നൈപുണി വികസന മിഷൻ, ജില്ലാ നൈപുണി സമിതി, കുടുംബശ്രീ, കെ.കെ. ഇ.എും സംയുക്തമായി മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതർക്കായി സ്കിൽ ഫെസ്റ്റ് സംഘടിപ്പിച്ചു. മേപ്പാടി എം.എസ്.എം ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സ്കിൽ ഫെസ്റ്റ് ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ ഉദ്ഘാടനം ചെയ്തു. അസാപ്, കുടുംബശ്രീ, ഡി.റ്റി. ഡി.പി, കെ.എ.എസ്.ഇ, കെ.കെ.ഇ.എം, ആർ.എസ്.ഇ.ടി.റ്റി തുടങ്ങിയ സർക്കാർ സ്ഥാപനങ്ങളും നെട്ടൂർ ടെക്നിക്കൽ ട്രെയിനിങ് ഫൗണ്ടേഷൻ,…

Read More

‘ഇലപ്പെരുമ’ തരിയോട് ജി എൽ പി സ്കൂളിൽ ഔഷധസസ്യ പ്രദർശനം

കാവുംമന്ദം: ചെറുതല്ലൊരിലയും എന്ന ആശയത്തെ മുൻനിർത്തി തരിയോട് ഗവ. എൽ പി സ്കൂളിൽ നടത്തിയ ഇലപ്പെരുമ 2024 എന്ന പേരിൽ സംഘടിപ്പിച്ച ഔഷധസസ്യപ്രദർശനം ശ്രദ്ധേയമായി. വിദ്യാർത്ഥികൾ ശേഖരിച്ചു കൊണ്ടുവന്ന 200 ഓളം ഇനങ്ങളിൽപ്പെട്ട വൈവിധ്യമാർന്ന ഔഷധസസ്യങ്ങൾ കാണാനും അവയുടെ ഗുണങ്ങളെക്കുറിച്ച് മനസ്സിലാക്കാനും ഈ പ്രദർശനം സഹായകമായി. തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി പ്രദർശനം ഉദ്ഘാടനം ചെയ്തു. പി ടി എ വൈസ് പ്രസിഡണ്ട് ആൻറണി അധ്യക്ഷത വഹിച്ചു. ഔഷധസസ്യങ്ങളും ഉപയോഗവും എന്ന വിഷയത്തിൽ ഡോ. അഞ്ജുഷ…

Read More

റീബൗണ്ട് വയനാട്” ഭാരത യാത്രയുമായി മോട്ടോ കളക്ടീവ് ക്ലബ്ബ് അംഗങ്ങൾ

കൽപ്പറ്റ : വയനാട്ടിലെ ടൂറിസം മേഖലയെ പ്രതികൂലമായി ബാധിച്ച സമീപകാല പ്രകൃതി ദുരന്തങ്ങളുടെ വെളിച്ചത്തിൽ, കൽപ്പറ്റ വൈഎംസിഎ യൂത്ത് വിംഗ് അംഗങ്ങൾ അടങ്ങുന്ന മോട്ടോ കളക്ടീവ് (മോക്കോ) ക്ലബ് വയനാട്ടിൽ നിന്ന് ലഡാക്കിലേക്ക് വയനാട് ടൂറിസം പ്രൊമോഷണൽ ടൂർ ആരംഭിച്ചു. “ലറ്റ്സ് എക്സ്പ്ലോർ വയനാട്” എന്ന പ്രമേയത്തിലുള്ള പര്യടനം, പ്രദേശത്തിൻ്റെ സമ്പന്നമായ ടൂറിസം സാധ്യതകൾ പ്രദർശിപ്പിക്കാനും അതിൻ്റെ പ്രകൃതി സൗന്ദര്യം, സംസ്കാരം, ആകർഷണങ്ങൾ എന്നിവയിലേക്ക് ആഗോള ശ്രദ്ധ കൊണ്ടുവരാനും ലക്ഷ്യമിടുന്നു. വയനാടിൻ്റെ വിനോദസഞ്ചാര വ്യവസായത്തെ പുനരുജ്ജീവിപ്പിക്കാനും ഒരു…

Read More

ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ ബോധവൽക്കരണ പരിപാടിയും, കുട്ടികൾക്കായി പഠനോപകരണങ്ങളുടെ വിതരണവും നടത്തി

തിരുനെല്ലി: ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ തിരുനെല്ലി പ്രദേശങ്ങളിലുള്ളവർക്കായി ബോധവൽക്കരണ പരിപാടിയും ഉന്നതിയിലെ കുട്ടികൾക്കായി പഠനോപകരണങ്ങളും ബാഗുകളും നൽകി. തിരുനെല്ലി ആശ്രമം സ്കൂളിൽ വച്ചു നടന്ന ചടങ്ങിന്റെ ഉത്ഘാടനം ബഹു : വയനാട് ജില്ലാ പോലീസ് മേധാവി ശ്രീ. തപോഷ് ബസുമതാരി ഐ.പി.എസ് നിർവഹിച്ചു. മാനന്തവാടി എ.എസ്.പി ശ്രീ.ഉമേഷ്‌ ഗോയൽ ഐ.പി.എസ്, തിരുനെല്ലി പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ എസ്.എച്ച്.ഓ ലാൽ സി ബേബി, സബ് ഇൻസ്‌പെക്ടർമാർ മറ്റു പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Read More

മാനന്തവാടി ഉപജില്ല കലോത്സവം; സ്വാഗത സംഘം രൂപീകരിച്ചു

പയ്യമ്പിള്ളി : ഉപജില്ല കലോത്സവത്തിന്റെ വിജയത്തിനായി 501 അംഗ സ്വാഗത സംഘം രൂപീകരിച്ചു. ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സ്വാഗതസംഘ രൂപീകരണ യോഗം മാനന്തവാടി മുൻസിപ്പാലിറ്റി ചെയർപേഴ്സൺ സി. കെ രത്നവല്ലി ഉദ്ഘാടനം ചെയ്തു. സ്കൂൾ അസിസ്റ്റന്റ് മാനേജർ ഫാദർ ജൂഡ് വട്ടക്കുന്നേൽ അധ്യക്ഷത വഹിച്ചു. മാനന്തവാടി മുൻസിപ്പാലിറ്റി വൈസ് ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ, കൗൺസിലർമാരായ ലൈലാ സജി , ബിബിൻ വേണുഗോപാൽ ഷിബു ജോർജ് തുടങ്ങിയവർ സംസാരിച്ചു മാനന്തവാടി എഇഒ മുരളീധരൻ, ബി.പി.സി സുരേഷ് കെ.കെ എന്നിവർ…

Read More

കലാപഠന പരിശീലന കേന്ദ്രം ആരംഭിക്കണം: കെ പി സി സി സംസ്ക്‌കാര സാഹിതി

കൽപ്പറ്റ: വയനാട് ജില്ലയിൽ കലാപഠന പരിശീലന കേന്ദ്രം ആരംഭിക്കണമെന് കെ പി സി സി സംസ്‌കാര സാഹിതി വയനാട് ജില്ലാ കമ്മിറ്റി യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. വിവിധ മേഖലയിലുള്ള കലാകാരൻമാരുടെ വളർച്ചക്ക് ഇത് ഉപകാരപ്രദമാകുമെന്ന് യോഗം ചൂണ്ടിക്കാട്ടി. ഒക്ടോബർ 31 ന് ഇന്ത്യയുടെ ഇന്ദിര എന്ന പേരിൽ മുട്ടിലിൽ വെച്ച് അനുസ്മരണ പരിപാടി സംഘടിപ്പിക്കാൻ തീരുമാനിച്ചു. പ്രസിഡന്റ് സുരേഷ് ബാബു വാളൽ അധ്യക്ഷം വഹിച്ചു. ഡി സി സി വൈസ് പ്രസിഡന്റ് ഒ.വി അപ്പച്ചൻ ഉദ്ഘാടനം ചെയ്തു….

Read More