കഞ്ചാവുമായി യുവാവ് പിടിയിൽ

മാനന്തവാടി: എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സജിത്ത് ചന്ദ്രന്റെ നേതൃത്വത്തിൽ കാട്ടിക്കുളം ഭാഗത്ത് നടത്തിയ വാഹന പരിശോധനയ്ക്കിടെ കർണാടക ഭാഗത്തുനിന്ന് മാനന്തവാടിയിലേക്ക് വരുകയായിരുന്ന പ്രൈവറ്റ് ബസ്സിലെ യാത്രക്കാരനിൽ നിന്ന് കഞ്ചാവ് പിടികൂടി. വൈത്തിരി താലൂക്കിൽ ചുണ്ടേൽ ഭാഗത്ത് പുത്തൻപുരയ്ക്കൽ വീട്ടിൽ അരുൺ ആന്റെണി (32) ആണ് പിടിയിലായത്. ഇയാളിൽ നിന്നും 250 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. ഇയാളെ തുടർനടപടിക്കായി മാനന്തവാടി എക്സ്സൈസ് റേഞ്ച് ഓഫീസിൽ ഹാജരാക്കി.പാർട്ടിയിൽ സി.ഇ.ഒമാരായ പ്രജീഷ് എ സി, സനൂപ് എം സി, ഡ്രൈവർ സജീവ്…

Read More

ബയോ വയനാട് ഇൻഡസ്ട്രിയൽ കോപ്പറേറ്റീവ് സൊസൈറ്റിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു

തൊണ്ടർനാട് ;  വയനാട്ടിലെ പ്രധാന കാർഷിക വിളകളിലൊന്നായ നേന്ത്രവാഴയിൽ നിന്നും മൂല്യവർദ്ധിത ഉത്പന്നങ്ങൾ നിർമ്മിക്കുന്ന തൊണ്ടർനാട് ഗ്രാമപഞ്ചായത്ത് മക്കിയാട് ആസ്ഥാനമായി ആരംഭിച്ച ബയോ വയനാട് ഇൻഡസ്ട്രിയൽ കോപ്പറേറ്റീവ് സൊസൈറ്റിയുടെ ഉദ്ഘാടനം മാനന്തവാടി നിയോജകമണ്ഡലം എംഎൽഎ ഒ ആർ കേളു നിർവഹിച്ചു. നിർമ്മാണ പ്രവർത്തനങ്ങളുടെ സ്വിച്ച് ഓൺ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജസ്റ്റിൻ ബേബി നിർവഹിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അംബിക ഷാജി അധ്യക്ഷത വഹിച്ച ചടങ്ങിൽ സൊസൈറ്റിയുടെ ലോഗോ പ്രകാശനം തൊണ്ടനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് എ കെ…

Read More

ജില്ലയുടെ പുതിയ സബ്ബ് കളക്ടർ : മിസൽ സാഗർ ഭരത് ഐഎഎസ് ചുമതലയേറ്റു.

മാനന്തവാടി : വയനാട് ജില്ലയുടെ പുതിയ സബ്ബ് കളക്ടറായി മിസൽ സാഗർ ഭരത് ഐഎഎസ് ചുമതലയേറ്റു. മാനന്തവാടി സബ് കളക്ടർ ഓഫീസിൽ ഇന്ന് രാവിലെയാണ് അദ്ദേഹം ചുമതലയേറ്റത്. മഹാരാഷ്ട്ര സോലാപൂർ സ്വദേശിയായ ഇദ്ദേഹം 2020-21 ഐഎഎസ് ബാച്ച് ഉദ്യോഗസ്ഥനാണ്. കണ്ണൂർ അസിസ്റ്റന്റ് കളക്ടറായിരിക്കെയാണ് വയനാട്ടിലേക്ക് സ്ഥലംമാറ്റം ലഭിച്ചത്. പൂനെ കോളേജ് ഓഫ് അഗ്രികൾച്ചറിൽ നിന്നും ബിഎസ്‌സി അഗ്രികൾച്ചറും ഇദ്ദേഹം പൂർത്തിയാക്കിയിട്ടുണ്ട്. നിലവിലുണ്ടായിരുന്ന സബ്ബ് കളക്ടർ ആർ ശ്രീലക്ഷ്മി ഐഎഎസിനെ കേരള ജിഎസ്ടി ജോയിന്റ് കമ്മീഷണറായി നിയമിച്ച ഒഴിവിലാണ്…

Read More

വിദ്യാഭ്യാസ സഹായ സമിതി രൂപീകരിച്ചു

കൽപ്പറ്റ : പൊതു വിദ്യാഭ്യാസ വകുപ്പ് സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ നടപ്പിലാക്കുന്ന പ്രത്യേക പഠന പരിപോഷണ പദ്ധതിയുടെ ഭാഗമായി വിദ്യാഭ്യാസ സഹായ സമിതി രൂപീകരിച്ചു. ഗോത്ര വിഭാഗത്തിലെ കുട്ടികളെ വിദ്യാലയത്തിലേക്ക് ആകര്‍ഷിക്കുന്നതിനുള്ള വിവിധങ്ങളായ പരിപാടികളാണ് പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്നത്. തൃശ്ശിലേരി ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടപ്പിലാക്കുന്ന ഏദെ മി പദ്ധതിയുടെ സമിതി രൂപീകരണം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.വി.ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡണ്ട് കെ.സക്കീര്‍ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ എ.എന്‍.സുശീല മുഖ്യപ്രഭാഷണം…

Read More

ഊര്‍ജ സംരക്ഷണ വലയം സംഘടിപ്പിച്ചു

കൽപ്പറ്റ : പൊതുവിദ്യഭ്യാസ വകുപ്പ് വി.എച്ച്.എസ്.ഇ വിഭാഗം എന്‍ എസ്. എസ്. യൂണിറ്റുകളുടെ കീഴില്‍ നടത്തി വരുന്ന ഊര്‍ജ സംരക്ഷണ സാക്ഷരതാ യജ്ഞം പദ്ധതിയുടെ ഭാഗമായി വെള്ളാര്‍മല ജി.വി.എച്ച്.എസ്.എസിന്റെ നേതൃത്വത്തില്‍ ഊര്‍ജ സംരക്ഷണ വലയം സംഘടിപ്പിച്ചു. ചൂരല്‍മല ജംഗ്ഷനില്‍ നടന്ന പരിപാടി മേപ്പാടി പഞ്ചായത്ത് മെമ്പര്‍ സി.കെ നൂറുദീന്‍ ഉദ്ഘാടനം ചെയ്തു. വെള്ളാര്‍മല ജി.വി.എച്ച്.എസ്. എസ് പ്രിന്‍സിപ്പാള്‍ എല്‍.എല്‍ ഭവ്യലാല്‍, എന്‍.എസ്. എസ്. കോര്‍ഡിനേറ്റര്‍ എന്‍.വി ദിവ്യ, എന്‍.എസ്.എസ് വളണ്ടിയര്‍മാരായ മുഹമ്മദ് ഫാദില്‍, ദില്‍ജിത്ത് മനോജ്, പ്രീതി…

Read More

തെങ്ങിൽ നിന്നും വീണു മരിച്ചു

മാനന്തവാടി: ചെത്തു തൊഴിലാളിയായ യുവാവ് തെങ്ങിൽ നിന്നും വീണു മരിച്ചു. ആറാട്ടുതറ പുള്ളിക്കാപ്പുറത്ത് റെജി (43) യാണ് മരിച്ചത്. കമ്മനയിലെ സ്വകാര്യ തോട്ടത്തിൽ വെച്ചാണ് അപകടം. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് മാറ്റി.  

Read More

‘പ്രീമി മീറ്റ് 2023’ സംഗമം നടത്തി.

മേപ്പാടി: ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ശിശുരോഗ വിഭാഗം ആസ്റ്റർ വളന്റിയേഴ്‌സുമായി സഹകരിച്ചുകൊണ്ട് ഡോ മൂപ്പൻസ് മെഡിക്കൽ കോളേജിൽ പ്രസവിച്ച പ്രീ മെച്വർ കുട്ടികളുടെ സംഗമം നടത്തി. 40 ഓളം കുട്ടികളും അവരുടെ മാതാപിതാക്കളും പങ്കെടുത്ത സംഗമം മെഡിക്കൽ കോളേജ് വൈസ് ഡീൻ ഡോ എ പി കാമത് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് സൗജന്യ വൈദ്യ പരിശോധനയും കുട്ടികളുടെ വിവിധ പരിപാടികളും അരങ്ങേറി. അഡിഷണൽ മെഡിക്കൽ സൂപ്രണ്ട് ഡോ. അനീഷ് ബഷീർ, ശിശു രോഗവിഭാഗം…

Read More

മനുഷ്യ-മൃഗ സംഘര്‍ഷം രൂക്ഷമാവുന്ന സാഹചര്യത്തില്‍ വയനാടിന് മള്‍ട്ടി യൂട്ടിലിറ്റി വാഹനം അനുവദിച്ച് രാഹുല്‍ഗാന്ധി

കല്‍പ്പറ്റ: വയനാട്ടില്‍ വന്യമൃഗശല്യം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ വനംവകുപ്പ് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍ അടിയന്തരമായി മള്‍ട്ടി യൂട്ടിലിറ്റി വാഹനം അനുവദിച്ച് രാഹുല്‍ഗാന്ധി എം.പി. ജില്ലയില്‍ കടുവയുടെ ആക്രമണം ഉള്‍പ്പെടെ വന്യമൃഗശല്യം തുടരുന്ന സാഹചര്യത്തില്‍ കാട്ടിനുള്ളിലേക്കും മറ്റും പോകുന്നതിനും മൃഗങ്ങളെയും മറ്റും കൊണ്ടുവരുന്നതിനുമായുള്ള വാഹനത്തിന്റെ അഭാവം മൂലമാണ് അടിയന്തര ആവശ്യവുമായി വനംവകുപ്പ് രാഹുല്‍ഗാന്ധി എംപിക്ക് കത്ത് നല്‍കിയത്. ഉള്‍ക്കാടുകളിലേക്കും മറ്റും പോകുന്നതിനും പരിക്ക് പറ്റിയതും അല്ലാത്തതുമായ മൃഗങ്ങളെ ഉള്‍പ്പെടെ കൊണ്ടുവരുന്നതിനുമായി അത്യാധുനിക സംവിധാനത്തോടെയുള്ള വാഹനമാണ് വനംവകുപ്പ് എം പിയോട്…

Read More

ഹെൽത്തി എടവക’ യ്ക്കായി ആരോഗ്യ ഗ്രാമസഭ ചേർന്നു

എടവക: എടവക പഞ്ചായത്തിൽ  ‘ഹെൽത്തി എടവക’ പദ്ധതിയുടെ ഭാഗമായി ആരോഗ്യ ഗ്രാമസഭ സംഘടിപ്പിച്ചു. ആരോഗ്യകരമായ ജീവിതം ഉറപ്പാക്കുകയും എല്ലാ പ്രായത്തിലുമുള്ള എല്ലാവർക്കും ക്ഷേമം ഉറപ്പാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണ്  ‘ഹെൽത്തി എടവക’. വൈസ് പ്രസിഡണ്ട് ജംസീറ ശിഹാബിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഗ്രാമസഭ പഞ്ചായത്ത് പ്രസിഡണ്ട് എച്ച്.ബി.പ്രദീപ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. 2024- 25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി എടവക പഞ്ചായത്ത് നടപ്പിലാക്കുന്ന സമഗ്ര ഹെൽത്ത് പ്ലാനിന്റെ രൂപരേഖ ‘ഹെൽത്ത് ആക്ഷൻ ബൈ പീപ്പിൾ’ സെക്രട്ടറി…

Read More

ആം ആദ്മി പാർട്ടി ആഹ്ളാദ പ്രകടനം നടത്തി

കൽപ്പറ്റ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ ഇടുക്കി ജില്ലയിലെ കരിങ്കുന്നം പഞ്ചായത്തിൽ ഏഴാം വാർഡിൽ ആം ആദ്മി പാർട്ടി സ്ഥാനാർത്ഥിയായി മത്സരിച്ച ബീനാ കുരിയൻ വിജയിച്ചതിൻ്റെ സന്തോഷ സൂചകമായി കൽപ്പറ്റയിൽ ആം ആദ്മി പാർട്ടി ആഹ്ളാദ പ്രകടനം നടത്തി. ഇടത് വലത് മുന്നണികൾ ആധിപത്യം പുലർത്തുന്ന സ്ഥലത്ത് ഒറ്റക്ക് മത്സരിച്ച് വിജയിക്കാൻ സാധിച്ചതും കേരളത്തിൽ ഔദ്യോഗിക ചിഹ്നത്തിൽ മത്സരിച്ച് അക്കൗണ്ട് തുറക്കാൻ സാധിച്ചതും കേരളത്തിലെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക് ശക്തി പകരുന്നതാണ്.കേരളം ആം ആദ്മി പാർട്ടിയെ സ്വീകരിക്കാൻ…

Read More