ഭാര്യയേയും മകനെയും വെട്ടിക്കൊന്നു; ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു.

ബത്തേരി : ഭാര്യയേയും മകനെയും വെട്ടി കൊലപ്പെടുത്തിയ പിതാവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ചെതലയം പുത്തന്‍പുരയ്ക്കല്‍ ബിന്ദു (48), മകന്‍ ബേസില്‍ (26) എന്നിവരാണ് മരിച്ചത്. പിതാവ് ഷാജു (54)വിനെ വീടിനുള്ളിൽ വിഷം ഉള്ളിൽ ചെന്ന് മരിച്ച നിലയിലും കണ്ടെത്തി. ഷാജുവിന്റെ അമിതമായ മദ്യപാനത്തെ ചൊല്ലി ഏറെ നാളായി കുടുംബത്തിൽ പ്രശ്നങ്ങൾ നിലനിൽക്കുന്നു.ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് സൂചന.

Read More

കാണാതായ യുവാവിനെ ലോഡ്ജിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കല്‍പ്പറ്റ: മീനങ്ങാടി സ്വദേശിയായ യുവാവിനെ ലോഡ്ജിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മീനങ്ങാടി ചീരാംകുന്ന് താമരച്ചാലില്‍ ഷിജോ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. യുവാവിനെ കഴിഞ്ഞ നാല് ദിവസം മുമ്പ് കാണാതായിരുന്നു. കഴിഞ്ഞ 17 മുതലാണ് ഷിജോയെ കാണാതായതെന്നും വ്യാഴാഴ്ച വരുമെന്ന് അറിയിച്ചിരുന്നതായും പിന്നീട് ഫോണ്‍ സ്വിച്ച് ഓഫ് ആയതായും വീട്ടുകാര്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കുടുംബം മീനങ്ങാടി പോലീസ് സ്റ്റേഷനില്‍ പരാതിയും നല്‍കിയിരുന്നു. ഇതിനിടെയാണ് ഷിജോയെ കല്‍പ്പറ്റയിലെ സ്വകാര്യ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടതായ…

Read More

തുടർച്ചയായ വിദ്യാർത്ഥി ആക്രമണങ്ങൾ; ബസ് ജീവനക്കാരെ സുരക്ഷ ഉറപ്പുത്തണം: എസ്.ഡി.റ്റി.യു.

മാനന്തവാടി: ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ബസ് ജീവനക്കാർക്കുനേരെ വിദ്യാർത്ഥികൾ നടത്തുന്ന ആക്രമണങ്ങളിൽ നിന്ന് ബസ് ജീവനക്കാരുടെ ജീവിന് സുരക്ഷ ഉറപ്പാക്കണമെന്നും നിർഭയമായി തൊഴിൽ ചെയ്യാനുള്ള സാഹചര്യം ഒരുക്കണമെന്നും എസ്.ഡി.റ്റി.യു വയനാട് ജില്ലാ പ്രസിഡന്റ് വി.കെ മുഹമ്മദലി. നിസാര കാര്യങ്ങൾ ഊതി വീർപ്പിച്ചും തെറ്റിദ്ദാരണകളുടെ പുറത്തും വിദ്യാർത്ഥികൾ ബസ് ജീവനക്കാർക്കു നേരെ കയ്യേറ്റം നടത്തുകയാണ്. മാനന്തവാടി മുൻസിപ്പൽ ബസ് സ്റ്റാൻഡിലുണ്ടായ ആക്രമണം ഏറ്റവും ഒടുവിലത്തെയാണ്. നിരന്തരമായ ഇത്തരം ആക്രമണങ്ങൾ മൂലം മനംമടുത്ത് പല ബസ് ജീവനക്കാരും ഈ തൊഴിൽ…

Read More

ടൈലറിംഗ് പരിശീലനം ഉദ്ഘാടനം ചെയ്തു

വരയാൽ : കേരള വനം വന്യജീവി സംരക്ഷണ വകുപ്പിന്റെ കീഴിലുള്ള പൂക്കോട് ചപ്പാരം വിവിഎസ് സഹകരിച്ചു കൊണ്ട് നടത്തുന്ന ടൈലറിംഗ് പരിശീലന പരിപാടിയുടെ ഉദ്ഘാടനം തവിഞ്ഞാൽ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി എൽസി ജോയ് നിർവഹിച്ചു. ടൈലറിംഗ് പരിശീലന പരിപാടി വരയാൽ പ്രദേശത്തെ നാൽപതോളം വീട്ടമ്മമാർക്ക് ഉപയോഗപ്രദമാകും. പരിപാടിയിൽ ഡിഎഫ്ഒ മാർട്ടിൻ ലോവൽ മുഖ്യാതിഥിയായിരുന്നു. തുടർന്ന് ടൈലറിംഗ് പരിശീലന ക്ലാസ് നടന്നു.

Read More

അംബേദ്കര്‍ ഗ്രാമവികസന പദ്ധതി; ചാരിറ്റി കോളനി നവീകരണം തുടങ്ങി

വൈത്തിരി : പട്ടികജാതി വികസന വകുപ്പിന്റെ അംബേദ്കര്‍ ഗ്രാമവികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി വൈത്തിരി ചാരിറ്റി അംബേദ്കര്‍ കോളനിയിലെ നവീകരണ പ്രവൃത്തികളുടെ ഉദ്ഘാടനം അഡ്വ ടി.സിദ്ധീഖ് എം.എല്‍.എ നിര്‍വ്വഹിച്ചു. വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.വി വിജേഷ് അധ്യക്ഷത വഹിച്ചു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ കെ.മനോഹരന്‍ പദ്ധതി വിശദീകരിച്ചു. ഒരു കോടി രൂപ ചെലവിലാണ് കോളനിയിലെ നവീകരണ പ്രവൃത്തികള്‍ നടത്തുക. കോളനിയിലെ കുടിവെള്ള പ്രശ്‌നം, കോളനിയിലേക്കുള്ള റോഡ്,…

Read More

വന്യമൃഗ ശല്യം; കൃഷി സംരക്ഷണത്തിനായി സമഗ്ര കര്‍മ്മ പദ്ധതി

കൽപ്പറ്റ : ജില്ലയില്‍ വന്യജീവികള്‍ നിമിത്തമുണ്ടാകുന്ന കൃഷി നാശം തടയാന്‍ കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ സമഗ്രമായ കര്‍മ്മ പദ്ധതി ഒരുങ്ങുന്നു. വനം വകുപ്പുമായി സഹകരിച്ചാണ് ജില്ലയില്‍ പദ്ധതി നടപ്പിലാക്കുക. കൃഷി വകുപ്പ് ആദ്യമായാണ് ജില്ലയില്‍ മനുഷ്യ വന്യജീവി സംഘര്‍ഷ ലഘൂകരണവുമായി ബന്ധപ്പെട്ട് പദ്ധതി നടപ്പിലാക്കുന്നത്. വന്യജീവികള്‍ കൃഷിയിടത്തിലിറങ്ങുന്നതുമായി ബന്ധപ്പെട്ട് നിരവിധി കര്‍ഷകര്‍ കൃഷി ഉപേക്ഷിക്കുന്ന സാഹചര്യമാണുള്ളത്. ഇതിന് പരിഹാരം കാണുകയാണ് ലക്ഷ്യം. രാഷ്ട്രീയ കൃഷി വികാസ് യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2023 – 2024 സാമ്പത്തിക വര്‍ഷത്തില്‍…

Read More

കേരളോത്സവം; ജില്ലാതല മത്സരങ്ങള്‍ നവംബര്‍ 11മുതല്‍ തുടങ്ങും

കൽപ്പറ്റ : തദ്ദേശ വകുപ്പിന്റെ പിന്തുണയോടെ സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് നടത്തുന്ന കേരളോത്സവത്തിന്റെ ജില്ലാതല കലാകായിക മത്സരങ്ങള്‍ നവംബര്‍ 11 മുതല്‍ തുടങ്ങും. കേരളോത്സവം ജനകീയ പങ്കാളിത്തത്തോടെ നടത്താന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാറിന്റെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന സംഘാക സമിതി രൂപീകരണ യോഗത്തില്‍ തീരുമാനിച്ചു. കലാകായിക മത്സരങ്ങളിലും സംഘാടനത്തിലും യുവാക്കളുടെ പിന്തുണയുണ്ടാകണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഭ്യര്‍ത്ഥിച്ചു. പഞ്ചായത്ത്തല മത്സരങ്ങളില്‍ യോഗ്യത നേടിയവര്‍ക്ക് ബ്ലോക്ക്തലത്തിലും ബ്ലോക്ക് തലത്തില്‍ യോഗ്യത നേടിയവര്‍ക്ക് ജില്ലാതല…

Read More

എന്റെ മണ്ണ് എന്റെ രാജ്യം; മാനന്തവാടി ബ്ലോക്കുതല പരിപാടി സംഘടിപ്പിച്ചു.

മാനന്തവാടി : എന്റെ മണ്ണ് എന്റെ രാജ്യം ക്യാംപെയ്നിന്റെ ഭാഗമായി നെഹ്റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തിൽ ജി. വി. എച്ച്. എസ്. എസ്. മാനന്തവാടിയുടെ സഹകരണത്തോടെ മാനന്തവാടി ബ്ലോക്കുതല അമൃത കലശയാത്ര സംഘടിപ്പിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനവും പഞ്ച പ്രൺ പ്രതിജ്ഞയും നിർവ്വഹിച്ചു. പരിപാടിയുടെ ഭാഗമായി ബ്ലോക്കിലെ വിവിധ വില്ലേജുകളിൽ നിന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും മണ്ണ് ശേഖരിച്ചു. മാനന്തവാടി ജിവിഎച്ച്എസ്എസ് പ്രിൻസിപ്പാൾ സലീം അൽത്താഫ് അധ്യക്ഷത വഹിച്ചു. എൻ. എസ്….

Read More