കാണാതായ യുവാവിന്റെ മൃതദേഹം പ്രവർത്തനം നിലച്ച ക്വാറിയിൽ കണ്ടെത്തി
ψമുള്ളൻകൊല്ലി : മുള്ളൻകൊല്ലി പഞ്ചായത്തിലെ മരക്കടവ് മൂന്നുപാലം കടമ്പൂർ പെരുവാഴക്കാല സാബു (45) വിന്റെ മൃതദേഹമാണ് കണ്ടെത്തിയത്’. ഇന്നലെ മുതൽ സാബുവിനെ കാൺമാനില്ലായിരുന്നു. കാർ, മൊബൈൽ ഫോൺ എന്നിവ മരക്കടവിലെ ക്വാറിക്ക് സമീപം കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് നാട്ടുകാർ തെരച്ചിൽ ആരംഭിച്ചത്. ഫയർഫോഴ്സ് സംഘം എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. കരാർ ജോലികൾ ഏറ്റെടുത്ത് നടത്തി വരുന്നയാളായിരുന്നു സാബു. തിരച്ചിലിന് ബത്തേരി , മാനന്തവാടി എന്നിവിടങ്ങളിലെ ഫയർഫോഴ്സും ക്യൂബ ടീമും പങ്കെടുത്തു. നിധീഷ് കുമാർ (അസിസ്റ്റൻറ് ഓഫീസറിന്റെ ഫയർഫോഴ്സ്)…
