‘പെയ്‌തൊഴിയാതെ’ നോവല്‍ പ്രകാശനം ചെയ്തു.
മീനങ്ങാടി: അധ്യാപിക രമ്യ അക്ഷരം എഴുതിയ നോവല്‍ ‘പെയ്‌തൊഴിയാതെ’ പുതൂര്‍ സാംസ്‌കാരിക നിലയത്തില്‍ ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറി പി.കെ. സുധീര്‍ പ്രകാശനം ചെയ്തു. എം. ദേവകുമാര്‍ പുസ്തകം ആദ്യപ്രതി സ്വീകരിച്ചു.എഴുത്തുകാരന്‍ മുസ്തഫ ദ്വാരക പുസ്തകം പരിചയപ്പെടുത്തി. സംഘാടക സമിതി ചെയര്‍മാന്‍ ബിനു ജേക്കബ് അധ്യക്ഷത വഹിച്ചു. കണിയാമ്പറ്റ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. രജിത നോവലിസ്റ്റിനു മെമന്റോ നല്‍കി. ജില്ലാ പഞ്ചായത്ത് അംഗം സിന്ധു ശ്രീധരന്‍, വാര്‍ഡ് അംഗം രോഷ്മ രമേശ്, ഡോ.ബാവ കെ. പാലുകുന്ന്, പി.സി….
