മന്ത്രി പി.എ മുഹമ്മദ് റിയാസ് ഇന്ന് ജില്ലയിൽ

കൽപറ്റ : സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന് കീഴില്‍ 4.3 കോടി രൂപ ചെലവില്‍ നവീകരിച്ച സുല്‍ത്താന്‍ ബത്തേരി ഗവ ഗസ്റ്റ് ഹൗസ് ഉദ്ഘാടനം ഇന്ന് (ഡിസംബര്‍ 17) ഉച്ചക്ക് 12.30 ന് ടൂറിസം- പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വഹിക്കും. പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു അധ്യക്ഷനാവും. പ്രിയങ്ക ഗാന്ധി എം.പി മുഖ്യാതിഥിയാവും. ഐ.സി ബാലകൃഷ്ണന്‍, എം.എല്‍.എ, ടൂറിസം വകുപ്പ് ജോയിന്റ് ഡയറക്ടര്‍ കെ.ജി അഭിലാഷ്, ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ,…

Read More

മനുഷ്യ വന്യമൃഗ സംഘർഷം പാർലമെന്റിൽ ഉന്നയിച്ചു പ്രിയങ്ക ഗാന്ധി

കൽപ്പറ്റ: വയനാട്ടിലെ മനുഷ്യ വന്യമൃഗ സംഘർഷം ചോദ്യോത്തരവേളയിൽ പാർലമെന്റിൽ ഉന്നയിച്ച വയനാട് എം.പി. പ്രിയങ്ക ഗാന്ധി. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ തൊണ്ണൂറോളം പേർ മനുഷ്യ വന്യമൃഗ സംഘർഷത്തിൽ വയനാട് പാർലമെന്റ് മണ്ഡലത്തിൽ ഇരകളായിട്ടുണ്ട്. കഴിഞ്ഞ ദിവസം പുൽപ്പള്ളി ചേകാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ സതീഷ് എന്നയാൾക്ക് ഗുരുതരമായി പരിക്കേറ്റ സംഭവം കൂടി പരാമർശിച്ചു കൊണ്ടായിരുന്നു സർക്കാർ സ്വീകരിച്ച നടപടികളെ കുറിച്ചും മതിയായ നഷ്ടപരിഹാരം നൽകുന്നതിനെ കുറിച്ചും വേഗത്തിൽ നൽകുന്നതിനെ സംബന്ധിച്ചും ചോദ്യം ഉന്നയിച്ചത്. ആക്രമണത്തിന് ഇരകളാവുന്ന കർഷകർക്കും സാധാരണ…

Read More

ആദിവാസി വയോധികയുടെ മൃതദേഹം സംസ്‌കരിക്കാന്‍ കൊണ്ടുപോയത് ഓട്ടോറിക്ഷയില്‍; മൃതദേഹത്തോട് അനാദരവ്‌

കല്‍പ്പറ്റ: വയനാട്ടിൽ മൃതദേഹത്തോട് അനാദരവ്. ആദിവാസി വയോധികയുടെ മൃതദേഹം സംസ്കരിക്കാൻ കൊണ്ടുപോയത് ഓട്ടോറിക്ഷയിൽ. ആംബുലൻസ് വിട്ടുനൽകാനാവാത്തതിനാണ് മൃതദേഹം ഓട്ടോറിക്ഷയില്‍ കൊണ്ടുപോവേണ്ടി വന്നത്. എടവക പഞ്ചായത്തിലെ പള്ളിക്കൽ വീട്ടിച്ചാൽ നാല് സെൻറ് കോളനിയിലെ ചുണ്ടമ്മയുടെ മൃതദേഹത്തോടാണ് അനാഥരവ് കാട്ടിയത്. ആംബുലന്‍സ് വിട്ടുകൊടുക്കാത്തതില്‍ പരാതി ഉയര്‍ന്നിട്ടുണ്ട്.

Read More

ആദിവാസി മധ്യവയസ്‌കനെതിരെയുള്ള ക്രൂരമായ അതിക്രമം; നടപടി എടുക്കണം: ഡി.വൈ.എഫ്.ഐ

കൽപ്പറ്റ: ആദിവാസി മധ്യവയസ്‌ക നെതിരെയുള്ള ക്രൂരമായ അതിക്രമം നേരിടേണ്ടിവന്ന സംഭവത്തിൽ കുറ്റക്കാരെ എത്രയും വേഗം കണ്ടെത്തി നിയമ നടപടി സ്വീകരിക്കണമെന്ന് ഡിവൈഎഫ്ഐ വയനാട് ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.പയ്യമ്പള്ളി കൂടൽ കടവിന് സമീപം രണ്ട് സംഘങ്ങൾ തമ്മിലുള്ള വാക്കുതർക്കത്തിന് ശേഷം റോഡിൽ വച്ച് ഉറക്കെ അസഭ്യം പറഞ്ഞത് നാട്ടുകാർ ചോദ്യം ചെയ്‌തിരുന്നു. അക്രമി സംഘം കല്ലുപയോഗിയിച്ച് നാട്ടുകാരിലൊരാളെ തല്ലിയത് തടഞ്ഞ മാതനാണ് ക്രൂരമായ മർദനമേറ്റത്. മാതന്റെ കൈ ഡോറിൽ കുടുങ്ങിയത് വക വയ്ക്കാതെ 500 മീറ്ററോളമാണ് റോഡിൽ വലിച്ചിഴച്ചത്….

Read More

തൊണ്ടർനാട് ജേതാക്കൾ

മാനന്തവാടി : കേരളോത്സവത്തോടനുബദ്ധിച്ച് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച ക്രിക്കറ്റ് മത്സരത്തിൽ തൊണ്ടർനാട് പഞ്ചായത്ത് വിജയികളായി. ഫൈനൽ മത്സരത്തിൽ തിരുനെല്ലിയെ രണ്ട് റൺസിനാണ് പരാജയപെടുത്തിയത്. ശുഹാദ്, രാകേഷ്, ലിഖിത്ത്, അമൽ എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു. വിജയികളായ ടീമുകൾക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജസ്റ്റിൻ ബേബി സമ്മാന വിതരണം നടത്തി. മെമ്പർമാരായ കല്യാണി ,അസീസ് വാളാട് , ചന്ദ്രൻ,രമ്യതാരേഷ്, ജോഷി ഷാജു, വിമല എന്നിവർ സംസാരിച്ചു

Read More

മാവേലി സൂപ്പർ സ്റ്റോറിൻ്റെ പ്രവർത്തനോദ്ഘാടനം ഡിസംബർ 19ന്

പെരിക്കല്ലൂർ : പൊതുവിപണിയിൽ ഇടപെട്ടുകൊണ്ട് ജനങ്ങൾക്ക് ഗുണമേന്മയുള്ള നിത്യോപയോഗ സാധനങ്ങൾ വിലക്കുറവിൽ ലഭ്യമാക്കുന്ന സപ്ലൈകോ, മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തിൻ്റെ സഹകരണത്തോടെ പെരിക്കല്ലൂരിൽ പുതിയതായി ആരംഭിക്കുന്ന പഞ്ചായത്തിലെ മൂന്നാമത്തെ മാവേലി സൂപ്പർ സ്റ്റോറിൻ്റെ പ്രവർത്തനോദ്ഘാടനം 2024 ഡിസംബർ മാസം 19-ാം തിയതി വ്യാഴാഴ്‌ച ഉച്ചക്ക് 2.30 ന് ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി ജി. ആർ. അനിൽ നിർവ്വഹിക്കും. ആദ്യ വിൽപ്പന പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ. ആർ കേളു നിർവ്വഹിക്കുന്നതാണ്….

Read More

വയോധികൻ കാറിടിച്ച് മരിച്ചു

അരപറ്റ: റോഡരികിലൂടെ നടന്നു പോവുകയായിരുന്ന വയോധികൻ കാറിടിച്ച് മരിച്ചു. നെടുങ്കരണ സ്വദേശി സുബ്ബയ്യൻ (65) ആണ് മരിച്ചത്.നെടുങ്കരണ പുതിയ പാടിയിലാണ് അപകടം. മൃതദേഹം അരപ്പറ്റ സ്വകാര്യ മെഡിക്കൽ കോളേജിൽ. മേപ്പാടി പോലീസ് തുടർ നടപടികൾ സ്വീകരിച്ചു വരുന്നു. ഭാര്യ: രാധ. മകൾ: അനു.

Read More

മാതനെ ക്രൂരമായി ആക്രമിച്ചവരെ പിടികൂടി മാതൃകാപരമായി ശിക്ഷിക്കണം.: പി.കെ. ജയലക്ഷ്മി.

മാനന്തവാടി: പയ്യംമ്പള്ളി കൂടൽക്കടവിൽ പട്ടിക വർഗ്ഗ വിഭാഗത്തിലെ മാതൻ എന്ന യുവാവിനെ ക്രൂരമായും മൃഗീയമായും മർദ്ദിക്കുകയും വാഹനത്തിൽ വലിച്ചിഴക്കുകയും ചെയ്ത മുഴുവൻ പ്രതികളെയും പിടികൂടി നിയമത്തിന് മുമ്പിൽ കൊണ്ടുവന്ന് മാതൃകാപരമായി ശിക്ഷിക്കണമെന്ന് മുൻ പട്ടികവർഗ്ഗ ക്ഷേമ വകുപ്പ് മന്ത്രി പി.കെ.ജയലക്ഷ്മി ആവശ്യപ്പെട്ടു. മാനന്തവാടി മെഡിക്കൽ കോളേജാശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന മാതനെ സന്ദർശിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ജയലക്ഷ്മി..പ്രതികൾക്കെതിരെ എസ്.സി.എസ് ടി.അതിക്രമം തടയൽ നിയമപ്രകാരം കൂടി കുറ്റം ചുമത്തണമെന്നും ആവശ്യപ്പെട്ടു. കേരളത്തിന്റെ പല ഭാഗത്തും പട്ടിക വർഗ്ഗ…

Read More

ആദിവാസി യുവാവിനെ വലിച്ചിഴച്ച സംഭവം; കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരക്കണം മുസ്ലിം ലീഗ്

മാനന്തവാടി: ആദിവാസി യുവാവ് മാതന് നേരെ നടന്ന അക്രമം,അപലപനീയമെന്നും ശക്തമായ നടപടി സ്വീകരക്കണമെന്നും നിയോജക മണ്ഡലം മുസ്ലിം ലീഗ് ഭാരവാഹികളായ പ്രസിഡന്റ് സി.പി.മൊയ്‌ദു ഹാജി,ജനറൽ സെക്രട്ടറി കെ.സി. അസീസ്,ട്രെഷറർ കടവത് മുഹമ്മദ്,സെക്രട്ടറി ഉസ്മാൻ പള്ളിയാൽ തുടങ്ങിയവർ ആവശ്യപ്പെട്ടു.ആദിവാസി മന്ത്രിയുടെ മൂക്കിന് താഴെയാണ് ആദിവാസി ക്ക് നേരെ ഈ ആക്രമം ഉണ്ടായിരിക്കുന്നതെന്നും എത്രയും വേഗം അക്രമികളെ പിടികൂ ടണമെന്നും പ്രസ്താവനയിൽ നേതാക്കൾ പറഞ്ഞു.

Read More

വൈദ്യുതി ചാർജ് വർദ്ധനവ് കോൺഗ്രസ് കെഎസ്ഇബി ഓഫീസ് മാർച്ച് നടത്തി

മാനന്തവാടി : കേരളത്തിലെ ഗുണഭോക്താക്കൾക്ക് വലിയ പ്രഹരമേൽപ്പിച്ചുകൊണ്ടുള്ള വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ മാനന്തവാടി കെഎസ്ഇബി ഓഫീസിലേക്ക് മാനന്തവാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാർച്ചും ധർണയം നടത്തി കേരളത്തിലെ ഗവൺമെൻറ് എല്ലാ മേഖലകളിലും വിലക്കയറ്റവും കെട്ടുകാര്യസ്ഥിതിയും അടിച്ചേൽപ്പിക്കുന്ന കാഴ്ചയാണ് പൊതുസമൂഹം ആകെ കാണുന്നത് ഇതുപോലെ പരാജിതനായ ഒരു മുഖ്യമന്ത്രിയും മന്ത്രിസഭയും കേരളത്തിൽ ഇന്നേവരെ അധികാരം കയ്യാളിയിട്ടില്ല എന്നാണ് ഉദ്ഘാടന പ്രസംഗത്തിൽ മുൻ മന്ത്രി പി കെ ജയലക്ഷ്മി ആരോപിച്ചത് ജനങ്ങളുടെ മേൽ അതിക നികുതി ഭാരവും ബാധ്യതകളും…

Read More