വെള്ളമുണ്ടയിലെ പ്രഥമ റെസിഡൻസ് അസോസിയേഷൻ നിലവിൽ വന്നു

നാരോക്കടവ് : വെള്ളമുണ്ട പഞ്ചായത്ത്‌ പ്രദേശത്തെ ആദ്യ റെസിഡൻസ് അസോസിയേഷനായ നാരോക്കടവ് ‘പ്രതീക്ഷ’യുടെ ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു. എ. കെ ശങ്കരൻ അധ്യക്ഷത വഹിച്ചു. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത്‌ അംഗം അസീസ് പി.എ,സുരേഷ് കെ.ടി, അജീഷ് എടത്തിൽ, എസ്.ഐ മുരളിധരൻ, സന്തോഷ്‌ കാരയാട്, നിതിൻദാസ് തൈപ്പറമ്പിൽ, എൻ. വിനീത ടീച്ചർ, ദിനേശൻ എം തുടങ്ങിയവർ സംസാരിച്ചു.

Read More

പ്രോഗ്രാം കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

മാനന്തവാടി : നവംബര്‍ 15 മുതല്‍ കല്ലോടി സെന്റ് ജോസഫ്സ് സ്‌കൂളില്‍ നടക്കുന്ന മാനന്തവാടി ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ പ്രോഗ്രാം കമ്മിറ്റി ഓഫീസ് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു. എടവക പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജോര്‍ജ് പടകൂട്ടില്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ മാനന്തവാടി എ.ഇ.ഒ എം. എം ഗണേശന്‍, റിട്ട.എച്ച്.എം.എന്‍.വി ജോര്‍ജ്, സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പാള്‍ കെ.ജെ ജാക്വിലില്‍, യു പി സ്‌കൂള്‍ എച്ച് എം ജോസ് പള്ളത്ത്, പി.ടി.എ…

Read More

വായനാ മത്സരം നടത്തി

മാനന്തവാടി: താലൂക്ക് ലൈബ്രറി കൗൺസിൽ നടത്തിയ വനിത, യു.പി വിഭാഗം വായനാ മത്സരം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉൽഘാടനം ചെയ്തു. കെ ഷബിത അധ്യക്ഷത വഹിച്ചു. സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം എം.സദാനന്ദൻ, ആർ.അജയകുമാർ, പി.സുരേഷ് ബാബു, എ.വി മാത്യു, ഷാജൻ ജോസ് എന്നിവർ പ്രസംഗിച്ചു.

Read More

ബ്രെയില്‍ സാക്ഷരത പദ്ധതി നടപ്പാക്കും

കൽപ്പറ്റ : സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി കാഴ്ച്ച പരിമിതര്‍ക്കായി ആവിഷ്‌ക്കരിച്ച ദീപ്തി ബ്രെയില്‍ സാക്ഷരത ജില്ലയില്‍ നടപ്പാക്കുു. പദ്ധതിയുടെ ജില്ലാതല സംഘാടക സമിതി യോഗം ചേര്‍ു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.മുഹമ്മദ് ബഷീര്‍ അധ്യക്ഷത വഹിച്ചു. ബ്രെയില്‍ ലിപി പഠിക്കാന്‍ താല്‍പ്പര്യമുള്ളവരുടെ വിവര ശേഖരണം വിവിധ ഏജന്‍സികളിലൂടെ നടത്താനും നാല് ‘ോക്ക് പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് പഠന കേന്ദ്രങ്ങള്‍ തുടങ്ങാനും യോഗം തീരുമാനിച്ചു….

Read More

രോഗ നിർണ്ണയ ക്യാമ്പ് നടത്തി

വെള്ളമുണ്ട : ആയുർവേദ ദിനാചരണത്തിന്റെ ഭാഗമായി വയനാട് നാഷണൽ ആയുഷ് മിഷൻ ആയുഷ്ഗ്രാമത്തിന്റെയും വെള്ളമുണ്ട കുടുംബാരോഗ്യ കേന്ദ്രവും, ഗവ. ആയുർവേദ ഡിസ്പെൻസറിയും സംയുക്തമായി വിളർച്ച, ജീവിതശൈലിരോഗ നിർണ്ണയ ക്യാമ്പ് നടത്തി. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് അംഗം എം.ലതിക ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ആയുഷ്ഗ്രാമം നോഡൽ ഓഫീസർ ഡോ. പി.എൻ.സുധീഷ് അദ്ധ്യക്ഷത വഹിച്ചു. ആയുഷ്ഗ്രാമം സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ ഡോ. സിജോ കുര്യാക്കോസ്, ഹെൽത്ത് ഇൻസ്പെക്ടർ സന്തോഷ് കാരയാട്, ജുനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഷീജ കെ പീറ്റർ, ഗീത, എന്നിവർ…

Read More

യുവാവിന്റെ മരണം കൊലപാതകം ; പ്രതി പിടിയിൽ

വൈത്തിരി : തമിഴ്നാട് അരിയല്ലൂർ സ്വദേശിയായ അരുളി(40) ന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു.ഇതുമായി ബന്ധപ്പെട്ട് തമിഴ്നാട് അരിയൂർ മുത്ത് സെർവാ മഠം സ്വദേശിയായ രമേശി(43) നെ വൈത്തിരി പോലീസ് അറസ്റ്റ് ചെയ്തു. അസ്വഭാവിക മരണത്തിന് രജിസ്റ്റർ ചെയ്ത കേസ് അന്വേഷണത്തിൽ കൊലപാതകമാണെന്ന് തെളിയുകയായിരുന്നു. ജലനിധി പദ്ധതിയുമായി ബന്ധപ്പെട്ട് റോഡിൽ കുഴി വെട്ടുന്ന ജോലിക്കായി തമിഴ്നാട്ടിൽ നിന്നു വന്ന തൊഴിലാളിയാണ് മരണപ്പെട്ട അരുൾ. 30.10.2023 തിയ്യതി വൈകീട്ട് വൈത്തിരി, പൊഴുതന, ആറാം മൈൽ എന്ന സ്ഥലത്ത് തൊഴിലാളികൾ താമസിച്ചു…

Read More

വൈദ്യുത ചാർജ് വർദ്ധനവ്; മാനന്തവാടി, പനമരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികൾ മാനന്തവാടി കെ.എസ്.ഇ.ബി.ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും, ധർണ്ണയും നടത്തി

മാനന്തവാടി: കെ.എസ്.ഇ.ബി വൈദ്യുത ചാർജ് വർദ്ധിപ്പിച്ച് ജനങ്ങളുടെ മേൽ ഇരുട്ടടി സൃഷ്ടിച്ചതിനെതിരെ കെ.പി.സി.സി.സി യുടെ ആഹ്വാന പ്രകാരം സംസ്ഥാനത്ത് ഉടനീളം പ്രതിഷേധം നടക്കുന്നതിൻ്റെ ഭാഗമായി മാനന്തവാടി, പനമരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ മാനന്തവാടി സെക്ഷൻ ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും,ധർണ്ണയും നടത്തി. കേരളത്തിലെ ജനങ്ങളെ മുഴുവൻ കൊള്ളയടിക്കുകയും, ക്ഷേമ പെൻഷനുകൾ വിതരണം ചെയ്യാതെയും, വെള്ളക്കരം വർദ്ധിപ്പിച്ച് ജനങ്ങളുടെ ജീവിതം ദു:സഹമാക്കുന്ന ഇടത് സർക്കാരിനെതിരെ നടന്ന കെ.എസ്.ഇ.ബി.ഓഫീസിലേക്കുള്ള സമരത്തിൽ സമരക്കാരുടെ പ്രതിഷേധം ഇരമ്പി. മാനന്തവാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി…

Read More

ദർശ്ശനയുടെ ഭർത്താവ് ഓംപ്രകാശും പുഴയിൽ ചാടി ആത്മഹത്യ ചെയ്തു

കൽപ്പറ്റ:വയനാട് വെണ്ണിയോട് പുഴയിൽ ചാടി യുവതിയും കുഞ്ഞും ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് ഓംപ്രകാശും വെണ്ണിയോട് പുഴയിൽ ചാടി ആത്മഹത്യചെയ്തു. കഴിഞ്ഞ ജൂലൈ 14നാണ് ദർശനയും 5 വയസ്സുള്ള മകൾ ദക്ഷയും വെണ്ണിയോട് പുഴയിൽ ചാടി ആത്മഹത്യ ചെയ്തത്. ഭർതൃവീട്ടുകാരുടെ പീഡനത്തെ തുടർന്നായിരുന്നു ദർശനയും കുഞ്ഞും ആത്മഹത്യ ചെയ്തതെന്നായിരുന്നു ആരോപണം. സംഭവത്തിൽ ഭർത്താവും ഭർതൃപിതാവും റിമാന്റിലായിരുന്നു. 83-ാം ദിവസം ഹൈക്കോടതി ഇരുവർക്കും ജാമ്യം അനുവദിച്ചിരുന്നു. ഇന്ന് രാവിലെ മുതൽ ഓംപ്രകാശിനെ കാണാതായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം…

Read More

തിറ്ഗലെ നുറാങ്കില്‍ തിരക്കേറി.

മാനന്തവാടി : അപൂര്‍വയിനം കിഴങ്ങുകളുടെ കലവറയായ നുറാങ്കില്‍ സന്ദര്‍ശകരുടെ തിരക്കേറി. നവംബര്‍ 1 മുതല്‍ ഡിസംബര്‍ 31വരെയാണ് നൂറാങ്ക് തിറ്ഗലെ എന്ന പേരില്‍ സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുക്കുന്നത്. ദിവസവും നിരവധി പേര്‍ ഇവിടെ സന്ദര്‍ശിക്കുന്നുണ്ട്. സ്വീഡനില്‍ നിന്നെത്തിയ സൈക്ലിംഗ് സംഘം നുറാങ്കിനെക്കുറിച്ച് പഠിക്കാന്‍ തിറ്ഗലെയിലെത്തി. സന്ദര്‍ശകര്‍ക്കായി കിഴങ്ങുകള്‍ കൊണ്ടുള്ള പായസവും ഭക്ഷ്യയോഗ്യമായ വ്യത്യസ്ത ഇനം ഇലവര്‍ഗങ്ങളും നുറാങ്കില്‍ ഒരുക്കിയിട്ടുണ്ട്. തിരുനെല്ലി സ്പെഷ്യല്‍ പ്രോജക്ടിനു കീഴില്‍ 180 ല്‍ പരം കിഴങ്ങുകള്‍ സംരക്ഷിച്ചു വരുന്ന പൈതൃക ഗ്രാമമാണ് നൂറാങ്ക്….

Read More

കെ.സി.വൈ.എം മാനന്തവാടി രൂപതയുടെ കേശദാന ക്യാമ്പയിൻ സമാപിച്ചു

ദ്വാരക: കെ.സി.വൈ.എം മാനന്തവാടി രൂപതയുടെ നേതൃത്വത്തിൽ 2023 മാർച്ച് 5 ന് ‘സ്പെരൻസ’ എന്ന പേരിൽ ആരംഭിച്ച കേശദാന ക്യാമ്പയിൻ സമാപിച്ചു. വിവിധ മേഖലകളുടെ സഹകരണത്തോടെയാണ് കേശദാന ക്യാമ്പയിൻ സംഘടിപ്പിച്ചത്. മാനന്തവാടി രൂപതയ്ക്കു കീഴിലുള്ള വിവിധ മേഖലകളിൽ നിന്നായി 76 പേരാണ് മുടികൾ നൽകി ഈ ഉദ്യമത്തിൽ പങ്കാളികളായത്. ക്യാൻസർ രോഗികൾക്ക് സൗജന്യമായി വിഗ്ഗ് നിർമിച്ചു നൽകുന്നതിനായി തൃശൂർ അമല ഹോസ്പിറ്റലിലെ സോഷ്യൽ സർവീസ് വിംഗിന് ഇവ കൈമാറി. കെ.സി.വൈ.എം മാനന്തവാടി പ്രസിഡന്റ് ജസ്റ്റിൻ ലൂക്കോസ് നീലംപറമ്പിൽ,…

Read More