വ്യാജ ആധാർ നിർമിച്ച് ഫാൻസി സിം നമ്പർ കരസ്ഥമാക്കി തട്ടിപ്പ്; തട്ടിപ്പുകാരനെ കുടുക്കി വയനാട് സൈബർ പോലീസ്

കൽപ്പറ്റ: കണ്ണൂർ സ്വദേശിയുടെ വ്യാജ ആധാർ നിർമിച്ച് അയാളുടെ പേരിലുള്ള ഫാൻസി സിം നമ്പർ കരസ്ഥമാക്കി ലക്ഷങ്ങൾ വിലയിട്ട് മറിച്ചു വിൽപ്പന നടത്തിയ തട്ടിപ്പുകാരനെ വയനാട് പോലീസ് വലയിലാക്കി. കർണാടക ചിക്ക്ബെല്ലപ്പൂർ സ്വദേശിയായ ഹാരിഷ്(27)നെയാണ് കർണാടകയിൽ നിന്നും വയനാട് സൈബർ പോലീസ് പിടികൂടിയത്. കൽപ്പറ്റ ബി.എസ്.എൻ.എൽ അധികൃതരുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിന്റെ അടിസ്ഥാനത്തിലാണ് വലിയൊരു തട്ടിപ്പുകാരനെ പോലീസ് പിടികൂടിയത്. രേഖകളിൽ കൃത്രിമം നടത്തി ഡ്യൂപ്ലിക്കേറ്റ് സിം നേടിയെടുത്താണ് കണ്ണൂർ സ്വദേശിയുടെ പേരിലുള്ള BSNL സിം നമ്പർ…

Read More

ത്രിദിന പ്രീ മാരിറ്റൽ കൗൺസിലിംഗ് പ്രോഗ്രാം “പാത്ത് വേ” തുടക്കമായി

വെള്ളമുണ്ട : സംസ്ഥാന സർക്കാരിൻ്റെ ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റിൻ്റെ ആഭിമുഖ്യത്തിൽ പ്രതീക്ഷ ചാരിറ്റബിൾ സൊസൈറ്റി വയനാട് സംഘടിപ്പിക്കുന്ന ത്രിദിന പ്രീ മാരിറ്റൽ കൗൺസിലിംഗ് പ്രോഗ്രാം പാത്ത് വേ വെള്ളമുണ്ട സിദ്ര കോളേജ് ഓഫ് ലിബറൽ ആർട്സിൽ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. കോച്ചിംഗ് സെൻ്റർ ഫോർ മൈനോറിറ്റി യൂത്ത് പ്രിൻസിപ്പാൾ യൂസഫ് സി മുഖ്യ പ്രഭാഷണം നടത്തി. പ്രതീക്ഷ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡൻറും പ്രോഗ്രാം കോർഡിനേറ്ററുമായ ഷബീർ.എൻ.കെ…

Read More

ശാസ്ത്രമേളയില്‍ മികവറിയിച്ച്‌ അസംപ്ഷൻ എയുപി സ്കൂള്‍

ബത്തേരി: മീനങ്ങാടിയില്‍ നടന്ന ഉപജില്ലാ സ്കൂള്‍ ശാസ്ത്രമേളയില്‍ മികവറിയിച്ച്‌ അസംപ്ഷൻ എയുപി സ്കൂള്‍.എല്‍പി വിഭാഗം ശാസ്ത്രമേള, ഗണിതശാസ്ത്രമേള എന്നിവയില്‍ ഓവറോള്‍ ജേതാക്കളായ വിദ്യാലയം പ്രവൃത്തിപരിചയമേളയില്‍ നാലാംസ്ഥാനം നേടി. യുപി വിഭാഗം സാമൂഹിക ശാസ്ത്രമേള, ശാസ്ത്രമേള, ഐടി മേള എന്നിവയില്‍ ഒന്നാമതെത്തി. സ്കൂള്‍ പ്രവൃത്തിപരിചയമേളയില്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കി. വിദ്യാര്‍ഥികളെ പിടിഎയുടെ നേതൃത്വത്തില്‍ അനുമോദിച്ചു. സ്കൂള്‍ മാനേജര്‍ ഫാ.ജോസഫ് പരുവമ്മേല്‍ അധ്യക്ഷത വഹിച്ചു. നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍മാൻ ടോം ജോസ്, ഹെഡ്മാസ്റ്റര്‍ സ്റ്റാൻലി ജേക്കബ്, പിടിഎ…

Read More

പൊഴുതന ഗ്രാമപഞ്ചായത്തില്‍ സാമ്പത്തിക സാക്ഷരതാ യജ്ഞം സംഘടിപ്പിച്ചു

പൊഴുതന: ഭാരതീയ റിസേര്‍വ് ബാങ്കിന്റെ നേതൃത്വത്തില്‍ വയനാട് ലീഡ് ബാങ്കുമായി സഹകരിച്ച് സാമ്പത്തിക സാക്ഷരതാ പരിപാടി സംഘടിപ്പിച്ചു. പൊഴുതന ഗ്രാമപഞ്ചായത്തില്‍ നടന്ന ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അനസ് റോസ്‌ന സ്റ്റെഫി അധ്യക്ഷത വഹിച്ചു. തിരുവന്തപുരം റീജിയണല്‍ ഓഫീസ് റിസര്‍വ് ബാങ്ക് ജനറല്‍ മാനേജര്‍ ഡോ. സെഡ്രിക് ലോറന്‍സ് മുഖ്യാതിഥിയായി. സാമ്പത്തിക സാക്ഷരതാ, സമ്പാദ്യ ശീലം വളര്‍ത്തേണ്ട ആവശ്യകത, ആര്‍.ബി.ഐ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നു മാത്രം ഇടപാടുകള്‍നടത്തേണ്ട പ്രാധാന്യം എന്നിവ ചര്‍ച്ച ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ്…

Read More

വിദ്യാര്‍ത്ഥി ശാക്തീകരണം; ലെസ്സണ്‍ പദ്ധതി തുടങ്ങി

തരിയോട് : വയനാട് ജില്ലാ പഞ്ചായത്ത്, പൊതുവിദ്യാഭ്യാസ വകുപ്പ് ഹയര്‍ സെക്കന്‍ഡറി വിഭാഗം കരിയര്‍ ഗൈഡന്‍സ് ആന്റ് അഡോളസെന്റ് കൗണ്‍സിലിംഗ് സെല്ലിന്റെ നേതൃത്വത്തില്‍ ലെസ്സണ്‍ പദ്ധതി തുടങ്ങി. പട്ടികവര്‍ഗ്ഗ പട്ടികജാതി കുട്ടികള്‍ക്കുള്ള വ്യക്തിത്വ വികസനം മോട്ടിവേഷന്‍ ലൈഫ് സ്‌കില്‍ കരിയര്‍ ഗൈഡന്‍സ് ക്ലാസ്സുകളാണ് പദ്ധതിയിലൂടെ ലഭ്യമാവുക. തരിയോട് ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ എം.മുഹമ്മദ് ബഷീര്‍ അധ്യക്ഷത വഹിച്ചു. കരിയര്‍…

Read More

സ്റ്റെപ് അപ്പ് ക്യാംപയിൻ: ജില്ലാതല ഉദ്ഘാടനം നടത്തി

കൽപ്പറ്റ : കേരള നോളജ് ഇക്കോണമി മിഷൻ നടപ്പിലാക്കുന്ന സ്റ്റെപ് അപ്പ് കാമ്പയിന് ജില്ലയിൽ തുടക്കമായി. കേരളത്തെ വൈജ്ഞാനിക സാമൂഹമാക്കി മാറ്റുന്നതിൽ മുഖ്യ പങ്ക് വഹിക്കുന്ന കേരള നോളജ് ഇക്കോണമി മിഷൻ തൊഴിൽ അന്വേഷകർക്കയി നിർമ്മിച്ച ഡിജിറ്റൽ വർക്ക് ഫോഴ്സ് മാനേജ്മെൻ്റ് സിസ്റ്റം പ്ലാറ്റ്ഫോമിൽ ജില്ലയിലെ തൊഴിൽ അന്വേഷകരെ രജിസ്റ്റർ ചെയ്യിപ്പിക്കുന്നതിനുള്ള രജിസ്ട്രേഷൻ ക്യാംപയിൻ സ്റ്റെപ് അപ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സംഷാദ് മരയ്ക്കാർ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ തൊഴിൽ അന്വേഷകർ ഈ അവസരം ഉപയോഗപ്പെടുത്തണമെന്നും എല്ലാ…

Read More

ബത്തേരി ഉപജില്ല സാമൂഹ്യ ശാസ്ത്രമേള പെരിക്കല്ലൂർ സ്കൂളിന് ഓവറോൾ

പെരിക്കല്ലൂർ: സുൽത്താൻബത്തേരി ഉപജില്ല സാമൂഹ്യശാസ്ത്രമേളയിൽ ഏറ്റവും കൂടുതൽ പോയിൻറ് നേടി പെരിക്കല്ലൂർ ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂൾ ഹൈസ്കൂൾ വിഭാഗം ഓവറോൾ ചാമ്പ്യന്മാർ ആയി. സ്റ്റിൽ മോഡലിൽ സ്നേഹ സോണി, അഫ്റ്റിയ ജയ്സൺ എന്നിവരും പ്രദേശിക ചരിത്ര രചനയിൽ ഗായത്രി ഗിരീഷും ഒന്നാം സ്ഥാനം കരസ്ഥമാക്കി. സോഷ്യൽ സയൻസ് ക്വിസിൽ അൻസഫ് അമാൻ എ എസ് രണ്ടാം സ്ഥാനം നേടി. എൽ പി വിഭാഗം സ്റ്റിൽ മോഡലിൽ ഹരി മാധവ്, ദേവ് മാധവ് എന്നിവർക്ക് ഒന്നാം സ്ഥാനം ലഭിച്ചു….

Read More

ഡ്രഗ്സ് ഫ്രീ ക്ലീൻ ഡ്രീം വയനാട് : സൈക്കിൾ റാലി സംഘടിപ്പിച്ചു

സുൽത്താൻ ബത്തേരി: പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കൻഡറി വിഭാഗം, കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ് കൗൺസിലിംഗ് സെൽ., എക്സൈസ്, എന്നിവരുടെ നേതൃത്വത്തിൽ കേരള പിറവി ദിനത്തിൽ ഡ്രഗ്സ് ഫ്രീ ക്ലീൻ ഡ്രീം വയനാട് എന്ന സന്ദേശവുമായി ബത്തേരി സെൻ്റ് മേരീസ് കോളേജ് ഹയർ സെക്കണ്ടറി സ്കൂൾ മുതൽ കൽപറ്റ എസ്.കെ.എം.ജെ. ഹയർ സെക്കണ്ടറി സ്കൂൾ വരെ സൈക്കിൾ റാലി സംഘടിപ്പിച്ചു. ലഹരിക്കെതിരെയുള്ള പോരാട്ടം ശക്തമാക്കുക, മാലിന്യമുക്ത ചുറ്റുപാട് ഒരുക്കുക, വയനാട് ജില്ലയിലെ ടൂറിസം മേഖലകളെ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുക…

Read More

മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് കലോത്സവം ഉദ്ഘാടനം ചെയ്തു

മാനന്തവാടി: മാനന്തവാടി ബ്ലോക്ക്‌ പഞ്ചായത്ത്‌ കലാമത്സര പരിപാടികൾ വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. കെ. കരുണാകരൻ മെമ്മോറിയൽ ഹാളിൽ നടന്ന ചടങ്ങിൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജസ്റ്റിൻ ബേബി അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പികല്ല്യാണി, മെമ്പർമാരായ അസീസ് വാളാട്, രമ്യ താരേഷ്,ജോയ്സി ഷാജു തുടങ്ങിയവർ സംസാരിച്ചു.

Read More

ഷീ ഹെൽത്ത് ക്യാംപെയ്ൻ സംഘടിപ്പിച്ചു

എടവക: സംസ്ഥാന ആയുഷ് ഹോമിയൊ വകുപ്പിന്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി എടവക ഗ്രാമ പഞ്ചായത്ത് വാളേരി മാതൃകാ ഹോമിയൊ ഡിസ്പെൻസറി മാനന്തവാടി ഗവ.കോളേജിലെ എൻ.എസ്.എസ് യൂണിറ്റിന്റെയും വനിത സെല്ലിന്റേയും സഹകരണത്തോടെ സംഘടിപ്പിച്ച ഷീ ഹെൽത്ത് ക്യാംപെയ്ൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എച്ച്.ബി.പ്രദീപ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷിഹാബ് അയാത്ത് അദ്ധ്യക്ഷത വഹിച്ചു. സീനിയർ മെഡിക്കൽ ഓഫീസർ ബീന ജോസ് പദ്ധതി വിശദീകരണം നടത്തി. ക്ഷേമകാര്യ ചെയർ പേഴ്സൺ ജെൻസി ബിനോയി,…

Read More