ഹായ് ഓട്ടോ പദ്ധതി ഉദ്ഘാടനം ചെയ്തു

വെള്ളമുണ്ട : ജില്ലാ ഡിവിഷൻ പരിധിയിലെ അഞ്ഞൂറോളം വരുന്ന മുഴുവൻ ഓട്ടോറിക്ഷ തൊഴിലാളികൾക്കും സ്നേഹോപഹാരവും സൗജന്യ കോഷൻ സ്റ്റിക്കറും വിതരണം ചെയ്യുന്ന വയനാട് ജില്ലാ പഞ്ചായത്ത്‌ വെള്ളമുണ്ട ഡിവിഷന്റെ പദ്ധതിയായ ‘ഹായ് ഓട്ടോ’ ആരംഭിച്ചു. മൈക്രോടെക് പോളിക്ലിനിക്കുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. വെള്ളമുണ്ട പബ്ലിക് ലൈബ്രറി ഹാളിൽ നടന്ന ചടങ്ങിൽ വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. പ്രശസ്ത സിനിമ താരം കെ. കെ മൊയ്‌തീൻ കോയ ജാഗ്രത…

Read More

പോഷണ ബോധവൽക്കരണവും പ്രദർശനവും നടത്തി

കൽപ്പറ്റ : ന്യൂട്രീഷൻ ആന്റ് ഡയറ്റ് റിലേറ്റഡ് പ്രോഗ്രാമിന്റെ ഭാഗമായി ആരോഗ്യവകുപ്പിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി ജില്ലാതല പോഷണ പ്രദർശന- ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. പയ്യമ്പള്ളി സെന്റ് കാതറീൻസ് ഹൈസ്കൂളിൽ ജില്ലാ മെഡിക്കൽ ഓഫീസർ(ആരോഗ്യം) ഡോ. പി ദിനീഷ് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ഫിലിപ്പ് ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ജില്ലാ എജ്യുക്കേഷൻ ആന്റ് മീഡിയ ഓഫീസർ ഹംസ ഇസ്മാലി, ഡെപ്യൂട്ടി ജില്ലാ എജ്യുക്കേഷൻ ആന്റ് മീഡിയ ഓഫീസർ കെ എം മുസ്തഫ, ടെക്നിക്കൽ അസിസ്റ്റൻറ് കെ…

Read More

കഞ്ചാവുമായി തമിഴ്നാട് സ്വദേശി പിടിയിൽ

പുൽപള്ളി : പുൽപ്പള്ളിയിൽ 45ഗ്രാം കഞ്ചാവുമായി തമിഴ്നാട് സ്വദേശി പിടിയിൽ. മധുര സ്വദേശി പ്രകാശ് (26) ആണ് പിടിയിലായത്. ഇന്ന് രാവിലെ 7 മണിയോടെ പുൽപ്പള്ളി പെരിക്കല്ലൂർക്കാവ് മേഖലകളിൽ എക്സൈസും, നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡും നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. പരിശോധനക്ക് ആന്റി നാർക്കോട്ടിക്ക് സ്പെഷ്യൽ സ്കോഡ് ഇൻസ് പെക്ടർ ബിൽജിത്ത്, പ്രിവന്റീവ് ഓഫീസർ സോമൻ കെ, സിവിൽ എക്സൈസ് ഓഫീസർമാരായ മുഹമ്മദ് മുസ്തഫ, സുമേഷ് വിഎസ്, വിനു തുടങ്ങിയവർ നേതൃത്വം നൽകി

Read More

കഞ്ചാവ് കൈവശം വെച്ച കേസ്; പ്രതിക്ക് കഠിനതടവും പിഴയും

കല്‍പ്പറ്റ: കഞ്ചാവ് കൈവശം വെച്ച കേസില്‍ പ്രതിക്ക് രണ്ടു വര്‍ഷം കഠിനതടവും 20,000 രൂപ പിഴയും. മൈലമ്പാടി അപ്പാട് പാറക്കൽ വീട്ടിൽ മനോജി (52)നെയാണ് കല്‍പ്പറ്റ അഡീഷണല്‍ സെഷന്‍സ് (എന്‍.ഡി.പി.എസ് സ്‌പെഷ്യല്‍) കോടതി ശിക്ഷിച്ചത്. ബഹു :നാര്‍കോട്ടിക് സ്‌പെഷ്യല്‍ ജഡ്ജ് എസ്.കെ. അനില്‍കുമാറാണ് വിധി പ്രഖ്യാപിച്ചത്. 2016 ജൂണിലാണ് കേസിനാസ്പദമായ സംഭവം. 1.387 കി.ഗ്രാം കഞ്ചാവുമായി കൃഷ്ണഗിരി വില്ലേജിലെ മധുകൊല്ലിയിൽ വച്ച് പ്രതിയെ മീനങ്ങാടി പോലീസ് പിടികൂടുകയായിരുന്നു. അന്നത്തെ സബ് ഇന്‍സ്‌പെക്ടറായിരുന്ന എ. യു ജയപ്രകാശാണ് കുറ്റകൃത്യം…

Read More

കിണറ്റില്‍ വീണ പശുക്കിടാവിനെ രക്ഷപ്പെടുത്തി

മാനന്തവാടി : ഏകദേശം 87 അടി താഴ്ചയുള്ള കിണറ്റില്‍ വീണ പശുക്കിടാവിനെ അഗ്നി-രക്ഷാസേന സുരക്ഷിതമായി കരകയറ്റി. കുറുക്കന്‍മൂല നടുക്കര ജേക്കബിന്റെ കിണറ്റിലാണ് ഒരു വയസുള്ള പശുക്കിടാവ് ഇന്നു രാവിലെ വീണത്. അഗ്നി-രക്ഷാസേനാംഗം കയര്‍ കെട്ടി സാഹസികമായി കിണറ്റില്‍ ഇറങ്ങിയാണ് പശുക്കിടാവിനെ രക്ഷപ്പെടുത്തിയത്. ഫയര്‍ ആന്‍ഡ് റസ്‌ക്യൂ സ്റ്റേഷന്‍ ഓഫീസര്‍ പി.വി. വിശ്വാസ്, അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ഐ. ജോസ്, സേനാംഗങ്ങളായ കെ. രമേശ്, മനു അഗസ്റ്റിന്‍, പി.കെ. രാജേഷ്, കെ. ശ്രീകാന്ത്, എം.ബി. ബിനു, ഇ.ജെ. ബാബുമോന്‍…

Read More

ദേശീയ ഏകതാ ദിനം ആചരിച്ചു.

കൽപ്പറ്റ : വയനാട് പോലീസ് ദേശീയ ഏകതാ ദിനാചാരണം നടത്തി. വയനാട് ജില്ലാ പോലീസ് ഓഫീസിൽ ഏകതാ ദിന പ്രതിജ്ഞ വയനാട് ജില്ലാ പോലീസ് മേധാവി പദം സിംഗ് ഐ.പി.എസ് ചൊല്ലിക്കൊടുത്തു. അഡിഷണൽ എസ്.പി വിനോദ് പിള്ള, ഡിവൈ.എസ്.പിമാരായ എൻ.ഒ. സിബി(സ്‌പെഷ്യൽ ബ്രാഞ്ച്), എം.യു. ബാലകൃഷ്ണൻ(നാർകോടിക് സെൽ), എ. റബിയത്ത്(ക്രൈം ബ്രാഞ്ച്), മറ്റു പോലീസ് ഉദ്യോഗസ്ഥർ, മിനിസ്റ്റീരിയൽ ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

Read More

ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിങ് നടത്തി

കൽപ്പറ്റ : സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സിറ്റിങ് നടത്തി. ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവരില്‍ നിന്നും 4 പുതിയ പരാതികള്‍ കമ്മീഷന്‍ സ്വീകരിച്ചു. ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശങ്ങളെപറ്റിയും ആനുകൂല്യങ്ങള്‍ സംബന്ധിച്ചും കമ്മീഷന്‍ ഇടപെടേണ്ട മേഖലകള്‍ ചര്‍ച്ച ചെയ്തു. വിവിധ ന്യൂനപക്ഷ വിഭാഗങ്ങളുടെ പ്രതിനിധികള്‍ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സിറ്റിങില്‍ അവതരിപ്പിച്ചു. ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ എ.എ റഷീദ് പറഞ്ഞു. ജൈന വിഭാഗക്കാരുടെ ക്ഷേമത്തിനായി ഇടപെടല്‍ നടത്തും. ന്യൂനപക്ഷ കമ്മീഷന്റെ നേതൃത്വത്തില്‍ പൊതുജനങ്ങള്‍ക്കായി ബോധവല്‍ക്കരണ…

Read More

കരണിയിലെ കൊലപാതക ശ്രമം തമിഴ്നാട്ടിൽ നിന്നുമുള്ള ക്വട്ടേഷൻ സംഘത്തെ സാഹസികമായി പിടികൂടി വയനാട് പോലീസ്

മീനങ്ങാടി : കരണിയിലെ കൊലപാതക ശ്രമവുമായി നേരിട്ട് ബന്ധമുള്ള കൊട്ടേഷൻ സംഘത്തിലെ മൂന്ന് പേരെയാണ് വയനാട് ജില്ലാ പോലീസ് മേധാവി പദംസിംഗ് ഐ.പി.എസ് നിയോഗിച്ച സുൽത്താൻ ബത്തേരി ഡിവൈ.എസ്.പി അബ്ദുൾ ഷരീഫിൻ്റെ നേതൃത്വത്തിലുള്ള സംഘം തമിഴ് നാട്ടിലെ തേനിയിൽ നിന്നും തൃച്ചിയിൽ നിന്നുംനിന്നും സാഹസികമായി പിടികൂടിയത്. തേനി കോട്ടൂർ സ്വദേശി വരതരാജൻ(34) തേനി അല്ലിനഗരം സ്വദേശി അശ്വതമൻ@ അച്ചുതൻ (23) ത്രിച്ചി കാട്ടൂർ അണ്ണാ നഗർ സ്വദേശി മണികണ്ഠൻ (29) എന്നിവരെയാണ് മീനങ്ങാടി ഇൻസ്പെക്ടർ ബിജു ആൻറണി,…

Read More

സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീൻ ‘സർഗ വസന്തം’ സമാപിച്ചു

പടിഞ്ഞാറത്തറ: ബപ്പനം മദ്രസ്സയിൽ വെച്ച് നടന്ന സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീൻ പടിഞ്ഞാറത്തറ റേയിഞ്ച് തല മദ്രസ കലോത്സവത്തിന്റെ സമാപന സമ്മേളനം വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. അബ്ദുള്ള കുട്ടി ഫൈസി അധ്യക്ഷത വഹിച്ചു. ഉസ്മാൻ അഹ്സനി, ഇസ്മായിൽ സഖാഫി, അബ്ദുൽ ഗഫൂർ അഹ്സനി, കെ. എസ് മുഹമ്മദ്‌ സഖാഫി, ഹൈദറലി സഖാഫി, ഹാരിസ് ഇർഫാനി, കെ മമ്മൂട്ടി( കൃഷി ഓഫീസർ), മമ്മൂട്ടി കുന്നളം, അലി മുസ്ലിയാർ, എ.ജി…

Read More

ജീവദ്യുതി; രക്തദാന ക്യാമ്പ് നടത്തി

മാനന്തവാടി : ജിവിഎച്ച്എസ്എസിലെ എച്ച്എസ്എസ്, വിഎച്ച്എസ്ഇ വിഭാഗങ്ങളിലെ എൻഎസ്എസ് യൂണിറ്റുകളുടെ സംയുക്ത ആഭിമുഖ്യത്തിൽ ‘ജീവദ്യുതി’ എന്ന പേരിൽ, മാനന്തവാടി മെഡിക്കൽ കോളേജ് രക്തബാങ്കിൻ്റെ സഹകരണത്തോടെ രക്തദാന ക്യാംപും, രക്തദാന ബോധവൽക്കരണവും നടത്തി. രക്തദാന ബോധവൽക്കരണ സന്ദേശം രേഖപ്പെടുത്തിയ പ്ലക്കാർഡുകൾ കൈയ്യിലേന്തിയ വൊളണ്ടിയർ യാത്രക്കാരുമായി രക്തദാന സന്ദേശം കൈമാറിയത് ശ്രദ്ധേയമായി. മാനന്തവാടി നഗരസഭ ചെയർപേഴ്സൺ സി.കെ. രത്നവല്ലി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി മുഖ്യപ്രഭാഷണം നടത്തി. മാനന്തവാടിയിലെ പാലിയേറ്റീവ് പ്രവർത്തകനും…

Read More