ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കോടിക്കണക്കിനു രൂപയുടെ മരങ്ങള്‍ നശിക്കുന്നു
കല്‍പ്പറ്റ : ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കോടിക്കണക്കിനു രൂപ വിലവരുന്ന മരങ്ങള്‍ മഴയും വെയിലുമേറ്റും ചിതല്‍ പിടിച്ചും നശിക്കുന്നു. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി എന്ന പേരില്‍ പാതയോരങ്ങളില്‍ മുറിച്ചിട്ടതും കാറ്റിലും മഴയിലും മറിഞ്ഞതുമായ മരങ്ങളാണ് നശിക്കുന്നത്. ഇതില്‍ ഈട്ടി ഉള്‍പ്പെടെ വിലപ്പിടിപ്പുള്ള ഇനം മരങ്ങളും ഉള്‍പ്പെടും. പാതയോരങ്ങളില്‍ മുറിച്ചിട്ട മരങ്ങള്‍ വാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും പ്രയാസം സൃഷ്ടിക്കുന്നുണ്ട്. ചിലേടങ്ങളില്‍ മരങ്ങള്‍ ഉപയോഗത്തിന് ആവശ്യമായ ക്രമത്തില്‍ അളവുകള്‍ പാലിക്കാതെ തുണ്ടമാക്കിയാണ് മുറിച്ചത്. ഇതുമൂലം പൊതുഖജനാവിനു വന്‍ നഷ്ടമാണ് ഉണ്ടാകുന്നത്….
