Headlines

ദുരന്തവുമായി ബന്ധപ്പെട്ട് വിവിധ ഇനത്തിൽ ചെലവഴിച്ച തുക എന്ന തരത്തിൽ മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ വസ്തുതാ വിരുദ്ധമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

തിരുവനന്തപുരം: വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് വിവിധ ഇനത്തിൽ ചെലവഴിച്ച തുക എന്ന തരത്തിൽ മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ വസ്തുതാ വിരുദ്ധമാണ്. ദുരന്തത്തിൽ അടിയന്തര അധിക സഹായം ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാറിന് മെമ്മോറാണ്ടം സമർപ്പിച്ചിരുന്നു. അതിൽ വിവിധ വിഷയങ്ങൾക്ക് ആവശ്യമായ ചെലവിന്റെ പ്രാഥമിക കണക്കുകൾ വ്യക്‌തമാക്കിയിട്ടുണ്ട്. എന്നാൽ ആ കണക്കുകളെ, ദുരന്തമേഖലയിൽ ചെലവഴിച്ച തുക എന്ന തരത്തിലാണ് മാധ്യമങ്ങൾ ഇപ്പോൾ പ്രചരിപ്പിക്കുന്നത്. ഇത് അവാസ്തവമാണ്. ദേശീയ ദുരന്ത പ്രതികരണ നിധിയുടെ മാനദണ്ഡങ്ങൾക്ക് അനുസൃതമായി തയ്യാറാക്കിയ മെമ്മോറാണ്ടത്തിലെ…

Read More

ഇങ്ങനെ പറയുന്നവരുടെ ഉദ്ദേശം വേറെയാണ്’; വയനാട് ദുരന്തത്തിലെ വ്യാജ വാർത്തയിൽ പ്രതികരിച്ച് മന്ത്രി എം ബി രാജേഷ്

കൽപ്പറ്റ : വയനാട് ദുരന്തത്തെ മറയാക്കി മാധ്യമങ്ങൾ സംസ്ഥാന സർക്കാരിനെതിരെ വ്യാജ വാർത്ത പ്രചരിപ്പിക്കുന്നത്തിൽ പ്രതികരിച്ച് മന്ത്രി എംബി രാജേഷ്. കോടതിയിൽ സമർപ്പിച്ച രേഖ പൊക്കി പിടിച്ചു സർക്കാർ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി അമിതത്തുക ചിലവാക്കി എന്നും പറയുന്നവരുടെ ഉദ്ദേശം വേറെയാണ്. മാധ്യമങ്ങളാണ് കേരളത്തിലെ ഇടതുപക്ഷത്തിന്റെ മുഖ്യശത്രുക്കൾ എന്ന് ഇനിയെങ്കിലും തിരിച്ചറിയണം എന്നും മാധ്യമങ്ങളെ ബഹിഷ്കരിക്കണമെങ്കിൽ അത് തന്നെ ചെയ്യണം എന്നും അദ്ദേഹം പറഞ്ഞു. ഓണത്തിന് ഇടതു നേതാക്കളുടെ കൂടെ ഓണമാഘോഷിക്കുന്ന പരിപാടി ഒക്കെ ഉണ്ടാകും. പക്ഷേ പിറ്റേന്ന്…

Read More

വയനാട് രക്ഷാപ്രവർത്തനം; ‘ചെലവ് എന്ന തരത്തിൽ പ്രചരിക്കുന്നത് തെറ്റായ വാർത്ത’; മന്ത്രി കെ രാജൻ.

കൽപ്പറ്റ: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിലെ രക്ഷാപ്രവർത്തന ചെലവ് പെരുപ്പിച്ച് കാട്ടിയെന്ന ആരോപണം തെറ്റെന്ന് റവന്യൂ മന്ത്രി കെ രാജൻ. കേന്ദ്രത്തിന് നൽകിയ മെമ്മോറാണ്ടത്തിലെ എസ്റ്റിമേറ്റാണ് തെറ്റായ രീതിയിൽ പ്രചരിപ്പിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രിയുമായി ആലോചിച്ച് വാർത്താസമ്മേളനം വിളിക്കുമെന്ന് മന്ത്രി അറിയിച്ചു. വയനാട് ദുരന്തത്തിലെ പ്രവർത്തനങ്ങൾക്കായി സർക്കാർ ചെലവിട്ട കണക്കുകളാണ് പുറത്തുവന്നിരുന്നത്. ദുരിതബാധിതർക്ക് നൽകിയതിനെക്കാൾ തുക ചെലവഴിച്ചത് വൊളണ്ടിയർമാർക്കാണെന്നാണ് പുറത്ത് വന്ന കണക്കുകൾ സൂചിപ്പിക്കുന്നത്. വൊളണ്ടിയർമാരുടെ വണ്ടി ചെലവിനും ഭക്ഷണത്തിനും 14 കോടി ചിലവാക്കി. വോളണ്ടിയേഴ്സിന് യൂസർ കിറ്റ്…

Read More

അന്നം തരുന്നവർക്ക് അവഗണനയോ?.ഡോ. ഗീവർഗീസ് മാർ ബർന്നബാസ് മെത്രാപ്പോലീത്ത മലങ്കര ഓർത്തഡോൿസ് സഭാ

സുൽത്തൻബത്തേരി: ഭദ്രാസനം, കോരന് കുമ്പിളിൽ കഞ്ഞി എങ്കിലും മതി എന്ന് പറയേണ്ട സ്ഥിതിയിൽ ആയിരിക്കുന്നു നമ്മുടെ കർഷകരുടെ ഇന്നത്തെ അവസ്ഥ . സാമൂഹിക വിപത്തായ മദ്യം വിതരണം ചെയുന്ന ബിവറെജ് ജീവനക്കാർക്ക് എല്ലാ അനുകൂലങ്ങളും ഉത്സവ ബത്തകളും നകുവാൻ ഉത്സാഹിക്കുമ്പോൾ അന്നം തരുന്ന മണ്ണിൽ പണിയെടുക്കുന്ന കർഷ സമൂഹത്തോട് സർക്കാർ കാണിക്കുന്നത് തികഞ്ഞ അവഗണനയാണ് . ഇത് തികച്ചതും പ്രതിഷേധാർഹമാണ് . വയനാടിന് വേണ്ടി ലോകം മുഴുവൻ ഉള്ള മലയാളികളിൽ നിന്നും സഹായം ഒഴുകി എത്തുമ്പോൾ അവഗണിക്ക…

Read More

റേഷന്‍ കാര്‍ഡ് മാസ്റ്ററിങ് ഉടന്‍ പൂര്‍ത്തിയാക്കണം: കേന്ദ്ര സർക്കാർ

ഡൽഹി: സംസ്ഥാനത്തെ റേഷന്‍ കാര്‍ഡ് മാസ്റ്ററിങ് ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് കേന്ദ്രത്തിന്റെ അന്ത്യ ശാസനം. ഇല്ലെങ്കില്‍ സംസ്ഥാനത്തിനുള്ള അരിവിതരണം നിര്‍ത്തിവയ്ക്കുമെന്നും കേന്ദ്രം അറിയിച്ചു. ഒന്നര മാസത്തിനകം റേഷന്‍ കാര്‍ഡ് മസ്റ്ററിങ് പൂര്‍ത്തിയാക്കണമെന്നാണ് നിര്‍ദ്ദേശം. ഒക്ടോബര്‍ 10 നു മുന്‍പ് മസ്റ്ററിംഗ് പൂര്‍ത്തിയാക്കുമെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍ അനില്‍ പറഞ്ഞു. മസ്റ്ററിങ് പൂര്‍ത്തിയാക്കിയില്ലെങ്കില്‍ കേരളത്തിന് അരി നല്‍കില്ലെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ അന്ത്യശാസനം. റേഷന്‍ കാര്‍ഡ് മസ്റ്ററിങ് നടത്താന്‍ ഭക്ഷ്യവകുപ്പ് നേരത്തെ തീരുമാനിച്ചെങ്കിലും സര്‍വര്‍ തകരാര്‍ മൂലം നിര്‍ത്തിവയ്ക്കുകയായിരുന്നു. റേഷന്‍ വിതരണവും മസ്റ്ററിങ്ങും ഇ…

Read More

‘സ്ത്രീകളുടെയും കുട്ടികളുടെയും നിയമപരിരക്ഷ’ സെമിനാര്‍ സംഘടിപ്പിച്ചു

പുല്‍പ്പള്ളി: പഴശ്ശിരാജ കോളജില്‍ ‘സ്ത്രീകളുടെയും കുട്ടികളുടെയും നിയമപരിരക്ഷ’ എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. കല്‍പ്പറ്റ വുമണ്‍ സെല്‍ സീനിയര്‍ ഓഫീസര്‍ ഇ എസ് സ്മിത വിഷയാവതരണം നടത്തി. സെമിനാറിന്റെയും 2024 -25 വര്‍ഷത്തെ വിമന്‍സ് സെല്ലിന്റെ ഉദ്ഘാടനവും അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ ജാന്‍സി ജോസ് നിര്‍വഹിച്ചു. കോളജ് പ്രിന്‍സിപ്പല്‍ കെ കെ അബ്ദുള്‍ ബാരി അധ്യക്ഷത വഹിച്ചു. ഫാ.വര്‍ഗീസ് കൊല്ലമാവുടി, ഫാ.ചാക്കോ ചേലപറമ്പത്ത്, ജോസ്ന കെ ജോസഫ്,ഐശ്വര്യ ലക്ഷ്മി പ്രസംഗിച്ചു.

Read More

സൗജന്യ വസ്ത്രമേള നടത്തി.

ബത്തേരി: വൈ.എം.സി.എയുടെ ആഭിമുഖ്യത്തില്‍ സര്‍വജന എസ്.എസ്.എല്‍.സി @ 80യുടെയും സഹകരണത്തോടെ ബത്തേരി സ്മിയാസില്‍ നടപ്പാക്കികൊണ്ടിരിക്കുന്ന ഊണും ഉടുപ്പും പരിപാടിയുടെ ഭാഗമായി വസ്ത്ര വിതരണമേള നടത്തി. മേള ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റ്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. വൈ.എം.സി.എ പ്രസിഡണ്ട് രാജന്‍ തോമസ്, സെക്രട്ടറി എന്‍.വി വര്‍ക്കി, പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ ടി.കെ. പൗലോസ്, ഡയറക്ടര്‍ സി.ഇ. ഫിലിപ്പ്, സര്‍വ ജന SSLC@80 സെക്രട്ടറി വി.എം. വിന്‍സെന്റ്, എല്‍ദോസ് ഏലിയാസ് എന്നിവര്‍ പ്രസംഗിച്ചു. മേളയില്‍…

Read More

മുണ്ടക്കൈ ദുരന്തം; ചിലവ് പുറത്തുവിട്ട് സർക്കാർ

മേപ്പാടി: മുണ്ടക്കൈ-ചൂരൽമല രക്ഷാ പ്രവർത്തനത്തിന് ചെലവായ തുകയുടെ വിവരങ്ങൾ സർക്കാർ പുറത്തുവിട്ടു. ഒരു മൃതദേഹം സംസ്കരിക്കുന്നതിന് 75000 രൂപ ചിലവായെന്നാണ് സർക്കാർ കണക്ക്. 359 മൃതദേഹങ്ങൾ സംസ്കരിക്കുന്നതിന് 2 കോടി 76 ലക്ഷം ചെലവിട്ടു. ബെയ്ലി പാലത്തിന്റെ നിർമ്മാണത്തിന് ചിലവായത് ഒരു കോടി രൂപയാണ്. ദുരിതാശ്വാസ ക്യാമ്പിലുള്ളവരുടെ വസ്ത്രങ്ങൾക്കായി 11 കോടി ചിലവായെന്നാണ് പറയുന്നത്. വൊളണ്ടിയർമാരുടെ വണ്ടി ചെലവിനും ഭക്ഷണത്തിനും 14 കോടി ചിലവാക്കി. വൊളണ്ടിയർമാരുടെ ഗതാഗതത്തിന് മാത്രം 4 കോടി ചെലവായി. ദുരിതാശ്വാസ ക്യാമ്പുകളിലെ ജനറേറ്റർ…

Read More

ജില്ലാകളക്ടർ ബത്തേരി നഗരസഭ ഓഫീസ് സന്ദർശിച്ചു.

ബത്തേരി: നവീകരിച്ച സുൽത്താൻ ബത്തേരി നഗരസഭ ഓഫീസ് സംവിധാനം വയനാട് ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ സന്ദർശിച്ചു. ശുചിത്വതിൽ കേരളത്തിനകത്തും പുറത്തും പ്രശ്സ്തമായ ബത്തേരി നഗരസഭയുടെ വിവിധ മാതൃകാ പദ്ധതികളെ കുറിച്ച് മുനിസിപ്പൽ ചെയർമാൻ ടി. കെ രമേശ്‌ നോട്‌ ചോദിച്ചറിഞ്ഞു. വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിയും ഒപ്പമുണ്ടായിരുന്നു. ‘ക്ലീൻ സിറ്റി,ഗ്രീൻസിറ്റി,ഫ്ലവർ സിറ്റി’യെന്ന നഗരസഭയുടെ പദ്ധതി രാജ്യത്താകെ ശ്രദ്ധേയമായ ഒന്നാണ്.അതേപോലെ ‘ഹാപ്പി ഹാപ്പി ബത്തേരി’ പ്രൊജക്റ്റും മാതൃകപരമാണ്.   102.24…

Read More

ചെമ്പിനോട് ഊരിൽ നിന്നു കാണാതായ ആളെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

പനമരം: ചെമ്പിനോട് ഊരിൽ നിന്നു കാണാതായ തമ്പായിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ മുതൽ കാണാതായ ഇയാൾക്കു വേണ്ടി നാട്ടുകാർ നടത്തിയ തിരച്ചലിൽ കുളത്തിനടുത്ത് അദ്ദേഹത്തിൻ്റെ വസ്ത്രങ്ങൾ കാണുകയും തുടർന്ന് മാനന്തവാടി ഫയർ സ്റ്റേഷനിൽ വിവരം അറിയിക്കുകയും ചെയ്യുകയായിരുന്നു. തുടർന്ന് അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫിസർ സെബാസ്റ്റ്യൻ ജോസഫിൻ്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യു ഓഫിസർമാരായ സി.യു.പ്രവീൺകുമാർ, എം.ബി.ബിനു, മനു ആഗസ്ത്യൻ, ഇ.കെ.ആസിഫ്, കെ.ജെ.ജിതിൽ, ദീപ്ത് ലാൽ, പി. വി.അലക്സാണ്ടർ എന്നിവർ ചേർന്നു പൊലിസിൻ്റെ സഹായത്തോടെ കുളത്തിൽ…

Read More