Headlines

എന്‍എഫ്‌ഐ-വാഷ് കിറ്റുകള്‍ വിതരണം ചെയ്തു

സുല്‍ത്താന്‍ ബത്തേരി : ശ്രേയസും ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സീഡ്‌സും സംയുക്തമായി നൂല്‍പ്പുഴ പഞ്ചായത്തിലെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലെ കുടുംബങ്ങള്‍ക്ക് എന്‍എഫ്‌ഐ(നോണ്‍ ഫുഡ് ഐറ്റംസ്)-വാഷ് കിറ്റുകള്‍ വിതരണം ചെയ്തു. 9,000 രൂപയുടെ സാമഗ്രികളാണ് ഓരോ കിറ്റിലും. കുടുംബങ്ങളുടെ അക്കൗണ്ടില്‍ 9,500 രൂപ വീതം ലഭ്യമാക്കി. മൈക്കര ഉന്നതിയില്‍ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഗോപി ആലത്തൂര്‍ ഉദ്ഘാടനം ചെയ്തു. ശ്രേയസ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഫാ.ഡേവിഡ് ആലിങ്കല്‍ അധ്യക്ഷത വഹിച്ചു. സീഡ്‌സ് കോ ഓര്‍ഡിനേറ്റര്‍ ഷാരോണ്‍, ശ്രേയസ്…

Read More

കിടപ്പുരോഗികള്‍ക്ക് ഓണക്കിറ്റ് നല്‍കി

ചെന്നലോട്: തരിയോട് സെക്കന്‍ഡറി പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് വോളണ്ടിയര്‍ കൂട്ടായ്മ കിടപ്പുരോഗികള്‍ക്ക് ഓണക്കിറ്റുകള്‍ വീടുകളില്‍ എത്തിച്ച നല്‍കി. തരിയോട്, വെങ്ങപ്പള്ളി, കോട്ടത്തറ, പടിഞ്ഞാറത്തറ പഞ്ചായത്തുകളിലെ പാലിയേറ്റീവ് കൂട്ടായ്മകളുടെ സഹകരണത്തോടെയാണ് വിതരണം പൂര്‍ത്തിയാക്കിയത്. തരിയോട് പഞ്ചായത്ത് പ്രസിഡന്റ് ഷമീം പാറക്കണ്ടി വിതരണം ഉദ്ഘാടനം ചെയ്തു. വോളണ്ടിയര്‍മാരായ ടി.കെ. ജോര്‍ജ്, ശാന്തി അനില്‍, സ്റ്റാഫ് നഴ്‌സ് കെ. രാജാമണി, ഫിസിയോതെറാപ്പിസ്റ്റ് റിയ ഐസണ്‍, കമ്മ്യൂണിറ്റി നഴ്‌സുമാരായ ബീന അജു, പി.വി. ബിന്‍സി, പി.എം. ദൗലത്ത്, കെ.ബി. ജിന്‍സി, പാലിയേറ്റീവ് വോളണ്ടിയര്‍മാര്‍,…

Read More

കത്തോലിക്ക കോണ്‍ഗ്രസ് സഭയുടെയും സാമൂഹികനീതിയുടെയുംശബ്ദമാകണം: ബിഷപ് മാര്‍ ജോസ് പൊരുന്നേടം

കല്‍പ്പറ്റ: കത്തോലിക്ക കോണ്‍ഗ്രസ് സഭയുടെയും സമുദായത്തിന്റെയും സാമൂഹിനീതിയുടെയും ശബ്ദമാകണമെന്ന് മാനന്തവാടി രൂപത ബിഷപ് മാര്‍ ജോസ് പൊരുന്നേടം. നീതു വരകുകാലായില്‍ നഗറില്‍ (ഡി പോള്‍ ഓഡിറ്റോറിയം) കത്തോലിക്ക കോണ്‍ഗ്രസ് നേതൃ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും ചെറുസംരംഭകരും അതിരൂക്ഷമായ പ്രതിസന്ധിയിലാണ്. കാര്‍ഷിക ഉത്പന്നങ്ങളില്‍ പലതിനും ന്യായവിലയില്ല. കര്‍ഷകന്റെ ജീവനും ജീവനോപാധികള്‍ക്കും സംരക്ഷണമില്ല. ടൂറിസം മേഖലയെ നേരിട്ടും അല്ലാതെയും ഉപജീവനത്തിനു ആശ്രയിക്കുന്ന നൂറുകണക്കിന് സാധാരണക്കാരും വലിയ പ്രതിസന്ധിയിലാണ്. സ്വാഭാവിക നീതിനിഷേധം നേരിടുന്ന ഈ വിഭാഗങ്ങള്‍ക്ക് നീതി…

Read More

മുള്ളൻകൊല്ലി ഗവ. ഹോമിയോ ഡിസ്പെൻസറിയുടെ നേതൃത്വത്തിൽ വയോജനങ്ങളെ ആദരിച്ചു

പുൽപ്പള്ളി: മുള്ളൻകൊല്ലി ഗവ. ഹോമിയോ ഡിസ്പെൻസറിയുടെ നേതൃത്വത്തിൽ പെരിക്കല്ലൂരിൽ വയോജനങ്ങളെ ആദരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.കെ. വിജയൻ ഉദ്ഘാടനം ചെയ്‌തു. വൈസ് പ്രസിഡന്റ് മോളി സജി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ബീന ജോസ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ മേഴ്സസി ബെന്നി, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ജിസ്റ മുനീർ, ജോസ് നെല്ലേടം, പി.എസ്. കലേഷ്, മെഡിക്കൽ ഓഫീസർ ഡോ.എലിസബത്ത് സൂസൺ വർഗീസ് തുടങ്ങിയവർ സംസാരിച്ചു

Read More

പാലിയേറ്റിവ് രോഗികൾക്ക് ഓണകിറ്റ് വിതരണം ചെയ്തു

പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് പാലിയേറ്റിവ് സപ്പോർട്ടിംഗ് കമ്മറ്റിയുടെ നേതൃത്വത്തിൽ പലവിധ രോഗ പീഡകളാലും അപകടം സംഭവിച്ചും വാർദ്ധക്യ സഹജമായ ബുദ്ധിമുട്ടുകളാലും കിടപ്പിലായി സാന്ത്വന പരിചരണത്തിൽ കഴിയുന്ന രോഗികൾക്ക് ഓണസമ്മാനമായി പലവ്യഞ്ജനങ്ങളും പച്ചക്കറികളും കിറ്റും അടങ്ങിയ ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു. വോളണ്ടിയർമാർക്ക് കിറ്റ് നൽകിക്കൊണ്ട് പഞ്ചായത്ത് പ്രസിഡണ്ട് പി ബാലൻ വിതരണഉദ്ഘാടനം നിർവ്വഹിച്ചു. പാലിയേറ്റീവ് സപ്പോർ ട്ടിങ്ങ് കമ്മിറ്റി ചെയർമാർ കെ.ടി കുഞ്ഞബ്ദുള്ള അധ്യക്ഷത വഹിച്ചു.ഡോക്ടർ ഷൗഖീൻ എം, സി. മെമ്പർഅനീഷ്, സി ഇ ഹാരിസ്, ജോസ്…

Read More

ഉരുള്‍പൊട്ടല്‍ ദുരന്തബാധിത കുടുബങ്ങള്‍ക്കു ഓണക്കിറ്റ് നല്‍കി.

മാനന്തവാടി: പുഞ്ചിരിമട്ടം ഉരുള്‍പൊട്ടല്‍ ദുരന്തബാധിത കുടുബങ്ങള്‍ക്കായി മാനന്തവാടി രൂപത വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി വഴി നടപ്പാക്കുന്ന ദുരിതാശ്വാസ-പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഓണക്കിറ്റുകള്‍ വിതരണം ചെയ്തു. ചൂരല്‍മല, മുണ്ടക്കൈ പ്രദേശങ്ങളിലെ 250 കുടുബങ്ങള്‍ക്കാണ് കിറ്റ് നല്‍കിയത്. സൊസൈറ്റി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഫാ.ജിനോജ് പാലത്തടത്തില്‍ ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ഓഫീസര്‍ പി.എ. ജോസ് അധ്യക്ഷത വഹിച്ചു. സൊസൈറ്റി ടീം അംഗങ്ങളായ റോബിന്‍ ജോസഫ്, ദീപു ജോസഫ്, ചിഞ്ചു മരിയ, ആലിസ് സിസില്‍, ഷീന ആന്റണി, ജിനി ഷിനു, ബിന്‍സി…

Read More

സിജുവിനെ ജനമൈത്രി പോലീസ് ആദരിച്ചു

കല്‍പ്പറ്റ: കാലിക്കറ്റ് സര്‍വകലാശാല ബിരുദാനന്തര ബിരുദ മലയാളം വിഷയത്തില്‍ പാഠഭാഗമാക്കിയ ഗോത്രഭാഷാ കാവ്യ സമാഹാരം ‘വല്ലി’ രചിച്ച മീനങ്ങാടി പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ സിജു സി. മീനയെ വയനാട് ജില്ലാ ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തില്‍ ആദരിച്ചു. വയനാട് ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസ് ഉപഹാരസമര്‍പ്പണം നടത്തി. ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി പി.എല്‍. ഷൈജു, ജില്ലാ ജനമൈത്രി അസി. നോഡല്‍ ഓഫിസര്‍ കെ.എം. ശശിധരന്‍, സിജുവിന്റെ ഭാര്യ രഞ്ജിത, മറ്റു പോലീസ്…

Read More

വ്യാപാരി വ്യവസായി ഏകോപന സമിതി ഓഫ് റോഡേഴ്ഡിനെ ആദരിച്ചു.

ചൂരല്‍മല: ചൂരല്‍മല മുണ്ടക്കൈ ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ പുല്‍പ്പള്ളി ഓഫ് റോഡേഴ്ഡിനെ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ ആദരിച്ചു. ഇന്ത്യന്‍ ആര്‍മി പോലും എത്തിപ്പെടുന്നതിന് മുമ്പ് തന്നെ ദുരന്ത മേഖലയിലെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും, ഇന്ത്യന്‍ ആര്‍മിയടക്കമുള്ളവര്‍ക്ക് ദുരന്ത സ്ഥലത്തേക്ക് കടന്നുചെല്ലാന്‍ സൗകര്യം ഒരുക്കി കൊടുക്കുകയും, നൂറിലധികം പേരുടെ ജീവന്‍ രക്ഷപ്പെടുത്തുകയും ചെയ്ത മനുഷ്യസ്‌നേഹികളായ ചെറുപ്പക്കാരാണ് പുല്‍പ്പള്ളി ഓഫ് റോഡേഴ്‌സ് എന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ്കുമാര്‍ യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. പുല്‍പ്പള്ളി…

Read More

കോഫി ബോർഡ് തീരുമാനം അഭിനന്ദനാർഹം: വയനാട് കോഫി ഗ്രോവേഴ്സ് അസോസിയേഷൻ.*

കൽപറ്റ: വയനാട് കോഫി ഗ്രോവേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ട ഭൂരിപക്ഷം സബ് സിഡികളും അനുവദിച്ച കോഫി ബോർഡിനെയും അതിനു പ്രയത്നിച്ച കോഫി ബോഡ് മെംബർമാരായ സുരേഷ് അരിമുണ്ട, മനോജ്, കോഫി ബോഡ് ജോ: ഡയറക്ടർ കറുത്തമണി എന്നിവരെ വയനാട് കോഫി ഗ്രോവേഴ്സ് അസോസിയേഷൻ അഭിനന്ദിച്ചു. അനൂപ് പാലുകുന്ന്, ബൊപ്പയ്യ, അലി ബ്രാൻ, ജൈനൻ, മോഹൻ രവി, ജി കെ പ്രസാദ്, സ്വപ്ന എന്നിവർ സംസാരിച്ചു.

Read More

ആയുഷ് വയോജന ക്യാമ്പ് സംഘടിപ്പിച്ചു

മുള്ളൻകൊല്ലി: മുള്ളൻകൊല്ലി ഗ്രാമ പഞ്ചായത്ത് ആയുഷ് വയോജന ക്യാമ്പ് സംഘടിപ്പിച്ചു. ആരോഗ്യ വിദ്യാഭ്യാസ ചെയർമാൻ ഷൈജു പഞ്ഞി ഞ്ഞോപ്പിൽ പഞ്ചായത്ത് തല ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ പുഷ്പവല്ലി നാരായണൻ അദ്ധ്യഷത വഹിച്ചു. മെഡിക്കൽ ഓഫിസർ ഡോ സൗമ്യ, ജമുന എന്നിവർ ചടങ്ങിൽ സംസാരിച്ചു.

Read More