Headlines

ചികിത്സ സഹായത്തിനായി ഓണ നാളിൽ പായസ ചാലഞ്ച്

മാനന്തവാടി: ചികിത്സ സഹായത്തിനായി ഓണ നാളിൽ പായസ ചാലഞ്ച് ഒരുക്കി മാനന്തവാടിയിലെ ജീവകാരുണ്യ കൂട്ടായ്‌മയായ ടീം കനിവ്. മാനന്തവാടി അമ്പുകുത്തി സ്വദേശിനി വിബിത പ്രശാന്ത് രണ്ട് വൃക്കയും തകരാറിലായി ചികിത്സയിലാണ്. ചികിത്സ ചിലവിനായി 20 ലക്ഷത്തിലേറെ രൂപ ആവശ്യമാണ്. ഇതിനായി ചികിത്സ സഹായ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. സുമനസ്സുകളിൽ ചികിത്സക്ക് ആവശ്യമായ തുക സ്വരൂപിക്കുന്നതിന്റെ ഭാഗമായാണ് ടീം കനിവ് കൂട്ടായ്മ‌ മാനന്തവാടി എരുമത്തെരുവിൽ പായസ ചലഞ്ച് ഒരുക്കിയത്. പായസത്തിന് ആവശ്യമായ ചേരുവകൾ സംഭാവനയായി ലഭിച്ചു. 800 ലിറ്റർപായസമാണ്…

Read More

കിടപ്പുരോഗികള്‍ക്കു സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തു

പല്‍പ്പള്ളി: വനം വകുപ്പ് ചെതലത്ത് റേഞ്ച് നടത്തിവരുന്ന സ്‌നേഹവും കരുതലും പദ്ധതിയുടെ ഭാഗമായി ദുബായ് കീംസ് എക്വിപ്‌മെന്റ്‌സ്, ചെറുവാടി അഡ്വഞ്ചര്‍ ക്ലബ് എന്നിവയുടെ സഹായത്തോടെ ചീയമ്പം 73, വട്ടപ്പാടി, കോളിമൂല ഭാഗങ്ങളിലെ കിടപ്പുരോഗികള്‍ക്ക് സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തു. ചീയമ്പം 73 ജീവസ് മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ ഐ.സി. ബാലകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പൂതാടി പഞ്ചായത്ത് പ്രസിഡന്റ് മിനി പ്രകാശ് അധ്യക്ഷത വഹിച്ചു. ചെതലത്ത് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ അബ്ദുള്‍ സമദ്, ഇരുളം ഫോറസ്റ്റ് ഡെപ്യൂട്ടി…

Read More

മാനന്തവാടി ഗാന്ധിപാര്‍ക്കില്‍ സാമൂഹികപൂക്കളം ഒരുക്കി

മാനന്തവാടി: ജിഹ്വ നിധി അംഗങ്ങളും പൊതുജനങ്ങളും ചേര്‍ന്ന് മാനന്തവാടി ഗാന്ധിപാര്‍ക്കില്‍ സാമൂഹികപൂക്കളം ഒരുക്കി. മുണ്ടകൈ-ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ഇരകള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ടായിരുന്നു പൂക്കളം ഒരുക്കിയത്. ദുരന്ത ഭൂമിയില്‍ കഠിനധ്വാനം ചെയ്ത സംഘടനകള്‍, രാഷ്ട്രീയപ്രവര്‍ത്തകര്‍, തൃതല പഞ്ചായത്ത് ഭാരവാഹികള്‍ എം എല്‍ എ മാര്‍, മന്ത്രിമാര്‍, സാമൂഹികപ്രേവര്‍ത്തകര്‍, വ്യാപാരി വ്യവസായികള്‍ എന്നിവരെ ആദരിച്ചു. ജിഹ്വ മാനേജിംഗ് ഡയറക്ടര്‍ ബേബി പള്ളത്, ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ വി കെ ലളിത, എക്സികുട്ടീവ് ഡയറക്ടര്‍ എം ആര്‍ സന്തോഷ്, പ്രഗില്‍ പ്രഭാകരന്‍, ഐ…

Read More

എസ്ഡിപിഐ ഓണകിറ്റ് വിതരണം ചെയ്തു.

ചിറക്കര: സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ) ചിറക്കര ബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഓണക്കിറ്റ് വിതരണം ചെയ്തു. 25 കുടുംബങ്ങൾക്കാണ് ഭക്ഷ്യവസ്തുക്കളും ഡ്രസ്സും അടങ്ങുന്നവ വിതരണം ചെയ്തത്. പരിപാടിയുടെ ഉദ്ഘാടനം എസ്ഡിപിഐ മാനന്തവാടി മുൻസിപ്പൽ സെക്രട്ടറി ഫൈസൽ പഞ്ചാരക്കൊല്ലി നിർവഹിച്ചു. നൗഫൽ പഞ്ചാരക്കൊല്ലി സന്ദേശം കൈമാറി. ബ്രാഞ്ച് പ്രസിഡണ്ട് നാസർ,സെക്രട്ടറി സെയ്ത്,കമ്മിറ്റിയംഗം ബഷീർ എന്നിവർ സംസാരിച്ചു

Read More

എം.ജെ.എസ്.എസ്.എ ഭദ്രാസന കലോൽസവ സപ്ലിമെന്റ് പ്രകാശനം ചെയ്തു

മീനങ്ങാടി : സെപ്തംബർ 22 ന് മീനങ്ങാടി ബി.എഡ് കോളജ് കാമ്പസിൽ നടക്കുന്ന എം.ജെ. എസ്.എസ്.എ ഭദ്രാസന കലോൽസവത്തിന് മുന്നോടിയായുള്ള സപ്ലിമെൻ്റ് പ്രകാശനം നടന്നു. മീനങ്ങാടി ബിഷപ്പ് ഹൗസിൽ നടന്ന ചടങ്ങിൽ ഭദ്രാസന മെത്രാപ്പോലീത്ത ഡോ.ഗീവർഗീസ് മോർ സ്തേഫാനോസ് സണ്ടേസ്കൂൾ വൈസ് പ്രസിഡൻ്റ് ഫാ. പി.സി പൗലോസിന് നൽകി പ്രകാശനം ചെയ്തു.ഫാ.ഷൈജൻ മറുതല ,ഫാ.സിനു തെക്കേത്തോട്ടത്തിൽ ,ഭദ്രാസന ഡയറക്ടർ അനിൽ ജേക്കബ്, സെക്രട്ടറി ജോൺ ബേബി ,കേന്ദ്ര കമ്മിറ്റിയംഗം ഇ.പി ബേബി ,എക്സിക്യൂട്ടിവ് അംഗങ്ങളായ പി.എ ൻ…

Read More

കരുതൽ, കൈത്താങ്ങ്; ഹരിത കർമ്മ സേനാംഗങ്ങൾക്ക് ബോണസ് വിതരണം ചെയ്തു

അമ്പലവയൽ ഗ്രാമപഞ്ചായത്തിലെ 40 ഹരിത കർമ്മ സേനാംഗങ്ങൾക്ക് ഗ്രാമപഞ്ചായത്ത് തനത് ഫണ്ടിൽ നിന്ന് 1000 രൂപയും, ഹരിത കർമ്മ സേനാ കൺസോർഷ്യം അക്കൗണ്ടിൽ നിന്ന് 9000 രൂപയും ഉൾപ്പെടുത്തി 10000 രൂപ ഓണം ബോണസ് നൽകി. കൂടാതെ 2023 ജനുവരി മുതൽ ഡിസംബർ വരെയുള്ള ഹോണറേറിയത്തിൻ്റെ അരിയർ തുക 6,58,790 രൂപയും, പൂകൃഷി ചെയ്ത ഇനത്തിൽ നൽകേണ്ട 40,640 രൂപയും ഹരിത കർമ്മ സേനാംഗങ്ങൾക്ക് വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ജെസ്സി ജോർജ്…

Read More

ആയുഷ് വയോജന ക്യാമ്പ് സംഘടിപ്പിച്ചു

അമ്പലവയൽ: സർക്കാരിൻ്റെ നൂറു ദിന പരിപാടി കളുടെ ഭാഗമായി നാഷണൽ ആയുഷ് മിഷനും ഭാരതീയ ചികിത്സാ വകുപ്പും സംയുക്തമായി നടത്തുന്ന ആയുഷ് വയോജന ക്യാമ്പ് അമ്പലവയൽ ഗ്രാമപഞ്ചായത്തിൻ്റെ ആയുർവേദ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ്സിൻ്റെ ആഭിമുഖ്യത്തിൽ സെന്റ് മാർട്ടിൻ ഹാളിൽനടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി കെ ഹഫ്സത്ത് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ ഷമീർ അധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാൻസിംഗ് കമ്മിറ്റി അംഗം ജെസ്സി ജോർജ് സ്വാഗതം പറഞ്ഞു. സീനിയർ സിറ്റിസൺസ്…

Read More

പൂപ്പാടമൊരുക്കി; ദുരിതബാധിതര്‍ക്ക് കൈത്താങ്ങയി ബീനാച്ചി ഗവ. സ്‌കൂള്‍

സുല്‍ത്താന്‍ ബത്തേരി: അറുപത് സെന്റോളം സ്ഥലത്ത് പൂപ്പാടമൊരുക്കി, ഇവിടെ സെല്‍ഫിയെടുക്കാന്‍ പൊതുജനങ്ങള്‍ക്ക് അവസരമൊരുക്കി മുണ്ടക്കൈ-ചൂരല്‍മല ദുരിതബാധിതര്‍ക്ക് ബീനാച്ചി ഗവ. സ്‌കൂള്‍ കൈത്താങ്ങാകുന്നു. സ്‌കൂള്‍ മുറ്റത്തെ പൂപ്പാടത്തില്‍ സെല്‍ഫിയെടുക്കാന്‍ എത്തുന്നവരില്‍ നിന്നും ഈടാക്കുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയാണ് വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും പി ടി എയുടെയും മാതൃകാപ്രവര്‍ത്തനം. സൂര്യാകാന്തിയും ചെണ്ടുമല്ലി പൂക്കളുമാണ് സ്‌കൂള്‍ കോമ്പൗണ്ടില്‍ പൂത്തുനില്‍ക്കുന്നത്. ഇവിടേക്ക് സഞ്ചാരികളെയെത്തിച്ച് അതില്‍ നിന്ന് ലഭിക്കുന്ന വരുമാനമാണ് ദുരന്ത ബാധിതര്‍ക്ക് സഹായമായി നല്‍കുന്നത്. പൂ കാണാനും സെല്‍ഫിയെടുക്കാനുമായി എത്തുന്നവരില്‍…

Read More

ശമ്പളം മുടങ്ങിയതിനെത്തുടര്‍ന്ന്; കെ.എസ്.ആര്‍.ടി.സി ഡിപ്പോക്ക് മുന്നില്‍ കഞ്ഞിവെച്ച് പ്രതിഷേധം

കല്‍പ്പറ്റ: ശമ്പളം മുടങ്ങിയതിനെത്തുടര്‍ന്ന് കെ എസ് ആര്‍ ടി സി ഡിപ്പോക്ക് മുന്നില്‍ കഞ്ഞി വെച്ച് പ്രതിഷേധം. കല്‍പ്പറ്റ ഡിപ്പോയിലെ പ്യൂണായ പള്ളിക്കുന്ന് സ്വദേശിനി രഞ്ജിനി ആണ് കഞ്ഞി വെച്ച് പ്രതിഷേധിച്ചത്. ഓണമായിട്ടും ആഗസ്റ്റ് മാസത്തെ ശമ്പളം ലഭിച്ചില്ലെന്ന് ഇവര്‍ പരാതിപ്പെട്ടു. കഴിഞ്ഞ ആഗസ്റ്റ് മാസത്തില്‍ 16 ഡ്യൂട്ടി വേണ്ടിടത്ത് പതിനഞ്ചര ഡ്യൂട്ടിയായിരുന്നു രഞ്ജിനിയെടുത്തത്. മകളുടെ മകന് ന്യുമോണിയ ബാധിച്ചു ആശുപത്രിയില്‍ ആയതിനാലാണ് ഡ്യൂട്ടിക്ക് എത്താന്‍ കഴിയാതിരുന്നതന്നാണ് രഞ്ജിനി പറയുന്നത്. ഭര്‍ത്താവ് മരണപ്പെട്ട രജിനി 18 വര്‍ഷമായി…

Read More

സാമൂഹികമാധ്യമത്തിലൂടെ ജാതിപ്പേര് വിളിച്ചാക്ഷേപിച്ചയാൾ അറസ്റ്റിൽ

മീനങ്ങാടി: സാമൂഹികമാധ്യമത്തിലൂടെ ജാതിപ്പേര് വിളിച്ചാക്ഷേപിച്ചയാൾ അറസ്റ്റിൽ. വടക്കനാട്, കിടങ്ങാനാട് തടത്തിക്കുന്നേൽ വീട്ടിൽ ടി.കെ വിപിൻ കുമാറി(35) നെയാണ് എസ്.എം.എസ് ഡി.വൈ.എസ്.പി എം.എം അബ്ദുൾകരീമിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. മീനങ്ങാടി പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ സിജു സി. മീന ഗോത്ര ഭാഷയിൽ രചിച്ച ‘വല്ലി’ എന്ന കവിത കോഴിക്കോട് സർവ്വകലാ ശാല ബിരുദാനന്തര ബിരുദ വിഭാഗം പാഠ്യവിഷയമാക്കിയതുമായി ബന്ധപ്പെട്ട വാർത്തയുടെ കമൻ്റ് ബോക്‌സിൽ ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുന്ന തരത്തിൽ കമൻ്റിട്ടതിനാണ് വിപിൻ കുമാറിനെതിരെ മീനങ്ങാടി പോലീസ്…

Read More