ഷിഗല്ലയ്ക്ക്‌ പിന്നാലെ മലമ്പനിയും; ഒരു മാസത്തിൽ 131 പേർക്ക്‌ രോഗം

    തിരുവനന്തപുരം: സംസ്ഥാനത്ത്‌ ഷിഗല്ലയ്ക്ക്‌ പിന്നാലെ മലമ്പനിയും പടരുന്നു. ബുധനാഴ്‌ചമാത്രം 11 പേർക്കാണ്‌ രോഗം സ്ഥിരീകരിച്ചത്‌. ഇതോടെ, ഒരു മാസത്തിനിടെ രോഗം പിടിപെട്ടവരുടെ എണ്ണം 131 ആയി. ഭൂരിഭാഗം കേസുകളും മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വന്നവരിലാണ്‌ റിപ്പോർട്ട്‌ ചെയ്തത്‌. രോഗവ്യാപനം രൂക്ഷമാകുമ്പോഴും ആരോഗ്യവകുപ്പിന്റെ അനാസ്ഥ തുടരുകയാണ്‌.   മലമ്പനി പ്രതിരോധത്തിനുള്ള മുൻകരുതലുകൾ സർക്കാർ ഇതുവരെ സ്വീകരിച്ചിട്ടില്ല. ഇ‍ൗ വർഷത്തോടെ മലമ്പനി നിർമാർജനമെന്ന ലക്ഷ്യത്തിലെത്താനുള്ള പ്രവർത്തനങ്ങളാണ്‌ എൽഡിഎഫ്‌ സർക്കാർ നടപ്പാക്കിയിരുന്നത്‌. എന്നാൽ, കഴിഞ്ഞ ഒരു മാസത്തിൽ വീണ്ടും കേസുകൾ കൂടിയത്‌ ആശങ്കയുണ്ടാക്കുന്നതാണ്‌….

    Read More

      സംസ്ഥാനത്ത് ശക്തമായ മഴ തുടരും. ഇന്ന് മൂന്ന് ജില്ലകളിലാണ് യെല്ലോ അലേർട്ട്

      സംസ്ഥാനത്ത് ശക്തമായ മഴ തുടരും. ഇന്ന് മൂന്ന് ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട് എന്നീ ജില്ലകളിലാണ് യെല്ലോ അലേർട്. മറ്റു ജില്ലകളിൽ മഴ മുന്നറിയിപ്പ് ഇല്ല. വരുന്ന രണ്ടു ദിവസം സംസ്ഥാനത്ത് ശക്തമായ മഴ തുടരും എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. നിലവിൽ കാറ്റിന്റെ വേഗത കൂടാൻ സാധ്യതയുള്ളതിനാൽ തീരദേശ മേഖലയ്ക്കും മലയോര മേഖലക്കും പ്രത്യേക ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്കും സാധ്യത ഉണ്ട്. കേരള, ലക്ഷദ്വീപ്,…

      Read More

        അനധികൃത മത്സ്യബന്ധനം: ഫിഷറീസ് വകുപ്പ് തെരിവലകള്‍ പൊളിച്ചു നീക്കി

        കോട്ടത്തറ പഞ്ചായത്തിലെ വെണ്ണിയോട് ഭാഗത്തെ ചെറുപുഴ, തൊണ്ടര്‍നാട് പഞ്ചായത്തിലെ അടായി പുഴകളുടെ സ്വാഭാവിക ഒഴുക്കിന് തടസ്സം വരുത്തുന്ന തരത്തില്‍ പുഴയ്ക്കു കുറുകെ നിര്‍മ്മിച്ച തെരിവലകള്‍ ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ പൊളിച്ചു നീക്കി. കേരള ഉള്‍നാടന്‍ ഫിഷറീസും അക്വാകള്‍ച്ചറും ആക്ട് ലംഘിച്ചുകൊണ്ട് നടത്തിയ ഏഴോളം തെരിവലകളാണ് ഫിഷറീസ് അസിസ്റ്റന്റ്റ് ഡയറക്ടര്‍ വി. സുനീറിന്റെ നിര്‍ദ്ദേശാനുസരണം നീക്കം ചെയ്തത്. അസിസ്റ്റന്റ് ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ഇ.കെ ജയപ്രകാശ് നേതൃത്വം നല്‍കി. ജീവനക്കാരായ ശരത്, രാജേഷ്, നിസാര്‍, ഫായിസ്, ഗണേശന്‍ എന്നിരും…

        Read More

          വൈദ്യുതി സുരക്ഷാ സന്ദേശറാലി നടത്തി.

          മാനന്തവാടി: ദേശീയ വൈദ്യുതി സുരക്ഷാവാരത്തോടനുബന്ധിച്ച് കെ.എസ്.ഇ.ബി ജീവനക്കാര്‍ മാനന്തവാടി ടൗണില്‍ സുരക്ഷാ സന്ദേശറാലി നടത്തി. കെ.എസ്.ഇ.ബി മാനന്തവാടി ഓഫീസില്‍ നിന്ന് ആരംഭിച്ച റാലി ടൗണ്‍ ചുറ്റി ഗാന്ധിപാര്‍ക്കില്‍ സമാപിച്ചു. സമാപന ചടങ്ങില്‍ മാനന്തവാടി ഫയര്‍ സ്റ്റേഷനിലെ സേഫ്റ്റി ഓഫീസര്‍ പി നിധീഷ് കുമാര്‍ സുരക്ഷാ സന്ദേശം നല്‍കി. മാനന്തവാടി ഇലക്ട്രിക്കല്‍ സബ് ഡിവിഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എം.പി സതീഷ്, തവിഞ്ഞാല്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ എന്‍. ശിവദാസ്, മാനന്തവാടി ഇലക്ട്രിക്കല്‍ ഡിവിഷന്‍ സബ് എഞ്ചിനീയര്‍ എന്‍.ആര്‍…

          Read More

            കായകല്‍പം: ആരോഗ്യ മന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി മൂന്നിന് ജില്ലയില്‍

            കൽപറ്റ:ആരോഗ്യ മേഖലയിലെ വെല്ലുവിളികള്‍, പ്രതിസന്ധികള്‍, ആരോഗ്യ രംഗത്ത് മുന്‍ഗണന അടിസ്ഥാനത്തില്‍ നടപ്പാക്കേണ്ട പദ്ധതി നിശ്ചയിക്കല്‍ എന്നീ ലക്ഷ്യത്തോടെ കലക്ടറേറ്റ് ആസൂത്രണ ഭവന്‍ എ.പി.ജെ ഹാളില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരന്റെ അധ്യക്ഷതയില്‍ ജൂലൈ മൂന്നിന് രാവിലെ 9.30 ന് ജനസമ്പര്‍ക്ക പരിപാടി സംഘടിപ്പിക്കും. കായകല്‍പം ജനസമ്പര്‍ക്ക പരിപാടിയിലൂടെ ജില്ലയിലെ ജനപ്രതിനിധികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍ എന്നിവര്‍ പങ്കെടുക്കുന്ന യോഗത്തില്‍ ഉരുത്തിരിയുന്ന അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ഉള്‍പ്പെടുത്തി ആരോഗ്യ മേഖലയുടെ സമഗ്ര വികസനത്തിനായി പദ്ധതി തയ്യാറാക്കുകയാണ് ലക്ഷ്യം. ആരോഗ്യ…

            Read More

              ബത്തേരി പഴേരിയിൽ കാട്ടാന ആക്രമണം; യുവാവിന് പരിക്ക്

              ബത്തേരി: സുൽത്താൻ ബത്തേരി പഴേരിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു. വീട്ടികുറ്റി ഉന്നതിയിലെ ശശിക്കാണ് പരിക്കേറ്റത്. ഇന്ന് പുലർച്ചെ 5.30-ഓടെയായിരുന്നു സംഭവം. പാലളക്കാനായി പോകുന്നതിനിടെയാണ് ശശി അപ്രതീക്ഷിതമായി കാട്ടാനയുടെ മുന്നിൽപ്പെട്ടത്. ആനയുടെ ആക്രമണത്തിൽ ഇദ്ദേഹത്തിന്റെ ഇടതുകാലിന് പരിക്കേറ്റു. പരിക്കേറ്റ ശശിയെ ഉടൻ തന്നെ ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്ത് വന്യമൃഗശല്യം രൂക്ഷമാണെന്നും ജനങ്ങളുടെ ജീവന് സുരക്ഷ ഉറപ്പാക്കാൻ വനംവകുപ്പ് നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

              Read More

                കേരള ഗവണ്മെന്റ് നഴ്സസ് യൂണിയൻ ജില്ലാ കൺവെൻഷൻ

                കൽപ്പറ്റ : കേരള ഗവണ്മെന്റ് നഴ്സസ് യൂണിയൻ ജില്ലാ കൺവെൻഷൻ സംസ്ഥാന പ്രസിഡന്റ് ശ്രി സന്തോഷ് കെ സ് അധ്യക്ഷത വഹിച്ച ചടങ്ങിന് ഡി സി സി പ്രസിഡന്റ് adv. T J ഐസക് ഉദ്‌ഘാടനം നിർവഹിച്ചു . S M അനസ് മുഖ്യ പ്രഭാഷണം നടത്തി , സംസ്ഥാന കമ്മിറ്റി അംഗം ശ്രീ സജിത്ത് ചെരണ്ടത്തൂർ , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ചന്ദ്രിക കൃഷ്ണൻ, എൻ ജി ഒ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ശ്രീ….

                Read More

                  മെഡിക്കൽ കോളേജ് മടക്കിമലയിൽ വേണo: കളക്ട്രേറ്റിൽ ഉപവാസം

                  കൽപ്പറ്റ:- ജില്ലയ്ക്ക് അനുവദിച്ച മെഡിക്കൽ കോളേജ് മടക്കിമലയിൽ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കളക്ട്രേറ്റിൽ ഏകദിന ഉപവാസ സമരം സംസ്ഥാന മനുഷ്യാവകാശ സംരക്ഷണ കേന്ദ്രത്തിന്റെ നേതൃത്ത്വ ത്തിൽ നടന്നു. ഉപവാസ സമരം പി. ചാത്തുകുട്ടി ഉദ്ഘാടനം ചെയ്തു. നിലവിൽ കണ്ടു വച്ചിരിക്കുന്ന മാനന്തവാടി അമ്പുകുത്തിയിലെ സ്ഥലം മെഡിക്കൽ കോളേജിനു അനുയോജ്യമല്ലെന്നു മന്ത്രി കെ.മുരളീധരൻ നിയമസഭയെ അറിയിച്ചതിനാൽ മടക്കി മലയാണ് അനുയോജ്യമെന്ന് മെഡിക്കൽ കോളേജ് ആക്ഷൻ കമ്മിറ്റി രക്ഷാധികാരി വി.പി എൽദോ അഭിപ്രായപ്പെട്ടു. കളക്ടറെ നേരിൽ കണ്ടു നിവേദനം നൽകുമെന്നും അദ്ദേഹം പറഞ്ഞു.സമരത്തിൽ…

                  Read More

                    ജൂബിലി സമാപന സമ്മേളനം നടത്തി.

                    പുൽപ്പള്ളി :കഴിഞ്ഞ 25 വർഷങ്ങളായി പുൽപ്പള്ളി മേഖലയിലെ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ആശ്വാസവും കരുതലുമായിരുന്ന പുൽപ്പള്ളി കൃപാലയ സ്പെഷ്യൽ സ്കൂളിൻ്റെ ജൂബിലി ആഘോഷ സമാപന പരിപാടികൾ പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ദിലിപ് കുമാർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മദർ പ്രൊവിൻഷ്യൽ റവ. സി പൗളിൻ മൂകാല അധ്യക്ഷത വഹിച്ചു. കൃപാലയ സ്പെഷ്യൽ സ്‌കൂൾ എച്ച് എം സിസ്റ്റർ ആൻ ട്രീസ് സ്വാഗതമാശംസിച്ചു. കൗൺസിലർ സിസ്റ്റർ ആൻസ് മരിയ സ്കൂൾ ചരിത്രം പങ്ക് വച്ച്. റവ.ഫാ. ജയ്സൺ കാഞ്ഞിരംപാറയിൽ…

                    Read More

                      യൂണിഫോമില്‍ മതപരമായ ചടങ്ങുകളിലും ആഘോഷങ്ങളിലും പങ്കെടുക്കരുത്; പൊലീസുകാര്‍ക്ക് സർക്കുലർ.

                      പൊലീസ് ഉദ്യോഗസ്ഥര്‍ ഔദ്യോഗിക വേഷത്തില്‍ മതപരമായ ചടങ്ങുകളിലും ആഘോഷങ്ങളിലും പങ്കെടുക്കരുതെന്ന നിര്‍ദേശവുമായി ഡിജിപി. ഇത് സംബന്ധിച്ച്‌ സര്‍ക്കുലര്‍ പുറത്തിറക്കി. നിരവധി പരാതികള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് നടപടി. പൊലീസ് സേനയില്‍പ്പെട്ട ഉദ്യോഗസ്ഥര്‍ നിയമപരിപാലനത്തിനല്ലാതെ മതപരമായ ചടങ്ങുകളിലും ആഘോഷങ്ങളിലും ഔദ്യോഗിക വേഷത്തില്‍ പങ്കെടുക്കുന്നത് ഒഴിവാക്കണം എന്നാണ് നിര്‍ദേശം. നേരത്തെ പൊലീസ് ഉദ്യോഗസ്ഥര്‍ ഇത്തരത്തില്‍ പരിപാടികളില്‍ പങ്കെടുക്കുകയും റീല്‍സ് ചിത്രീകരിച്ച്‌ സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് നടപടി. ഔദ്യോഗികമായ ക്രമസമാധാന പാലനത്തിലല്ലാതെ ഇത്തരത്തില്‍ യൂണിഫോം ധരിച്ചുകൊണ്ട് മറ്റുമതപരമായ ചടങ്ങുകളിലോ ആഘോഷങ്ങളിലോ…

                      Read More