പരീക്ഷ : വിദ്യാർഥികളുടെ മൂല്യ ബോധം വളർത്തും:- എം വി ജോസഫ്
പേര്യ: പരീക്ഷകൾ വിദ്യാർഥികളുടെഅറിവ്അളക്കാനുള്ള ഉപകരണം മാത്രമല്ല;അവരുടെ വ്യക്തിത്വവും മൂല്യബോധവുംരൂപപ്പെടുത്തുന്നപ്രക്രിയയുടെ ഭാഗമാണെന്നും അതിനാപരീക്ഷാ നടത്തിപ്പിൽഗുണനിലവാരവുംസുതാര്യതയുംകൃത്യതയും ഉറപ്പാക്കാൻ വിദ്യാഭ്യാസ പ്രവർത്തകർ നിരന്തരമായി സ്വയംനവീകരിക്കപ്പെടണമെന്നും മാനന്തവാടി ബി പി പി എം.വി ജോസഫ് പറഞ്ഞു. എസ് കെ ജെ. എം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച “സമ്മിറ്റ് ഓഫ് എക്സലൻസ് ” പരീക്ഷാചെയർമാൻമാരുടെ സംഗമം പേര്യ 36 ൽ ഉദ്ഘാടനം ചെയ്ത്സംസാരിക്കുകയായിരുന്നു അദ്ദേഹം.വിദ്യാഭ്യാസ രംഗത്ത് മികച്ച നേതൃത്വം,സമയനിഷ്ഠ,ഉത്തരവാദിത്തബോധം,സാങ്കേതികവിദ്യയുടെ ഫലപ്രദമായഉപയോഗം എന്നിവ അനിവാര്യമാണെന്നും,ഗുണമേന്മയുള്ള പരീക്ഷാ സംവിധാനമാണ് മികച്ചപഠനസംസ്കാരത്തിന്അടിത്തറയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രസിഡണ്ട് കെ വി…
