ഉരുള്‍ ദുരന്തം: സമസ്ത നിര്‍മിച്ച വീടുകളുടെ കൈമാറ്റം 10ന്

കല്‍പ്പറ്റ: പുഞ്ചിരിമട്ടം ഉരുള്‍ ദുരന്ത ബാധിതരില്‍ നാല് കുടുംബങ്ങള്‍ക്ക് സമസ്ത കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി വെള്ളമുണ്ട പഞ്ചായത്തിലെ കട്ടയാട് നിര്‍മിച്ച വീടുകളുടെ കൈമാറ്റം 10ന് നടത്തും. സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ താക്കോല്‍ദാനം നിര്‍വഹിക്കും. 2024 നവംബര്‍ ഒമ്പതിന് വീടുകളുടെ ശിലാസ്ഥാപനം നിര്‍വഹിച്ചതും അദ്ദേഹമാണ്. സര്‍ക്കാരോ മറ്റ് സന്നദ്ധ സംഘടനകളോ പരിഗണിക്കാതിരുന്ന കുടുംബങ്ങള്‍ക്ക് കട്ടയാടിലെ പാറക്ക ഉസ്മാന്‍ സംഭാവന ചെയ്ത 25 സെന്റ് സ്ഥലത്താണ് ഭവനങ്ങള്‍ നിര്‍മിച്ചത്. കോഴിക്കോട് മയ്യന്നൂര്‍ മഹല്ല് കമ്മിറ്റിയും സമസ്ത…

Read More

പഠന മികവിന് ലാപ്ടോപ്പ് നൽകി തരിയോട് ഗ്രാമപഞ്ചായത്ത്

ഉയർന്ന കോഴ്സുകൾക്ക് പഠിക്കുകയും പഠന മികവ് കാണിക്കുകയും ചെയ്ത പട്ടികജാതി, പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക്, തരിയോട് ഗ്രാമപഞ്ചായത്ത് ലാപ്ടോപ്പുകൾ വിതരണം ചെയ്തു. വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സൂസി ബാബു നിർവഹിച്ചു. വൈസ് പ്രസിഡണ്ട് ഷമീം പാറക്കണ്ടി അധ്യക്ഷത വഹിച്ചു. കൂടുതൽ മെച്ചപ്പെട്ട രീതിയിൽ പഠനം നടത്തുന്നതിനും ഓൺലൈൻ പഠന രീതികളെ കൂടുതൽ ഉപയോഗപ്പെടുത്തുന്നതിനും അതിലൂടെ വലിയ ഉയരങ്ങളിൽ എത്തുന്നതിനും വിദ്യാർത്ഥികളെ പ്രാപ്തരാക്കുക എന്നതാണ് ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ ഈ പദ്ധതിയിലൂടെ ലക്ഷ്യമിട്ടത്. ഗ്രാമപഞ്ചായത്ത് സ്ഥിരം അധ്യക്ഷരായ…

Read More

ഗ്രേസ് ഡേകെയർ & പ്രീസ്‌കൂൾ പ്രവർത്തനം ആരംഭിച്ചു.

അമ്പലവയൽ : കുടുംബശ്രീ എസ് വി ഇ പി പദ്ധതിയുടെ ഭാഗമായി തോമട്ടുചാലിൽ ഗ്രേസ് ഡേകെയർ ആൻഡ് പ്രീസ്‌കൂൾ പ്രവർത്തനം ആരംഭിച്ചു. അമ്പലവയൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എൻ. സി കൃഷ്ണകുമാർ ഉദ്ഘാടനം നിർവഹിച്ചു. കുട്ടികൾക്ക് സുരക്ഷിതമായ അന്തരീക്ഷവും, ശുചിത്വവും ആരോഗ്യകരമായ പരിചരണവും നൽകുന്നതോടൊപ്പം കളിയിലൂടെയുള്ള പഠനവും , കുഞ്ഞുങ്ങൾക്ക് പ്രത്യേക ശ്രദ്ധയും കേന്ദ്രീകരിച്ചാണ് സംരംഭം ആരംഭിച്ചിട്ടുള്ളത്. ആറുമാസം മുതൽ പ്രായമായ കുട്ടികൾക്ക് അഡ്മിഷൻ എടുക്കാം. രാവിലെ 8 മണിമുതൽ വൈകുന്നേരം 6.30 വരെയാണ് പ്രവർത്തന സമയം….

Read More

ചുരമില്ലാ ബദൽ പാതയായ പടിഞ്ഞാറത്തറ -പൂഴിത്തോട് റോഡ് യാഥാർഥ്യമാക്കണം : വ്യാപാരി വ്യവസായി ഏകോപന സമിതി

തരുവണ : വയനാട് ജില്ലയെ മറ്റു ജില്ലകളുമായി എളുപ്പത്തിൽ ബന്ധപ്പിക്കാൻ കഴിയുന്ന ചുരമില്ലാ ബദൽ പാതയായ പടിഞ്ഞാറത്തറ -പൂഴിത്തോട് റോഡ് യാഥാർഥ്യ മാക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി തരുവണ യൂണിറ്റ് ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. അടിക്കടി താമരശ്ശേരി ചുരം ബ്ലോക്ക് ആകുന്നത് കാരണം വയനാട്ടുകാർ ദുരിതം പേറു കയാണെന്ന് പ്രസിഡന്റ് കമ്പ അബ്ദുല്ല ഹാജിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ചൂണ്ടിക്കാട്ടി. കെ.വി.വി.എസ്.ജില്ലാ പ്രസിഡന്റ് ജോജിൻ ടി.ജോയ് യോഗം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി അബ്ദുറഹ്‌മാൻ.എസ് സ്വാഗതവും,…

Read More

വിദ്യാർത്ഥികളിൽ നിന്നും എസ്ടി കൂട്ടിവാങ്ങുന്ന നടപടിയിൽ നിന്ന് സ്വകാര്യ ബസുകൾ പിന്മാറണം: എസ്ഡിപിഐ

മാനന്തവാടി : വിദ്യാർത്ഥികൾക്ക് അനുവദിച്ചിട്ടുള്ള കൺസഷൻ നിരക്കിനേക്കാൾ അധിക തുക (ST) ഈടാക്കുന്ന സ്വകാര്യ ബസുകളുടെ നടപടി അവസാനിപ്പിക്കണമെന്ന് എസ്ഡിപിഐ മാനന്തവാടി മണ്ഡലം കമ്മിറ്റി. വിദ്യാർത്ഥികളുടെ യാത്രാവകാശം സംരക്ഷിക്കപ്പെടുകയും സർക്കാർ നിശ്ചയിച്ച കൺസഷൻ നിരക്കുകൾ കൃത്യമായി പാലിക്കപ്പെടുകയും വേണം. അതേസമയം, ഇന്ധന വിലവർധനവ്, സ്പെയർ പാർട്സുകളുടെ വിലക്കയറ്റം, തൊഴിലാളികളുടെ വേതന വർധനവ് തുടങ്ങി വിവിധ കാരണങ്ങളാൽ സ്വകാര്യ ബസ് മേഖലയാകെ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ടെന്ന വസ്തുതയും സർക്കാർ ഗൗരവമായി കാണണം. ഈ പ്രതിസന്ധികളുടെ ഭാരം വിദ്യാർത്ഥികളുടെ…

Read More

കുട്ടികളെ ഓട്ടോയില്‍ വിടാൻ വിലക്കില്ല, എന്നാല്‍ എണ്ണം പാലിക്കണം; വ്യാജ വാര്‍ത്തകള്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ്.

തിരുവനന്തപുരം: കുട്ടികളെ ഓട്ടോറിക്ഷകളില്‍ സ്കൂളിലേക്ക് അയക്കരുതെന്ന് മോട്ടോർ വാഹന വകുപ്പ് നിർദ്ദേശിച്ചതായി സോഷ്യല്‍ മീഡിയയിലും ചില മാധ്യമങ്ങളിലും പ്രചരിക്കുന്ന വാർത്തകള്‍ പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്ന് അധികൃതർ വ്യക്തമാക്കി. ഇത്തരം യാതൊരു വിലക്കും വകുപ്പ് ഏർപ്പെടുത്തിയിട്ടില്ല. നിലവിലുള്ള നിയമങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച്‌, അനുവദനീയമായ എണ്ണം കുട്ടികളുമായി സർവീസ് നടത്തുന്നതിന് ഓട്ടോറിക്ഷകള്‍ക്ക് യാതൊരു തടസ്സവുമില്ലെന്ന് എം.വി.ഡി അറിയിച്ചു.   കുട്ടികളെ സ്കൂള്‍ ബസുകളില്‍ തന്നെ അയക്കണമെന്നും ഓട്ടോകള്‍ ഒഴിവാക്കണമെന്നും എം.വി.ഡി ആവശ്യപ്പെട്ടു എന്ന രീതിയിലായിരുന്നു പ്രചാരണം. എന്നാല്‍ സ്കൂള്‍ വാഹനങ്ങളുമായി…

Read More

പൂതാടി ബഡ്സ് സ്കൂൾ പ്രവേശനോത്സവം നടത്തി

പൂതാടി : വ്യത്യസ്തമായ കഴിവുകളാൽ അനുഗ്രഹീതരായ ഓരോ കുട്ടിയുടെയും സമഗ്രമായ മുന്നേറ്റമാണ് ബഡ്‌സ് സ്‌കൂൾ പ്രവർത്തനങ്ങളിലൂടെ സാധ്യമാക്കുന്നത്.കുടുംബശ്രീയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും സംയുക്തമായി ബുദ്ധിപരമായ വെല്ലുവിളി നേരിടുന്നവർക്ക് മാനസിക വികാസം സാധ്യമാക്കുന്നതിനും തുടർ പരിശീലനവും കരുതലും ഉറപ്പ് വരുത്തുന്നതിനുമാണ് ബഡ്സ് സ്ഥാപനങ്ങൾ ആരംഭിച്ചത്. ബഡ്സ് സ്കൂളിൻ്റെ പ്രവേശനോത്സവം പഞ്ചായത്ത് പ്രസിഡണ്ട് ഇ. കെ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡണ്ട് ബിന്ദു ബാബു അധ്യക്ഷത വഹിച്ചു . സിഡിഎസ് ചെയർപേഴ്സൺ ആശ കിരൺ, വൈസ് ചെയർപേഴ്സൺ വി.പുഷ്പ…

Read More

സംസ്ഥാനത്ത് 28 ഓട്ടോമേറ്റഡ് വെഹിക്കിൾ ടെസ്റ്റിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കും: മന്ത്രി സി പി ജോൺ

സംസ്ഥാനത്ത് 28 ഓട്ടോമേറ്റഡ് വെഹിക്കിൾ ടെസ്റ്റിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കും: മന്ത്രി സി പി ജോൺ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ട്രെയിനികളുടെ പാസിങ് ഔട്ട് പരേഡ് നടന്നു   സംസ്ഥാനത്ത് 28 ഓട്ടോമേറ്റഡ് വെഹിക്കിൾ ടെസ്റ്റിംഗ് സ്റ്റേഷനുകൾ (എ ടി എസ്) ആരംഭിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി സി പി ജോൺ പറഞ്ഞു. തിരുവന്തപുരത്ത് തൈക്കാട് പോലീസ് ട്രെയിനിംഗ് കോളേജിൽ നടന്ന പതിനേഴാമത് ബാച്ച് അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ട്രെയിനികളുടെ പാസിങ് ഔട്ട് പരേഡിൽ അഭിവാദ്യം…

Read More

വയനാട് മെഡിക്കൽ കോളേജ് മടക്കിമലയിൽ ഉടൻ ആരംഭിക്കണം: വ്യാപാരി വ്യവസായി ഏകോപന സമിതി

കമ്പളക്കാട്: വയനാട് മെഡിക്കൽ കോളേജിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ മടക്കിമലയിൽ സർക്കാരിന് സൗജന്യമായി ലഭിച്ച 50 ഏക്കർ ഭൂമിയിൽ ഉടൻ ആരംഭിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കമ്പളക്കാട് യൂണിറ്റിന്റെ ദ്വൈവാർഷിക ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. കമ്പളക്കാട് കാപ്പിലോ ഓഡിറ്റോറിയത്തിൽ ചേർന്ന ജനറൽ ബോഡി യോഗത്തിൽ യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് അസ്ലം ബാവ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ജോജിൻ ടി. ജോയ് യോഗം ഉദ്ഘാടനം ചെയ്തു. സംഘടനയുടെ പ്രവർത്തനങ്ങളും ഭാവി പദ്ധതികളും സംബന്ധിച്ച് ജില്ലാ…

Read More

വിദ്യാർത്ഥികൾക്ക് തെരുവുനായുടെ കടിയേറ്റു; അധ്യാപകർ ചികിത്സ വൈകിപ്പിച്ചെന്ന് ആക്ഷേപം

അമ്പലവയൽ ഗവ: വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂളിന് മുൻവശത്ത് വച്ചാണ് 3 വിദ്യാർത്ഥികൾക്ക് ഇന്നലെ തെരുവുനായയുടെ ആക്രമണമുണ്ടായത്. കടിയേറ്റ ഉടനെ വിദ്യാർത്ഥികൾ അധ്യാപരെ ബന്ധപ്പെട്ടു എന്നാൽ കഴുകികളഞ്ഞാൽ മതിയെന്നും നിങ്ങൾക്ക് നിർബന്ധമുണ്ടെങ്കിൽ നിങ്ങൾ ആശുപത്രിയിൽ പോകാൻ പറയുകയായിരുന്നു. എന്നാൽ തനിച്ച് ആശുപത്രിയിലെത്തിയ വിദ്യാർത്ഥികളെ പരിശോധിച്ച ഡോക്റ്റർ പോലീസിനെയും രക്ഷിതാക്കറെയുമറിയിക്കുയായിരുന്നു. സംഭവത്തിൽ പ്രധിഷേധവുമായി രക്ഷിതാക്കൾ രംഗത്തെത്തി. വിഷയത്തിൽ PTA ഭാരവാഹികൾ യോഗം ചേർന്ന് വീഴ്ച പറ്റിയ അധ്യാപകർക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാദ്യാസ വകുപ്പിന് പരാതി നൽകും.

Read More