Headlines

മെഡിക്കല്‍ ക്യാമ്പും ആദരിക്കലും നടത്തി.

പുല്‍പള്ളി: പുല്‍പള്ളി ഹോസ്പിറ്റലിന്റെ അഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് പുല്‍പ്പള്ളി റോട്ടറി പേപ്പര്‍ ടൗണ്‍ പുല്‍പ്പള്ളിയും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ മെഡിക്കല്‍ ക്യാമ്പും രക്ത പരിശോധനയും സംഘടിപ്പിച്ചു. മുണ്ടക്കൈ ദുരന്തത്തില്‍ സഹായഹസ്തവുമായി ആത്മാര്‍ത്ഥ പ്രവര്‍ത്തനം കാഴ്ചവച്ച പുല്‍പള്ളി ഓഫ് റോഡേഴ്‌സ് അസോസിയേഷനെ ചടങ്ങില്‍ ആദരിച്ചു. ചടങ്ങ് ടി. സിദ്ദിഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശോഭന സുകു അധ്യക്ഷത വഹിച്ചു. വി.ആര്‍ സതീഷ്, പഞ്ചായത്ത് അംഗം മണി പാമ്പനാല്‍, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് മാത്യു…

Read More

ഉരുള്‍പൊട്ടലില്‍ ജീവിതമാര്‍ഗം നഷ്ടമായ കുടുംബങ്ങളുടെ സംരക്ഷണം കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഏറ്റെടുക്കണം: ആര്‍. ചന്ദ്രശേഖരന്‍.

കല്‍പ്പറ്റ: പുഞ്ചിരിമട്ടം ഉരുള്‍പൊട്ടലില്‍ ജീവിതമാര്‍ഗം നഷ്ടമായ മുഴുവന്‍ കുടുംബങ്ങളുടെയും സംരക്ഷണം കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി ഏറ്റെടുക്കണമെന്ന് ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഉരുള്‍പൊട്ടലില്‍ പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളിലായി അനേകം കുടുംബങ്ങളുടെ ജീവനോപാധിയാണ് നഷ്ടമായത്. ഇവരുടെ സംരക്ഷണം കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ഉത്തരവാദിത്തമാണ്. ദുരന്തബാധിതരുടെ മുന്നില്‍നിന്ന് ഭരണാധികാരികള്‍ സാന്ത്വന വാക്കുകള്‍ പറഞ്ഞതുകൊണ്ടുമാത്രം കാര്യമില്ല. അവരെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിന് നടപടികള്‍ ഉണ്ടാകണം. ദുരന്തബാധിത പ്രദേശങ്ങളില്‍ പ്രധാനമന്ത്രി സന്ദര്‍ശനം നടത്തി ആഴ്ചകള്‍…

Read More

തേറ്റമല വയോധികയുടെ മരണം കൊലപാതകം; അയൽവാസിയെ കസ്റ്റഡിയിലെടുത്തതായി സൂചന.

  തേറ്റമല വയോധികയുടെ മരണം കൊലപാതകം; അയൽവാസിയെ കസ്റ്റഡിയിലെടുത്തതായി സൂചന.* മാനന്തവാടി :തേറ്റമല കുഞ്ഞാമിയുടെ മരണം കൊലപാതകം. ബുധനാഴ്ചയാണ് 72 കാരിയായ കുഞ്ഞാമിയെ കാണാതായത്. വ്യാഴാഴ്ച രാവിലെ വീട്ടിൽ നിന്നും മുക്കാൽ കിലോമീറ്റർ അകലെയുള്ള ഉപയോഗശൂന്യമായ വെള്ളമില്ലാത്ത കിണറ്റിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടിരുന്നു .സംഭവവുമായി ബന്ധപ്പെട്ട് അയൽവാസി ചോലയിൽ സി.സി ഹക്കീം (42)നെ പോലീസ് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്.   സ്വർണാഭരണങ്ങൾ കവരാൻ വേണ്ടി ഹക്കീം കുഞ്ഞാമിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതായാണ് അന്വേഷണത്തിൽ തെളിഞ്ഞതെന്നാണ് വിവരം….

Read More

നറുക്കെടുപ്പ് വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു

 കൽപ്പറ്റ: ഓണം ഖാദി മേളയോടാനുബന്ധിച്ചു കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് നടപ്പിലാക്കിയിട്ടുള്ള സമ്മാന പദ്ധതിയുടെ നാലാംവാര നറുക്കെടുപ്പ് വിജയികൾക്കുള്ള ഗിഫ്റ്റ് വോച്ചർ വിതരണോദ്ഘാടനം കൽപ്പറ്റയിൽ വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു. പുൽപള്ളി ഗ്രാമ പഞ്ചായത്ത്‌ മെമ്പർ ബാബു കെ അധ്യക്ഷത വഹിച്ചു. സ്വയം പര്യാപ്തതയുടെ പ്രതീകമായി , ഇന്ത്യൻ ദേശീയതയുടെ പര്യായമാ യി ഗാന്ധിജി തുടങ്ങിയ ഖാദി പ്രസ്ഥാനം നിലനിർത്തുവാൻ ആളുകൾ മുന്നോട്ട് വരണമെന്ന് ജുനൈദ് കൈപ്പാണി…

Read More

മുസ്‌ലിം യൂത്ത് ലീഗ് പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തി

മുസ്‌ലിം യൂത്ത് ലീഗ് പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തി   മാനന്തവാടി : പോലീസ് തലപ്പത്തെ ക്രിമിനലുകള്‍ക്കും അവരെ നിയന്ത്രിക്കാനറിയാത്ത ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ ജനരോഷം പ്രകടമാക്കി കൊണ്ട് മുസ്‌ലിം യൂത്ത് ലീഗ് സ്റ്റേറ്റ് കമ്മിറ്റിയുടെ ആഹ്വാന പ്രകാരം സംസ്ഥാനത്തെ മുഴുവന്‍ പോലീസ് സ്റ്റേഷനുകളിലേയ്ക്കും പ്രതിഷേധ മാര്‍ച്ച് നടത്തുന്നതിന്റെ ഭാഗമായി യൂത്ത് ലീഗ് മാനന്തവാടി പോലീസ് സ്റ്റേഷനിലേയ്ക്ക് മാര്‍ച്ച് സംഘടിപ്പിച്ചു. ആര്‍ എസ്സ് എസ്സിനു വേണ്ടി വിടുപണി ചെയ്യുന്ന പോലീസ് മേധാവികള്‍ക്ക്…

Read More

തദ്ദേശപഠനം പ്ലസ്ടു വിദ്യാർത്ഥികളിൽ : ജുനൈദ് കൈപ്പാണിയുടെ ‘ചിന്തയും പ്രയോഗവും’ കൈമാറി

കൽപ്പറ്റ:വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി രചിച്ച പഠനഗ്രന്ഥമായ ‘വികേന്ദ്രീകൃതാസൂത്രണം ചിന്തയും പ്രയോഗവും’ വയനാട്ടിലെ മുഴുവൻ ഹയർസെക്കന്ററി സ്കൂൾ ലൈബ്രറികൾക്കും സൗജന്യമായി വിതരണം ചെയ്തു. കൽപ്പറ്റ എസ്.കെ.എം.ജെ സ്കൂളിൽ നടന്ന ചടങ്ങിൽ ജില്ലയിലെ സ്കൂളുകൾക്ക് വേണ്ടി പുസ്തകങ്ങൾ ജുനൈദ് കൈപ്പാണിയിൽ നിന്നും ഹയർസെക്കൻഡറി ജില്ലാ കോഡിനേറ്റർ ഷിവികൃഷ്‌ണൻ എം കെ ഏറ്റുവാങ്ങി. ഹയർസെക്കൻഡറി റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ സന്തോഷ് കുമാർ എം മുഖ്യാതിഥി ആയിരുന്നു. എസ് എസ് കെ ജില്ലാ പ്രൊജക്റ്റ്…

Read More

തേറ്റമലയില്‍ വയോധികയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത; കുഞ്ഞാമിയുടെ ആഭരണങ്ങള്‍ കാണാനില്ല, തലയ്ക്ക് പിന്നില്‍ പരിക്കും.

വെള്ളമുണ്ട : തേറ്റമലയില്‍ വയോധികയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ആരോപിച്ച്‌ കുടുംബം. 75 വയസ്സ് പ്രായമുള്ള കുഞ്ഞാമിയുടെ മൃതദേഹമാണ് വീടിന് അരകിലോമീറ്ററോളം അകലെയുള്ള ഉപയോഗിക്കാത്ത കിണറ്റില്‍ നിന്ന് കണ്ടെത്തിയത്. പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് കുഞ്ഞാമിയെ കാണാനില്ലെന്ന് മകന്‍ തൊണ്ടർനാട് പൊലീസില്‍ പരാതി നല്‍കിയിരുന്നത്.   തുടർന്ന് നടത്തിയ തെരച്ചിലിനിടെയാണ് വീടിന് അരകിലോമീറ്ററോളം ദുരെ ഉപയോഗശൂന്യമായ കിണറ്റില്‍ നിന്ന് മൃതദേഹം കണ്ടെടുത്തത്. തലക്ക് ഏറ്റ പരിക്കാണ് മരണകാരണം. കിണറ്റില്‍ വീണതിനെ തുടര്‍ന്നുണ്ടായ…

Read More

ചൂരൽ മല-മുണ്ടക്കൈ ഉരുൾ പൊട്ടൽ: രക്ഷാപ്രവർത്തകരെ ആദരിച്ചു

ബത്തേരി : മുണ്ടക്കൈ -ചൂരൽ മല ഉരുൾ പൊട്ടൽ നടന്നയുടൻ തന്നെ നാടിന്റെ നാനാ ഭാഗത്തുമുള്ള സഹൃദയർ രക്ഷപ്രവർത്തനത്തിൽ പങ്കാളികളായി. നെന്മേനി മാടക്കരയിൽ നിന്നും രക്ഷാ പ്രവർത്തനങ്ങളിൽ പങ്കെടുത്ത 39 പേരെ 𝗠𝗔𝗗𝗔𝗞𝗞𝗔𝗥𝗔 𝗡𝗘𝗪𝗦 & 𝗚𝗢𝗟𝗗𝗘𝗡 𝗪𝗜𝗡𝗚𝗦 𝗖𝗟𝗨𝗕 ന്റെയും ആഭിമുഖ്യത്തിൽ ആദരിച്ചു. ചടങ്ങ് അബ്ദുള്ള മാടക്കര ഉത്ഘാടനം ചെയ്തു. റിട്ടയേർഡ് പോലീസ് മോഹൻദാസ്, കുട്ടി മാടക്കര എന്നിവർ നേതൃത്വം നൽകി. നീലഗിരി കോളേജ് കായിക മേധാവി ഡോക്ടർ. സരിൽ വര്ഗീസ്, സത്യൻ നീലഗിരികോളേജ്, പദ്മനാഭൻ…

Read More

ധനസഹായം വിതരണം ചെയ്തു

കൽപ്പറ്റ:മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതരായ അംഗങ്ങള്‍ക്കും പെന്‍ഷണര്‍മാര്‍ക്കും കെട്ടിട നിര്‍മ്മാണ ക്ഷേമിധി ബോര്‍ഡ് ആശ്വാസ ധനസഹായം വിതരണം ചെയ്തു. മരണമടഞ്ഞ അംഗങ്ങളുടെ ആശ്രിതര്‍ക്ക് നാല് ലക്ഷം രൂപയും പെന്‍ഷണര്‍മാരുടെ ആശ്രിതര്‍ക്ക് ഒരു ലക്ഷം രൂപവീതവുമാണ് ആശ്വാസ ധനസഹായമായി വിതരണം ചെയ്തത്. മരണമടഞ്ഞ അതിഥി തൊഴിലാളികളുടെ ആശ്രിതര്‍ക്ക് രണ്ട് ലക്ഷം രൂപയും വിതരണം ചെയ്തു. 32 പേര്‍ക്കായി 15.35 ലക്ഷം രൂപയുടെ ധനസഹായമാണ് നല്‍കിയത്. കല്‍പ്പറ്റ ഹരിതഗിരി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ധനസഹായ വിതരണം ബോര്‍ഡ് ചെയര്‍മാന്‍…

Read More

സ്കൂളുകളില്‍ സബ്ജെക്‌ട് മിനിമം ഈ വര്‍ഷം മുതലെന്ന് വി ശിവന്‍കുട്ടി: അതായത്, പഠിച്ചില്ലെങ്കില്‍ പണികിട്ടും

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് മികച്ച അക്കാദമിക നിലവാരം ഉറപ്പുവരുത്തുന്നതിനായി സബ്ജെക്‌ട് മിനിമം ഈ വര്‍ഷംമുതല്‍ നടപ്പാക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി. കോഴഞ്ചേരി തെക്കേമല മാര്‍ ബസ്ഹാനനിയ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സംസ്ഥാന അധ്യാപകദിനാചരണവും അധ്യാപക അവാര്‍ഡ് വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.   ഈ വര്‍ഷം എട്ടാം ക്ലാസ്സിലും 2025-26 അക്കാദമിക വര്‍ഷം എട്ട്, ഒന്‍പത് ക്ലാസുകളിലും 2026-27 അക്കാദമിക വര്‍ഷം എട്ട്, ഒന്‍പത്, 10 ക്ലാസുകളിലും സബ്ജെക്‌ട് മിനിമം നടപ്പാക്കും. അതായത് എല്ലാ വിഷയത്തില്‍…

Read More