Headlines

തരിയോട് ജിഎൽപി സ്കൂളിൽ ഗുരുവന്ദനം സംഘടിപ്പിച്ചു.

കാവുംമന്ദം: അധ്യാപക ദിനത്തോടനുബന്ധിച്ച് തരിയോട് ജിഎൽപി സ്കൂളിൽ ഗുരുവന്ദനം സംഘടിപ്പിച്ചു. ചടങ്ങിൽ വെച്ച് തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷമീം പാറക്കണ്ടി അധ്യാപകരെ ആദരിച്ചു. റിയോൺ മഠത്തിൽ അധ്യക്ഷത വഹിച്ചു. എസ് എം സി ചെയർമാൻ സലിം വാക്കട, രാധിക ശ്രീരാഗ്, നാജിത ഷാഫി, രജിത ശ്രീഹരി, ആതിര മനോജ്, സുലൈഖ സത്താർ, പ്രധാനാധ്യാപിക ബിന്ദു തോമസ്, സീനിയർ അസിസ്റ്റൻറ് പി ശശികുമാർ തുടങ്ങിയവർ സംസാരിച്ചു.

Read More

ഉരുള്‍പൊട്ടല: നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി അംഗങ്ങള്‍ക്ക് ധനസഹായ വിതരണം.

ഉരുള്‍പൊട്ടല: നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി അംഗങ്ങള്‍ക്ക് ധനസഹായ വിതരണം*   കൽപ്പറ്റ : മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരായ കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങള്‍ക്കുള്ള ആശ്വാസ ധനസഹായം വിതരണം ബോര്‍ഡ് ചെയര്‍മാന്‍ വി ശശികുമാര്‍ ഇന്ന് (സെപ്റ്റംബര്‍ 6) രാവിലെ 11 ന് ഹരിതഗിരി ഹോട്ടലില്‍ നിര്‍വഹിക്കും. മേപ്പാടി ഗ്രാമപഞ്ചായത്തിലെ ദുരിതബാധിത പ്രദേശങ്ങളിലെ നൂറോളം പേര്‍ കെട്ടിട നിര്‍മ്മാണ ക്ഷേമ ബോര്‍ഡ് അംഗങ്ങളും പെന്‍ഷനര്‍മാരുമായുണ്ട്. നാലുപേര്‍ മരണപ്പെട്ടു. നിരവധി പേര്‍ക്ക് കുടുംബാംഗങ്ങള്‍, വീട്, സാധന സാമഗ്രികള്‍…

Read More

ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി യോഗവും, വാഹന പരിശോധനയും നടത്തി

കൽപ്പറ്റ : ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി സുൽത്താൻ ബത്തേരി എക്സൈസ് സർക്കിൾ ഓഫീസ് കൽപ്പറ്റ എക്സ്സൈസ് സർക്കിൾ ഓഫീസ് പാർട്ടി തമിഴ്നാട് ചേരമ്പാടി പോലീസ് സ്റ്റേഷനിൽ വച്ച് ഓണം സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ച് പ്രത്യേക യോഗവും, സംസ്ഥാന അതിർത്തിയായ താളൂരിൽ വച്ച് വാഹന പരിശോധനയും നടത്തി. ചേരമ്പാടി സർക്കിൾ ഇൻസ്പെക്ടർ ശ്രീ ദുരൈ പാണ്ടി, ഇൻസ്പെക്ടർ ശ്രീ ഭാസ്കരൻ എന്നിവരുടെ നേതൃത്വത്തിൽ തമിഴ്നാട് പോലീസ് പാർട്ടിയും,കേരള എക്സൈസ് സർക്കിൾ ഇൻസ്പെക്ടർമാരായ ശ്രീ സജിത് ചന്ദ്രൻ, ഷറഫുദ്ദീൻ…

Read More

കണ്ണൂർ യൂണിവേഴ്സിറ്റി കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് കൂളിവയൽ WMO IG കോളേജിലും, തരുവണ MSS കോളേജിലും എതിരില്ലാതെ എം എസ് എഫ്.

മാനന്തവാടി : കണ്ണൂർ യൂണിവേഴ്സിറ്റി കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ നോമിനേഷൻ പ്രക്രിയകൾ അവസാനിച്ചപ്പോൾ കൂളിവയൽ WMO IG കോളേജിലും തരുവണ MSS കോളേജിലും മുഴുവൻ സീറ്റുകളിലും എം എസ് എഫ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. IG കോളേജ് വിദ്യാർത്ഥികൾ പനമരത്തും, MSS കോളേജ് വിദ്യാർത്ഥികൾ തരുവണയിലും ആഹ്ലാദ പ്രകടനം നടത്തി. പനമരത്തു നടന്ന പരിപാടിയിൽ എം എസ് എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സി.കെ നജാഫ് പങ്കെടുത്തു. ക്യാമ്പസുകളിലെ അക്രമ, വിദ്യാർത്ഥി വിരുദ്ധ നിലപാടുകൾ സ്വീകരിക്കുന്ന വിദ്യാർത്ഥി പ്രസ്ഥാനങ്ങൾക്കുള്ള…

Read More

അകന്ന് കഴിയുകയായിരുന്ന ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു.

വെള്ളമുണ്ട: അകന്ന് കഴിയുകയായിരുന്ന ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളമുണ്ട, അലഞ്ചേരി മുക്ക്, കാക്കഞ്ചേരി നഗര്‍, ബാലനെ(30)യാണ് വെള്ളമുണ്ട പോലീസ് അറസ്റ്റ് ചെയ്തത്. സെപ്തംബര്‍ മൂന്നിന് രാത്രിയോടെയാണ് സംഭവം. കാക്കഞ്ചേരിയിലുള്ള കടയില്‍ പോയി മടങ്ങി വരുംവഴിയാണ് യുവതിയെ ഉപദ്രവിച്ചത്. ബാലന്റെ വീടിന് മുന്‍വശത്ത് എത്തിയപ്പോഴാണ് കയ്യില്‍ കരുതിയ ബ്ലേഡ് വച്ച് യുവതിയുടെ കഴുത്തില്‍ വരഞ്ഞ് മുറിവേല്‍പ്പിച്ചത്. ശേഷം ഓടി രക്ഷപ്പെട്ട ബാലനെ നാട്ടുകാര്‍ ചേര്‍ന്ന് വീടിന് അടുത്തുള്ള വയലില്‍ തടഞ്ഞു വെച്ച് പോലീസിലേല്‍പ്പിക്കുകയായിരുന്നു….

Read More

സായേമെം, പൂർവ്വ അധ്യാപകരെ ആദരിച്ചു.

കൽപറ്റ: അധ്യാപക ദിനത്തിൻ്റെ ഭാഗമായി കെ.യു.ടി.എ യുടെ ആഭിമുഖ്യത്തിൽ വയനാട് ജില്ലയിലെ തല മുതിർന്ന അധ്യാപകരെ ആദരിച്ചു. കെ. യു. ടി എ മുൻ സംസ്ഥാന പ്രസിഡണ്ട് മുഹമ്മദ് ഷാഫി മാസ്റ്റർ, അസീസ് മാസ്റ്റർ പടിഞ്ഞാറത്തറ, പി.എം വത്സ ടീച്ചർ മാനന്തവാടി, തങ്കം ടീച്ചർ ബത്തേരി എന്നിവരെ പൊന്നാടയണിച്ച് ആദരിച്ചു. ചടങ്ങിന് പി.പി. മജീദ് മാസ്റ്റർ, കെ. യു.ടി.എ ജില്ല പ്രസിഡണ്ട് കെ. മമ്മൂട്ടി നിസാമി, സെക്രട്ടറി അബ്ബാസ് മാസ്റ്റർ, ട്രഷറർ അബൂക്കർ സി , ജൻസി…

Read More

പ്രധിഷേധ പ്രകടനവും, റോഡ് ഉപരോധവും നടത്തി: യൂത്ത് കോൺഗ്രസ്‌

മാനന്തവാടി :മുഖ്യമന്ത്രി പിണറായി വിജയന്റെ അധോലോക വാഴ്ച്ചകൾക്കെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിൽ യൂത്ത് കോൺഗ്രസ്‌ സംസ്ഥാന വൈസ് പ്രസിഡന്റ്‌ അബിൻ വർക്കിയെയും, നേതാക്കൾക്കെതിരെയും പോലീസ് നടത്തിയ നരനായാട്ടിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രതിഷേധ പ്രകടനവും, മൈസൂർ റോഡ് ജങ്ഷനിൽ റോഡുപരോധവും നടത്തി. നിയോജക മണ്ഡലം പ്രസിഡന്റ്‌ അസീസ് വാളാട് ആദ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി അജ്മൽ വെള്ളമുണ്ട യോഗം ഉൽഘാടനം…

Read More

സപ്ലൈകോ ഓണം ഫെയര്‍ മന്ത്രി ഒ.ആര്‍.കേളു ഉദ്ഘാടനം ചെയ്യും

കൽപറ്റ: സപ്ലൈകോ ജില്ലാതല ഓണംഫെയര്‍ ബത്തേരിയില്‍ സെപ്റ്റംബര്‍ 7ന് രാവിലെ 10 ന് പട്ടികജാതി പട്ടികവര്‍ഗ ക്ഷേമവകുപ്പ് മന്ത്രി ഒ.ആര്‍.കേളു ഉദ്ഘാടനം ചെയ്യും. ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. ടി.സിദ്ധിഖ് എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തും. ബത്തേരി നഗരസഭാ ചെയര്‍മാന്‍ ടി.കെ.രമേഷ് ആദ്യ വില്‍പന ഉദ്ഘാടനം ചെയ്യും. ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.

Read More

മെഡിക്കൽ ക്യാമ്പ്‌ സംഘടിപ്പിച്ചു

കല്ലോടി: കേരള സർക്കാർ ആയുഷ് ഹോമിയോപ്പതിവകുപ്പ്, നാഷണൽ ആയുഷ് മിഷൻ കേരളം,എടവക ഗ്രാമപഞ്ചായത്ത്, ഗവണ്മെന്റ് മോഡൽ ഹോമിയോ ഡിസ്‌പെൻസറി വാളേരി (ആയുഷ് ഹെൽത്ത്‌ ആൻഡ് വെൽനെസ്സ് സെന്റർ ) എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ, എടവക ഗ്രാമപഞ്ചായത്തിലെ 17 ആം വാർഡിൽ കല്ലോടി ഉദയ വായനശാലയിൽ വെച്ച് ആയുഷ് വയോജന മെഡിക്കൽ ക്യാമ്പ്‌ സംഘടിപ്പിച്ചു. എടവക ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ അഹമ്മദ് കുട്ടി ബ്രാൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ശ്രീ ശിഹാബ് ആയാത്ത് ആരോഗ്യ സാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ…

Read More

മെത്താഫിറ്റാമിനുമായി യുവാവ് പിടിയിൽ

മുത്തങ്ങ : ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ പരിശോധനയിൽ 0.6 ഗ്രാം മെത്താംഫിറ്റമിനുമായി യുവാവ് അറസ്റ്റിലായി. സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയിൽ, തിരൂർ എടയൂർ ഭാഗത്ത് താമസിക്കും  താഴത്തെ പള്ളിയാലിൽ വീട്ടിൽ മുഹ്സിൻ ഫയാസ് നാജി ടി.പി. വയസ്സ് (26) എന്ന ആളാണ് പിടിയിൽ ആയത്. എക്സൈസ് ഇൻസ്പെക്ടർ സന്തോഷ് കെ.ജെ യുടെ നേതൃത്വത്തിലുള്ള പരിശോധന സംഘത്തിൽ പ്രിവന്റീവ് ഓഫീസർ രജിത്ത് പി.വി, സിവിൽ എക്സൈസ് ഓഫീസർമാരായ സുദീപ്. ബി,…

Read More