Headlines

കരിമ്പിൽ ഗവണ്മെന്റ് എൽ പി സ്കൂളിൽ സ്റ്റാർസ് പ്രിപ്രൈമറി വർണക്കൂടാരം ഉദ്ഘാടനം ചെയ്തു.

തൊണ്ടർനാട്: തൊണ്ടർനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംബിക ഷാജി അധ്യക്ഷയായ ചടങ്ങിൽ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനം നിർവഹിച്ചു. തൊണ്ടർനാട് ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് A K ശങ്കരൻ മാസ്റ്റർ,വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ആമിന സത്താർ, ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ പി.ചന്ദ്രൻ,വാർഡ് മെമ്പർ A S രവികുമാർ,വിദ്യാകിരണം മിഷൻ കോർഡിനേറ്റർ വിൽസൺ തോമസ്,മാനന്തവാടി A E O മുരളീധരൻ, BPC കെ.കെ സുരേഷ് SMC ചെയർമാൻ മത്തായി ഐസക്, PEC കൺവീനവർ പി.കെ…

Read More

ലഹരി ഉപഭോഗവും വില്‍പനയും: പരിശോധന ശക്തമാക്കും

കൽപ്പറ്റ : ഓണക്കാലത്തോടuനുബന്ധിച്ച് ജില്ലയില്‍ വ്യാജ മദ്യ-ലഹരി i വില്‍പനയും കടത്തും തടയുന്നതിന് പരിíശോധന ശക്തമാക്കാന്‍ ജില്ലാതല ജനകീയ കമ്മിറ്റിയോഗത്തില്‍ തീരുമാനം. എ.ഡി.എം. കെ. ദേവകിയുടെ അധ്യക്ഷതയില്‍ കളക്ട്രേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. വിവിധ പ്രായക്കാര്‍ക്കിടയിലെ രാസ ലഹരിയുടെ ഉപഭോഗവും വില്‍പനയും വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. ലഹരി വില്‍പനയുമായി ബന്ധപ്പെട്ട് നിരന്തരം കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്നവരുടെ സ്വത്ത് കണ്ട് കെട്ടുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാനും എ.ഡി.എം നിര്‍ദേശം നല്‍കി. ജില്ലയുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ പരിശോധന ശക്തിപ്പെടുത്തും. വിദ്യാലയ പരിസരത്തെ കടകളിലും പരിശേധന…

Read More

പുഞ്ചിരിമട്ടം ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരോട് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നീതി പുലര്‍ത്തിയില്ല.

കല്‍പ്പറ്റ: പുഞ്ചിരിമട്ടം ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരോട് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നീതി പുലര്‍ത്തിയില്ലെന്ന് യുഡിഎഫ് ജില്ലാ യോഗം ആരോപിച്ചു. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും സന്ദര്‍ശനം നടത്തിയിട്ടും ദുരന്ത ബാധിതര്‍ക്ക് അര്‍ഹമായ സഹായം ലഭിക്കുന്നില്ല. വിദേശത്ത് പഠിക്കുന്നവരും ഉപരിപഠനം നിലച്ചതുമായ നിരവധി വിദ്യാര്‍ഥികള്‍ ദുരന്തബാധിത പ്രദേശങ്ങളിലുണ്ട്. ഇവരെ പ്രത്യേകം പരിഗണിച്ച് ആവശ്യമായ സഹായം നല്‍കണം. ദുരന്തബാധിത കുടുംബങ്ങള്‍ക്കുള്ള അടിയന്തര സഹായം 10 ലക്ഷം രൂപയായി വര്‍ധിപ്പിക്കണം. ദുരന്തത്തില്‍ ഭൂമിയും വീടും നഷ്ടപ്പെട്ടവരുടെ വ്യക്തമായ കണക്ക് ശേഖരിച്ച് നഷ്ടത്തിന്റെ തോത് അനുസരിച്ച് സഹായം…

Read More

കാരാട്ട്ക്കുന്ന് കുടിവെള്ള പദ്ധതി പ്രവൃത്തി ഉദ്ഘാടനം ചെയ്തു.

കെല്ലൂർ: അഞ്ചാംമെയിൽ കെല്ലൂർ വാർഡിലെ കാരാട്ട്ക്കുന്ന് കുടിവെള്ള പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു. ജില്ലാ പഞ്ചായത്തിന്റെ എസ്.ടി ഫണ്ടിൽ നിന്നും പത്ത്‌ ലക്ഷം രൂപ വകയിരുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. വാർഡ് മെമ്പർ റംല മുഹമ്മദ്‌ അധ്യക്ഷത വഹിച്ചു. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് അംഗം തോമസ് പൈനാടത്ത്, കെ. സി.കെ നജുമുദ്ധീൻ, ഷമീം വെട്ടൻ,മമ്മൂട്ടി പി, അസ്സു വി, റോയ് മുണ്ടങ്ങാട്ടിൽ, യൂസുഫ് ടി, ചന്ദ്രൻ കെ…

Read More

വിശപ്പുരഹിത കോട്ടത്തറ ഗ്രാമ പഞ്ചായത്ത് പദ്ധതി ഉദ്ഘാടനം ചെയ്തു.

വെണ്ണിയോട്: കമ്പളക്കാട് ലയൺസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന വിശപ്പുരഹിത കോട്ടത്തറ ഗ്രാമ പഞ്ചായത്ത് പദ്ധതി ടി.സിദ്ധിഖ് എം എൽഎ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡൻ്റ് ബേബി പുന്നയ്ക്കൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് പി.പി. റെനീഷ് , ജോബിൻ ജോസ്, അജി കുര്യൻ, കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് സി.സി.ദേവസ്യ, ബിജെപി മണ്ഡലം പ്രസിഡൻ്റ് എസ്.പി. സജി, മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡൻ്റ് പി.പി.അബ്ദുല്ല, യുഎഫ് പി എ ദേശീയ ചെയർമാൻ സിബി തോമസ്, കെ.പി.ഷാജു, സൂപ്പിക്കുട്ടി, ഗഫൂർ…

Read More

കോഫി വിത്ത് ടീച്ചേഴ്സ്-അധ്യാപകരെ ആദരിച്ചു

മാനന്തവാടി : സപ്തംബർ 5 അധ്യാപകദിനത്തിൽ പഴശ്ശിഗ്രന്ഥാലയം അധ്യാപകരെ ആദരിച്ചു. Coffee with teachers എന്ന പേരിൽ ആയിരുന്നു അധ്യാപക ദിനപരിപാടി സംഘടിപ്പിച്ചത്. ഗ്രന്ഥാലയത്തിലെ വിവിധ മേഖലകളിൽ സേവനമനുഷ്ഠിക്കുന്ന ലൈബ്രറി പ്രവർത്തകർ കൂടിയായ അധ്യാപകരെയാണ് പഴശ്ശിയുടെ സൗഹൃദകൂട്ടായ്മയിൽ വെച്ച് ഗ്രന്ഥാലയം ആദരിച്ചത്. അധ്യാപകരുടെ ഓർമ്മകളും ഔദ്യോഗിക ജീവിതത്തിലെ അനുഭവങ്ങളും പങ്കിട്ട മനോഹരമായ സായാഹനത്തിൽ അധ്യാപക ദിനാചരണം ഓർമ്മകളിലിടം പിടിക്കുകയായിരുന്നു. വിവിധ തലമുറകൾക്ക് PSC മത്സര പരീക്ഷകളിലൂടെ ജീവിതമാർഗ്ഗം തുറന്ന് കൊടുത്തവർ കൂടിയായ പഴശ്ശി ഗ്രന്ഥാലയത്തിലെ അധ്യാപകരായ എ….

Read More

കണ്ണടകൾ വിതരണം ചെയ്തു

കൽപ്പറ്റ : കേരള പോലീസ് അസോസിയേഷൻ കോഴിക്കോട് സിറ്റി ജില്ലാ കമ്മിറ്റിയും കോഴിക്കോട് പുത്തലത്ത് കണ്ണാശുപത്രിയും ചേർന്ന് വയനാട് ദുരന്ത ബാധിതർക്ക് ആവശ്യമായ കണ്ണടകൾ വിതരണം ചെയ്ത ചടങ്ങ് ബഹുമാനപ്പെട്ട വയനാട് ജില്ലാ പോലീസ് മേധാവി ശ്രീ.തപോഷ് ബസുമതാരി വയനാട് DMO ഡോ : ദിനിഷ് അവർകൾക്ക് കൈമാറികൊണ്ട് ഉദ്ഘാടനം ചെയ്തു. KPA കോഴിക്കോട് സിറ്റി പ്രസിഡന്റ്‌ നിറാസ്‌ KT അധ്യക്ഷത വഹിച്ച ചടങ്ങിൽ രഗീഷ് പറക്കോട്ട് സ്വാഗതവും പുത്തലത്ത് കണ്ണാശുപത്രി MD ഡോ : സുരേഷ്…

Read More

ഡിസൈൻ ദ ഡെസ്റ്റിനേഷൻ’ ജില്ലാതല അധ്യാപക പരിശീലനം സംഘടിപ്പിച്ചു.

മാനന്തവാടി: കേരള പൊതുവിദ്യാഭ്യാ വകുപ്പ് ഹയർ സെക്കണ്ടറി വിഭാഗം കരിയർ ഗൈഡൻസ് ആൻ്റ് അഡോള സെൻ്റ് കൗൺസിലിംഗ് സെൽ കരിയർ സ്കൂൾ കോഡിനേറ്റർമാർക്കുള്ള പരിശീലനം സംഘടിപ്പിച്ചു. പരിശീലനം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു. കരിയർ ഗൈഡൻസ് ജില്ലാ കോഡിനേറ്റർ കെ.ബി.സിമിൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ വിജയ ഹയർ സെക്കൻഡറി സ്കൂൾ കരിയർ കോഡിനേറ്റർ ആർ കൽപ്പന അദ്ധ്യക്ഷത വഹിച്ചു. പരിശീലനത്തിൻ ജി.എച്ച് .എസ് .എസ്. കോട്ടത്തറ കരിയർ ഗൈഡ് സി.എ. അഷ്റഫ്…

Read More

അതുല്യയുടെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കണം എൻ.സി.പി (എസ്) മുള്ളൻകൊല്ലി മണ്ഡലം കമ്മറ്റി.

മുള്ളൻകൊല്ലി: എൻ.വൈ.എസ് (എസ്) ൻ്റെ പ്രവർത്തകയായ അതുല്യ വിൻസെൻ്റിൻ്റെ ദുരുഹ മരണത്തെക്കുറിച്ച് ഉന്നതതല അന്വോഷണം വേണമെന്നു എൻ.സി.പി (എസ്) മുള്ളൻകൊല്ലി മണ്ഡലം കമ്മറ്റി. ഈ യുവതിയെ മരണത്തിലേക് തള്ളി വിടാനുണ്ടായ സാഹചര്യങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്കിടയിൽ സംശയങ്ങൾ ഉള്ളതിനാൽ വിസ തട്ടിപ്പ് കേസിൽ നിരവധി സാധാരണകാരുടെ പണം നഷ്ടപ്പെട്ടതടക്കം യുവതിയുടെ മരണത്തിന് ബന്ധമുണ്ടോ എന്ന് അന്വേഷണത്തിലൂടെ പുറത്തു വരൂ. യുവതിയെ കരുവാക്കിയോ എന്നും സംശയിക്കണം, ബാങ്ക് ഇടപാടുകളുടെ വിവരങ്ങളും ഫോൺ കോളുകളും പരിശോധിക്കണം ഇതിന് പിന്നിൽ പ്രവർത്തിച്ചവർക്ക് മാതൃകാപരമായ ശിക്ഷ…

Read More

താത്ക്കാലിക പുനരധിവാസ വീടുകളിലേക്ക് 200 ഫര്‍ണിച്ചറുകള്‍ കൂടി കൈമാറി

കൽപ്പറ്റ : ഉരുള്‍പൊട്ടല്‍ ദുരിത ബാധിതര്‍ക്ക് സംസ്ഥാന ഫര്‍ണിച്ചര്‍ മാനുഫാച്ചേഴ്‌സ് ആന്‍ഡ് മര്‍ച്ചന്റ് അസോസിയേഷന്റെ (ഫുമ്മ) 200 ഫര്‍ണിച്ചറുകള്‍ കൂടി കൈമാറി. താത്ക്കാലിക പുനരധിവാസ വീടുകളിലേക്ക് ആദ്യഘട്ടത്തില്‍ 200 ഫര്‍ണിച്ചറുകള്‍ ഉള്‍പ്പെടെ നിലവില്‍ 400 ഫര്‍ണിച്ചറുകളാണ് ഫുമ്മ കൈമാറിയത്. ഒരു വീട്ടിലേക്ക് രണ്ട് കട്ടില്‍, രണ്ട് ബെഡ്, 4 തലയിണ, ഒരു ഡൈനിങ് ടേബിള്‍, നാല് കസേര, ഒരു അലമാര, മാറ്റ് എന്നിവയാണ് നല്‍കിയത്. പര്‍ണിച്ചറുകള്‍ അസിസ്റ്റന്റ് കളക്ടര്‍ എസ്. ഗൗതംരാജ് ഏറ്റുവാങ്ങി. ഫുമ്മ സംസ്ഥാന പ്രസിഡന്റ്…

Read More