Headlines

വയനാട് അതിജീവനത്തിന്റെ പുതിയ പാഠം: മുഖ്യമന്ത്രി പിണറായി വിജയന്‍

മേപ്പാടി :സമാനതകളില്ലാത്ത ദുരന്തമാണ് വയനാട്ടിലുണ്ടായത്. ദുരന്തശേഷം ഒരു മാസക്കാലമായി അതിജീവനത്തിന്റെതാണ് ഒരോ പാഠങ്ങളും. എല്ലാവരും കൂട്ടായി നിന്നതിന്റെ അതിജീവന മുന്നേറ്റമാണ് വയനാട്ടിലും സാധ്യമാകുന്നത്. മുണ്ടക്കൈ ,വെള്ളാര്‍മല വിദ്യാലയങ്ങളിലെ പുന: പ്രവേശനോത്സവം ഉദ്ഘാടന ചടങ്ങിലെ സന്ദേശത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ദുരന്തമേഖലയിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ കുറവുണ്ടാവരുത് എന്ന നിര്‍ബന്ധമാണ് സര്‍ക്കാരിനുള്ളത്. ഇക്കാരണത്താലാണ് ദുരന്തത്തില്‍ തകര്‍ന്ന മുണ്ടക്കൈ ജി.എല്‍.പി.എസ്, വെള്ളാര്‍മല ജി.വി.എച്ച്.എസ് സ്‌കൂളുകളിലെ കുട്ടികള്‍ക്ക് മേപ്പാടിയില്‍ അതിവേഗ പഠന സൗകര്യങ്ങള്‍ ഒരുങ്ങിയത്. നാടിന്റെയാകെ നൊമ്പരമായി മാറിയ കുരുന്നുകളുടെ…

Read More

കുട്ടികളുടെ തുടര്‍പഠനം; അതിവേഗം ഒരുങ്ങി ബദല്‍ വിദ്യാലയം

മേപ്പാടി : ദുരന്തമേഖലയിലുള്ളവരുടെ താല്‍ക്കാലിക പുനരധിവാസം ഉള്‍പ്പെടെ നാലാഴ്ചകള്‍ക്കുള്ളില്‍ സാധ്യമാക്കിയ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് ബദല്‍ വിദ്യാലയവും കരുത്തായി മാറി. മികച്ച സൗകര്യങ്ങളോടെ പ്രവര്‍ത്തിച്ച മുണ്ടക്കെയിലെയും വെള്ളാര്‍മലയിലെയും രണ്ട് മാതൃക പൊതുവിദ്യാലയങ്ങളാണ് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മാഞ്ഞുപോയത്. ദുരന്തത്തില്‍ മരിച്ച കുട്ടികളും ഈ വിദ്യാലയങ്ങളുടെ തീരാവേദനയായി മാറി. 36 കുട്ടികള്‍ മരിക്കുകയും 17 കുട്ടികളെ കാണതാവുകയും ചെയ്തിരുന്നു. 316 കുട്ടികള്‍ ദുരിതാശ്വാസ ക്യാമ്പുകളിലുമായിരുന്നു. ഒട്ടുമിക്ക കുട്ടികളുടെ കുടുംബത്തെയും ദുരന്തം സാരമായി ബാധിച്ചിരുന്നു. ഉറ്റവരെയും വീടിനെയും വിദ്യാലയത്തിനെയും നഷ്ടപ്പെട്ട കുട്ടികള്‍ക്ക് പഠന…

Read More

ദുരന്ത മേഖലയിലെ മുഴുവന്‍ തൊഴിലാളികളെയും സംരക്ഷിക്കും: മന്ത്രി വി. ശിവന്‍കുട്ടി

മേപ്പാടി : മുണ്ടക്കൈ-ചൂരന്‍മല ദുരന്ത മേഖലയിലെ മുഴുവന്‍ തൊഴിലാളികളെയും സംരക്ഷിക്കുമെന്ന് തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. മേപ്പാടി സെന്റ് ജോസഫ് ഓഡിറ്റോറിയത്തില്‍ മുണ്ടക്കൈ-ചൂരല്‍മല മേഖലയിലെ ദുരിന്തബാധിതരായ തൊഴിലാളികള്‍ക്കുള്ള ചികിത്സാ ആനുകൂല്യവും ധനസഹായവും വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ദുരന്ത മേഖലയിലുള്ളവരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രത്യേക ശ്രദ്ധയാണ് പുലര്‍ത്തുന്നത്. സര്‍ക്കാരും തൊഴില്‍ വകുപ്പും ചൂരല്‍മല-മുണ്ടക്കൈ വില്ലേജുകളിലെ തൊഴിലാളികള്‍ക്കൊപ്പമാണെന്നും മന്ത്രി പറഞ്ഞു. ദുരിതത്തിന്റെ വ്യാപ്തി അധികമായും നേരിടേണ്ടി വരുന്നത് തൊഴിലാളികളാണ്. സംസ്ഥാന സര്‍ക്കാര്‍ തൊഴില്‍ സുരക്ഷയും ക്ഷേമനിധി…

Read More

സ്റ്റാൻഡ് പെർമിറ്റും, സ്റ്റിക്കറും വിതരണം നടത്തി.

സ്റ്റാൻഡ് പെർമിറ്റും, സ്റ്റിക്കറും വിതരണം നടത്തി.* മാനന്തവാടി: മാനന്തവാടി ടൗണിൽ സർവീസ് നടത്തുന്ന ടൂറിസ്റ്റ് ടാക്‌സി കാറുകൾക്കും കണിയാരത്ത് സർവീസ് നടത്തുന്ന ഓട്ടോറിക്ഷകൾക്കും സ്റ്റാൻഡ് പെർമിറ്റും സ്റ്റിക്കറും വിതരണം ചെയ്തു. മാനന്തവാടിയിൽ ആദ്യമായിട്ടാണ് ടൂറിസ്റ്റ് ടാക്‌സി കാറുകൾക്ക് സ്റ്റാൻഡ് പെർമിറ്റും സ്റ്റിക്കറും അനുവദിക്കുന്നത്. പരിപാടിയുടെ ഉദ്ഘാടനവും സ്റ്റിക്കർ വിതരണവും നഗരസഭ ചെയർപേഴ്സൺ സി.കെ രത്നവല്ലി നിർവഹിച്ചു. യോഗത്തിൽ നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ ജേക്കബ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ പിവിഎസ് മൂസ സ്വാഗതം…

Read More

കെ.ജെ.ബേബിയുടെ നിര്യാണത്തിൽ അനുശോചിച്ച് പ്രിയങ്ക ഗാന്ധി.

കെ.ജെ.ബേബിയുടെ നിര്യാണത്തിൽ അനുശോചിച്ച് പ്രിയങ്ക ഗാന്ധി.* കൽപറ്റ: എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമായ കെ.ജെ.ബേബിയുടെ നിര്യാണത്തിൽ അനുശോചിച്ച് എ.ഐ.സി.സി. ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. കെ.ജെ.ബേബിയുടെ നിശ്ചയദാർഢ്യവും സാമൂഹി സേവനത്തിലെ സ്ഥൈര്യവും എല്ലാവർക്കും മാർഗദീപമാണെന്ന് സമൂഹ മാധ്യമമായ എക്‌സിൽ പ്രിയങ്ക ഗാന്ധി കുറിച്ചു. അരികുവൽക്കരിക്കപ്പെട്ടവരുടെ അവകാശങ്ങൾക്കു വേണ്ടി പോരാടുമ്പോൾ തന്റെ ശരികളിൽ ഉറച്ചു നിൽക്കാൻ ജീവിതത്തിലുടനീളം അദ്ദേഹത്തിന് സങ്കോചവുമുണ്ടായിരുന്നില്ല. വയനാടിന്റെ സാമൂഹിക സാംസ്കാരിക മേഖലയിൽ കെ.ജെ.ബേബിയുടെ സംഭാവന വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. കലയും സാമൂഹിക പ്രവർത്തനവും സമൂഹത്തിന്റെ മാറ്റത്തിനു…

Read More

*നവീന സൗകര്യങ്ങളോടെ വെള്ളാര്‍മല- മുണ്ടക്കൈ സ്‌കൂളുകള്‍ പുനര്‍ നിര്‍മ്മിക്കും*: *മന്ത്രി വി.ശിവന്‍കുട്ടി*

*നവീന സൗകര്യങ്ങളോടെ വെള്ളാര്‍മല- മുണ്ടക്കൈ സ്‌കൂളുകള്‍ പുനര്‍ നിര്‍മ്മിക്കും*: *മന്ത്രി വി.ശിവന്‍കുട്ടി* *വെള്ളാര്‍മല സ്‌കൂള്‍ സ്മാരകമായി നിലനിര്‍ത്തും* നവീന സൗകര്യങ്ങളോടെ വെള്ളാര്‍മല- മുണ്ടക്കൈ സ്‌കൂളുകള്‍ പുനര്‍നിര്‍മ്മിക്കുമെന്ന് പൊതുവിദ്യാഭ്യാസ-തൊഴില്‍ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി. വിദ്യാര്‍ത്ഥികള്‍ക്ക് നഷ്ടപ്പെട്ട സ്‌കൂള്‍ കെട്ടിടങ്ങളും കളിസ്ഥലങ്ങളും ദുരിതാശ്വാസ പാക്കേജിലുള്‍പ്പെടുത്തി വീണ്ടെടുക്കും. മേപ്പാടി ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വെള്ളാര്‍മല ഗവ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി, മുണ്ടക്കൈ ഗവ എല്‍.പി സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളുടെ പുന:പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. വെള്ളാര്‍മല, മുണ്ടക്കൈ സ്‌കൂളുകളിലെ കുട്ടികള്‍ക്ക് ആവശ്യമായ പിന്തുണ,…

Read More

യൂത്ത് കോൺഗ്രസ്‌ കമ്പളക്കാട് കെ.എസ്.ഇ .ബി ഓഫീസ് ഓഫീസ് ഉപരോധിച്ചു

കണിയാമ്പറ്റ: കമ്പളക്കാട് എലെക്ട്രിസിറ്റി ഓഫീസിന് കീഴിലുള്ള ഉപഭോക്താവിന് അമിത ബില്ല് ഈടാക്കിയ സംഭവത്തിൽ പ്രതിഷേധിച്ചു കൊണ്ട് യൂത്ത് കോൺഗ്രസ് കണിയാമ്പറ്റ മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ കമ്പളക്കാട് കെ.എസ്.ഈ.ബി ഓഫീസ് ഉപരോധിച്ചു. കഴിഞ്ഞ മുപ്പത്തിയഞ്ചു വർഷമായി ചാരായ വളവിൽ സ്ഥിര താമസക്കാരനായ മട്ടറ വീട്ടിൽ ചെറിയമ്മദ് എന്നിവരുടെ 800 രൂപയിൽ താഴെ വരുന്ന ബില്ല് ജൂലൈ മാസത്തിൽ ഇരുപത്തി ഒന്നായിരത്തി ഇന്നൂറ്റി പതിമൂന്ന് രൂപ അതികം വന്നത്. ഇതുമായി ബന്ധപ്പെട്ട് ഉപഭോക്താവിനെ നട്ടം കറക്കുന്ന രീതിയിൽ കെ.എസ്.ഈ.ബി അധികൃതർ…

Read More

ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറി

കൽപ്പറ്റ :വയനാട് ദുരിതാശ്വാസ നിധിയിലേക്ക് ഓൾ കൈരളി ഓട്ടോ ടാക്സി യൂണിയൻ ചാരിറ്റബിൾ സൊസൈറ്റി (എ.കെ.ടി.യു) സംസ്ഥാന കമ്മിറ്റി സ്വരുപിച്ച തുക ജില്ലാ കളക്ടർ ഡി ആർ മേഘശ്രീ ഐ എ എസ്‌ ന് എ.കെ.ടി.യു സ്റ്റേറ്റ് വൈസ് പ്രസിഡന്റ്‌ താജുദ്ധീൻ പാലക്കാട്‌, ജില്ലാ പ്രസിഡന്റ്‌ ഷാനവാസ്‌, ട്രഷറർ ഫൈസൽ, വൈസ് പ്രസിഡന്റ്‌ വേലായുധൻ, ജോയിന്റ് സെക്രട്ടറി സയ്യിദ് എന്നിവർ ചേർന്ന് കൈമാറി.

Read More

കേരള ആർട്ടിസാൻസ് യൂണിയൻ [CITU] മാനന്തവാടി RDO ഓഫീസ് മാർച്ചും, ധർണ്ണയും നടത്തി.

മാനന്തവാടി :നിർമാണ തൊഴിലാളി ക്ഷേമനിധി പെൻഷൻ കുടിശ്ശിക ഓണത്തിന് മുൻപ് വിതരണം ചെയ്യുക. ക്ഷേമനിധി ആനുകൂല്യങ്ങൾ -സമയ ബന്ധിതമായി നൽകുക. ക്ഷേമനിധികൾക്ക് കേന്ദ്രസർക്കാർ വിഹിതം നൽകുക. -തദ്ധേശസ്ഥാപനങ്ങൾ മുഖേന തൊഴിലാളി സെസ്സ് പിരിവ് ഊർജിതമാക്കുക. നിർമാണ വസ്തുക്കളുടെ അമിത വില നിയന്ത്രിക്കുകയും അവ ലഭ്യമാക്കുന്നതിന് ഇടപെടൽ നടത്തുക. ക്ഷേമനിധി ബോർഡിൻ്റെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉന്നയിച്ച് സംസ്ഥാന വ്യാപകമായി നടക്കുന്ന സമരത്തിൻ്റെ ഭാഗമായാണ് കേരള ആർട്ടിസാൻസ് യൂണിയൻ, മാനന്തവാടി- പനമരം ഏരിയ കമ്മറ്റികളുടെ നേതൃത്തത്തിൽ RDO…

Read More

സംസ്ഥാനത്ത് ബുധനാഴ്ച വരെ മഴ തുടരും; ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്.

തിരുവനന്തപുരം: ന്യൂന മർദ്ദത്തിന്‍റെ സ്വാധീനഫലമായി സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. സംസ്ഥാനത്ത് ഇന്ന് എട്ട് ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കേരള തീരത്ത് കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിർദേശം നല്‍കിയിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. വടക്ക് കിഴക്കൻ അറബിക്കടലിനു മുകളില്‍ സ്ഥിതി ചെയ്തിരുന്ന അസ്ന ചുഴലിക്കാറ്റ് അതിതീവ്ര ന്യൂനമർദമായും ഇന്ന് രാവിലെയോടെ തീവ്രന്യൂനമർദമായും ശക്തി…

Read More