Headlines

പുഞ്ചിരി ക്യാമ്പ് നടത്തി.

മാനന്തവാടി : വയനാടിനെ മുഖവൈകല്യ രഹിത ജില്ലയായി മാറ്റാനുള്ള പുഞ്ചിരി പദ്ധതിയുടെ ഭാഗമായി മെഡിക്കൽ ക്യാമ്പ് നടത്തി. ജ്യോതിർഗമയ, പോച്ചപ്പൻ ചാരിറ്റബിൾ ട്രസ്റ്റ്, ഹാർട്ട് ബീറ്റ് ട്രോമാ കെയർ എന്നിവ ചേർന്നാണ് പുഞ്ചിരി പദ്ധതി നടപ്പിലാക്കുന്നത്. ഹോട്ടൽ വയനാട് സ്ക്വയറിൽ നടന്ന ക്യാമ്പ് ജ്യോതിർഗമയെ കോഡിനേറ്റർ കെ എം ഷിനോജ് ഉദ്ഘാടനം ചെയ്തു. ബെസി പാറക്കൽ അധ്യക്ഷത വഹിച്ചു. ഡോ . മാത്യു റോയ്, ഡോ . പി കെ പ്രേമരാജൻ , ഡോ . ശതാക്ഷി…

Read More

മുള്ളന്‍കൊല്ലി പഞ്ചായത്ത് ഭരണസമിതിയുടെ രാജി ആവശ്യപ്പെട്ട് സിപിഎം സമരം ഇന്ന്

മുള്ളന്‍കൊല്ലി: ക്വാറികള്‍ക്കു പ്രവര്‍ത്തനാനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് അഴിമതി ആരോപണം നേരിടുന്ന പഞ്ചായത്ത് ഭരണസമിതി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ച (ഇന്ന്) പഞ്ചായത്ത് ഓഫീസ് മാര്‍ച്ചും നടത്താന്‍ സിപിഎം പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു. ജില്ലയില്‍ അതീവ ഗുരുതര പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്ന പഞ്ചായത്താണ് മുള്ളന്‍കൊല്ലി. കര്‍ണാടകയുമായി അതിരുപങ്കിടുന്ന പഞ്ചായത്തില്‍ കുടിവെള്ള ക്ഷാമം രൂക്ഷമാണ്. കരിങ്കല്‍ ഖനനത്തിനു ലൈസന്‍സ് ലഭ്യമാക്കുന്നതില്‍ പഞ്ചായത്ത് ഭരണസമിതിയിലെ കോണ്‍ഗ്രസ് അംഗങ്ങള്‍ മത്സരിക്കുന്ന സ്ഥിതിയാണുള്ളത്. ക്വാറി വിഷയം ചര്‍ച്ച ചെയ്യുന്നതിന് അടിയന്തരമായി സര്‍വകക്ഷി യോഗം വിളിക്കാന്‍ പഞ്ചായത്ത്…

Read More

വില്പനയക്കായി ഓട്ടോയിൽ കടത്തി കൊണ്ടു വന്ന മദ്യവുമായി മധ്യവയസ്ക്കൻ എക്സൈസ് പിടിയിൽ

മാനന്തവാടി: എക്സൈസ് സർക്കിൾ ഓഫീസ് പാർട്ടി വയനാട് എക്സൈസ് ഇന്റലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയിൽ നിന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മാനന്തവാടി താലൂക്ക് കാഞ്ഞിരങ്ങാട് വില്ലേജ് വെള്ളിലാടി ഭാഗത്ത് കുറ്റ്യാടി -മാനന്തവാടി റോഡിൽ സാഹിബ് നഗർ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് മുൻവശം റോഡ് അരികിൽ വച്ച് വാഹന പരിശോധനയ്ക്കിടെ KL-72-E-1210 നമ്പർ ഇലക്ട്രിക് ഓട്ടോറിക്ഷയിൽ അനുവദനീയമായതിലും കൂടുതൽ അളവിൽ (7 ലിറ്റർ) ഇന്ത്യൻ നിർമ്മിത വിദ്ദേശമദ്യം വിൽപ്പനയ്ക്കായി കൈവശം വെച്ച് കടത്തിക്കൊണ്ടുവന്ന കുറ്റത്തിന് മാനന്തവാടി താലൂക്കിൽ…

Read More

ദുരിതശ്വാസത്തിൽ വകുപ്പുകളുടെ ഏകോപനം ശക്തമാക്കണം വയനാട് ടൂറിസം സജീവമെന്നത് ലോകത്തെ അറിയിക്കണം: രാഹുൽ ഗാന്ധി.

കൽപ്പറ്റ : വയനാട് ദുരന്തം ഒരു ചെറിയ മേഖലയെ മാത്രം ബാധിച്ച ദുരന്തമാണ്. എന്നാൽ വയനാട് ആകെ അപകടകാരമാണെന്ന പ്രതീതി സൃഷ്ടിക്കപ്പെടുന്നത് വയനാട് ടൂറിസം സാധ്യതകളെ ഇല്ലാതെയാക്കുമെന്ന് ലോകസഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വയനാട്ടിലെ മുതിർന്ന യു. ഡി.എഫ്. നേതാക്കന്മാരുമായി നടത്തിയ ദുരിതാശ്വാസ പ്രവർത്തനത്തിന്റെ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓൺലൈനായി നടന്ന യോഗത്തിന്റെ വീഡിയോ സമൂഹ മാധ്യമമായ എക്‌സിൽ അദ്ദേഹം പങ്ക് വച്ചു. വയനാട് ടൂറിസം സജീവമാവേണ്ടത് ദുരന്തത്തെ മറികടക്കാൻ കൂടി ആവശ്യമാണ്. സർക്കാർ…

Read More

കരിങ്കൽ ഖനനം; മനുഷ്യാവകാശ കമ്മീഷനു പരാതി നല്‍കി.

കല്‍പ്പറ്റ: മുള്ളന്‍കൊല്ലി പഞ്ചായത്തിലെ ശിശുമലയുമായി ബന്ധപ്പെട്ടുകിടക്കുന്ന പ്രദേശങ്ങളില്‍ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി ഉയര്‍ത്തി തുടരുന്ന കരിങ്കല്‍ ഖനനവും പുതിയ ക്വാറികള്‍ക്ക് അനുമതി നല്‍കാനുള്ള നീക്കവും തടയുന്നതിന് ജനപ്രതിനിധികള്‍ മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിംഗ് ചെയര്‍മാന്‍ കെ. ബൈജുനാഥിനു പരാതി നല്‍കി. പനമരം ബ്ലോക്ക് പഞ്ചായത്ത് മുള്ളന്‍കൊല്ലി ഡിവിഷന്‍ അംഗം അഡ്വ.പി.ഡി. സജി, മുള്ളന്‍കൊല്ലി പഞ്ചായത്ത് പത്താം വാര്‍ഡ് അംഗം ഷൈജു പഞ്ഞിത്തോപ്പില്‍, 11-ാം വാര്‍ഡ് അംഗം പുഷ്പലത നാരായണന്‍, 12-ാം വാര്‍ഡ് അംഗം ഷിജോ മാപ്ലശേരി, 13-ാം…

Read More

ടെലിഗ്രാം ടാസ്ക് വഴി 12.5 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതി പിടിയിൽ

കൽപ്പറ്റ: മാനന്തവാടി സ്വദേശിനിയിൽ നിന്നും ഷെയർ ട്രെഡിങ് നടത്തി ലാഭം നൽകാം എന്ന് വിശ്വസിപ്പിച്ചു 12.5 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതിയെ ചെന്നൈയിൽ നിന്നും വയനാട് സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ഷജു ജോസഫും സംഘവും അറസ്റ്റ് ചെയ്തു. ചെന്നൈ കോളത്തു വഞ്ചേരി സ്വദേശിയായ മുരുഗൻ (41) ആണ് പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ മാർച്ച്‌ മാസത്തിൽ ടെലിഗ്രം വഴി ബന്ധപെട്ട തട്ടിപ്പുകാർ പരാതിക്കാരിക്ക് ഓൺലൈൻ ഷെയർ ട്രെഡിങ് വഴി ലഭിച്ച ലാഭം പിൻവലിക്കാൻ ആവശ്യമായ…

Read More

ടോയ്ലറ്റ് ബ്ലോക്ക് വിദ്യാർത്ഥികൾക്കായി തുറന്ന് കൊടുത്തു.

പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ ഗവ.എൽ.പി സ്‌കൂളിന് പി.ഡബ്ല്യു. ഡി പുതുതായി നിർമ്മിച്ച് നൽകിയ ടോയ്ലറ്റ് ബ്ലോക്ക് വിദ്യാർത്ഥികൾക്കായി തുറന്ന് കൊടുത്തു. പഞ്ചായത്ത് പ്രസിഡണ്ട് പി. ബാലൻ ഉദ്ഘാടനം ചെയ്തു. ക്ഷേമ കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എം.പി നൗഷാദ്, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.എ ജോസ്, ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജസീല ളംറത്ത്, വാർഡ് മെമ്പർമാരായ ബഷീർ ഈന്തൻ, അനീസ് കെ, സജി, റഷീദ് വാഴയിൽ, സ്‌കൂൾ പി.ടി.എ അംഗങ്ങൾ, ടീച്ചേഴ്‌സ് തുടങ്ങിയവർ…

Read More

മുള്ളന്‍കൊല്ലി പഞ്ചായത്ത് ഭരണസമിതിയുടെ രാജി ആവശ്യപ്പെട്ട് സിപിഎം സമരം ഇന്ന്

മുള്ളന്‍കൊല്ലി: ക്വാറികള്‍ക്കു പ്രവര്‍ത്തനാനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് അഴിമതി ആരോപണം നേരിടുന്ന പഞ്ചായത്ത് ഭരണസമിതി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ച (ഇന്ന്) പഞ്ചായത്ത് ഓഫീസ് മാര്‍ച്ചും നടത്താന്‍ സിപിഎം പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു. ജില്ലയില്‍ അതീവ ഗുരുതര പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്ന പഞ്ചായത്താണ് മുള്ളന്‍കൊല്ലി. കര്‍ണാടകയുമായി അതിരുപങ്കിടുന്ന പഞ്ചായത്തില്‍ കുടിവെള്ള ക്ഷാമം രൂക്ഷമാണ്. കരിങ്കല്‍ ഖനനത്തിനു ലൈസന്‍സ് ലഭ്യമാക്കുന്നതില്‍ പഞ്ചായത്ത് ഭരണസമിതിയിലെ കോണ്‍ഗ്രസ് അംഗങ്ങള്‍ മത്സരിക്കുന്ന സ്ഥിതിയാണുള്ളത്. ക്വാറി വിഷയം ചര്‍ച്ച ചെയ്യുന്നതിന് അടിയന്തരമായി സര്‍വകക്ഷി യോഗം വിളിക്കാന്‍ പഞ്ചായത്ത്…

Read More

കെ.ജെ. ബേബിയുടെ നിര്യാണത്തില്‍ അനുശോചിച്ചു.

കല്‍പ്പറ്റ: കെ.ജെ. ബേബിയുടെ നിര്യാണത്തില്‍ സിപിഐ(എംഎല്‍) സംസ്ഥാന കമ്മിറ്റി അനുശോചിച്ചു. കലയിലും തൂലികയിലും നിലപാടുകളിലും വര്‍ഗപക്ഷപാതിത്വം കാത്തുസൂക്ഷിച്ച വ്യക്തിത്വത്തിന് ഉടമയായിരുന്നു ബേബിയെന്ന് യോഗം അനുസ്മരിച്ചു. സെക്രട്ടറി പി.പി. കുഞ്ഞിരാമന്‍ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് സെക്രട്ടറി സാം പി. മാത്യു പ്രസംഗിച്ചു.

Read More

കെ.ജെ. ബേബിയുടെ നിര്യാണത്തില്‍ വയനാട് പ്രകൃതി സംരക്ഷണ സമിതി അനുശോചിച്ചു

കല്‍പ്പറ്റ: സാഹിത്യകാരനും വിദ്യാഭ്യാസ പ്രവര്‍ത്തകനുമായ കെ.ജെ. ബേബിയുടെ നിര്യാണത്തില്‍ വയനാട് പ്രകൃതി സംരക്ഷണ സമിതി അനുശോചിച്ചു. വയനാടന്‍ പ്രകൃതിയെയും മണ്ണിന്റെ മക്കളെയും പ്രണയിച്ച എഴുത്തുകാരനാണ് ബേബി. മലയാള നാടകലോകത്തെ ഗുണകരമായി പരിവര്‍ത്തിപ്പിച്ചതില്‍ തോപ്പില്‍ ഭാസിക്കും സി.ജെ. തോമസിനും കാവാലത്തിനും സി.എന്‍. ശ്രീകണ്ഠന്‍ നായര്‍ക്കുമൊപ്പം സ്ഥാനം ബേബിക്കുണ്ട്. നാടുഗദ്ദികയെ വെല്ലുന്ന നാടകാനുഭവം അടുത്തകാലത്തൊന്നും മലയാളിക്ക് ഉണ്ടായിട്ടില്ല. ബേബിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ച ‘കനവ്’ സാമ്പ്രദാായിക വിദ്യാഭ്യാസ സങ്കല്‍പ്പങ്ങളെ തകര്‍ത്തുകളഞ്ഞതായും യോഗം അഭിപ്രായപ്പെട്ടു. പ്രസിഡന്റ് എന്‍. ബാദുഷ അധ്യക്ഷത വഹിച്ചു. സെക്രട്ടറി…

Read More