മില്‍മ പാലിൻ്റെ പുതുക്കിയ വില നാളെ മുതല്‍ പ്രാബല്യത്തില്‍, ലിറ്ററിന് നാല് രൂപയുടെ വര്‍ധനവ്
തിരുവനന്തപുരം: സംസ്ഥാനത്തെ മില്‍മ പാലിൻ്റെ പുതുക്കിയ വില നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. ലിറ്ററിന് നാലു രൂപയാണ് വർധിക്കുക. മില്‍മ പുറത്തിറക്കുന്ന തൈര്, മോര് അടക്കമുള്ള അനുബന്ധ ഉല്‍പ്പന്നങ്ങള്‍ക്കും വില വർധിക്കും. വെണ്ണ, നെയ്യ് പോലെയുള്ള ഉത്പന്നങ്ങള്‍ക്ക് ജനുവരിയില്‍ വില വർധിപ്പിച്ചതിനാല്‍ പുതുക്കിയ നിരക്ക് ബാധകമാകില്ല. ക്ഷീര കർഷകന് 3 രൂപ 33 പൈസ ലഭിക്കുന്ന രീതിയിലാണ് പുതിയ വർധനവ്. മുഖ്യമന്ത്രി വി.ഡി സതീശൻ്റെ അനുമതിയോടെ കഴിഞ്ഞ തവണ ചേർന്ന മില്‍മ ഡയറക്ടർ ബോർഡ് യോഗമാണ് വിലവർധനയ്ക്ക്…
