ജില്ലാതല പൾസ് പോളിയോ വിതരണോദ്ഘാടനം: എം.പി പ്രിയങ്ക ഗാന്ധി നിർവഹിച്ചു

    ആരോഗ്യ വകുപ്പും ആരോഗ്യ കേരളവും സംയുക്തമായി പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിൽ സംഘടിപ്പിച്ച ദേശീയ പൾസ് പോളിയോ തുള്ളിമരുന്ന് വിതരണോദ്ഘാടനം പടിഞ്ഞാറത്തറ ബസ്‌ സ്റ്റാൻഡ് പരിസരത്ത് എം.പി പ്രിയങ്ക ഗാന്ധി വാദ്ര നിർവ്വഹിച്ചു. തുള്ളി മരുന്ന് വിതരണം ചെയ്യുന്നതിന് ജില്ലയില്‍ 561 പള്‍സ് പോളിയോ ബൂത്തുകളാണ് സജ്ജമാക്കിയത്. ആരോഗ്യ കേന്ദ്രങ്ങൾ, അങ്കണവാടികൾ എന്നോടങ്ങളിലായി സജ്ജീകരിച്ച 523 ബൂത്തുകള്‍ക്ക് പുറമേ കുഞ്ഞുങ്ങള്‍ക്ക് വാക്സിന്‍ നകുന്നതിന് ബസ് സ്റ്റാൻഡ്, വിനോദ സഞ്ചാര കേന്ദ്രങ്ങളിലായി 23 ട്രാന്‍സിറ്റ് ബൂത്തുകളും അതിഥി തൊഴിലാളികളുടെ താമസസ്ഥലങ്ങള്‍, ദുര്‍ഘട…

    Read More

      സുൽത്താൻബത്തേരി ഭദ്രാസന കലാമേള സമാപിച്ചു.

      ബത്തേരി: അഖില മലങ്കര ബാലസമാജം സുൽത്താൻബത്തേരി ഭദ്രാസന കലോത്സവം ബത്തേരി സെൻ്റ് മേരിസ് ദേവാലയത്തിൽ വച്ച് നടത്തപ്പെട്ടു. ഭദ്രാസന കലാ മത്സരങ്ങൾ സുൽത്താൻബത്തേരി ഭദ്രാസന സെക്രട്ടറി ഫാ. ബേബി ജോൺ ഉദ്ഘാടനം നിർവഹിച്ചു. ബാലസമാജം ഭദ്രാസന വൈസ് പ്രസിഡൻ്റ് ഫാ. അനീഷ് ജോർജ്, ജനറൽ സെക്രട്ടറി ആൻഡ്രിൻ പീറ്റർ, ജോയിൻ സെക്രട്ടറി ബേസിൽ ബേബി, അനു സണ്ണി, സൺഡേ സ്കൂൾ ഭദ്രാസന സെക്രട്ടറി പി. എം വർഗീസ് എന്നിവർ സംസാരിച്ചു. വിവിധങ്ങളായ മത്സരത്തിൽ ഭദ്രാസനത്തിലെ വിവിധ ദേവാലയങ്ങളിൽ…

      Read More

        നല്ലൂര്‍നാട് എംആര്‍എസ് സ്‌കൂളില്‍ പൂക്കൃഷിക്ക് തുടക്കമായി

        നല്ലൂര്‍നാട് ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പൂക്കൃഷിക്ക് തുടക്കമായി. ഓണത്തിന് സ്വന്തം സ്‌കൂള്‍ മുറ്റത്തുനിന്നും വിരിയുന്ന പൂക്കള്‍ കൊണ്ട് പൂക്കളമൊരുക്കാനാണ് പത്ത് സെന്റ് സ്ഥലത്ത് വിദ്യാര്‍ത്ഥികള്‍ പൂക്കൃഷി ഇറക്കുന്നത്. ചെണ്ടുമല്ലി, വാടാര്‍മല്ലി പൂക്കളുടെ കൃഷി ഉദ്ഘാടനം എടവക കൃഷി ഓഫീസര്‍ കെ.ജി സുനില്‍ നിര്‍വ്വഹിച്ചു. വിദ്യാര്‍ത്ഥികളില്‍ കാര്‍ഷിക അവബോധവും പ്രകൃതിയോടുള്ള സ്‌നേഹവും വളര്‍ത്താന്‍ പൂന്തോട്ട നിര്‍മ്മാണവും പൂക്കൃഷിയും വളരെ അനുയോജ്യമാണെന്ന് അദ്ദേഹം പറഞ്ഞു. എന്‍ എസ് എസിന്റെ നേതൃത്വത്തിലാണ് പൂന്തോട്ടത്തിന്റെ സംരക്ഷണവും കൃഷി പരിപാലനവും നടക്കുന്നത്. സ്‌കൂള്‍…

        Read More

          മഴക്കാല മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കണം: ജില്ലാ വികസന സമിതി

          മഴക്കാല മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കണമെന്ന് ജില്ലാ വികസന സമിതി യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ അറിയിച്ചു. അപകടാവസ്ഥയിലുള്ള മരം മുറിക്കല്‍, പൊട്ടിവീണ വൈദ്യുതി കമ്പികള്‍ നീക്കം ചെയ്യല്‍, റോഡിലെ കുഴി നികത്തല്‍, ആളുകളെ മാറ്റിപ്പാര്‍പ്പിക്കാനുള്ള സജ്ജീകരണങ്ങള്‍ എന്നിവ കാര്യക്ഷമമായി നടപ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കളക്ടര്‍ നിര്‍ദേശം നല്‍കി. താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കല്‍, ചുരം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് വയനാട്-കോഴിക്കോട് ജില്ലാ കളക്ടര്‍മാരുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നതായി ജില്ലാ കളക്ടര്‍ അറിയിച്ചു. ചുരത്തില്‍ ഭാരവാഹനങ്ങള്‍ക്ക്…

          Read More

            സെന്‍സസ് സെല്‍ഫ് എന്യുമറേഷന്‍: ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

            സെന്‍സസ് സെല്‍ഫ് എന്യൂമറേഷന്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ജില്ലയിലെ മാധ്യമ പ്രവര്‍ത്തകര്‍ക്കായി ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. കല്‍പ്പറ്റ പ്രസ് ക്ലബില്‍ നടന്ന ബോധവത്കരണ പരിപാടിയില്‍ എ.ഡി.എം കെ അജീഷ്, സെന്‍സസ് ഡയറക്ടറേറ്റ് അസിസ്റ്റന്റ് ഡയറക്ടര്‍ പ്രദീപ് കുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഒഫീസര്‍ കെ സുമ എന്നിവര്‍ സെല്‍ഫ് എന്യൂമറേഷന്‍ നടപടികള്‍ പരിചയപ്പെടുത്തി. https://se.census.gov.in/ പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്താണ് വിവരങ്ങള്‍ നല്‍കേണ്ടത്. സെല്‍ഫ് എന്യൂമറേഷന്‍ ചെയ്യുമ്പോള്‍ ആദ്യം സംസ്ഥാനം തെരഞ്ഞെടുക്കണം. തുടര്‍ന്ന് ഗൃഹനാഥന്റെയോ ഗൃഹനാഥയുടെയോ പേര്…

            Read More

              ഡിവൈഎഫ്‌ഐ ജില്ലാ സമ്മേള: ജെൻസി സാംസ്‌കാരിക സംഗമം നടത്തി

              വൈത്തിരി :ഡിവൈഎഫ്‌ഐ ജില്ലാ സമ്മേളനത്തിന്‌ വിളംബരമായി ജെൻസി സാംസ്‌കാരിക സംഗമം നടത്തി വൈത്തിരി ബ്ലോക്ക്‌ കമ്മിറ്റി . ‘സ്‌പിൽ ദി ടി ന്യൂജെൻ ഫോറം’ എന്ന പേരിൽ സംഘടിപ്പിച്ച സദസ്സ്‌ യുവ സാംസ്‌കാരിക പ്രതിഭകളുടെ സംഗമമായി. ‘പുതിയ വാക്കുകൾ, പുതിയ ചിന്തകൾ’, ‘പൊളിറ്റിക്കൽ ഡയലോഗ്‌’, ‘റീൽസ്‌ ആൻഡ്‌ റിയാലിറ്റി’ വിഷയങ്ങളിൽ മൂന്നുസെഷനുകളാണ്‌ നടത്തിയത്‌. യുവ എഴുത്തുകാരായ ഹരികൃഷ്ണൻ തച്ചാടൻ, എസ്‌ രാഹുൽ, ദേവിക ശ്രീജിത്‌, ഡിന്നു ജോർജ്, മാധ്യമ പ്രവർത്തകരായ കെ ആർ അനൂപ്‌, സാനിയോ മനോമി,…

              Read More

                ലഹരിക്കെതിരെ ‘വലനിറയെ ഗോളുകൾ’; റിപ്പണിൽ ‘ഫുട്ബോൾ ധമാക്ക 2026’ സംഘടിപ്പിച്ചു.

                റിപ്പൺ: “ലഹരിയോട് നോ പറയാം, ജീവിതത്തോട് യെസ് പറയാം” എന്ന മുദ്രാവാക്യവുമായി റിപ്പൺ കെ.സി.വൈ.എമ്മിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘ഫുട്ബോൾ ധമാക്ക 2026’ ശ്രദ്ധേയമായി. റിപ്പൺ സെന്റ് ജോസഫ് പള്ളി അങ്കണത്തിൽ വച്ചായിരുന്നു പരിപാടി. ലഹരി ഉപയോഗത്തിനെതിരെയുള്ള കെ.സി.വൈ.എം. റെഡ് റിബൺ ആന്റി ഡ്രഗ്സ് ക്യാമ്പയിന്റെയും, കേരള സർക്കാരിന്റെ ‘തുഫാൻ’ ക്യാമ്പയിന്റെയും ഭാഗമായി ‘ലഹരിക്കെതിരെ വല നിറയെ ഗോളുകൾ’ എന്ന ആശയം മുൻനിർത്തിയാണ് കായികമേള ക്രമീകരിച്ചത്. മന്ത്രി ടി. സിദ്ദീഖ് പരിപാടി ഉദ്ഘാടനം ചെയ്തു. കേരളത്തിൽ പടർന്നുപിടിച്ചുകൊണ്ടിരിക്കുന്ന ലഹരി…

                Read More

                  ഡിവൈഎഫ്‌ഐ യുവതി കൺവൻഷൻ സംഘടിപ്പിച്ചു.

                  മാനന്തവാടി: ജൂലൈ 17 മുതൽ 19വരെ മാനന്തവാടിയിൽ നടത്തുന്ന ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി യുവതി കൺവൻഷൻ നടത്തി. ഡിവൈഎഫ്ഐ കേന്ദ്രകമ്മിറ്റി അംഗം ആർ ശ്യാമ ഉദ്ഘാടനം ചെയ്തു. അഡ്വ. നിരഞ്ജന അജയകുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ്‌ കെ ആർ ജിതിൻ, സെക്രട്ടറി കെ എം ഫ്രാൻസിസ്, ട്രഷറർ ഷിജി ഷിബു, എസ്‌എഫ്ഐ കേന്ദ്രകമ്മിറ്റി അംഗം സാന്ദ്ര രവീന്ദ്രൻ എന്നിവർ സംസാരിച്ചു. പുതിയ 15 അംഗ സബ്‌ കമ്മിറ്റിയെയും ഭാരവാഹികളെയും തിരഞ്ഞെടുത്തു. കൺവീനർ: വി സി…

                  Read More

                    കേരളത്തില്‍ കനത്ത മഴ മുന്നറിയിപ്പ്; വ്യാഴാഴ്ച വരെ ജാഗ്രത

                    തിരുവനന്തപുരം: കേരളത്തില്‍ അടുത്ത ദിവസങ്ങളില്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. വ്യാഴാഴ്ച വരെ സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ ഗവേഷണ കേന്ദ്രത്തിന്റെ പ്രവചനം. അടുത്ത മൂന്ന് മണിക്കൂറിനുള്ളില്‍ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ നേരിയ മുതല്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റർ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മറ്റ് ജില്ലകളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്…

                    Read More

                      ആരോഗ്യ ബോധവൽക്കരണ ക്ലാസും,വിജയികൾക്ക് അനുമോദനവും സംഘടിപ്പിച്ചു.

                      ആരോഗ്യ ബോധവൽക്കരണ ക്ലാസും,വിജയികൾക്ക് അനുമോദനവും സംഘടിപ്പിച്ചു. ശ്രേയസ് മൂലങ്കാവ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ആരോഗ്യ ബോധവൽക്കരണ ക്ലാസ്സും,എസ്.എസ്.എൽ.സി.,പ്ലസ് ടു വിജയികൾക്ക് അനുമോദനവും സംഘടിപ്പിച്ചു.യൂണിറ്റ്,മേഖല ഡയറക്ടർ ഫാ.ബെന്നി പനച്ചിപ്പറമ്പിൽ ഉദ് ഘാടനം ചെയ്തു.സുൽത്താൻ ബത്തേരി ഹെൽത്ത്‌ ഇൻസ്‌പെക്ടർ ബാബു സാർ ക്ലാസ്സെടുത്തു.മേഖല പ്രോഗ്രാം ഓഫീസർ പോൾ പി. എഫ്.മുഖ്യ സന്ദേശം നൽകി.പിതൃ ദിനാചരണത്തിന്റെ ഭാഗമായി പിതാക്കന്മാരെ ആദരിച്ചു.അനീഷ്, വത്സ ജോസ്,പുഷ്പലത എന്നിവർ സംസാരിച്ചു.

                      Read More