പൈതൃക നെൽവിത്ത് സംരക്ഷണ പരിപാടിക്ക് തുടക്കമിട്ട് അസംപ്ഷൻ യു പി സ്കൂൾ.

ബത്തേരി: കൃഷിയെയും മണ്ണിനെയും പ്രകൃതിയെയും കുറിച്ച് വിദ്യാർത്ഥികൾക്ക് കണ്ടും കേട്ടും അനുഭവിച്ചും അറിയാനുള്ള അവസരം ഒരുക്കി ബത്തേരി അസംപ്ഷൻ എ യുപി സ്കൂളിലെ അധ്യാപകരും രക്ഷിതാക്കളും കുട്ടികളും. ബത്തേരിയിലെ സാഗർ റോഡിലെ മന്തണ്ടിക്കുന്നിലുള്ള അര ഏക്കർ വയലിൽ ഔഷധമൂല്യമുള്ള വിവിധയിനം നെൽവിത്തുകൾ പാകിയും ഞാറ് നട്ടും പൈതൃക നെൽവിത്ത് സംരക്ഷണ പരിപാടിക്ക് തുടക്കമിട്ടു. പത്മശ്രീ ചെറുവയൽ രാമൻ വിത്തുപാകി പരിപാടിക്ക് തുടക്കം കുറിച്ചു. കൃഷിയുടെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം കുട്ടികളുമായി അല്പനേരം സംവദിച്ചു. ചെന്നെല്ല്, ഞവര, ജീരകശാല, ബ്ലാക്ക്…

Read More

ജില്ലയിലെ നിയമനങ്ങൾ

ട്യൂട്ടര്‍ നിയമനം. വയനാട് ഗവ നഴ്‌സിങ് കോളേജില്‍ ട്യൂട്ടര്‍ തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. സര്‍ക്കാര്‍/സ്വാശ്രയ നഴ്‌സിങ് കോളേജില്‍ നിന്നുള്ള എം.എസ്.സി നഴ്‌സിങ്് യോഗ്യതയും കെ.എന്‍.എം.സി രജിസ്‌ട്രേഷനുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി ഓഗസ്റ്റ് 22 ന് രാവിലെ 11 ന് കോളേജില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍- 04935 299424 അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം കണിയാമ്പറ്റ ടീച്ചര്‍ എഡ്യുക്കേഷന്‍ സെന്ററില്‍ ജനറല്‍ എഡ്യുക്കേഷന്‍ വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസറെ നിയമിക്കുന്നു. സൈക്കോളജി, സോഷ്യല്‍ സയന്‍സ് വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദവും യുജിസി നെറ്റും…

Read More

നിർത്തിവെച്ച ആശ്രയകിറ്റ് വിതരണം ഉടൻ പുനരാരംഭിക്കണം: എസ്ഡിപിഐ

മാനന്തവാടി:മാനന്തവാടി നഗരസഭയിൽ നിന്ന് അതിദരിദ്രർക്കും രോഗികൾക്കുമെല്ലാം മാസത്തിൽ നൽകി വന്നിരുന്ന ആശ്രയ കിറ്റിന്റെ വിതരണം ഉടൻ പുനരാംരംഭിക്കണമെന്ന് എസ്ഡിപിഐ മാനന്തവാടി മുൻസിപ്പൽ കമ്മിറ്റി. ഫണ്ടില്ലെന്ന കാരണം പറഞ്ഞാണ് നിരവധി ജനറൽ കുടുംബങ്ങൾക്ക് ആശ്വാസമായിരുന്ന ആശ്രയ കിറ്റിന്റെ വിതരണം നിർത്തി വെച്ചത്. ഇത് മൂലം നിരവധി കുടുംബങ്ങൾ പ്രയാസത്തിലാണ്. അതിനാൽ ഉടൻ തന്നെ നഗരസഭാ അധികൃതർ ഇതിന് ഫണ്ട്‌ വകയിരുത്തി ആശ്രയ കിറ്റ് വിതരണം പുനരാരംഭിക്കണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തിൽ മുൻസിപ്പൽ പ്രസിഡന്റ് ഫൈസൽ ‘പഞ്ചാരക്കൊല്ലി അധ്യക്ഷത വഹിച്ചു….

Read More

സീറ്റ് ഒഴിവ്.

മാനന്തവാടി ഗവ കോളേജിലെ ഇംഗ്ലീഷ്, ഡെവലപ്പ്‌മെന്റ് ഇക്കണോമിക്‌സ് വിഭാഗത്തില്‍ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളില്‍ സീറ്റ് ഒഴിവ്. എസ്.സി, എസ്.ടി സീറ്റുകളിലാണ് ഒഴിവ്. താത്പര്യമുള്ളവര്‍ ഓഗസ്റ്റ് 22 നകം കോളേജില്‍ നേരിട്ടെത്തി അപേക്ഷ നല്‍കണം. അപേക്ഷയോടൊപ്പം കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ പി.ജി ഓണ്‍ലൈന്‍ രജിസ്‌ടേഷന്റെ അപേക്ഷ ഫോറം ഉള്ളടക്കം ചെയ്യണം. ഫോണ്‍ – 9495647534, 9495618606

Read More

ദുരന്തഭൂമിയിൽ തെരച്ചിൽ അവസാനിപ്പിക്കുന്നു

ചൂരല്‍മല: പാറക്കെട്ടുകള്‍ക്കടിയിലും പതഞ്ഞ ചളിയിലും പുഴയിലെ ചുഴികളിലും മറഞ്ഞിരിക്കുന്ന 119 പേരെ പാതിയിലിട്ട് സര്‍ക്കാര്‍ ദുരന്തഭൂമിയിലെ തിരച്ചലവസാനിപ്പിക്കുന്നു. തിരച്ചില്‍ നിര്‍ത്തുന്നതിന്റെ ഭാഗമായി സന്നദ്ധ പ്രവര്‍ത്തകര്‍ക്കടക്കം ഭക്ഷണം വിളമ്പിയിരുന്ന കമ്യൂണിറ്റി കിച്ചന്‍ അടച്ചു. കേന്ദ്ര- സംസ്ഥാന സേനകളിലെ ഭൂരിപക്ഷം പേരെയും മടക്കിവിളിച്ചുകഴിഞ്ഞു. പുന്നപ്പുഴയുടെ സ്വാഭാവിക ഒഴുക്ക് സുഗമമാക്കാന്‍ രണ്ട് ജെ.സി.ബികളുമായി വിരലിലെണ്ണാവുന്നവര്‍ മാത്രമാണ് ഇനി ദുരന്തഭൂമിയില്‍ ബാക്കി. ജനരോഷം ഭയന്ന് ഔദ്യോഗികമായി തിരച്ചില്‍ നിര്‍ത്തിയതായി പ്രഖ്യാപിക്കുന്നില്ലെങ്കിലും ഫലത്തില്‍ മുണ്ടക്കൈ, ചൂരല്‍മല, പുഞ്ചിരിമട്ടം പ്രദേശങ്ങളുള്‍പ്പെടുന്ന ദുരന്തഭൂമിയില്‍ നിന്ന് പൂര്‍ണമായി മടങ്ങാനൊരുങ്ങുകയാണ്…

Read More

നല്ലൂർനാട് സർവീസ് സഹകരണ ബാങ്ക് ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകി

കൽപ്പറ്റ: ‘കൈകോർക്കാം വയനാടിനായി’ മുണ്ടക്കൈ, ചൂരൽമല പുഞ്ചിരി വട്ടം, ദുരന്തത്തിനിരയായ വരെ സഹായിക്കുക എന്ന ലക്ഷ്യത്തോടുകൂടി നല്ലൂർനാട് സർവീസ് സഹകരണ ബാങ്ക് ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകി.പട്ടികജാതി, പട്ടികവർഗ്ഗ, പിന്നോക്ക ക്ഷേമ വികസന വകുപ്പ് മന്ത്രി ഒ.ആർ. കേളുവിന്റെ സാന്നിധ്യത്തിൽ ജില്ലാ കലക്ട‌ർ ഡി.ആർ.മേഘശ്രീക്ക് ബാങ്ക് പ്രസിഡണ്ട് പി. സന്തോഷ് ചെക്ക് കൈമാറി. വൈസ് പ്രസിഡണ്ട് യു.വി ബിജു, സെക്രട്ടറി രാജു മാത്യു, ബോർഡ് മെമ്പർ ജെയിംസ് ഐപ്പ്, ജീവനക്കാരനായ സി. എം. സന്തോഷ്…

Read More

പുഞ്ചിരിമട്ടം ഉരുള്‍പൊട്ടല്‍; വ്യാപാരികള്‍ക്കു 25 കോടി നഷ്ടം: വ്യാപാരി വ്യവസായി ഏകോപന സമിതി.

കല്‍പ്പറ്റ: മേപ്പാടി പുഞ്ചിരിമട്ടം ഉരുള്‍പൊട്ടലില്‍ മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളിലെ വ്യാപാരികള്‍ക്ക് ഉണ്ടായത് 25 കോടി രൂപയുടെ നഷ്ടം. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് ജോജിന്‍ ടി. ജോയി, ജനറല്‍ സെക്രട്ടറി കെ. ഉസ്മാന്‍, ട്രഷറര്‍ നൗഷാദ് കരിമ്പനയ്ക്കല്‍, വൈസ് പ്രസിഡന്റ് എ.പി. ശിവദാസ്, സെക്രട്ടറിമാരായ അഷ്‌റഫ് മേപ്പാടി, പി.വി. അജിത്ത് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് വിവരം. ഉരുള്‍പൊട്ടല്‍ മുണ്ടക്കൈയിലും ചൂരല്‍മലയിലും 78 വ്യാപാര സ്ഥാപനങ്ങളെ ബാധിച്ചു. കടകളില്‍ ചിലത് പൂര്‍ണമായും മറ്റുള്ളവ ഭാഗികമായും തകര്‍ന്നു….

Read More

ബത്തേരി ക്ഷീരസംഘം തെരഞ്ഞെടുപ്പില്‍ സഹകരണ മുന്നണിക്ക് വിജയം.

സുല്‍ത്താന്‍ ബത്തേരി: ക്ഷീര സംഘം ഭരണസമിതി തെരഞ്ഞെടുപ്പില്‍ സിപിഎം നേതൃത്വം നല്‍കുന്ന സഹകരണ മുന്നണിക്ക് വിജയം. തെരഞ്ഞെടുപ്പ് നടന്ന ആറു സീറ്റില്‍ സഹകരണ മുന്നണിയിലെ എബി ജോസഫ്, കെ.സി. ഗോപിദാസ്, കെ.എ. മത്തായി, കെ.കെ. പൗലോസ്, സിന്ധു ഹരിദാസ്, സി.വി, സുജാത എന്നിവരാണ് വിജയിച്ചത്. സ്വതന്ത്ര ക്ഷീര കര്‍ഷക മുന്നണി സ്ഥാനാര്‍ഥികളെയാണ് പരാജയപ്പെടുത്തിയത്. മൂന്ന് സീറ്റില്‍ സഹകരണ മുന്നണി സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ വിജയിച്ചിരുന്നു. എസ്‌സി-എസ്ടി വിഭാഗത്തില്‍ എം. ഭാസ്‌കരന്‍, 40 വയസില്‍ താഴെയുള്ള പുരുഷ, വനിതാ വിഭാഗങ്ങളില്‍…

Read More

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത; 4 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്.

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത 4 ജില്ലകളില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച്‌ കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ആലപ്പുഴ, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളില്‍ യെല്ലോ അലർട്ടാണ്. 21ന് ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലും കേന്ദ്ര കാലാവസ്ഥാവകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ്…

Read More

തപോഷ് ബസുമദാരി ജില്ലാ പോലീസ് മേധാവിയായി ചുമതലേറ്റു.

കൽപ്പറ്റ : വയനാട് ജില്ലാ പോലീസ് മേധാവിയായി തപോഷ് ബസുമദാരി ചുമതലേറ്റു. 2019 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനാണ്. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറായി സ്ഥലം മാറിയ ടി. നാരായണന് പകരമാണ് തപോഷ് ബസുമദാരി നിയമിതനായത്. സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് (എസ്.ഒ.ജി) എസ്.പി, കൽപ്പറ്റ-ഇരിട്ടി എന്നിവടങ്ങളിൽ എ.എസ്.പിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. അസാം ഗുവാഹത്തി സ്വദേശിയാണ്.

Read More