വയനാട് ഉരുൾപൊട്ടൽ: രാത്രി നിരീക്ഷണത്തിന് വനംവകുപ്പ് ജീവനക്കാരെ വിന്യസിപ്പിച്ചു

മേപ്പാടി: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടിയ പ്രദേശങ്ങളിൽ ആളുകൾ അനധികൃതമായി എത്തുന്നത് തടയാൻ വനം വകുപ്പ് ജീവനക്കാരെ വിന്യസിപ്പിച്ചു. മുണ്ടക്കൈ-അട്ടമല -ചൂരൽമല ഭാഗങ്ങളിൽ രാത്രി നിരീക്ഷണം ശക്തിപ്പെടുത്താനാണ് പോലീസിനൊപ്പം വനം വകുപ്പ് ജീവനക്കാരെയും നിയോഗിച്ചത്. സൂചിപ്പാറ ഭാഗത്തും ആളുകൾ അനാവശ്യമായി പ്രവേശിക്കുന്നത് തടയാൻ ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. കളക്ട്രേറ്റിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂം ഡ്യൂട്ടിയിലും ജീവനക്കാരുടെ സേവനം ഉറപ്പാക്കിയതായി സൗത്ത് വയനാട് ഡി. എഫ്. ഒ അജിത് കെ. രാമൻ അറിയിച്ചു.

Read More

ചൂരൽമല കെ എസ് ആർ ടി സി സ്റ്റേ സർവ്വീസ് സർവ്വീസ് പുനരാംഭിച്ചു

കൽപ്പറ്റ: മുണ്ടക്കൈ- ചൂരൽമല ദുരന്തത്തെ തുടർന്ന് സർവ്വീസ് നിർത്തിയിരുന്ന ചുരൽമല കെ എസ് ആർ ടി സി സ്റ്റേ ബസ്സിൻ്റ സർവ്വീസ് പുനരംഭിച്ചു. കൽപ്പറ്റ പുതിയ ബസ്റ്റാൻ്റിൽ നിന്നും പുനരംഭിച്ച സർവ്വിസിന് കൽപ്പറ്റ നിയോജക മണ്ഡലം എം എൽ എ അഡ്വ ടി സിദ്ധിഖ് സർവ്വവിധ പിന്തുണയും ആശംസകളും നേർന്നു. ദുരന്ത ദിവസം പ്രസ്തുത സർവ്വീസിൽ ഉണ്ടായിരുന്ന കണ്ടക്ടറുടെയും ഡ്രൈവറുടെയും നേതൃത്വത്തിലാണ് ചൂരൽമലയുടെ വീടെടുപ്പിന് ഇന്ന് ബസ്സ് വീണ്ടും അവിടെക്ക് പുറപ്പെടുന്നത് ചടങ്ങിൽ കണ്ടക്ടർ മുഹമ്മദ് കുഞ്ഞി,ഡ്രൈവർ…

Read More

ഗ്യാസ് കണക്ഷൻ ഏർപെടുത്തി പൊതുവിതരണ വകുപ്പ്

കൽപറ്റ: മേപ്പാടി ചൂരൽമല, മുണ്ടക്കൈ പ്രദേശങ്ങൾ ഉണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് വിവിധ ക്യാംപുകളിൽ കഴിയുന്ന കുടുംബങ്ങൾ വാടക വീടുകളിലേക്ക് മാറുന്ന മുറക്ക് ഇന്ത്യൻ ഓയിൽ കോർപറേഷൻ്റെ കബനി ഗ്യാസ് ഏജൻസിയുമായി ചേർന്ന് സൗജന്യ ഗ്യാസ് കണക്ഷനും ഗ്യാസ് സ്റ്റൗ ഉൾപ്പെടെയുള്ള അനുബന്ധ സാധനങ്ങളും പൊതുവിതരണ വകുപ്പിന്റെ നേതൃത്വത്തിൽ വിതരണം ചെയ്യുന്നു. ക്യാംപുകളിൽ കഴിയുന്ന കുടുംബങ്ങൾ വാടക വീടുകളിലേക്ക് മാറുന്ന മുറയ്ക്കാണ് ഇവ വിതരണം ചെയ്യുന്നത്. ചൂരൽമല പ്രകൃതി ദുരന്തവുമായി ബന്ധപ്പെട്ട് ദുരിതബാധിതരായി വിവിധ ക്യാംപുകളിൽ കഴിയുന്ന മുഴുവൻ…

Read More

അമ്മമാര്‍ക്കുള്ള പൂരക പോഷകാഹാര വിതരണ പദ്ധതി; അവലോകന യോഗം നടത്തി.

പൊരുന്നന്നൂര്‍: അസ്പിരേഷണല്‍ ബ്ലോക്ക് പ്രോഗ്രാം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് സമ്പൂര്‍ണ്ണത അഭിയാന്‍ പദ്ധതി അമ്മമാര്‍ക്കുള്ള പൂരക പോഷകാഹാര വിതരണ പദ്ധതിയുടെ അവലോകന യോഗം സംഘടിപ്പിച്ചു. മാനന്തവാടി അഡീഷണല്‍ ഐ.സി.ഡി.എസ്. പ്രൊജക്ടിലെ പൂരക പോഷകാഹാര വിതരണ പ്രോഗ്രാം ഡാറ്റ കൃത്യമായി നല്‍കുന്നതിനും ഇതിനോടനുബന്ധമായി ഉപഭോക്താക്കളുടെ ആധാര്‍ അപ്‌ഡേറ്റ് ചെയ്യുന്നതിനുമായാണ് പൊരുന്നന്നൂര്‍ സമൂഹികാരോഗ്യ കേന്ദ്രം ഹാളില്‍ വെച്ച് യോഗം നടത്തിയത്. തിരഞ്ഞെടുത്ത അംഗണവാടി പ്രവര്‍ത്തകര്‍, ആശ വര്‍ക്കര്‍മാര്‍, ട്രൈബല്‍ പ്രൊമോട്ടേമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തുമാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍…

Read More

ധനസഹായത്തിൽ നിന്ന് ഇഎംഐ പിടിച്ചു; കൽപറ്റ ഗ്രാമീൺ ബാങ്കിനു മുന്നിൽ പ്രതിഷേധം

കൽപ്പറ്റ: ഗ്രാമീൺ ബാങ്ക് റീജനൽ ഓഫിസിന് മുന്നിൽ ഇന്നു രാവിലെ ഡിവൈഎഫ്ഐ, യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധ സമരത്തിൽ സംഘർഷം. ഇരു വിഭാഗവും നേർക്കുനേർ വന്നതോടെയാണ് സംഘർഷം ഉടലെടുത്തത്. പൊലീസ് ഇടപെട്ട് ഇരു സംഘത്തേയും പിടിച്ചുമാറ്റുകയായിരുന്നു. ഇതിനിടെ യൂത്ത് ലീഗ് പ്രവർത്തകരും പ്രതിഷേധവുമായി എത്തി. യൂത്ത് ലീഗ് പ്രവർത്തകർ ബാങ്ക് ഓഫിസിലേക്ക് കടന്നുകയറാൻ ശ്രമിച്ചതോടെ പൊലീസുമായി ഉന്തും തള്ളും ഉണ്ടായി. മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലിൽ സർവതും നഷ്ടപെട്ടവർക്ക് അടിയന്തര ധനസഹായമായി സംസ്ഥാന സർക്കാർ നൽകിയ 10,000…

Read More

പകല്‍ തുണിക്കടയില്‍ ജോലി, രാത്രി മോഷണം തൊഴില്‍; വയനാട് സ്വദേശി കാഞ്ഞങ്ങാട്ട് അറസ്റ്റില്‍.

കാഞ്ഞങ്ങാട്: പകല്‍ വസ്ത്രശാലയില്‍ സെയില്‍സ്മാനായി ജോലിചെയ്യുകയും രാത്രിയില്‍ മോഷണം പതിവാക്കുകയും ചെയ്ത യുവാവിനെ ഹൊസ്ദുർഗ് പോലീസ് അറസ്റ്റുചെയ്തു. വയനാട് അമ്ബലവയല്‍ വികാസ് കോളനിയിലെ അബ്ദുള്‍ ആബിദി(26)നെയാണ് ഇൻസ്പെക്ടർ പി. അജിത്ത്കുമാർ അറസ്റ്റുചെയ്തത്. കാഞ്ഞങ്ങാട്ടെ ഒരു സുരക്ഷാ ജീവനക്കാരന്റെതും അതിഥി തൊഴിലാളികളായ രണ്ടുപേരുടെതും ഉള്‍പ്പെടെ നിരവധി മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ചു. കാഞ്ഞങ്ങാട് ടി.ബി. റോഡിലെയും കോട്ടച്ചേരിയിലെയും വീട്ടില്‍ കയറി മോഷണം നടത്തി. മോഷ്ടിച്ച മുതലുകള്‍ തിരൂർ, തിരുവനന്തപുരം തുടങ്ങിയവിടങ്ങളില്‍ കൊണ്ടുപോയി വില്പന നടത്തുകയാണ് ചെയ്യുന്നതെന്ന് ഇയാള്‍ പോലിസിനു മൊഴിനല്‍കി….

Read More

പനമരത്ത് 15 പേർക്ക് തെരുവുനായയുടെ കടിയേറ്റു.

പനമരം : പനമരം ടൗണിന് സമീപത്തെ പരക്കുനിയിൽ 15 പേർക്ക് തെരുവുനായയുടെ കടിയേറ്റു. ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. കുട്ടികളുൾപ്പടെയുള്ള പതിനഞ്ച് പേർക്കാണ് പരിക്കേറ്റത്. ഇവർ പനമരം സി.എച്ച്.സിയിലും തുടർന്ന്മാനന്തവാടി ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സതേടി. ആരുടേയും പരിക്ക് സാരമുള്ളതല്ലെന്നാണ് വിവരം.

Read More

യുവ ഡോക്ടറുടെ ബലാത്സംഗക്കൊല; സ്വമേധയാ കേസെടുത്ത് സുപ്രീംകോടതി.

ഡൽഹി:- പശ്ചിമ ബംഗാളിലെ കൊൽക്കത്തയിൽ ആർ ജി കർ മെഡിക്കൽ കോളേജിൽ ജൂനിയർ ഡോക്ടറെ ഡ്യൂട്ടിക്കിടെ ബാലാസംഗം ചെയ്തു കോലപ്പെടുത്തിയ സംഭവത്തിൽ സുപ്രീംകോടതി സ്വമേധയാ കേസെടുത്തു. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് കേസ് പരിഗണിക്കും. കേസ് ചൊവ്വാഴ്ച 10:30 ന് കേസ് പരിഗണിക്കും. ഡോക്ടറുടെ കൊലപാതകത്തിൽ രാജ്യത്തുടനീളം ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. സുരക്ഷിതത്വം ആവശ്യപ്പെട്ട് ഡോക്ടർമാർ ഉൾപ്പടെയുള്ള ആരോ ഗ്യപ്രവർത്തകർ ദിവസങ്ങളായി പണിമുടക്കിയാണ് പ്രതിഷേധിക്കുന്നത്. ഡൽഹിയിൽ ഡോക്ടർമാരുടെ മനുഷ്യചങ്ങല സംഘടിപ്പിക്കും. വിവിധ ആശുപത്രികളിലെ റസിഡന്റ്…

Read More

വയനാട് ഉരുൾപൊട്ടൽ; വിദഗ്ധ സമിതി അഞ്ചു ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കും.* തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ബാധിതരെ പുനരധിവസിപ്പിക്കാനുള്ള പാക്കേജ് തയാറാക്കുന്നതിനു മുന്നോടിയായി ഉരുള്‍പൊട്ടല്‍ ബാധിത, സാധ്യതാ പ്രദേശങ്ങള്‍ പഠിക്കാൻ സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി അഞ്ചു ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കും.സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും എത്ര പേരെ പുനരധിവസിപ്പിക്കേണ്ടിവരുമെന്നു നിശ്ചയിക്കുക. സർക്കാർ ഉദ്ദേശിക്കുന്ന പുനരധിവാസ പാക്കേജില്‍ ഉരുള്‍പൊട്ടലിന് ഇരകളായവരെ മാത്രമല്ല, ഉരുള്‍പൊട്ടല്‍ സാധ്യതാ മേഖലകളില്‍ താമസിക്കുന്നവർ കൂടി ഉള്‍പ്പെടുമെന്നാണു വിവരം. കടലാക്രമണ സാധ്യതയുള്ള പ്രദേശങ്ങളില്‍നിന്നു തീരദേശവാസികളെ മാറ്റിപ്പാർപ്പിച്ചതിനു സമാനമായ ആലോചനയാണു വയനാട്ടിലും സർക്കാർ നടത്തുന്നത്. ഭൂമിയുടെ ഉടമസ്ഥാവകാശം നിലനിർത്തുന്നതിനൊപ്പം കൃഷി ചെയ്യാനുള്ള അനുവാദവും നല്‍കും. അനുയോജ്യമായ സ്ഥല ലഭ്യതയ്ക്ക് അനുസൃതമായി ഒന്നിലധികം ടൗണ്‍ഷിപ്പുകളാണു സർക്കാർ ഉദ്ദേശിക്കുന്നത്. പത്തോളം പ്രദേശങ്ങള്‍ പരിഗണിക്കുന്നുണ്ട്. അവിടങ്ങളിലും വിദഗ്ധസമിതി ഭൂമിശാസ്ത്ര പഠനം നടത്തിയശേഷമാകും തീരുമാനത്തിലെത്തുക. വീടുകള്‍ നിർമിച്ചു നല്‍കാമെന്നു വാഗ്ദാനം ചെയ്തവരുമായി ആശയവിനിമയം നടത്തി വീടുനിർമാണ പദ്ധതിയും തയാറാക്കണം. ടൗണ്‍ഷിപ് നിർമിക്കാൻ ഉദ്ദേശിക്കുന്നത് എവിടെയെന്നും എന്തെല്ലാം സൗകര്യങ്ങളുണ്ടാകുമെന്നും ദുരിതബാധിതരെ ബോധ്യപ്പെടുത്തും. അവരുടെ അഭിപ്രായത്തിനാകും മുൻതൂക്കം. അതേസമയം, ആരെങ്കിലും ടൗണ്‍ഷിപ്പിനു പുറത്തു ബന്ധുവീടുകള്‍ക്കു സമീപമോ മറ്റോ താമസിക്കാൻ താല്‍പര്യപ്പെടുന്ന സാഹചര്യവും ഉണ്ടായേക്കാം. കഴിഞ്ഞ പ്രളയത്തില്‍ ഉള്‍പ്പെടെ, പ്രകൃതിദുരന്തങ്ങളില്‍ വീട് നഷ്ടപ്പെടുകയും ഭൂമി വാസയോഗ്യമല്ലാതാവുകയും ചെയ്ത ഘട്ടങ്ങളില്‍ സ്ഥലം വാങ്ങാൻ ആറു ലക്ഷം രൂപയും വീട് നിർമിക്കാൻ നാലു ലക്ഷം രൂപയുമാണു സർക്കാർ നല്‍കിയത്. ഈ മാതൃക ആരെങ്കിലും ആവശ്യപ്പെട്ടാല്‍ അതും പരിഗണിക്കേണ്ടിവരും. കൃഷിയില്‍നിന്ന് ഉപജീവനം കണ്ടെത്തുന്നവരാണ് എന്നതും നാശത്തിന്റെ വ്യാപ്തിയും കണക്കിലെടുത്ത് തുക വർധിപ്പിക്കാനും ഇടയുണ്ട്. എന്നാല്‍ ടൗണ്‍ഷിപ്പിനു തന്നെയാണ് സർക്കാർ മുൻഗണന നല്‍കുന്നത്. ഉരുള്‍പൊട്ടലിന്റെ ഞെട്ടലില്‍നിന്ന് ആരും മോചിതരായിട്ടില്ലെന്നതിനാല്‍ അവർക്ക് ആലോചിച്ചു തീരുമാനമെടുക്കാനുള്ള സമയം നല്‍കിയശേഷം മാത്രമേ സർക്കാർ സ്ഥിരം പുനരധിവാസ പ്രവർത്തനത്തിലേക്കു കടക്കുകയുള്ളൂ. ആരുമില്ലാത്തവരായി മാറിയ 21 പേരുണ്ട്. 5 പുരുഷൻമാമാർ, 10 സ്ത്രീകള്‍, 18 വയസ്സിനു താഴെയുള്ള 6 പേർ. ഇവരുടെ പുനരധിവാസം പാക്കേജില്‍ പ്രത്യേകമായി ഇടംപിടിച്ചേക്കും.

തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ബാധിതരെ പുനരധിവസിപ്പിക്കാനുള്ള പാക്കേജ് തയാറാക്കുന്നതിനു മുന്നോടിയായി ഉരുള്‍പൊട്ടല്‍ ബാധിത, സാധ്യതാ പ്രദേശങ്ങള്‍ പഠിക്കാൻ സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി അഞ്ചു ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കും.സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും എത്ര പേരെ പുനരധിവസിപ്പിക്കേണ്ടിവരുമെന്നു നിശ്ചയിക്കുക. സർക്കാർ ഉദ്ദേശിക്കുന്ന പുനരധിവാസ പാക്കേജില്‍ ഉരുള്‍പൊട്ടലിന് ഇരകളായവരെ മാത്രമല്ല, ഉരുള്‍പൊട്ടല്‍ സാധ്യതാ മേഖലകളില്‍ താമസിക്കുന്നവർ കൂടി ഉള്‍പ്പെടുമെന്നാണു വിവരം. കടലാക്രമണ സാധ്യതയുള്ള പ്രദേശങ്ങളില്‍നിന്നു തീരദേശവാസികളെ മാറ്റിപ്പാർപ്പിച്ചതിനു സമാനമായ ആലോചനയാണു വയനാട്ടിലും സർക്കാർ നടത്തുന്നത്. ഭൂമിയുടെ ഉടമസ്ഥാവകാശം നിലനിർത്തുന്നതിനൊപ്പം കൃഷി ചെയ്യാനുള്ള…

Read More

ദുരന്ത ബാധിതരുടെ ധനസഹായത്തില്‍ നിന്ന് തിരിച്ചടവ് പിടിക്കാന്‍ പാടില്ലെന്ന് ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം

കൽപ്പറ്റ : മുണ്ടക്കൈ ദുരന്തബാധിതരില്‍ നിന്ന് ഇ എം ഐ പിടിക്കരുതെന്ന് ആവശ്യപ്പെട്ട് ലീഡ് ബാങ്കിന് ജില്ലാ കലക്ടര്‍ കത്തയച്ചു. ദുരന്തബാധിതര്‍ക്ക് നല്‍കിയ ആശ്വാസ ധനത്തില്‍ നിന്ന് ബാങ്കുകള്‍ വായ്പ്പയുടേയും മറ്റും തിരിച്ചടവ് വിഹിതം കട്ട് ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും 2024 ജൂലൈ 30ന് ശേഷം ഇന്നേ ദിവസം വരെ ഇത്തരത്തില്‍ പിടിച്ച തുക തിരിച്ച്‌ നല്‍കണമെന്നുമാണ് കലക്ടര്‍ ഉത്തരവിട്ടത്. ദുരിതാശ്വാസ ധനത്തില്‍ നിന്ന് ബാങ്കുകള്‍ പണം പിടിക്കുന്നതായുള്ള വാര്‍ത്തകളെ

Read More