മാനന്തവാടി ക്ഷീരസംഘം തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനു വിജയം

മാനന്തവാടി: ക്ഷീരസംഘം ഭരണസമിതി എല്‍ഡിഎഫ് നിലനിര്‍ത്തി. തെരഞ്ഞെടുപ്പ് നടന്ന ഒന്‍പത് സീറ്റിലും ഇടതു സ്ഥാനാര്‍ഥികള്‍ വിജയിച്ചു. ജനറല്‍ വിഭാഗത്തില്‍ പി.ടി. ബിജു, ഷിബു തോമസ്, സണ്ണി ജോര്‍ജ്, വര്‍ഗീസ് ജോര്‍ജ്, 40 വയസില്‍ താഴെയുള്ളവരുടെ വിഭാഗത്തില്‍ പി.ബി. അഭിജിത്ത്, ആര്‍. സുമിത്ര, വനിതാ വിഭാഗത്തില്‍ എം.കെ. ഗിരിജ, പ്രിയ ബിജു, സംവരണ വിഭാഗത്തില്‍ പി.കെ. രാജേഷ് എന്നിവരാണ് ഡയറക്ടര്‍ ബോര്‍ഡിലെത്തിയത്. തെരഞ്ഞെടുപ്പ് വിജയത്തില്‍ ആഹഌദം അറിയിച്ച് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ നഗരത്തില്‍ പ്രകടനം നടത്തി. പി.വി. സഹദേവന്‍, പി.ടി….

Read More

ശിഹാബ് തങ്ങൾ അനുസ്മരണവും; അനുമോദനവും നടത്തി

കമ്പളക്കാട്: മുസ്‌ലിം ലീഗ് കണിയാമ്പറ്റ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശിഹാബ് തങ്ങൾ അനുസ്‌മരണവും മുണ്ടക്കൈ, ചൂരൽമല ദുരന്തത്തിൽ വൊളൻ്റിയാറായി പ്രവർത്തിച്ച കണിയാമ്പറ്റ പഞ്ചായത്തിലെ സന്നദ്ധ സംഘടനകളെ ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു. പി.കെ ബഷീർ എം.എൽ.എ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻ്റ് വി.പി ഷുക്കൂർ ഹാജി അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.മമ്മൂട്ടി ശിഹാബ് തങ്ങൾ അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ മുസ്ലിം ലീഗ് പ്രസിഡൻ്റ് കെ.കെ അഹമ്മദ് ഹാജി, ജനറൽ…

Read More

ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ചൂരല്‍മല സന്ദര്‍ശിക്കും

കൽപറ്റ: സംസ്ഥാന ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പ്രൊഫ.വി.കെ രാമചന്ദ്രന്‍ ഓഗസ്റ്റ് 21, 22 തിയതികളില്‍ ഉരുള്‍പൊട്ടല്‍ മേഖലകള്‍, ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിക്കും.

Read More

അധ്യാപക നിയമനം

മീനങ്ങാടി ഗവ പോളിടെക്‌നിക്ക് കോളേജിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ചുണ്ട ഗവ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ് ടെക്‌നോളജിയില്‍ ഇംഗ്ലീഷ് വിഷയത്തില്‍ അധ്യാപക നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ 50 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം, സെറ്റ്, ബി-എഡാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി ഓഗസ്റ്റ് 21 ന് രാവിലെ 11ന് മീനങ്ങാടി പോളിടെക്‌നിക്ക് കോളേജില്‍ എത്തണം. എഴുത്ത് പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം. ഫോണ്‍ – 04936 247420

Read More

പുസ്തക ചര്‍ച്ച നടത്തി

കല്‍പ്പറ്റ: കൈനാട്ടി പദ്മപ്രഭാ ഗ്രന്ഥാലയത്തില്‍ 186-ാമത് പുസ്തക ചര്‍ച്ച നടത്തി. എതിരന്‍ കതിരവന്‍ രചിച്ച ‘എതിരന്‍ ചിന്തകള്‍’ എന്ന പുസ്തകം അധികരിച്ചായിരുന്നു ചര്‍ച്ച. ഡബ്ല്യുഒ എച്ച്എസ്എസ് പ്രിന്‍സിപ്പല്‍ ഡോ.പി.എ. ജലീല്‍ പുസ്തകം അവതരിപ്പിച്ചു. സി.കെ. കുഞ്ഞിക്കൃഷ്ണന്‍, രാജു ജോസഫ്, എം. ഗംഗാധരന്‍, വേലായുധന്‍ കോട്ടത്തറ, സൂപ്പി പള്ളിയാല്‍, ഗ്രന്ഥാലയം പ്രസിഡന്റ് ടി.വി. രവീന്ദ്രന്‍, സെക്രട്ടറി കെ. പ്രകാശന്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. കവയിത്രി പ്രീത ജെ. പ്രിയദര്‍ശിനി മോഡറേറ്റര്‍ ആയിരുന്നു.

Read More

ഓണക്കിറ്റ് ഇത്തവണയും മഞ്ഞക്കാർഡ് ഉടമകൾക്ക് മാത്രം.

തിരുവനന്തപുരം: ഇത്തവണയും ഓണക്കിറ്റ് മഞ്ഞക്കാർഡ് ഉടമകൾക്ക് മാത്രം. ആറ് ലക്ഷം കാർഡുടമകൾക്ക് സൗജന്യ കിറ്റ് ലഭിക്കുക. കഴിഞ്ഞ വർഷവും മഞ്ഞ കാർഡ് ഉടമകൾക്ക് മാത്രമാണ് കിറ്റ് നൽകിയത്. അനാഥാലയങ്ങളിലെയും വയോജന കേന്ദ്രങ്ങളിലെയും അന്തേവാസികൾക്കും സൗജന്യ ഓണക്കിറ്റുകൾ ലഭിക്കും. റേഷൻ കടകളിലൂടെയാകും കിറ്റുകൾ വിതരണം ചെയ്യുക. സംസ്ഥാനത്ത് ആറ് ലക്ഷം മഞ്ഞക്കാർഡ് ഉടമകൾ ഉണ്ട്. ഇവർക്ക് മാത്രം സൗജന്യ ഓണക്കിറ്റ് 35 കോടി രൂപ വേണ്ടിവരുമെന്നാണ് കണക്ക്. ഓണക്കിറ്റിൽ എന്തൊക്കെ സാധനങ്ങളാണുണ്ടാകുക എന്നതിൽ വ്യക്തത അടുത്ത ദിവസങ്ങളിലുണ്ടാകും. അതേസമയം…

Read More

പനമരം പഞ്ചായത്ത് ഓഫീസിലേക്ക് മുസ്ലിം ലീഗ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു

പനമരം : പനമരം പഞ്ചായത്തിലെ ഒമ്പതാം വാർഡിലെറോഡുകളുടെ ശോചനീയാവസ്ഥയും, വികസന മുരടിപ്പും ചൂണ്ടിക്കാണിച്ചുകൊണ്ട് മുസ്ലിം ലീഗ് ചങ്ങാടക്കടവ് പര ക്കുനി ശാഖ കമ്മിറ്റി പഞ്ചായത്ത് ഓഫീസിലേക്ക് ബഹുജന മാർച്ച്സംഘടിപ്പിച്ചു. നാലുവർഷത്തോളമായി കുണ്ടും കുഴിയും നിറഞ്ഞ റോഡുകൾ നന്നാക്കാൻ യാതൊരു നടപടിയും പഞ്ചായത്ത് പ്രസിഡണ്ട് കൂടിയായ വാർഡ് മെമ്പർ സ്വീകരിക്കാതിരുന്ന സാഹചര്യത്തിലാണ് മുസ്ലിം ലീഗ് പ്രതിഷേധവുമായി എത്തിയത്. ആര്യന്നൂർ കോളനി റോഡ്, കുടമ്മാടി പൊയിൽ റോഡ്, ചങ്ങാടക്കടവ്, പരക്കുനി റോഡ് തുടങ്ങിയ ഒമ്പതാം വാർഡിലെ റോഡുകൾ പൂർണ്ണമായും തകർന്നു….

Read More

ഇരിപ്പിടങ്ങൾ നൽകി

ബത്തേരി : വൈ.എം.സി.എയുടെ  അമ്പതാം വാർഷികം പ്രമാണിച്ച് സുൽത്താൻ ബത്തേരി കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷനിൽ യാത്രക്കാർക്കായി എയർപോർട്ട് മോഡൽ ഇരിപ്പടങ്ങൾ സംഭാവന ചെയ്തു. ഇരിപ്പടങ്ങൾ കെ.എസ്.ആർ.ടി.സി. ഡിപ്പോ അഡ്മിനിട്രേറ്റീവ് ഓഫീസർ പി.സി.രജിത കുമാരി, വൈ.എം .സി.എ. പ്രസിഡണ്ട് രാജൻ തോമസിൽ നിന്ന് ഏറ്റുവാങ്ങി. നാഷണൽ ബോർഡ് അംഗം പ്രൊഫ: തോമസ് പോൾ, രക്ഷാധികാരി പ്രൊഫ. എ.വി. തരിയത്ത്, സെക്രട്ടറി എൻ.വി. വർക്കി, ട്രഷറർ കെ.പി. എൽദോസ്., ഇ.ജെ. ജോയി. റോയി വർഗീസ്,ജോസ് കുന്നത്ത്, കെ.ജി. ജോസ്, ജയ്‌സൺ…

Read More

ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടൽ; സേവന സന്നദ്ധരായി എൻ.എസ്.എസ്. വൊളൻ്റിയർമാർ

കൽപറ്റ: ചൂരൽമല , മുണ്ടക്കൈ ഉരുൾപൊട്ടലും ചേർന്നുണ്ടായ പ്രകൃതിദുരന്ത ദിവസം മുതൽ ഇതുവരെ രാപകൽ വ്യത്യാസമില്ലതെ സേവന പ്രവർത്തനങ്ങളുടെ ഭാഗമായി തുടരുകയാണു എൻ എസ് എസ് വൊളന്റീയർമാർ. എൻ എസ് എസ് സ്റ്റേറ്റ് സെൽ കേരള യുടെ നേതൃത്വത്തിൽ വയനാട് ജില്ലയിൽ എൻ എസ് എസിന്റെ വിവിധ യൂണിറ്റുകൾ ഒത്തുചേർന്ന എൻ എസ് എസ് ദുരന്ത സേന സംഘം കളക്ഷൻ സെന്റർ രൂപീകരിച്ചും തങ്ങളുടെ സന്നദ്ധ പ്രവർത്തനത്തിലൂടെ സമഗ്രമായ സഹായം എത്തിച്ചു. നഷ്ടപ്പെട്ടവരെ കണ്ടെത്തുന്നതിനും, അവശ്യ സാധനങ്ങൾ…

Read More

വയനാട് ദുരന്തം : വായ്പകള്‍ പൂർണമായി എഴുതിത്തള്ളണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളം കണ്ട സമാനതകളില്ലാത്ത ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ വയനാട്ടിലെ മുണ്ടക്കൈ-ചൂരല്‍മല പ്രദേശങ്ങളിലെ ജനങ്ങളുടെ വായ്പകള്‍ എഴുതിത്തള്ളണമെന്ന് ബാങ്കുകളോട് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയുടെ പ്രത്യേക യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്. വയനാട്ടിലെ സാഹചര്യത്തില്‍ പലിശ ഇളവോ അവധി നീട്ടിക്കൊടുക്കലോ മതിയാവില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.കേരള സഹകരണബാങ്ക് വായ്പ എഴുതിത്തള്ളാനുള്ള മാതൃകപരമായ തീരുമാനം സ്വയമേവ എടുത്തിട്ടുണ്ട്. പ്രദേശത്തെ കടം പൂര്‍ണ്ണമായും ഓരോ ബാങ്കും എഴുതിത്തള്ളുന്ന തീരുമാനം എടുക്കണം. ചെയ്യാന്‍പറ്റാത്ത കാര്യമല്ല ഇത്. ഇതുപോലൊരു ഘട്ടത്തില്‍ യാന്ത്രികമായി പെരുമാറാൻ…

Read More