ഉരുള്‍ പൊട്ടലില്‍ സര്‍വതും നശിച്ച വയനാട്ടിന് വരകള്‍ കൊണ്ടു താങ്ങേകാന്‍ മാടായി പാറയില്‍ ഒത്തുകൂടി ചിത്രകാരന്‍മാര്‍.

പഴയങ്ങാടി: ഉരുള്‍ പൊട്ടലില്‍ സര്‍വതും നശിച്ച വയനാട്ടിന് വരകള്‍ കൊണ്ടു താങ്ങേകാന്‍ മാടായി പാറയില്‍ ഒത്തുകൂടി ചിത്രകാരന്‍മാര്‍. വണ്‍ ആര്‍ട്ട് നേഷന്റെ ആഭിമുഖ്യത്തിലാണ് കാക്കപ്പൂവെന്ന പേരില്‍ മാടായിപ്പാറയിലെ എസ് എന്‍ സ്‌കൂളില്‍ ചിത്രകലാ ക്യാംപ് നടത്തിയത്. സ്ത്രീകളും കുട്ടികളുമടങ്ങുന്ന നൂറ്റി അന്‍പതോളം കലാകാരന്‍മാരാണ് പരിപാടിയില്‍ പങ്കെടുത്തത്. ഇവിടെ നിന്നും ചിത്രം വരച്ചു വില്‍ക്കുന്ന പണം വയനാട് ദുരിതബാധിതരുടെ സഹായ ഫണ്ടിലേക്ക് നല്‍കാനാണ് തീരുമാനം. കല മനുഷ്യ സ്‌നേഹമാണെന്ന മുദ്രാവാക്യമുയര്‍ത്തിയാണ് മാടായിപ്പാറയില്‍ അത്യപൂര്‍വ്വ ചിത്ര പ്രദര്‍ശനവും ചിത്രരചനാ ക്യാംപും…

Read More

പി.എസ്.സി പരീക്ഷകള്‍ക്ക് ഓണ്‍ലൈന്‍ കണ്‍ഫര്‍മേഷന്‍ സമര്‍പ്പിക്കുന്നതിന് സമയപരിധി അനുവദിക്കണം: ടി. സിദ്ധിഖ് എം.എല്‍.എ.

കല്‍പ്പറ്റ: വൈത്തിരി താലൂക്കിലെ ഉദ്യോഗാര്‍ഥികള്‍ക്ക് പി.എസ്.സി പരീക്ഷകള്‍ക്ക് ഓണ്‍ലൈന്‍ കണ്‍ഫര്‍മേഷന്‍ സമര്‍പ്പിക്കുന്നതിന് 2024 ഓഗസ്റ്റ് 25 വരെ സമയപരിധി അനുവദിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ അഡ്വ. ടി. സിദ്ധിഖ് മുഖ്യമന്ത്രി പിണറായി വിജയന്‍, കെ.പി.എസ്.സി സെക്രട്ടറി എന്നിവര്‍ക്ക് കത്ത് നല്‍കി. ചൂരല്‍മല, മുണ്ടകൈ ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട് നിരവധി വിദ്യാര്‍ഥികള്‍ക്ക് പഠന സാമഗ്രികളും, പി.എസ്.സി ഉദ്യോഗാര്‍ഥികളായ നിരവധി പേര്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും, രജിസ്‌ട്രേഷന്‍ സംബന്ധമായ പാസ്വേഡും, മൊബൈല്‍ ഫോണും നഷ്ടപ്പെട്ടിരിക്കുകയാണ്. ആരെയെങ്കിലും ബന്ധപ്പെട്ട് പരിഹാരമാര്‍ഗങ്ങള്‍ തേടാന്‍ കഴിയാതെ തളര്‍ന്നിരിക്കുന്ന…

Read More

മുണ്ടക്കൈ-ചൂരൽമല ദുരിത ബാധിത പ്രദേശങ്ങളിലെ മാലിന്യങ്ങൾ നീക്കം ചെയ്ത് ഹൗസ് ഫുൾ സിനിമാ ടാക്കീസ് ജില്ലാ കമ്മിറ്റി

മേപ്പാടി: യുടെ നേതൃത്വത്തിൽ മുണ്ടക്കൈ , ചൂരൽമല ദുരിത ബാധിത പ്രദേശങ്ങളിലെ മാലിന്യങ്ങൾ നീക്കം ചെയ്തു. സംഘടനയിലെ 20 പ്രവർത്തകർ സേവന പ്രവൃത്തിയിൽ ഏർപ്പെട്ടു. മന്ത്രിമാരായ ഒ.ആർ.കേളു, എ.കെ.ശശീന്ദ്രൻ എന്നിവരുടെ സാന്നിധ്യത്തിലാണ് മാലിന്യം നീക്കം ചെയ്യുന്ന പ്രവൃത്തിക്ക് തുടക്കം കുറിച്ചത്. കൺവീനർ മാരാർ മംഗലത്ത്, ട്രഷറർ കെ. എസ് കിഷോർ ചീരാൽ, ഏക്സി: അംഗങ്ങളായ കെ.ഗിരീഷ് കടവത്ത്, സുലോചന രാമകൃഷ്ണൻ, ബ്ലെസി ബാബു, എ.നാഗരാജ്, ബി.തേദ്ദവുമ്പ്, ടി.കെ. ഷൗക്കത്ത് അരപ്പറ്റ, രാധാകൃഷ്ണൻ, ആർ. രമേശ് കൃഷ്ണൻ എന്നിവർ…

Read More

കുടുംബശ്രീകളെ ക്വാറി നടത്തിപ്പ് ഏൽപിക്കണമെന്ന് പ്രചരിപ്പിക്കുന്നത് സ്ഥാപിത താൽപര്യക്കാർ: സിപിഐ (എം എൽ)

കൽപറ്റ: ഗാഡ്ഗിൽ നിർദേശമെന്ന രീതിയിൽ കുടുംബശ്രീകളെ ക്വാറി നടത്തിപ്പ് ഏൽപിക്കണമെന്ന് പ്രചരിപ്പിക്കുന്നത് ക്വാറികളുടെ അതിപ്രസരത്തിനും സ്ഥാപിത താൽപര്യക്കാരുടെ ഗൂഡ ലക്ഷ്യങ്ങളുമാണന്ന് സിപിഐ (എം എൽ) ആരാപിച്ചു. മുണ്ടക്കൈ ദുരന്തത്തിനിരയായവരുടെ കണ്ണീരുണങ്ങും മുമ്പ്, മനുഷ്യരെ പൂർണമായും കണ്ടു കിട്ടാനുള്ള സാവകാശം പോലുമില്ലാതെ അതിവേഗ പരിസ്ഥിതി ആഘാത പഠനം തങ്ങളുടെ ഇംഗിതത്തി നനുസരിച്ച് റിപ്പോർട്ട് നൽകുന്നവരെ കൊണ്ട് ചെയ്യിച്ചും, വയനാട് – മലപ്പുറം – കോഴിക്കോട് ജില്ലകളിലെ മലയോര ജനതയെ കുരുതി കൊടുക്കുന്ന തുരങ്ക പാതയുമായി മുന്നോട്ട് എന്ന് പ്രഖ്യാപിച്ചും…

Read More

എസ്എംഎഫ് ‘ദർശനം 2024’ മഹല്ല് കുടുംബ സംഗമത്തിന് തുടക്കമായി

കണിയാമ്പറ്റ: സുന്നി മഹല്ല് ഫെഡറേഷൻ സംസ്ഥാനത്തിനകത്തും പുറത്തുമായി മുഴുവൻ മഹല്ല് തലങ്ങളിലും ദർശനം 24 എന്ന പേരിൽ നടത്തുന്ന കുടുംബ സംഗമത്തിൻ്റെ വയനാട് ജില്ലാ തല ഉദ്ഘാടനം കരണി തഅലീമുസ്വിബ് യാൻ സെക്കൻഡറി മദ്രസയിൽ നടന്നു. ജില്ലാ സെക്രട്ടറി കാഞ്ഞായി ഉസ്മാൻ അധ്യക്ഷത വഹിച്ചു. എസ് എം എഫ് സംസ്ഥാന സെക്രട്ടറി പി സി ഇബ്രാഹിം ഹാജി ഉദ്ഘാടനം ചെയ്തു. മഹല്ല് തലങ്ങളിൽ ഇസ്‌ലാമിക ദഅവാ പ്രവർത്തനം നൂതനമായ രൂപത്തിൽ നടപ്പിൽ വരുത്തുക, മഹല്ല് കമ്മിറ്റികൾ ശാസ്ത്രീയമായി…

Read More

അധ്യാപക നിയമനം

ലക്കിടി: ഓറിയന്റല്‍ ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റില്‍ ഫാഷന്‍ ഡിസൈനിംഗ് വിഭാഗത്തില്‍ അധ്യാപക ഒഴിവില്‍ നിയമനം നടത്തുന്നു. യോഗ്യത: ഫാഷന്‍ ഡിസൈനിംഗില്‍ ബിരുദാനന്തര ബിരുദം. ഉദ്യോഗാര്‍ഥികള്‍ oshmnhm@gmail.com എന്ന മെയില്‍ ഐഡിയില്‍ ബെയോഡാറ്റാ സഹിതം അപേക്ഷിക്കണം. ഫോണ്‍: :9496166210,8086622253. 19.08.2024

Read More

ദുരന്തബാധിതരുടെ പുനരധിവാസം; യൂത്ത് കോൺഗ്രസ് ന്യൂസ് പേപ്പർ ചാലഞ്ച് തുടങ്ങി

കൽപ്പറ്റ: പുഞ്ചിരിമട്ടം ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിന് യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി നിർമിച്ചു നൽകുന്ന 30 വീടുകളുടെ പ്രവൃത്തിക്കുള്ള ധനസമാഹരണത്തിന് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ന്യൂസ് പേപ്പർ ചാലഞ്ച് തുടങ്ങി. കെ.പി.സി.സി അംഗം പി.പി ആലി ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മുഹമ്മദ് ഫെബിൻ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ഹർഷൽ കോന്നാടൻ, നിയോജകമണ്ഡലം പ്രസിഡന്റ് ഡിന്റോ ജോസ്, കെഎസ്‌യു ജില്ലാ ജനറൽ സെക്രട്ടറി അർജുൻദാസ്, പി.പി. ഷംസുദ്ദീൻ, യൂത്ത് കോൺഗ്രസ്…

Read More

കാപ്പ ചുമത്തി നാടുകടത്തിയ യുവാവ് കഞ്ചാവുമായി പിടിയില്‍.

കല്‍പ്പറ്റ: കാപ്പ ചുമത്തി നാടുകടത്തിയ യുവാവ് കഞ്ചാവുമായി പിടിയില്‍. തളിപ്പുഴ രായിന്‍ മരക്കാര്‍ വീട്ടില്‍ ആര്‍. ഷാനിബാണ്(26) 150 ഗ്രാം കഞ്ചാവുമായി കഴിഞ്ഞ ദിവസം ബൈപാസില്‍ അറസ്റ്റിലായത്. 2025 ഏപ്രില്‍ വരെ ഇയാള്‍ക്ക് ജില്ലയില്‍ പ്രവേശനവിലക്കുണ്ട്. ഷാനിബിനെതിരേ കല്‍പ്പറ്റ, വൈത്തിരി, തിരുനെല്ലി, പനമരം, പുല്‍പ്പള്ളി സ്റ്റേഷനുകളില്‍ കേസുകളുണ്ട്. കസ്റ്റഡിയിലിരിക്കേ പോലീസിനെ ആക്രമിച്ച് രക്ഷപ്പെട്ട കേസിലും പ്രതിയാണ്.

Read More

ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറി.

പുൽപള്ളി: വ്യാപാരി വ്യവസായി സഹകരണ ബാങ്ക്, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50000 രൂപ മന്ത്രി ഒ.ആർ കേളുവിന്റെ സാന്നിധ്യത്തിൽ ജില്ല കലക്ടർ ഡി. ആർ. മേഘശ്രീ എന്നവർക്ക് ബാങ്ക് പ്രസിഡന്റ് ഇ ടി ബാബു കൈമാറി. ബാങ്ക് വൈസ് പ്രസിഡന്റ് സി.കെ ബാബു, ഡയറക്ടർ ന്മാരായ പി.ആർ വിജയൻ ജോസ് കുന്നത്ത് സെക്രട്ടറി ബിനോയ് ജോൺ എന്നിവർ സന്നിഹിതരായിരുന്നു.

Read More

വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തബാധിതരിൽ നിന്ന് ഗ്രാമീൺ ബാങ്ക് പിടിച്ച പണം തിരികെനൽകും: ബാങ്കേഴ്സ് സമിതി ജനറൽ മാനേജർ കെ എസ് പ്രദീപ്.

തിരുവനന്തപുരം: വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തബാധിതരിൽ നിന്ന് ഗ്രാമീൺ ബാങ്ക് പിടിച്ച പണം തിരികെ നൽകുമെന്ന് ബാങ്കേഴ്സ് സമിതി ജനറൽ മാനേജർ കെ എസ് പ്രദീപ്. ബാങ്ക് ചെയർമാൻ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും കെ എസ് പ്രദീപ് അറിയിച്ചു. അടിയന്തര സഹായമായി സർക്കാർ ദുരിതബാധിതർക്ക് നൽകിയ 10,000 രൂപയിൽ നിന്ന് 5,000 രൂപ വരെ പലരിൽ നിന്നും ബാങ്ക് പിടിച്ചത് ചൂണ്ടിക്കാട്ടിയതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നാളെ തിരുവനന്തപുരത്ത് എസ്എൽബിസി പ്രത്യേക യോഗം ചേരുന്നുണ്ടെന്ന് പ്രദീപ് പറഞ്ഞു. എല്ലാ ബാങ്കുകളുടെയും ഉന്നത…

Read More