വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കണം

കല്പറ്റ: ജില്ലയിലെ പൊതുവിപണിയിലെ എല്ലാ കടകളിലും ഹോട്ടലുകളിലും വിലവിവര പട്ടിക നിര്‍ബന്ധമായും പ്രദര്‍ശിപ്പിക്കണമെന്ന് ജില്ലാതല വിജിലന്‍സ് സമിതി. എ.ഡി.എം എന്‍.ഐ ഷാജുവിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന വിജിലന്‍സ് സമിതി യോഗത്തിലാണ് തീരുമാനം. വിലവിവര പട്ടിക നിര്‍ബന്ധമായുംപ്രദര്‍ശിപ്പിക്കണമെന്നും രണ്ട് തവണയില്‍ കൂടുതല്‍ നോട്ടീസ് നല്‍കിയിട്ടും വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കാത്ത കടകള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും എ.ഡി.എം അറിയിച്ചു.   യോഗത്തില്‍ ഫുഡ് കമ്മീഷന്‍ മെമ്പര്‍ എം. വിജയലക്ഷ്മി, ജില്ലാ സപ്ലൈ ഓഫീസര്‍ എസ് കണ്ണന്‍, താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍,…

Read More

സപ്തദിന സഹവാസ ക്യാമ്പ് സമാപിച്ചു.

കല്പറ്റ : കല്‍പ്പറ്റ എന്‍.എം.എസ്.എം ഗവണ്‍മെന്റ് കോളേജ് എന്‍എസ്എസ് യൂണിറ്റ് മീനങ്ങാടി പോളിടെക്നിക് കോളേജില്‍ നടത്തിയ സപ്തദിന സഹവാസ ക്യാമ്പ് സമാപിച്ചു. സമാപന സമ്മേളനം ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് സി അസൈനാര്‍ വൃക്ഷത്തൈ നട്ടു കൊണ്ട് ഉദ്ഘാടനം ചെയ്തു. മീനങ്ങാടി പഞ്ചായത്തിലെ കുടുംബശ്രീ, പാലിയേറ്റീവ്, ഹരിത കര്‍മ്മ സേന പ്രവര്‍ത്തകര്‍ എന്നിവരെ യോഗത്തില്‍ പൊന്നാട നല്‍കി ആദരിച്ചു. ഏഴു ദിവസം നീണ്ടുനിന്ന ക്യാമ്പില്‍ വിവിധ സന്നദ്ധ സേവന പ്രവര്‍ത്തനങ്ങള്‍, പച്ചക്കറിത്തോട്ടം, അടുക്കളത്തോട്ടം നിര്‍മ്മാണം, പച്ചക്കറി വിത്തിനങ്ങളുടെ…

Read More

നവചേതന പദ്ധതി മേപ്പാടിയില്‍ തുടങ്ങും

മേപ്പാടി : കേരള സംസ്ഥാന സാക്ഷരത മിഷന്‍ അതോറിറ്റി പട്ടികജാതി വിഭാഗക്കാര്‍ക്കായി നടപ്പാക്കുന്ന നവചേതന പദ്ധതിക്ക് മേപ്പാടി ഗ്രാമ പഞ്ചായത്തില്‍ തുടക്കമാകും. പദ്ധതിയുടെ അവലോകനവുമായി ബന്ധപ്പെട്ട് മേപ്പാടി ഗ്രാമ പഞ്ചായത്തില്‍ സംഘാടക സമിതി യോഗം ചേര്‍ന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ബാബു അധ്യക്ഷത വഹിച്ചു. സാക്ഷരതാ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി.വി. ശാസ്ത പ്രസാദ് പദ്ധതി വിശദീകരിച്ചു. സമ്പൂര്‍ണ്ണ പട്ടികജാതി പ്രാഥമിക വിദ്യാഭ്യാസമെന്ന നേട്ടം കൈവരിക്കുന്നതിന് സഹായിക്കുന്ന ഉപപദ്ധതിയ്ക്ക് രൂപം നല്‍കും. എഴുത്തും വായനയും പഠിച്ച പട്ടികജാതി…

Read More

എന്‍എസ്എസ് വോളന്റിയർമാര്‍ക്ക് ഇഎല്‍എസ് പരിശീലനം നല്‍കി

കല്പറ്റ : എന്‍എസ്എസ് വോളന്റിയർമാര്‍ക്ക്ഇഎല്‍എസ് പരിശീലനം നല്‍കി. സപ്തദിന സഹവാസ ക്യാമ്പിലെ അംഗങ്ങളായ എന്‍എസ്എസ് വോളന്റിയര്‍മാര്‍ക്ക് എമര്‍ജന്‍സി ലൈഫ് സപ്പോര്‍ട്ട് (ഇഎല്‍എസ്) പരിശീലനം നല്‍കി. കല്‍പ്പറ്റ ജിവിഎച്ച്എസ്എസ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സമീഹ സൈതലവിയുടെ നേതൃത്വത്തില്‍ അടിയന്തര കാര്യ നിർവഹണ പരിശീലനം നല്‍കിയത്. പൊതുവിദ്യാഭ്യാസ വകുപ്പ്, ആരോഗ്യകേരളം വയനാട്, ഐ.എം.എ കൽപ്പറ്റ ചാപ്റ്റർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു പരിപാടി. ‘ഒപ്പം’ എന്ന പേരില്‍ മുട്ടില്‍ പരിയാരം ഗവ. ഹൈസ്‌കൂളില്‍ ഡിസംബര്‍ 26 മുതല്‍…

Read More

2024 വർഷത്തെ ഡയറി പ്രകാശനം ചെയ്തു

കൽപറ്റ: വയനാട് ജില്ലാ പോലീസ് സഹകരണ സംഘത്തിന്റെ 2024 വർഷത്തെ ഡയറി ജില്ലാ പോലീസ് മേധാവി ശ്രീ. പദം സിങ് ഐ. പി. എസ് അഡിഷണൽ സൂപ്രണ്ട് ഓഫ് പോലീസ് ശ്രീ. വിനോദ് പിള്ളയ്ക്ക് നൽകി പ്രകാശനം ചെയ്തു. ചടങ്ങിൽ വയനാട് ജില്ലാ പോലീസ് സഹകരണ സംഘം പ്രസിഡന്റ് സണ്ണി ജോസഫ്, ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന നിർവാഹക സമിതി അംഗം കെ. എം ശശിധരൻ, കേരളാ പോലീസ് അസോസിയേഷൻ വയനാട് ജില്ലാ പ്രസിഡന്റ് ബിപിൻ സണ്ണി, പോലീസ്…

Read More

എല്ലാ വാര്‍ഡിലും തെരുവ് വിളക്ക്: പദ്ധതിയുമായി മുട്ടില്‍ പഞ്ചായത്ത്

മുട്ടിൽ: എല്ലാ വാര്‍ഡിലും തെരുവ് വിളക്ക് സ്ഥാപിക്കല്‍ പദ്ധതിയുമായി മുട്ടില്‍ ഗ്രാമപഞ്ചായത്ത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി ബാബു പരിയാരം ചെലഞ്ഞിച്ചാലില്‍ തെരുവ് വിളക്ക് സ്ഥാപിച്ച് പദ്ധതി ഉദ്ഘാടനം ചെയ്തു. വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി മള്‍ട്ടി ഇയര്‍ പ്രൊജക്ടായി 87,25,000 രൂപ വകയിരുത്തിയാണ് പദ്ധതി നടപ്പാകുന്നത്. പദ്ധതിയിലൂടെ 2500 തെരുവ് വിളക്കുകള്‍ സ്ഥാപിക്കും. പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഷറഫ് ചിറക്കല്‍ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്‍മാരായ നിഷ സുധാകരന്‍, നസീമ മങ്ങാടന്‍, ബിന്ദു മോഹനന്‍, വാര്‍ഡ്…

Read More

പൊതുവിതരണ കേന്ദ്രങ്ങള്‍; വില വിവര പട്ടിക പ്രദര്‍ശിപ്പിക്കണം

മാനന്തവാടി: പൊതുവിതരണ കേന്ദ്രങ്ങളിൽ വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കണമെന്ന് ഭക്ഷ്യോപദേശക വിജിലന്‍സ് സമിതി യോഗം നിര്‍ദ്ദേശം നല്‍കി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബിയുടെ അധ്യക്ഷതയില്‍ മാനന്തവാടി താലൂക്ക്തല യോഗം ചേര്‍ന്നു. നാല് മാസത്തില്‍ നടത്തിയ പ്രവര്‍ത്തന റിപ്പോര്‍ട്ട് യോഗത്തില്‍ അവതരിപ്പിച്ചു. താലൂക്ക് സപ്ലൈ ഓഫീസര്‍, റേഷനിംഗ് ഇന്‍സ്പെക്ടര്‍മാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ആഗസ്റ്റ് മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ 250 റേഷന്‍ കടകളില്‍ പരിശോധന നടത്തി. 58 കടകളില്‍ ക്രമക്കേടുകള്‍ കണ്ടെത്തുകയും കടയുടമകളില്‍ നിന്ന് പിഴ ഈടാക്കിയതായും അധികൃതര്‍…

Read More

ഒന്ജായി പദ്ധതി ഉദ്ഘാടനം ചെയ്തു

എടവക ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ഗോത്ര വിഭാഗം വിദ്യാര്‍തികളുടെ പഠന പോഷണത്തിനായി നടപ്പാക്കുന്ന ഒന്ജായി പദ്ധതി ഉദ്ഘാടനവും വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി നടപ്പിലാക്കിയ ലിംഗപദവി പഠന റിപ്പോര്‍ട്ട് വീരാംഗനയുടെ പ്രകാശനവും ജില്ലാ കലക്ടര്‍ ഡോ. രേണുരാജ് നിര്‍വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി.പ്രദീപ് മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത്, വിവിധ ഏജന്‍സികള്‍, സന്നദ്ധ-സാമൂഹിക പ്രവര്‍ത്തകര്‍ എന്നിവരുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന പദ്ധതിയിലൂടെ ഗോത്രവിഭാഗം കുട്ടികളുടെ സാമൂഹിക-വൈകാരിക-പഠന പോഷണം- ഊര് ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഊന്നല്‍ നല്‍കുന്നത്. പട്ടികവര്‍ഗഗ്ഗ വികസന വകുപ്പ്, പഞ്ചായത്ത്…

Read More

യൂത്ത് ലീഗ് യൂത്ത് മാര്‍ച്ചിന് കോറോത്ത് ഉജ്ജ്വല തുടക്കം

കോറോം: ‘വിദ്വേഷത്തിനെതിരെ ദുര്‍ഭരണത്തിനെതിരെ’ എന്ന പ്രമേയത്തില്‍ യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന യൂത്ത് മാര്‍ച്ചിന് കോറോത്ത് പ്രൗഢോജ്ജ്വല തുടക്കം. അധികാരത്തിലിരിക്കുന്നവരുടെ ജനദ്രോഹ നിലപാടുകള്‍ തുറന്നുകാണിക്കാനും ഭരണകൂടങ്ങളുടെ ജനവിരുദ്ധ നടപടികള്‍ക്കെതിരെ ഇനിയുള്ള ദിവസങ്ങളില്‍ മുസ്്‌ലിം ലീഗിന്റെ ഹരിത ഭടന്മാര്‍ സമരജ്വാലകള്‍ തീര്‍ക്കും. ജാഥാ ക്യാപ്റ്റന്‍ എം പി നവാസിന് പതാക കൈമാറി യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ.വി കെ ഫൈസല്‍ ബാബു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സംഘാടക സമിതി ചെയര്‍മാന്‍ ടി. മൊയ്തു അദ്ധ്യക്ഷത…

Read More

‘ഗലാദ്’ ത്രിദിന ക്യാമ്പ് തുടങ്ങി.

കണിയാമ്പറ്റ: വനിതാ ശിശു വികസന വകുപ്പ്, ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ‘ഗലാദ്’ ത്രിദിന സഹവാസ ക്യാമ്പിന് തുടക്കമായി. കണിയാമ്പറ്റ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ആരംഭിച്ച ക്യാമ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. മിഷന്‍ വാത്സല്യയുടെ കീഴില്‍ തിരഞ്ഞെടുത്ത കുട്ടികള്‍ക്കാണ് ക്യാമ്പ് നടത്തുന്നത്. ജീവിത നൈപുണി, ബാലാവകാശ സംവിധാനങ്ങള്‍, നിയമങ്ങള്‍, ലൈംഗിക വിദ്യാഭ്യാസം, കരിയര്‍ ഗൈഡന്‍സ് എന്നീ വിഷയങ്ങളില്‍ ക്ലാസ്സുകള്‍, ഹൃസ്വചിത്ര പ്രദര്‍ശനം, നാടകം, ചിത്രരചന, ക്ലേമോഡലിംഗ് എന്നിവയില്‍…

Read More