ഡ്രോണ്‍ ക്യാമറ പാനല്‍ അപേക്ഷ ക്ഷണിച്ചു
വയനാട് ജില്ലാ ഇന്‍ഫര്‍മേഷന ഓഫീസിലേക്ക് കരാറടിസ്ഥാനത്തില്‍ ഡ്രോണ്‍ ഓപ്പറേറ്റര്‍മാരുടെ പാനല്‍ തയ്യാറാക്കുന്നതിനായി യോഗ്യതയുള്ള വ്യക്തികള്‍/സ്ഥാപനങ്ങള്‍/സ്റ്റാര്‍ട്ടപ്പുകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അടിസ്ഥാന യോഗ്യത: 1) വ്യക്തികള്‍: ഡ്രോണ്‍ പ്രവര്‍ത്തിപ്പിച്ച് ഫോട്ടോ,വീഡിയോ ഷൂട്ടിംഗില്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്നോ സംഘടനയില്‍ നിന്നോ സമാന സ്ഥാപനങ്ങളില്‍ നിന്നോ ഉള്ള മൂന്ന് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം. 2) സ്ഥാപനങ്ങള്‍, സംഘടനകള്‍: ഇത്തരം പ്രവൃത്തികള്‍ ഏറ്റെടുത്ത് ചെയ്തതിലുള്ള മൂന്ന് വര്‍ഷത്തെ പരിചയം. വാര്‍ത്താ മാധ്യമങ്ങള്‍ക്ക് വേണ്ടി ഏരിയല്‍ ന്യൂസ് ക്ലിപ്പുകള്‍ ഷൂട്ട് ചെയ്ത് എഡിറ്റ്…
